Author: News Desk

ന്യൂഡല്‍ഹി: നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം അനന്തമായി വൈകിപ്പിച്ച ഗവര്‍ണര്‍ക്ക് എതിരായ നിയമപോരാട്ടം കേരളം കടുപ്പിച്ചേക്കും. പിടിച്ചുവച്ചിരുന്ന ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി കേരളം സുപ്രീംക്കോടതിയില്‍ ചോദ്യംചെയ്തേക്കും. മുഖ്യമന്ത്രി അടക്കമുള്ള ഭരണനേതൃത്വത്തിന്റെ അനുമതി ലഭിച്ചാലുടന്‍ സംസ്ഥാനം ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കും. രാഷ്ട്രപതിയ്ക്ക് അയച്ച രണ്ട് സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകളും ലോകായുക്ത ഭേദഗതി ബില്ലും നേരത്തെ ഓര്‍ഡിനനന്‍സായി പുറപ്പെടിവിച്ചപ്പോള്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. ഭരണഘടനയുടെ 213-ാം അനുച്ഛേദ പ്രകാരമാണ് ഓര്‍ഡിനന്‍സുകള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നത്. 213-ാം അനുച്ഛേദപ്രകാരം ഓര്‍ഡിനന്‍സുകള്‍ക്ക് അനുമതി നല്‍കിയശേഷം അവ ബില്ലുകളായി നിയമസഭ പാസ്സാക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് അവ രാഷ്ട്രപതിക്ക് അയക്കാന്‍ സാധിക്കില്ലെന്നാണ് ഭരണഘടന വിദഗ്ദ്ധനും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്ന സീനിയര്‍ അഭിഭാഷകനുമായ കെ.കെ. വേണുഗോപാലിന്റെ വാദം. ബില്ലുകള്‍ ഏതൊക്കെ സാഹചര്യത്തില്‍ രാഷ്ട്രപതിയ്ക്ക് അയക്കാം എന്ന് ഭരണഘടനയുടെ 200-ാം അനുച്ഛേദത്തില്‍ വിശദീകരിച്ചിട്ടുണ്ട്. രാഷ്ട്രപതിക്ക് അയക്കുന്നതിന്റെ കാരണവും ഗവര്‍ണര്‍ വ്യക്തമാക്കേണ്ടതാണ്.…

Read More

മ​നാ​മ: 10, 12 ക്‌ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ 2023 ലെ കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ബഹ്‌റൈനിലും, കേരളത്തിലും പഠിച്ച 24 കുട്ടികളാണ് ഈ വർഷത്തെ അവാർഡിന് അർഹരായത്. ബഹ്‌റൈനിൽ പഠിച്ച കുട്ടികൾ നേരിട്ടും, നാട്ടിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളും ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വച്ച് വിശിഷ്ടാഥികളിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി. https://youtu.be/OAPJ6uv7uxM കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷനായ ചടങ്ങ് ഇന്ത്യൻ സ്കൂൾ ചെയർമാനും , കെ.പി.എ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ ഉത്‌ഘാടനം ചെയ്തു. ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് അലൂമ്‌നി പ്രസിഡന്റും , അൽ മൊയ്‌ദ് എയർ കണ്ടിഷനിംഗ് ജനറൽ മാനേജറുമായ ഹാരിസ് മോൻ മുഖ്യാതിഥിയായും, എഴുത്തുകാരി മായാ കിരൺ വിശിഷ്ടാതിഥിയായും പങ്കെടുത്തു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ നന്ദിയും അറിയിച്ചു.…

Read More

മ​നാ​മ: പ്ര​മേ​ഹ​ബോ​ധ​വ​ത്ക​ര​ണ മാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി, അ​ൽ​ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ് സ​ല്ലാ​ഖി​ലെ ബി​ലാ​ജ് അ​ൽ ജ​സാ​യ​റി​ൽ ‘ഡി​ഫീ​റ്റ് ഡ​യ​ബ​റ്റി​സ് സൈ​ക്ല​ത്ത​ൺ സീ​സ​ൺ 3’ സം​ഘ​ടി​പ്പി​ച്ചു. പ്ര​മേ​ഹം: അ​പ​ക​ട​സാ​ധ്യ​ത ഘ​ട​ക​ങ്ങ​ൾ, പ്ര​തി​രോ​ധ ത​ന്ത്ര​ങ്ങ​ൾ, നേ​ര​ത്തേ​യു​ള്ള ക​ണ്ടെ​ത്ത​ലി​ന്റെ​യും മാ​നേ​ജ്മെ​ന്റി​ന്റെ​യും പ്രാ​ധാ​ന്യം എന്നിവയെക്കുറിച്ച് ബഹ്റൈനിലെ ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. 750ല​ധി​കം സൈ​ക്ലി​സ്റ്റു​ക​ൾ പ​ങ്കെ​ടു​ത്ത റൈ​ഡ് അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ സി.​ഇ.​ഒ ഡോ. ​ശ​ര​ത് ച​ന്ദ്ര​ൻ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. https://youtu.be/OAPJ6uv7uxM അൽ ഹിലാൽ ഹെൽത്ത് കെയർ, ബഹ്‌റൈൻ സൈക്ലിംഗ് അസോസിയേഷനുമായി സഹകരിച്ച്, പ്രമേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായിട്ടാണ് ഡിഫീറ്റ് ഡയബറ്റിസ് സൈക്കിൾ റൈഡ് സംഘടിപ്പിച്ചത്. ഈ വർഷത്തെ ലോക പ്രമേഹ ദിനത്തിന്റെ തീം പ്രമേഹ പരിചരണം ആക്‌സസ് ചെയ്യൂ എന്നതാണ്. ബ​ഹ്‌​റൈ​ൻ സൈ​ക്ലി​ങ് അ​സോ​സി​യേ​ഷ​ന്റെ പ​രി​ശീ​ല​ക​നും ടീം ​ലീ​ഡ​റു​മാ​യ അ​ബ്ദു​ൽ അ​ദേ​ൽ അ​ലി മ​ർ​ഹൂ​ൺ അ​ൽ ഹി​ലാ​ൽ മാ​നേ​ജ്‌​മെ​ന്റി​നെ അ​ഭി​ന​ന്ദി​ച്ചു. മ​നാ​മ പാ​ക്കേ​ജി​ങ് ഇ​ൻ​ഡ​സ്‌​ട്രി എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ്…

Read More

കൊച്ചി: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പുകേസില്‍ വ്യവസായി ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. നാലുകോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ നടന്നത്. രാവിലെയും ഉച്ചയ്ക്ക് ശേഷവും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. കരുവന്നൂര്‍ ബാങ്കുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘അനില്‍ കുമാര്‍ എന്ന വ്യക്തിയുമായി ബന്ധപ്പെട്ടാണ് ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരായത്. അനില്‍ കുമാര്‍ എന്റെ കസ്റ്റമറാണ്. അദ്ദേഹമൊരു തെറ്റുചെയ്തു. അതുമായി ബന്ധപ്പെട്ട കാര്യത്തിനാണ് ഇപ്പോള്‍ ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരായത്. അനില്‍കുമാറിന്റെ ഡോക്യുമെന്റ് എന്റെ കൈയ്യിലുണ്ട്. അതുകൊണ്ടാണ് വന്നത്. വിശദീകരണം ചോദിക്കാന്‍ മാത്രമാണ് വിളിപ്പിച്ചത്’- ഗോകുലം ഗോപാലന്‍ പറഞ്ഞു. അനില്‍കുമാര്‍ കരുവന്നൂര്‍ ബാങ്കില്‍നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തട്ടിപ്പുനടത്തി എന്നാണ് ഇ.ഡി. കണ്ടെത്തിയിട്ടുള്ളത്. ഇയാളെ ഇ.ഡി ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. നേരത്തേ ചില രേഖകള്‍ ഹാജരാക്കാനായി ഗോപാലനോട് ഇ.ഡി. നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇത് ഹാജരാക്കാതെ വന്നതോടെ സമന്‍സ് അയയ്ക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട്…

Read More

മനാമ: ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബിടിഇഎ) “സെലിബ്രേറ്റ് ബഹ്‌റൈൻ” എന്ന പ്രമേയത്തിൽ സംഗീത, സാംസ്കാരിക, കായിക പരിപാടികൾ സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ ദേശീയ ദിനം അടയാളപ്പെടുത്തുന്നത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ അന്തിമ ലിസ്റ്റ് പ്രഖ്യാപിച്ചു. ഡി​സം​ബ​റി​ൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി കു​ടും​ബ, സം​ഗീ​ത, സാം​സ്‌​കാ​രി​ക, കാ​യി​ക പ​രി​പാ​ടി​ക​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി​യാ​ണ് പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​മാ​യി ഒ​രു​ക്കു​ന്ന​ത്. https://youtu.be/kTe1XSmAfvY?si=X9Gi_b4stEhAFT1b ഫാമിലി കാർണിവലായ “ഫെസ്റ്റിവൽ സിറ്റി” , ഇൻഫർമേഷൻ മന്ത്രാലയം സംഘടിപ്പിക്കുന്ന ഹെറിറ്റേജ് വില്ലേജ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ്, എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടന്ന വാർഷിക ഷോപ്പിംഗ് എക്‌സിബിഷനായ “ശരത്കാല മേള” എന്നിവ നടക്കും. കൂടാതെ പു​തു​വ​ത്സ​രാ​ഘോ​ഷ​വും ബ​ഹ്‌​റൈ​ൻ ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ലും വി​വി​ധ വേ​ദി​ക​ളി​ൽ ന​ട​ക്കും. മറാസി അൽ ബഹ്‌റൈൻ, ബഹ്‌റൈൻ ബേ, വാട്ടർ ഗാർഡൻ സിറ്റി, ബഹ്‌റൈൻ ഫിനാൻഷ്യൽ ഹാർബർ, ബഹ്‌റൈൻ ഫോർട്ട്, ബഹ്‌റൈൻ നാഷണൽ മ്യൂസിയം, അൽ നജ്മ ക്ലബ് തുടങ്ങി വിവിധ വേദികളിൽ ആഘോഷങ്ങൾ നടക്കും. പുതുവത്സരാഘോഷങ്ങളിൽ കരിമരുന്ന്…

Read More

മ​നാ​മ: 11ാമ​ത്​ ബ​ഹ്​​റൈ​ൻ ഫാർമേഴ്‌സ് മാർക്കറ്റിന്റെ​ ര​ജി​സ്​​​ട്രേ​ഷ​ന്​ തു​ട​രുന്നു. ഈ ​മാ​സം 26 മു​ത​ൽ 30 വ​രെ​യാ​ണ്​ ര​ജി​സ്​​ട്രേ​ഷ​നെ​ന്ന്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക​കാ​ര്യ മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ മി​ർ​സ അ​ൽ ഉ​റൈ​ബി വ്യ​ക്ത​മാ​ക്കി. ബു​ദ​യ്യ ഗാ​ർ​ഡ​നി​ൽ ഡി​സം​ബ​ർ മു​ത​ലാ​ണ്​ കാ​ർ​ഷി​ക ഫെ​സ്​​റ്റ്​ ആ​രം​ഭിക്കുന്നത്. വാർഷിക പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ബഹ്‌റൈൻ കർഷകർക്കും തിരഞ്ഞെടുത്ത കമ്പനികൾക്കും മന്ത്രാലയം സന്ദർശിച്ച് ഇവന്റിനായി രജിസ്റ്റർ ചെയ്യാം. ബുദയ്യയിലെ ആസ്ഥാനം അല്ലെങ്കിൽ അതിന്റെ വെബ്‌സൈറ്റ് വഴിയും മന്ത്രാലയത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ നൽകിയിരിക്കുന്ന ലിങ്ക് വഴിയും രജിസ്റ്റർ ചെയ്യാൻ സാധിക്കും. https://youtu.be/kTe1XSmAfvY?si=X9Gi_b4stEhAFT1b സ്വ​ദേ​ശി ക​ർ​ഷ​ക​ർ​ക്ക്​ പ്രോ​ത്സാ​ഹ​നം ന​ൽ​കാ​നാ​ണ്​ ഇ​ത്ത​ര​ത്തി​ലൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ക. ക​ഴി​ഞ്ഞ ത​വ​ണ 2,50,000 പേ​രാ​ണ്​ കാ​ർ​ഷി​ക ഫെ​സ്​​റ്റി​ലെ​ത്തി​യ​ത്.

Read More

മനാമ: ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ട് വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം. അതിൽ ഒന്നാണ് PPA പിളർന്നു എന്ന പ്രചാരണം. തീർത്തും മറുപടി അർഹിക്കാത്തതാണ്. അത്‌ കാരണം അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല. എന്നാൽ ഒരു കാര്യം സൂചിപ്പിക്കട്ടെ കാന്റീൻ, സ്റ്റേഷനറി,മെയ്ന്റെനൻസ് കോൺട്രാക്ട്, പർച്ചെസിങ്, എന്നിങ്ങനെ സ്‌കൂളിനെ കച്ചവടതാല്പര്യാർത്ഥം ഉപയോഗിക്കുവാൻ ശ്രമിച്ചവർ PPA യിൽ നിന്ന് പുറത്ത് പോയി. മറ്റൊന്നാണ് ഫീസ് വർധിപ്പിച്ചു എന്ന ആരോപണം-. എന്നാൽ PPA യുടെ നേതൃത്വത്തിൽ ശ്രീ പ്രിൻസ് നടരാജൻ ചെയർമാനായ ഭരണസമിതി ഒരിക്കലും ഫീസ് വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചിട്ടില്ല. റിഫാ ക്യാമ്പസ് പണിയുന്നതിന്  അന്നത്തെ കമ്മറ്റി അധ്യാപകരുടെ ഇൻഡ്‌മിനിറ്റിയും കുട്ടികളുടെ കോഷൻ ഡെപ്പോസിറ്റും പണയം വച്ചതിന് പുറമെ ബാങ്കിൽ നിന്ന് ലോൺ എടുത്തതിന് നൽകിയ ഉറപ്പാണ് infrastructure ഫീ എന്ന പേരിൽ വിവിധ ക്ലാസുകളിൽ നിന്ന്  3/4/5  ദിനാറും  ട്യൂഷൻ ഫീയും  വർദ്ധിപ്പിക്കാം എന്നത്, ആ വകയിൽ പിരിച്ചെടുത്ത   ഒരു ദിനാർ പോലും 2014 ഡിസംബർ വരെ…

Read More

ചൈനയിലെ കുട്ടികൾക്കിടയിൽ ശ്വാസകോശരോ​ഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജാ​ഗ്രതാനിർദേശം നൽകി അഞ്ചുസംസ്ഥാനങ്ങൾ. കർണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ​ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരോ​ഗ്യവിഭാ​ഗമാണ് മുൻകരുതൽ നിർദേശം നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രസർക്കാർ ജാ​ഗ്രതാ നിർദേശം നൽകിയതിനു പിന്നാലെയാണിത്. പൊതുജനാരോ​ഗ്യവും ആശുപത്രികളുടെ തയ്യാറെടുപ്പുകളും സംബന്ധിച്ച് വിലയിരുത്തൽ നടത്താനാണ് നിർദേശം. സീസണൽ ഫ്ലൂ വ്യാപനത്തേക്കുറിച്ചും നിർ​ദേശത്തിൽ പറയുന്നുണ്ട്. അഞ്ചുമുതൽ ഏഴുദിവസത്തോളം നീണ്ടുനിൽക്കുന്ന ഇത് പകർച്ചവ്യാധിയാണെന്നും മരണനിരക്ക് കുറവാണെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാൽ കുട്ടികൾ, മുതിർന്നവർ, ​ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, ദീർഘകാലം മരുന്നുകളെടുക്കുന്നവർ തുടങ്ങിയവരിൽ അപകടസാധ്യതയ്ക്കിടയുണ്ടെന്നും നിർദേശത്തിലുണ്ട്. പനി, വിറയൽ, വിശപ്പ് കുറവ്, ഓക്കാനം, തുമ്മൽ, വരണ്ട ചുമ മുതലായവയാണ് സീസണൽ ഫ്ലൂവിന്റെ പ്രധാനലക്ഷണങ്ങൾ. അപകടസാധ്യതാ വിഭാ​ഗത്തിൽ ഇത് മൂന്നാഴ്ച്ചകളോളം നീണ്ടുനിൽക്കാനുമിടയുണ്ട്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക, ഇടയ്ക്കിടെ കൈകൾ കഴുകുക, ആൾക്കൂട്ടങ്ങളിൽ മാസ്ക് ധരിക്കുക തുടങ്ങിയവ പാലിക്കണമെന്നും പറയുന്നുണ്ട്. ചൈനയിലെ രോ​ഗവ്യാപനപശ്ചാത്തലത്തിൽ കൂടുതൽ കരുതൽ വേണമെന്ന് ഉത്തരാഖണ്ഡും മുന്നറിയിപ്പ് നൽകി. ഉത്തരാഖണ്ഡിലെ ചമോലി, ഉത്തരകാശി, പിതോറ​ഗർ…

Read More

തിരുവനന്തപുരം: നിയമസഭ പാസാക്കിയ നാല് സുപ്രധാന ബില്ലുകളിന്മേൽ തീരുമാനം രാഷ്ട്രപതിക്ക് വിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. നാളെ ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് നീക്കം. ലോകായുക്ത ബില്‍, സര്‍വകലാശാല ഭേദഗതി ബില്‍, ചാന്‍സലര്‍ ബില്‍, സഹകരണ നിയമഭേദഗതി ബില്‍ എന്നിവയാണ് ​ഗവർണർ രാഷ്ട്രപതിക്ക് വിട്ടത്. ഇക്കാര്യം നാളെ ​ഗവർണറുടെ സെക്രട്ടറി കോടതിയെ അറിയിക്കും. ബില്ലുകളിൽ ​ഗവർണർ തീരുമാനം എടുക്കാൻ വൈകുന്നതിനെതിരെയായിരുന്നു സർക്കാർ കോടതിയെ സമീപിച്ചത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ പലതും ഒരു വര്‍ഷത്തോളം ഗവര്‍ണര്‍ ഒപ്പുവെയ്ക്കാതെ ഇരിക്കുകയായിരുന്നു. ഇപ്പോൾ എട്ടില്‍ നാല് ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ടത്. ഇതില്‍ രണ്ടെണ്ണം ഗവര്‍ണറുടെ അധികാരത്തെ ബാധിക്കുന്നതാണ്. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ നീക്കാനുള്ള ബില്ലാണ് – ചാന്‍സലര്‍ ബിൽ‌, മറ്റൊന്ന് വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ലാണ്- സര്‍വകലാശാല ഭേദഗതി ബില്‍. നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിന് ഗവര്‍ണര്‍ അം​ഗീകാരം നൽകിയിട്ടുണ്ട്. രാഷ്ട്രപതിക്ക് ബില്ല്…

Read More