Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ബുധനാഴ്ച വൈകിട്ട് മുതല്‍ പെയ്യുന്ന ശക്തമായ മഴ പല മേഖലകളിലും തുടരുകയാണ്. പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തലസ്ഥാനത്ത് ബുധനാഴ്ച വൈകിട്ട് മുതല്‍ പെയ്യുന്ന ശക്തമായ മഴ തോരാതെ തുടരുകയാണ്. മുറിഞ്ഞപാലം കോസ്‌മോ ആശുപത്രിക്ക് എതിര്‍വശം തോട് കരകവിഞ്ഞെഴുകി. കുഴിവയല്‍, കോട്ടറ, ഗൗരീശപട്ടം, എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. തീരദേശമേഖലകളില്‍ കടലാക്രമണവും രൂക്ഷമാണ്. വര്‍ക്കലയില്‍ റോഡില്‍ തെങ്ങ് കടപുഴകി വീണു. ചെമ്പഴന്തി അണിയൂരിലും മരം വീണു. മലയോരത്ത് രാത്രിയാത്ര നിരോധിച്ചു. രാത്രി 7 മുതല്‍ രാവിലെ 6 വരെ യാത്ര പാടില്ല. ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിരോധനം ബാധകമല്ല. കയാക്കിങ്, കുട്ടവഞ്ചി സവാരി, ബോട്ടിങ്‌ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പത്തനംതിട്ട ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം 2.30 ഓടെ ആരംഭിച്ച മഴ തോരാതെ പെയ്തിറങ്ങുകയായിരുന്നു.…

Read More

മനാമ: ബഹറൈനിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് മനാമ സെൻ്ററിൽ പ്രവർത്തനം ആരംഭിച്ചു. ബഹറൈൻ സുന്നി വഖഫ് കൗൺസിൽ ചെയർമാൻ ശൈഖ് റാഷിദ് മുഹമ്മദ് ഫത്തീസ് സാലിം അൽ ഹാജിരിയാണ് ലുലു ഗ്രൂപ്പിൻ്റെ ബഹ്റൈനിലെ പതിനൊന്നാമത്തെ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം നിർവ്വഹിച്ചത്. വ്യവസായ വാണിജ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഇമാൻ അഹമ്മദ് അൽ-ദോസെരി, ബഹറൈനിലെ ഇന്ത്യൻ അംബാസിഡർ വിനോദ് ജേക്കബ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം. എം യൂസഫലി, ലുലു ബഹറൈൻ ഡയറക്ടർ ജൂസർ രൂപാവാല, മറ്റ്‌ പ്രമുഖർ ഉൾപ്പെടെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. https://youtu.be/i49LZOeWjMc?si=JLa6RmCNWH_YZEKL 55,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്കായി മികച്ച ഷോപ്പിംഗ് അനുഭവമാണ് ലുലു ഒരുക്കിയിട്ടുള്ളത്. അടുത്ത വർഷം ബഹറൈനിൽ രണ്ട് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. മനാമ സെൻ്ററിലെ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുവാൻ എല്ലാ സൗകര്യങ്ങളും പിന്തുണയും നൽകിയ ബഹറൈൻ വഖഫ് കൗൺസിലിനും യൂസഫലി നന്ദി അറിയിച്ചു. നേതൃത്വത്തിന്റെ…

Read More

മനാമ: ഇന്ത്യൻ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ തമന്ന മനേഷ് കുമാർ തന്റെ 29 സെന്റീമീറ്റർ നീളമുള്ള മുടി ബഹ്‌റൈനിലെ കാൻസർ രോഗികൾക്ക് ദാനം ചെയ്തു. പതിനൊന്നു വയസ്സുകാരിയായ തമന്ന രണ്ടുമൂന്നു വർഷമായി മുടി കാര്യമായി വെട്ടാതെ നിർത്തുകയായിരുന്നു. മാതാപിതാക്കളോടൊപ്പം അദ്‌ലിയയിലെ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിലെത്തിയാണ് തമ്മന്ന മുടി ഔദ്യോഗികമായി കൈമാറിയത്. കോട്ടയം സ്വദേശികളായ മനേഷ് കുമാറിന്റെയും തുഷാരയുടെയും മകളാണ് തമന്ന. സഹോദരി തമേഷ യു.കെ.ജി വിദ്യാർത്ഥിനിയാണ്. കുടുംബം ഇപ്പോൾ ജുഫൈറിൽ താമസിക്കുന്നു. രോഗം നിമിത്തം മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കാൻസർ രോഗികൾക്ക് വേണ്ടിയാണ് മുടി ദാനം ചെയ്യുന്നത്. കീമോതെറാപ്പിക്ക് വിധേയരായ വ്യക്തികൾക്ക് വിഗ്ഗുകൾ നിർമ്മിക്കാൻ ഈ മുടി ഉപയോഗിക്കും. ചെറുപ്പത്തിൽ തന്നെ ഇത്തരം കാരുണ്യ പ്രവർത്തികളെക്കുറിച്ച് മകൾ മനസ്സിലാക്കിയതിൽ അഭിമാനമുണ്ടെന്നു തമന്നയുടെ മാതാപിതാക്കൾ പറഞ്ഞു. സമാനമായ ശ്രേഷ്ഠമായ കർമ്മങ്ങളിൽ പതിവായി ഏർപ്പെടുന്ന മറ്റ് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നുവെന്നു പിതാവ് പറഞ്ഞു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ…

Read More

മനാമ: ഇന്ത്യൻ പെട്രോളിയം കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ നുമാലിഗഢിൽ നിന്നുള്ള ഫിനാൻസ് ഡയറക്ടർ സഞ്ജയ് ചൗധരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ എണ്ണ പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന സ്വീകരിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് യോഗത്തിൽ പങ്കെടുത്തു. വിവിധ എണ്ണ പദ്ധതികളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ്തു. https://youtu.be/2Ld48v4ON50?si=Q_SJeUGolabariX4 ഖനനം, ഉൽപ്പാദനം, റിഫൈനറി പ്രവർത്തനങ്ങൾ എന്നിവയിൽ ഇന്ത്യൻ പെട്രോളിയം കമ്പനികളുടെ വൈദഗ്ധ്യത്തെയും നേട്ടങ്ങളെയും മന്ത്രി അഭിനന്ദിച്ചു. പുനരുപയോഗ ഊർജത്തെ പിന്തുണയ്ക്കുന്ന തന്ത്രപരമായ സംരംഭങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളിലെയും സുപ്രധാന പരിപാടികളും പ്രവർത്തനങ്ങളും സഞ്ജയ് ചൗധരി ഉയർത്തിക്കാട്ടി. എണ്ണ, പരിസ്ഥിതി മേഖലകളിലെ ബഹ്‌റൈന്റെ വികസനത്തെ അദ്ദേഹം അഭിനന്ദിച്ചു.

Read More

മനാമ: ബഹ്‌റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഒരാഴ്ചയ്ക്കിടെ 290 തൊഴിൽ നിയമ ലംഘകർക്കെതിരെ നടപടിയെടുത്തു. തൊഴിൽ , റസിഡൻസി നിയമങ്ങൾ ലംഘിച്ച 300 ഓളം വ്യക്തികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തടവിലാക്കുകയോ നാടുകടത്തുകയോ ചെയ്തിട്ടുണ്ട്. നവംബർ 12 മുതൽ 18 വരെ വിവിധ ഗവർണറേറ്റുകളിലായി 883 പരിശോധനകളും സന്ദർശനങ്ങളും എൽഎംആർഎ നടത്തി. ഇതിൽ ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പത്തും, മുഹറഖ് ഗവർണറേറ്റിലും നോർത്തേൺ ഗവർണറേറ്റിലും നാലെണ്ണം വീതവും, സതേൺ ഗവർണറേറ്റിൽ നടത്തിയ രണ്ട് ക്യാമ്പയിനുകളും ഉൾപ്പെടുന്നു. https://youtu.be/2Ld48v4ON50?si=Q_SJeUGolabariX4

Read More

മനാമ: ബഹ്‌റൈന്‍ പ്രവാസം അവസാനിപ്പിച്ചു യുകെ യിലേക്ക് കുടുംബസമേതം യാത്രയാകുന്ന കൊല്ലം സ്വദേശിനി ആന്‍സി സാംസന്, കൊല്ലം പ്രവാസി അസോസിയേഷന്‍ ഹോസ്പിറ്റല്‍ ചാരിറ്റി വിങ്ങിന്‍റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ 17 വര്‍ഷമായി ബഹ്‌റൈനിൽ ആതുരസേവനം നടത്തിവരുകായിരുന്ന ആന്‍സി സാംസന്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ – ഹോസ്പിറ്റല്‍ ചാരിറ്റി വിങ്ങിലെ സജീവ സാനിദ്ധ്യമായിരുന്നു. ഏറ്റവും ഒടുവില്‍ സല്‍മാനിയ എമര്‍ജന്‍സി വിഭാഗത്തില്‍ സേവനം അനുഷ്ടിക്കുകയായിരുന്നു. നിരവധിയായ രോഗികള്‍ക്ക് സ്വന്തനമേകാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ആന്‍സി സാംസന് കഴിഞ്ഞിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് താന്‍ കരുതുന്നതെന്ന് ആന്‍സി സാംസന്‍ പറഞ്ഞു. ഭര്‍ത്താവ് സാംസന്‍ ജോയ്, ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്ന സാന്‍സന്ന, സനോഹ എന്നിവര്‍ മക്കളാണ്. https://youtu.be/2Ld48v4ON50?si=Q_SJeUGolabariX4 സല്മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ നടന്ന ചടങ്ങില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്‍റ് നിസാര്‍ കൊല്ലം ആന്‍സി സാംസന് ഉപഹാരം നല്‍കി. ചടങ്ങില്‍ കെപിഎ ജനറല്‍സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, വൈ. പ്രസിഡന്റ് കിഷോർ…

Read More

മനാമ: ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ നവംബർ 24 മുതൽ 26 വരെ മുംബെയിൽ നടക്കുന്ന എസ്.എസ്.എഫ്. ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്റൈനിൽ ഐ സി എഫ്, കെ സി എഫ്, ആർ എസ് സി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം പ്രൗഢമായി. ഒരു വർഷം നീണ്ടു നിന്ന ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട് നടക്കുന്ന എസ്.എസ്.എഫ്. ദേശീയ സമ്മേളനത്തിൽ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ സംബന്ധിക്കും. സമ്മേളന സന്ദേശവുമായി കശ്മീരിൽ നിന്ന് ആരംഭിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം നടത്തിയ സംവിധാൻ യാത്രക്ക് ശേഷം വിവിധ സംസ്ഥാന സമ്മേളനങ്ങളും ഇതിനകം പൂർത്തിയായി. മനാമ കെ.എം സി സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബഹ്റൈൻ ഐക്യദാർഢ്യ സമ്മേളനം ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി. സൈനുദ്ധീൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ അബൂബക്കർ ലത്വീഫി കൊടുവള്ളി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ്. ഇന്ത്യ പ്രതിനിധിയും കർണ്ണാടക…

Read More

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ വാഹനാപകടം. ചുരത്തില്‍ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. ചുരം ഇറങ്ങിവരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേരെ പുറത്തെടുത്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Read More

കോട്ടയം: ഭരണങ്ങാനം ചിറ്റാനപ്പാറയില്‍ സ്‌കൂള്‍ വിദ്യാഥിനിയെ കൈത്തോട്ടില്‍ വീണ് കാണാതായി. ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകള്‍ മരിയയെ ആണ് കാണാതായത്. പാലാ ഫയര്‍ഫോഴ്സും പോലീസും ഈരാറ്റുപേട്ടയിലെ സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഭരണങ്ങാനം അയ്യമ്പാറ റോഡില്‍ കുന്നനാംകുഴിയിലാണ് കുട്ടി അപകടത്തില്‍ പെട്ടത്. മീനച്ചിലാറിലേക്കാണ ഈ തോട് ഒഴുകിയെത്തുന്നത്. പ്രദേശത്ത് വൈകിട്ട് കനത്ത മഴയുമായിരുന്നു. ഭരണങ്ങാനം പാലാ റോഡില്‍ കുന്നേമുറി പാലത്തിന് സമീപമാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തി വരുന്നത്.

Read More

കൗണ്ടറുകളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകി പ്രശ്‌നപരിഹാരം ഉണ്ടാവുമെന്ന് പ്രതീക്ഷയോടെ മടങ്ങുന്ന വയോജനങ്ങൾ ഉൾപ്പടെയുള്ള നൂറുകണക്കിന് ആളുകൾ. മുഖ്യമന്ത്രി സംസാരിക്കുന്ന വേദിയിലേക്ക് പലസ്ഥലങ്ങളിൽ നിന്നായി എത്തുന്ന ആയിരങ്ങൾ. ജനങ്ങൾക്കിടയിലൂടെ ബസ്സിൽ വന്നിറങ്ങി, ജനങ്ങളിൽനിന്ന് അകലം പാലിച്ച് തോക്കേന്തിയ പടയുടെ നടുവിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി, പിന്നാലെ മന്ത്രിമാർ.പ്രമുഖരുമായി മാത്രം കൂടിക്കാഴ്ച. വേദികളിൽ പ്രസംഗത്തിന്റെ തീരാപ്രവാഹം. പ്രളയകാലവും മഹാമാരിയും നേരിട്ട പ്രതിസന്ധികളിൽനിന്നും കേരളത്തെ കൈപിടിച്ചുയർത്താൻ ഇടതുസർക്കാർ ആവിഷ്‌കരിച്ച പദ്ധതികളുടെ വർണന. ഇത്രയുമായാൽ ഒരു മണ്ഡലത്തിലെ നവകേരള സദസിന്റെ ഏകദേശ ചിത്രമായി.

Read More