- ഇന്ത്യൻ സ്കൂളിന് മികവിനുള്ള ഏഴ് സി.ബി.എസ്.ഇ ഗൾഫ് സഹോദയ അവാർഡുകൾ
- ‘രോഹിത് പരാജയപ്പെടാനായി ഇന്ത്യൻ ടീമിലെ ചിലര്‍ കാത്തിരുന്നു’, വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യൻ താരം
- ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി
- ഒറ്റ ദിവസം 245 വിവാഹങ്ങൾ, ഗുരുവായൂരിൽ ജനുവരി 25ന് കല്യാണ മേളം; പ്രദിക്ഷണം അനുവദിക്കില്ല, ക്രമീകരണങ്ങൾ ഇങ്ങനെ
- പയ്യന്നൂർ പൊലീസിൽ പരാതി നൽകി ഷിംജിത; ‘ബസിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടു’; അന്വേഷണമാരംഭിച്ചതായി പൊലീസ്
- വിജയുടെ ടിവികെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
- മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം
- ദിലീപിന്റെ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ, ശ്രീലഖേക്കെതിരായ ഹർജിയിൽ മറുപടിക്ക് സമയം തേടി അതിജീവിത
Author: News Desk
തിരുവനന്തപുരം: വലിയ വേളിയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണത്തിനിടെ ഇതര സംസ്ഥാന തൊഴിലാളി മണ്ണിനടിയില്‍പ്പെട്ട് മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി രാജ്കുമാര്‍ (34) ആണ് മരിച്ചത്. ഇദ്ദേഹത്തെ മണ്ണിനടിയില്‍നിന്ന് പുറത്തെടുത്ത ശേഷം ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് അഞ്ചുമണിയോടുകൂടിയായിരുന്നു സംഭവം. നിര്‍മാണത്തിന്റെ ഫില്ലര്‍ കുഴി എടുക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞുവീണാണ് അപകടം. ഇദ്ദേഹത്തെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പോലീസും ഫയര്‍ഫോഴ്‌സും ഏറെനേരം തുടര്‍ന്നിരുന്നു. എന്നാല്‍ മുകളില്‍നിന്ന് മണല്‍ മാറ്റുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമായി ബാധിച്ചു.
മുംബൈ: അഗ്നിവീര്‍ പരിശീലനത്തിനായി മുംബൈയിലെത്തിയ മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട അടൂര്‍ സ്വദേശിനി അപര്‍ണ വി.നായരെ(20)യാണ് മുംബൈയിലെ ഹോസ്റ്റല്‍മുറിയില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടത്. നാവികസേനയിലെ പരിശീലനത്തിനായി രണ്ടാഴ്ച മുന്‍പാണ് അപര്‍ണ മുംബൈയിലെത്തിയതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ യുവതിയും ആണ്‍സുഹൃത്തും തമ്മില്‍ വഴക്കിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് ആണ്‍സുഹൃത്ത് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു. ഇതിനുപിന്നാലെയാണ് യുവതിയെ മലാദ് വെസ്റ്റിലെ ഐ.എന്‍.എസ്. അംലയിലെ ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ മല്‍വാനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഗ്നിവീര്‍ പരിശീലനത്തിനെത്തിയ യുവതിയുടെ മരണത്തില്‍ നാവികസേനയും അന്വേഷണത്തിന് ഉത്തരവിട്ടു.
മലപ്പുറം: മന്ത്രി അഹമ്മദ് ദേവർകോവിലിന് പിന്നാലെ നവകേരള സദസിൽ പി.വി. അൻവർ എം.എൽ.എക്കെതിരെയും പരാതി. ഭൂപരിഷ്കരണ നിയമം ലംഘിച്ച് അൻവർ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഭൂമി കണ്ടുകെട്ടണമെന്ന താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവ് റവന്യു ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. അനധികൃത ഭൂമി കണ്ടുകെട്ടി ആദിവാസികൾക്ക് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ കെ.വി. ഷാജിയാണ് വള്ളിക്കുന്ന് മണ്ഡലം നവകേരള സദസിൽ പരാതി നൽകിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തില്‍ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ മാസം 29-ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട് ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. ശക്തിപ്രാപിച്ച ന്യൂനമര്‍ദ്ദം പിന്നീടുള്ള ദിവസങ്ങളില്‍ ചുഴലിക്കാറ്റായി മാറാനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
റാസല്‍ഖൈമ: യുഎഇയുടെ 52ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളില്‍ പിഴത്തുകകളില്‍ ഇളവ് പ്രഖ്യാപിച്ചു. ഉമ്മുല്‍ഖുവൈനില്‍ 50 ശതമാനം ട്രാഫിക് പിഴയിളവ് പ്രഖ്യാപിച്ചപ്പോള്‍ റാസല്‍ഖൈമയില്‍ പൊതുവായ പിഴകള്‍ക്കെല്ലാം 50 ശതമാനം ഇളവാണ് നല്‍കുന്നത്. റാസല്‍ഖൈമയില്‍ ഡിസംബര്‍ മാസത്തില്‍ അടയ്്ക്കുന്ന മുഴുവന്‍ പിഴ സംഖ്യകള്‍ക്കും 50 ശതമാനം കിഴിവുണ്ടാവുമെന്ന് പൊതുസേവന വകുപ്പ് (റാക് പിഎസ്ഡി) അറിയിച്ചു. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പൊജതുജനങ്ങള്‍ക്ക് സന്തോഷം പകരുന്നതിനുള്ള വകുപ്പിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ സംരംഭമെന്ന് റാസല്‍ഖൈമ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് ഫദല്‍ അല്‍ അലി പറഞ്ഞു. പരിസ്ഥിതി നിയമലംഘനങ്ങള്‍ ഉള്‍പ്പെടെ റാക് പിഎസ്ഡിക്ക് കീഴില്‍ വരുന്ന എല്ലാ പിഴകള്‍ക്കും ഇളവ് ലഭിക്കും. പിഴ കുടിശ്ശിക തീര്‍പ്പാക്കുന്നതിന് പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തികളുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകള്‍ കണക്കിലെടുത്തുമാണ് ഇളവ് നല്‍കുന്നത്. പൊതുജനങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കാനും സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് സംഭാവന നല്‍കാനുമാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികാരികള്‍ സ്വദേശികളോടും വിദേശികളോടും…
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസത്തിനായി 2 ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ ഡിസംബർ അവസാനം തിരുവനന്തപുരത്തെത്തും. കേന്ദ്ര സർക്കാരിന്റെ സ്‌മാർട്സിറ്റി പദ്ധതിയിലൂടെ നാല് കോടിക്കാണ് ലൈലാൻഡ് കമ്പനിയുടെ ബസുകൾ വാങ്ങിയത്. രണ്ടാം നിലയിൽ ഓപ്പൺ റൂഫുള്ള ബസുകളുടെ ബോഡി നിർമ്മാണം മുംബയിൽ പുരോഗമിക്കുകയാണ്. ഇതോടെ തിരുവനന്തപുരം ഇലക്ട്രിക് ഡബിൾ ഡക്കർ ബസുള്ള ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ നഗരമാകും. തലസ്ഥാന നഗരത്തിന്റെ കാഴ്ചകളിലേക്കായിരിക്കും സർവീസ്. ബെർത്ത് ഡേ പാർട്ടിയുൾപ്പെടെ നടത്താനുള്ള സൗകര്യവുമൊരുക്കും. മുംബയ്‌ക്ക് ശേഷം ഹൈദരാബാദിലാണ് ഡബിൾ ഡക്കർ ഇ-ബസുകൾ ഓടിയത്. കേന്ദ്രത്തിന്റെ തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതിയിലൂടെയുള്ള 113 ഇലക്ട്രിക് ബസുകളിൽ 50 എണ്ണം ഡിസംബർ അവസാനമെത്തും. ഇതോടെ തലസ്ഥാനത്തെ ഇ-ബസുകൾ 163 ആകും. നഗര യാത്രയ്‌ക്ക് 10 രൂപയുള്ള ഇലക്ട്രിക് സർവീസുകൾ ലാഭത്തിലാണ്.
കൊച്ചി: തൃശൂർ കേരള വർമ കോളജിലെ യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ കെ.എസ്. അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. മാനദണ്ഡങ്ങൾ അനുസരിച്ച് വീണ്ടും വോട്ടെണ്ണാൻ ജസ്റ്റിസ് ടി.ആർ.രവി നിർദേശം നൽകി. ആദ്യം ഒരു വോട്ടിനു ജയിച്ചതിനുശേഷം റീകൗണ്ടിങ്ങിൽ യൂണിയൻ ചെയർമാൻ സ്ഥാനം നഷ്ടമായ കെഎസ്‌യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്. കേരള വർമ കോളജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥിയായ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി എസ്.ശ്രീക്കുട്ടൻ ഒരു വോട്ടിനു ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തി. ശ്രീക്കുട്ടൻ 896 വോട്ടും എസ്എഫ്ഐയിലെ അനിരുദ്ധൻ 895 വോട്ടും നേടിയെന്നായിരുന്നു ആദ്യ അറിയിപ്പ്. എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിങ് തുടങ്ങിയെങ്കിലും രണ്ടു തവണ കോളജിൽ വൈദ്യുതി തടസ്സപ്പെട്ടു. ഒടുവിൽ റീ കൗണ്ടിങ്ങിലൂടെ എസ്എഫ്ഐ സ്ഥാനാർഥി 11 വോട്ടുകൾക്കു വിജയിച്ചതായി രാത്രി വൈകി പ്രഖ്യാപിച്ചു. ഇതിനെതിരെ എസ്.ശ്രീക്കുട്ടൻ നൽകിയ തിരഞ്ഞെടുപ്പ് ഹർജിയിലാണ് കോടതി…
പൊലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്; ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കാം: ബാലാവകാശ കമ്മീഷന്‍
കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് പൊലീസ് സൂചിപ്പിച്ചതായി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍. പൊലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്. എല്ലാ മേഖലയിലും അന്വേഷിക്കുന്നുണ്ട്. നല്ല ശുഭവാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണെന്ന് ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു. ഓയൂരിലെ ആറുവയസുകാരിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാരും എല്ലാവരും പ്രയാസത്തിലാണ്. സന്തോഷകരമായും സമാധാനപരമായും ഇരിക്കാവുന്ന സന്ദര്‍ഭമല്ലല്ലോ ഇത്. തീര്‍ച്ചയായും നല്ല വാര്‍ത്ത പ്രതീക്ഷിക്കാം. കുട്ടിയെ കണ്ടെത്തുന്നതില്‍ സമയം നീണ്ടുപോകുന്നത് ആശങ്കപ്പെടുത്തുന്നതാണ്. അങ്ങനെ നീണ്ടു പോകാന്‍ പാടില്ലെന്നാണ് ബാലാവകാശ കമ്മീഷനും കരുതുന്നത്. എത്രയും വേഗം അന്വേഷണം നടത്തി കുട്ടിയെ കണ്ടെത്തണം. അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ടു കാണുമെന്നും, ചര്‍ച്ച നടത്തുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് നാലരയോടെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തിരച്ചില്‍ 17 മണിക്കൂര്‍ പിന്നിട്ടു. സംസ്ഥാന വ്യാപകമായി…
കൊല്ലം: ഏതാനും ദിവസം മുമ്പും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നെന്ന് കുട്ടിയുടെ അമ്മൂമ്മ. കാർ പിന്തുടരുന്ന കാര്യം കുട്ടികൾ പറഞ്ഞെങ്കിലും കാര്യമായെടുത്തില്ലെന്നാണ് അബിഗേൽ സാറയുടെ അമ്മൂമ്മ പറയുന്നത്. നേരത്തെയും ഈ കാറ് വീടിനടുത്ത് നിർത്തിയിട്ടതായി കണ്ടിരുന്നെന്ന് കുട്ടികൾ പറഞ്ഞിരുന്നു. നിർത്തിയിട്ട കാറിൽ നിന്നും രണ്ടുപേർ സൂക്ഷിച്ച് നോക്കിയെന്നാണ് അവർ വന്ന് പറഞ്ഞത്. കുഞ്ഞുങ്ങളുടെ തോന്നലാണെന്ന് കരുതിയാണ് ഗൗരവത്തിൽ എടുക്കാഞ്ഞതെന്നും അമ്മൂമ്മ പറഞ്ഞു. കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ കാണാതായിട്ട് 15 മണിക്കൂർ പിന്നിട്ടു. ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് അബിഗേൽ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. പണം ആവശ്യപ്പെട്ട് വന്ന ഫോൺകോളിലും ഒരു രേഖാചിത്രത്തിലും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ പൊലീസ് അന്വേഷണം. പള്ളിക്കൽ മേഖല കേന്ദ്രീകരിച്ച് വീടുകളടക്കം കയറി പൊലീസ് പരിശോധന നടത്തി. പ്രതികളിൽ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു. അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി…
മനാമ: ഇന്ത്യൻ സ്‌കൂൾ പഞ്ചാബി ദിവസ് 2023 വർണ്ണശബളമായ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചാബി ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച പരിപാടി ദേശീയ ഗാനത്തോടെ ആരംഭിച്ചു, തുടർന്ന് സ്‌കൂൾ പ്രാർത്ഥനാ ഗാനം ആലപിച്ചു. ഷാഹിദ് ക്വാമർ വിശുദ്ധ ഖുറാൻ പാരായണം നടത്തി, അതിന്റെ പരിഭാഷ വാർദാ ഖാൻ നിർവഹിച്ചു. അമൃത് കൗർ ഗുരു ഗ്രന്ഥ സാഹിബിൽ നിന്ന് പാരായണം നടത്തി. വിദ്യാർത്ഥികളായ ഗുർവീർ സിംഗ്, ജഗ്ജോത് സിംഗ്, അബിജോത് സിംഗ് , മൻവീർ സിംഗ്, മനീന്ദർ സിംഗ്, പവ്നീത് സിംഗ്, ജസൻവീർ കൗർ, അമൃത് കൗർ എന്നിവർ ശബാദ് പ്രാർത്ഥന നടത്തി. വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ എന്നിവരുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി ദീപം തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ഹർഷ്ദീപ് സിംഗ് സ്വാഗതം പറഞ്ഞു. പഞ്ചാബി ഭാഷയുടെ ആമുഖവും പുരോഗതി റിപ്പോർട്ടും പഞ്ചാബി ഭാഷാ അധ്യാപിക സിമർജിത് കൗർ അവതരിപ്പിച്ചു. പഞ്ചാബി ഭാഷാ വിഭാഗം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.…
