Author: News Desk

മുന്നണി തീരുമാനം മറികടന്ന് നവ കേരള സദസിന് കൂടുതൽ പണം അനുവദിച്ച് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ. തിരുവല്ല നഗരസഭ 50000 രൂപ കൈമാറി. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപ അനുവദിക്കും. തീരുമാനം മാറ്റണമെന്ന് ഡിസിസി ആവശ്യപ്പെട്ടു. തീരുമാനം എടുത്ത യോഗത്തിൽ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല.ഈ മാസം നാലിനു ചേര്‍ന്ന നഗരസഭാ കൗണ്‍സിലിലാണ് പണം നല്‍കാന്‍ തിരുവല്ല നഗരസഭ തീരുമാനിച്ചത്. സപ്ലിമെന്ററി അജന്‍ഡയായി തുക അനുവദിക്കുന്ന വിഷയം ഉള്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്. നവകേരള സദസുമായി സഹകരിക്കേണ്ടതില്ലെന്ന കെപിസിസി നിര്‍ദേശം പാലിക്കാതെയുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസിലും യുഡിഎഫിലും പ്രതിഷേധമുയരുന്നു. ആദ്യഘട്ടമായി 50,000 രൂപയും നൽകി. സംഭവമറിഞ്ഞ് യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ സർക്കാർ ഉത്തരവ് പ്രകാരമാണ് പണം അനുവദിച്ചതെന്ന് നഗരസഭ ചെയർപേഴ്സൻ പറഞ്ഞു. അതേസമയം യുഡിഎഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്തും നവകേരള സദസിന് പണം അനുവദിച്ചു. ഒരു ലക്ഷം രൂപയാണ് അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി ഐക്യകണ്ഡേനയാണ് തീരുമാനം എടുത്തത്.…

Read More

മ​നാ​മ: അ​ടു​ത്ത ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ താ​പ​നി​ല താ​ഴു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം അ​റി​യി​ച്ചു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ കാ​റ്റ​ടി​ക്കാ​നും ക​ട​ലി​ൽ ആ​റ​ടി വ​രെ തി​ര​മാ​ല ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​യു​ടെ അ​ള​വ്​ 4.2 മി​ല്ലി മീ​റ്റ​റാ​യി​രു​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​സ​മ​യം അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ഴ്​​ന്ന നി​ല​യി​ലാ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ​​ കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം അ​റി​യി​ച്ചു.

Read More

മലപ്പുറം: തിരൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ കെ ലെനിന്‍ദാസിനെ സ്ഥലംമാറ്റി. അഡീഷണല്‍ മുന്‍സിഫ് ആയി തരംതാഴ്ത്തിയാണ് സ്ഥലംമാറ്റം. കണ്ണൂരിലേക്കാണ് മാറ്റം. അഭിഭാഷകരോട് മോശം പെരുമാറ്റം അടക്കം മജിസ്‌ട്രേറ്റിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ജാതി അധിക്ഷേപം അടക്കം ആരോപിച്ച് അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചിരുന്നു. രണ്ടു ദിവസമായി അഭിഭാഷകര്‍ പരസ്യമായി പ്രതിഷേധവും നടത്തിയിരുന്നു. മോശം പെരുമാറ്റത്തെപ്പറ്റി അഭിഭാഷകര്‍ ഹൈക്കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് നേരത്തെ മജിസ്‌ട്രേറ്റിനെ താക്കീത് ചെയ്തിരുന്നു.

Read More

ആലുവ: പൊതുപണം ഉപയോഗിച്ച് നടത്തുന്ന പാര്‍ട്ടി പരിപാടിയാണ് നവകേരള സദസ്സെന്ന് എല്‍.ഡി.എഫ്. സര്‍ക്കുലറില്‍ത്തന്നെ വ്യക്തമാക്കുന്നുണ്ടെന്ന്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യു.ഡി.എഫ്. ഭരിക്കുന്ന ഇടങ്ങളിലെയോ സ്ഥാപനങ്ങളിലെയോ ആളുകള്‍ നവകേരള സദസ്സിന് പിരിവു നല്‍കിയാല്‍ അവരെ ആ സ്ഥാനത്തുനിന്ന് നീക്കുമെന്നും സതീശന്‍ പറഞ്ഞു. നവകേരള സദസ്സ് പാര്‍ട്ടി പരിപാടിയാണ്. എല്‍.ഡി.എഫിന്റെ മുന്നേറ്റ പരിപാടിയാക്കി ഇതിനെ മാറ്റണമെന്ന് എല്‍.ഡി.എഫ്. സംസ്ഥാന കമ്മിറ്റി ഇറക്കിയ സര്‍ക്കുലറില്‍ത്തന്നെ പറയുന്നുണ്ട്. പാര്‍ട്ടി പരിപാടി പാര്‍ട്ടി ഫണ്ട് ഉപയോഗിച്ചാണ് നടത്തേണ്ടത്. പൊതുപണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്നും സതീശന്‍ ആരോപിച്ചു. ‘കലാപാഹ്വാനം നടത്തുകയാണ് മുഖ്യമന്ത്രി. വധശ്രമം നടത്തിയിട്ട് അത് തുടരണം എന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ക്രിമിനലാണ്. അദ്ദേഹം ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ല. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചവരാണ് കരിങ്കൊടി പ്രതിഷേധക്കാരെ ആത്മഹത്യാ സ്‌ക്വാഡ് എന്നൊക്കെ പറയുന്നത്. തിരുവനന്തപുരത്ത് നിലവില്‍ ഒരു ഭരണമില്ല’ – സതീശന്‍ വിമര്‍ശിച്ചു.

Read More

മനാമ: ബഹ്‌റൈനിൽ മയക്കുമരുന്നുമായി എട്ട് പേർ അറസ്റ്റിൽ. ഏകദേശം 37,000 BD വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയതായും വിവിധ രാജ്യക്കാരായ എട്ട് പേരെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 24 മുതൽ 52 വയസ്സുവരെയുള്ള അഞ്ച് വ്യത്യസ്ത സംഭവങ്ങളിലായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരേയും ഡീലർമാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. https://youtu.be/8_340PAwP5M?si=pnu2AYdkmaJGL8Rz സംഭവങ്ങളെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ ആവശ്യമായ നിയമനടപടികൾ രേഖപ്പെടുത്തിയ ശേഷം കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

Read More

തിരുവനന്തപുരം: പഴയങ്ങാടിയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുംനേരെ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചത് ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ രൂക്ഷമായ പ്രതികരണവുമായി വീണ്ടും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. മുഖ്യമന്ത്രി വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസിലെ പ്രതിയുടെ നിലവാരത്തിലേക്ക് തിരിച്ചുപോയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. എത്ര തല്ലിയൊതുക്കാന്‍ ശ്രമിച്ചാലും മുഖ്യമന്ത്രി അതിന് കവചമൊരുക്കിയാലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി തെരുവില്‍തന്നെയുണ്ടാവുമെന്നും രാഹുല്‍ വ്യക്തമാക്കി. കേസില്‍ പ്രതിയായ 14 ഡിവൈഎഫ്‌ഐയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ പോലും കഴിയാത്തതരത്തിലാണോ കേരളാ പോലീസിന്റെ പ്രവര്‍ത്തനമെന്ന് രാഹുല്‍ ചോദിച്ചു. ‘പി.ആര്‍. ഏജന്‍സികളുടെ സഹായത്തോടെ മുഖം മിനുക്കി, കൈയിലിരിപ്പ് ഉള്ളിലാക്കി, പുറമേ താന്‍ വലിയ കാരുണ്യത്തിന്റെ ആളാണെന്ന് നടിച്ചുകൊണ്ടിരുന്ന പിണറായി വിജയന്റെ അഭിനയം കഴിഞ്ഞ ദിവസം പൊളിഞ്ഞുവീണത്. വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകകേസിലെ പ്രതിയുടെ പഴയനിലവാരത്തിലേക്ക് പിണറായി വിജയന്‍ തിരിച്ചുപോയി’, എന്നായിരുന്നു രാഹുലിന്റെ വിരമര്‍ശനം. മുഖ്യമന്ത്രി പറഞ്ഞത് തമാശയാണെന്നാണ് എം.ബി. രാജേഷ് പറഞ്ഞത്. സമരക്കാരോട്…

Read More

കണ്ണൂര്‍: കരിങ്കൊടി പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും നല്ല ബുദ്ധി തോന്നിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബുധനാഴ്ച മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ പ്രതിഷേധമൊന്നും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇത് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണെങ്കില്‍ നല്ലത്. വിവേകം വൈകിയുദിച്ചാലും നല്ലകാര്യമാണല്ലോയെന്നും അദ്ദേഹം പറഞ്ഞു. ‘നവകേരളസദസ്സ് ബഹിഷ്‌കരിച്ചു എന്നുമാത്രമല്ല, തെരുവില്‍ നേരിടുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ആ നിലയില്‍നിന്ന് പിന്മാറമണെന്നാണ് ആവര്‍ത്തിച്ച് പറഞ്ഞത്. ഇന്ന് കാലത്തും പത്രസമ്മേളനത്തിലൂടെ അഭ്യര്‍ഥിച്ചു. കുറച്ച് നല്ല ബുദ്ധി അവര്‍ക്ക് തോന്നിയിട്ടുണ്ട് എന്നാണ് കാണുന്നത്. ഇന്ന് ഞങ്ങളുടെ വാഹനത്തിന് മുന്നിലേക്ക് കൊടിയുമായൊന്നും ആരും ചാടിവരുന്നത് കണ്ടില്ല. അത് നേതൃത്വം നല്‍കിയ നിര്‍ദേശത്തിന്റെ ഭാഗമാണെങ്കില്‍ നല്ലത്. വിവേകം വൈകിയുദിച്ചാലും നല്ല കാര്യമാണല്ലോ?’, മുഖ്യമന്ത്രി പറഞ്ഞു ‘പ്രഖ്യാപനങ്ങള്‍ നിങ്ങള്‍ തന്നെ മനസിരുത്തി നോക്കണം. തെരുവില്‍ നേരിടുമെന്നാണ് ഒരു നേതാവ് പ്രഖ്യാപിച്ചത്. ആരെ ഞങ്ങളെയല്ലല്ലോ, തെരുവില്‍ നേരിടേണ്ടത് പരിപാടിയില്‍ വരുന്ന ജനങ്ങളയല്ലേ. ജനലക്ഷങ്ങളെ തെരുവില്‍ നേരിടുമെന്നാണോ നിങ്ങള്‍ പറയുന്നത്?’, പിണറായി വിജയന്‍ പ്രതിപക്ഷത്തോട് ആരാഞ്ഞു. ‘മറ്റൊരു…

Read More

മനാമ: പബ്ലിക് പ്രോസിക്യൂഷൻ പുതിയ ശിശു സംരക്ഷണ പദ്ധതി ആരംഭിച്ചു. “കുട്ടികളുടെ ലൈംഗികാതിക്രമ കേസുകളിൽ ഒറ്റ അഭിമുഖം” എന്ന പദ്ധതി ആരംഭിച്ചതായി അറ്റോർണി ജനറൽ ഡോ. അലി ബിൻ ഫദൽ അൽ ബുവൈനൈൻ പ്രഖ്യാപിച്ചു. ഈ മേഖലയിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണിത്. കുട്ടികൾ ഉൾപ്പെടുന്ന ലൈംഗികാതിക്രമക്കേസുകളിൽ ഇരയ്ക്കും പ്രതിക്കും വേണ്ടിയുള്ള ക്രിമിനൽ നടപടിക്രമങ്ങൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. ചോദ്യം ചെയ്യുന്നതിനുള്ള ക്രിമിനൽ നടപടിക്രമങ്ങൾ ഏകീകരിക്കുന്നതിലൂടെ അന്വേഷണ പ്രക്രിയയിൽ കുട്ടിയുടെ മാനസിക ആരോഗ്യം സംരക്ഷിക്കാൻ ഇത് ലക്ഷ്യമിടുന്നു. https://youtu.be/8_340PAwP5M?si=pnu2AYdkmaJGL8Rz ബഹ്‌റൈനിലെ യുകെ അംബാസഡർ അലസ്റ്റർ ലോങ് പദ്ധതി ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ചൈൽഡ് പ്രൊട്ടക്ഷൻ സെന്റർ തുടങ്ങി നിരവധി ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള 869 ഗുണഭോക്താക്കൾക്ക് കുട്ടികളെ ചോദ്യം ചെയ്യാനുള്ള സംവിധാനത്തെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷൻ പരിശീലന പരിപാടിയും നടത്തി.

Read More

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കില്‍ നടന്നത് കരുവന്നൂര്‍ മോഡല്‍ തട്ടിപ്പെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് ബാങ്കില്‍ നടന്നിട്ടുണ്ട്. ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.ഐ. നേതാവുമായിരുന്ന ഭാസുരാംഗന്‍, മകന്‍ അഖില്‍ജിത്ത് എന്നിവര്‍ക്ക് തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്നും ഇ.ഡി. പറഞ്ഞു. ഇരുവരെയും ഇന്നലെ അര്‍ധരാത്രിയില്‍ അറസ്റ്റുചെയ്തിരുന്നു. 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ പ്രാഥമിക കണ്ടെത്തല്‍. ആഴത്തിലുള്ള അന്വേഷണത്തിലേക്ക് ഇ.ഡി. കടക്കുന്നതോടെ തുക ഉയരാന്‍ സാധ്യതയുണ്ട്. ഉന്നത നേതാക്കളടക്കം വഴിവിട്ട വായ്പയ്ക്കായി ഇടപെട്ടു. വായ്പ അനുവദിച്ചതിലും നിക്ഷേപം സ്വീകരിച്ചതിലുമെല്ലാം വലിയ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഭാസുരാംഗനും അഖില്‍ജിത്തിനും ഇതില്‍ നേരിട്ട് പങ്കുള്ളതായും ഇ.ഡി. വ്യക്തമാക്കുന്നു. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങിയശേഷം വിശദമായി ചോദ്യം ചെയ്യും. മൂന്ന് പതിറ്റാണ്ടോളം കണ്ടല ബാങ്ക് പ്രസിഡന്റായിരുന്നു ഭാസുരാംഗന്‍. ഇദ്ദേഹം പ്രസിഡന്റായിരുന്ന കാലത്താണ് ക്രമക്കേട് നടന്നതെന്ന് ഇ.ഡി. കണ്ടെത്തിയിരുന്നു. നേരത്തേ 101 കോടി രൂപയുടെ തട്ടിപ്പെന്നായിരുന്നു ഇ.ഡി. വ്യക്തമാക്കിയിരുന്നത്.

Read More

പത്തനംതിട്ട: കോടതി ഇടപെടലിനു പിന്നാലെ റോബിൻ ബസ് പത്തനംതിട്ടയിൽനിന്നും കോയമ്പത്തൂരിലേക്കു വീണ്ടും സർവീസ് തുടങ്ങിയതിനു പിന്നാലെ നടപടികൾ അവസാനിക്കുന്നില്ലെന്ന സൂചന നൽകി മന്ത്രി പി.രാജീവ്. സർവീസ് നിയമപരമല്ലെങ്കിൽ ഇനിയും നടപടിയുണ്ടാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. തമിഴ്നാട്ടിൽവച്ച് മോട്ടർ വാഹന വകുപ്പ് ബസ് പിടികൂടിയത് സർവീസ് നിയമപരമല്ലാത്തതുകൊണ്ടല്ലേ എന്നു ചോദിച്ച മന്ത്രി രാജീവ്, നിയമപരമായിട്ടു മാത്രമേ സർവീസ് നടത്താനാകൂവെന്നും വ്യക്തമാക്കി. തമിഴ്നാട് മോട്ടർ വാഹന വകുപ്പിന്റെ നിയമക്കുരുക്കിൽനിന്നു വിട്ടുകിട്ടിയ ‘റോബിൻ ബസിനു’ പത്തനംതിട്ടയിലേക്കുള്ള യാത്രയിൽ വഴിനീളെ ആരാധകർ ഇന്നലെ വരവേൽപു നൽകി. പെർമിറ്റ് വ്യവസ്ഥ ലംഘനവുമായി ബന്ധപ്പെട്ടു കോയമ്പത്തൂർ സെൻട്രൽ റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ പിടിച്ചിട്ട ബസ്, ഇന്നലെ 10,000 രൂപ പിഴ അടച്ച ശേഷമാണു വിട്ടുനൽകിയത്. കേരളത്തിലെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടയുമെന്നു കരുതിയെങ്കിലും ഉണ്ടായില്ല. ‘‘നമുക്കെല്ലാം നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. ആ വകുപ്പുമായി ബന്ധപ്പെട്ടവർ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് തമിഴ്നാട് ഈ ബസ്…

Read More