Author: News Desk

മലപ്പുറം: പതിമൂന്നുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മതപ്രഭാഷകന്‍ അറസ്റ്റില്‍. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിര്‍ ബാഖവിയാണ് (41) അറസ്റ്റിലായത്. ലൈംഗികാതിക്രമം പതിവായതോടെ കുട്ടി സ്‌കൂള്‍ അധ്യാപികയോട് വിവരം തുറന്നുപറയുകയായിരുന്നു. അധ്യാപിക അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വഴിക്കടവ് പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. തുടര്‍ന്നായിരുന്നു അറസ്റ്റ്. കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. പ്രതിക്ക് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളതെന്നും മതപഠനത്തിന് ശേഷം ബാഖവി ബിരുദം നേടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഇഡി ( ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് ) സ്‌ഫോടനങ്ങള്‍ നടന്ന സാഹചര്യത്തില്‍ ശബരിമലയില്‍ കൂടുതല്‍ ജാഗ്രത ആവശ്യപ്പെട്ട് പോലീസ് റിപ്പോര്‍ട്ട്. മാവോയിസ്റ്റുകള്‍ അടക്കം രാജ്യത്തെ പല തീവ്രവാദ ഗ്രൂപ്പുകളും ഐഇഡി കൈകാര്യം ചെയ്യാന്‍ അറിയാവുന്നവരാണ്. അതിനാല്‍ ശക്തമായ പരിശോധന ഉണ്ടാകണമെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തീവ്രവാദ ആക്രമണം ഉള്‍പ്പെടെയുള്ള ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ മാതൃകാ പ്രവര്‍ത്തന ചട്ടങ്ങള്‍ക്ക് രൂപം കൊടുക്കണമെന്നും പൊലീസ് ശുപാര്‍ശ ചെയ്യുന്നു. ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടില്ലാതെ ആര്‍ക്കും വരാന്‍ സാധിക്കുന്ന ശബരിമലയിലേക്ക് ഭക്തരെന്ന വ്യാജേനെ മാവോയിസ്റ്റുകളും തീവ്രവാദികളും സാമൂഹ്യവിരുദ്ധരും കടന്നുകയറാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അയ്യപ്പ ഭക്തരുടെ ഇരുമുടിക്കെട്ടെന്ന വ്യാജേനെ ഇതില്‍ സ്‌ഫോടക വസ്തുക്കള്‍ ശബരിമലയിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്. വഴിപാട് സാധനങ്ങളുടെ കൂട്ടത്തില്‍ സ്‌ഫോടക വസ്തുക്കളോ സ്‌ഫോടനത്തിനു സഹായിക്കുന്ന ഉപകരണങ്ങളോ കടത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ സംശയം തോന്നുന്ന സാഹചര്യത്തില്‍ ഇരുമുടിക്കെട്ട് പരിശോധിക്കണമെന്നും വിശ്വാസികളെ വേദനിപ്പിക്കാതെ ആചാര ലംഘനം ഉണ്ടാകാതെ ഇത് നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…

Read More

ചെന്നൈ: തമിഴ്നാട്ടിൽ കുപ്രസിദ്ധ ഗുണ്ട കൊമ്പൻ ജഗനെ പൊലീസ് വെടിവച്ചുകൊന്നു. തിരുച്ചിറപ്പള്ളിയിൽ വച്ചാണ് സംഭവം. കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായ കൊമ്പൻ ജ​ഗൻ എന്ന തിരുച്ചി ജഗൻ ആണ് പട്ടാപ്പകൽ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. തിരുച്ചിറപ്പള്ളിയിൽ സനമംഗലം വനത്തോട് ചേര്‍ന്ന പ്രദേശത്ത് വച്ചാണ് സംഭവം. ജഗൻ ഒളിവിൽ കഴിയുന്നതായി അറിഞ്ഞെത്തിയ പൊലീസ് സംഘത്തിനു നേരേ പെട്രോൾ ബോംബെറിഞ്ഞെന്നും പ്രാണരക്ഷാര്‍ത്ഥം എഎസ്ഐക്ക് വെടിയുതിര്‍ക്കേണ്ടി വന്നു എന്നുമാണ് ഔദ്യോഗിക ഭാഷ്യം. ജഗന്‍റെ വെട്ടേറ്റ് കൈക്ക് പരിക്കേറ്റ എസ്ഐ വിനോദിനെ ആശുപുത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തെറ്റ് ചെയ്യുന്നവരല്ല, തെറ്റ് തിരുത്തുന്നവരാണ് എന്ന അവകാശവാദവുമായി സാമൂഹിക മാധ്യമങ്ങളിൽ റീൽസിട്ട് ആരാധകരെ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു ജഗൻ. കഴിഞ്ഞ മെയിൽ ജഗന് ജന്മദിനാശംസകൾ നേര്‍ന്ന് തിരുച്ചിറപ്പള്ളിയിൽ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പൊലീസ് ഇയാളെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തിരുന്നു. ചെന്നൈയിൽ 2 ഗുണ്ടകള്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിൽ മദ്രാസ് ഹൈക്കോടതി സിബിസിഐഡി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഗന്‍റെ കൊല. 4…

Read More

കോഴിക്കോട്: കോഴിക്കോട്ട് നാളെ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന് വിലക്ക്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലിയില്‍ ആര്യാടന്‍ ഷൗക്കത്ത് പങ്കെടുക്കേണ്ടതില്ലെന്ന് കെപിസിസി നിര്‍ദേശിച്ചു. കെപിസിസിയുടെ കടുത്ത വിലക്ക് അവഗണിച്ച് ആര്യാടന്‍ ഷൗക്കത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ് നടത്തിയതാണ് നടപടിക്ക് കാരണം. പാര്‍ട്ടിയെ ധിക്കരിച്ചെന്നും ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണമെന്നുമായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണ്ടെന്ന തരത്തിലായിരുന്നു അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ട്. കര്‍ശന താക്കീത് മതിയെന്നായിരുന്നു സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് കെപിസിസിയില്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷമായിരുന്നു കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ആര്യാടന്‍ ഷൗക്കത്ത് പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം. ഷൗക്കത്ത് ചെയ്തത് അച്ചടക്ക ലംഘനം തന്നെയാണെന്നാണ് കെപിസിസി നിലപാട്. എന്നാല്‍ പരിപാടി സംഘടിപ്പിച്ചത് നിലപാടിന്റെ ഭാഗമായെന്നായിരുന്നു ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചത്.

Read More

കണ്ണൂർ: നവകേരള സദസ്സിലെ മട്ടന്നൂരിലെ വേദിയിൽ കെ കെ ശൈലജ കൂടുതൽ സമയം സംസാരിച്ചുവെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 21പേരാണ് നവകേരള സദസ്സിൽ ഉള്ളതെങ്കിലും 3പേര് സംസാരിക്കുകയെന്ന ക്രമമാണുള്ളത്. ആ ക്രമീകരണതിന് മട്ടന്നൂരിൽ കുറവ് വന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടത്തെ ജനങ്ങളെ നിരന്തരം കാണുന്ന അധ്യക്ഷക്ക് കൂടുതൽ സംസാരിക്കണമെന്ന് തോന്നിപ്പോയി. ആ സമയം കൂടുതലായിപ്പോയി. അതുകൊണ്ട് ഇനിയുള്ള സമയം ചുരുക്കുകയാണെന്നും മുഖ്യമന്ത്രി പ്രസം​ഗിച്ചു.  അതേസമയം, നവകേരള സദസിന് ആളെ കൂട്ടാൻ സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയെന്നത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനധ്യാപകർക്ക് നിർദേശം നൽകിയത്. ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികൾ എങ്കിലും വേണമെന്നായിരുന്നു നിര്‍ദ്ദേശം. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഇതിനെതിരെ എംഎസ്എഫ് ഉൾപ്പെടെ മലപ്പുറത്ത് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

Read More

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാലു സൈനികർക്കു വീരമൃത്യു. ഓഫിസർ റാങ്കിലുള്ള രണ്ടു പേരുൾപ്പെടെയാണു മരിച്ചത്. കാലാക്കോട്ട് വനത്തിനുള്ളിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കിയെന്നും സേനാ അധികൃതർ അറിയിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നു സൈന്യത്തിന്റെ പ്രത്യേക വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു ഏറ്റുമുട്ടൽ. രജൗറി ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ 5 ഭീകരരെ സൈന്യം വധിച്ചു. ലഷ്കർ ഭീകരരാണ് കൊല്ലപ്പെട്ടത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അതിതീവ്ര മഴ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ മൂന്ന് മണിക്കൂറിനിടെ 117.4 മില്ലിലിറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. കനത്ത മഴയില്‍ പത്തനംതിട്ട നഗരത്തില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. 2 മണിക്കൂറോളം പ്രധാന റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പോസ്റ്റ്ഓഫിസ് റോഡില്‍ 5 കടകളില്‍ വെള്ളം കയറി. ടികെ റോഡില്‍ വിവിധ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി. മതിലുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ചുരുളിക്കോട് ഭാഗത്ത് ഉരുള്‍പൊട്ടിയതായി അഭ്യൂഹമുണ്ടെങ്കിലും അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലെ അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദത്തിന്റെയും ചക്രവാതിച്ചുഴിയുടെയും സ്വാധീനഫലമായാണ് ശക്തമായ മഴ. വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും 10…

Read More

തൃശൂർ: സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷന് ഗൾഫിൽ വെച്ച് 77 ലക്ഷം കൈമാറിയതായി പ്രവാസി വ്യവസായി ജയരാജൻ മൊഴി നൽകിയെന്ന് ഇഡി. കേസിലെ പ്രതി സതീഷ് കുമാറുമായി ദുബായിൽ എത്തിയപ്പോഴാണ് പണം നൽകിയത്. ഈ പണം തിരികെ കിട്ടിയില്ലെന്നും ജയരാജൻ മൊഴി നൽകി. സി.കെ.ജിൽസിനെ ബാങ്ക് ഭരണ സമിതി വഴിവിട്ട് സഹായിച്ചെന്നും, വൻതുക ലോൺ ഉള്ളപ്പോഴാണ് ഈടായി നൽകിയ ഭൂമിയുടെ രേഖകൾ ജിൽസിന് തിരികെ നൽകിയതെന്നും ഇഡി കോടതിയെ അറിയിച്ചു. കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം കൗൺസിലർ പി.ആർ.അരവിന്ദാക്ഷന്‍റെയും സി.കെ.ജിൽസിന്റെയും ജാമ്യാപേക്ഷകളെ എതിർത്ത് നൽകിയ സത്യവാങ്മൂല്യത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്ന് അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ അടുത്തമാസം 6 നും, ജിൽസിന്റേത് അടുത്ത മാസം ഒന്നിനും പരിഗണിക്കാനായി കൊച്ചിയിലെ പി.എം.എല്‍എ. കോടതി മാറ്റി.

Read More

നവകേരള സദസിൽ സ്‌കൂൾ കുട്ടികളെ എത്തിക്കണമെന്ന നിർദേശത്തിൽ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ. നവകേരള സദസിന് ആളെ കൂട്ടാൻ സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. പഠനത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളുടെ കീഴിൽ കുട്ടികളെ കൊണ്ടുപോകാം. അതിന് സ്കൂൾ ബസ് ഉപയോഗിക്കാം എന്നായിരുന്നു നിർദേശമെന്നും ഡിഇഒ വിക്രമൻ വിശദീകരിച്ചു. കുട്ടികളെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടില്ലെന്ന് ഡിഇഒ പറയുന്നു. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനധ്യാപകർക്ക് നിർദേശം നൽകിയത്. ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികൾ എങ്കിലും വേണമെന്നാണ് നിര്‍ദ്ദേശം. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും നിർദേശിച്ചിരുന്നു.

Read More