Author: News Desk

കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കൊട്ടാരക്കര മജിസ്‌ട്രേറ്റിന് മുന്നില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വീട്ടിലെത്തിക്കും. പൊലീസ് സുരക്ഷയിലാണ് കുട്ടിയുടെയും കുടുംബത്തിന്റെയും വീട്ടിലേക്കുള്ള യാത്ര. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന സംശയിക്കുന്നവരുടെ പുതിയ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കുട്ടിയെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തും. കുഞ്ഞിന്റെ മാനസികാവസ്ഥ കണക്കിലെടുത്താണ് തീരുമാനം. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. മറ്റുള്ളവരുടെ മുഖം ഓര്‍മയില്ലെന്നുമാണ് മൊഴി നല്‍കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും രേഖാ ചിത്രം തയ്യാറാക്കി. രേഖാ ചിത്രം കൊല്ലം എസിപി ഇന്നുതന്നെ കൊട്ടാരക്കരയിലെ അന്വേഷണസംഘത്തിന് കൈമാറി. അതേസമയം, അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ അച്ഛന്റെ ഫ്ലാറ്റില്‍ പരിശോധന നടത്തി. പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിലാണ് പരിശോധന. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയുടെ…

Read More

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെ മാറ്റി. പകരം മുല്ലക്കര രത്‌നാകരനാണ് ചുമതല. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യുട്ടിവിന്റെതാണ് തീരുമാനം. സിപിഐ വനിതാ നേതാവായ ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. ജില്ലാ പഞ്ചായത്തില്‍ സീറ്റ് നല്‍കുന്നതിനു 3 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. സിപിഐ എക്‌സിക്യൂട്ടീവ് അംഗം കെകെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള കമ്മിഷനാണ് പരാതി അന്വേഷിച്ചത്. ആര്‍ രാജേന്ദ്രന്‍, സികെ ശശിധരന്‍, പി വസന്തം എന്നിവരായിരുന്നു അംഗങ്ങള്‍. അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വിശദീകരണം തേടിയശേഷമാണ് നടപടിയെടുത്തത്.

Read More

തിരുവനന്തപുരം: കൊല്ലത്തുനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം നിര്‍ണയക ഘട്ടത്തിലേക്ക്. സംഭവത്തില്‍, നഴ്‌സിങ് മേഖലയിലെ സാമ്പത്തിക ഇടപാട് അടക്കം പോലീസ് വിശദമായി അന്വേഷിക്കുന്നു. വിദേശ നഴ്‌സിങ് ജോലിക്കായുള്ള പരീക്ഷാനടത്തിപ്പും ഈ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. പോലീസിന്റെ അന്വേഷണം ഇപ്പോള്‍ കടന്നിരിക്കുന്നത് നഴ്‌സിങ് മേഖലയിലെ കോടികള്‍ വെച്ചുള്ള സാമ്പത്തിക ഇടപാടിലേക്കാണ്. വിദേശത്ത് നഴ്‌സിങ് ജോലിക്കായി നടത്തുന്ന ഒ.ഇ.ടി. പരീക്ഷയുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ് കേരളം കേന്ദ്രീകരിച്ച് നടക്കുന്നുണ്ട് എന്ന വവിരം ഇപ്പോള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ലോകമെമ്പാടും നടക്കുന്ന പരീക്ഷയാണ് ഒ.ഇ.ടി. പല രാജ്യത്തും പല സമയത്താണ് ഇത് നടക്കുന്നത്. മാസത്തില്‍ രണ്ട് പരീക്ഷയാണ് നടക്കുന്നത്. ഇതില്‍ ഗള്‍ഫില്‍ നടക്കുന്ന പരീക്ഷ കഴിഞ്ഞ് മൂന്നു മണിക്കൂറിന് ശേഷം ഇതേ ചോദ്യപേപ്പറിലാണ് കേരളത്തില്‍ പരീക്ഷ നടക്കുന്നത്. ഒ.ഇ.ടിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ തട്ടിപ്പുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫില്‍ നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ സംഘടിപ്പിച്ച് കേരളത്തില്‍ ഈ പരീക്ഷ എഴുതുന്നവര്‍ക്ക് കൈമാറുകയാണ് അവര്‍ ചെയ്യുന്നത്. ഉത്തരസൂചികയ്ക്കു വേണ്ടി 3-4 ലക്ഷം…

Read More

കൊല്ലം∙ ഇസ്രയേൽ സ്വദേശിനിയായ യുവതിയെ കിടപ്പുമുറിയിൽ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇസ്രയേൽ സ്വദേശി രാധ എന്നു വിളിക്കുന്ന സ്വത്വ (36) ആണു കൊല്ലപ്പെട്ടത്. സ്വത്വയുടെ സുഹൃ‍ത്തും ഇവർ താമസിച്ചിരുന്ന വീട്ടിലെ യോഗ മാസ്റ്ററുമായ കൃഷ്ണചന്ദ്രനാണു സ്വത്വയെ ആക്രമിച്ചത്. സംഭവത്തിനു പിന്നാലെ സ്വയം ജീവനൊടുക്കാൻ ശ്രമിച്ച കൃഷ്ണചന്ദ്രനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണചന്ദ്രന്റെ ബന്ധുവീട്ടിലായിരുന്നു സ്വത്വ താമസിച്ചിരുന്നത്. കൃഷ്ണചന്ദ്രൻ ഏറെക്കാലം ഉത്തരാഖണ്ഡിലായിരുന്നു. വൈകിട്ട് മൂന്നരയോടെയാണു സംഭവം.

Read More

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. രാജസ്ഥാനിൽ ബിജെപിയും ഛത്തീഗഡിൽ കോൺഗ്രസും അധികാരം നേടുമെന്നാണു പ്രവചനം. മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാകും. മധ്യപ്രദേശിൽ ബിജെപിക്ക് മുന്‍തൂക്കമെന്നാണ് റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ് പോൾ ഫലം. എന്നാൽ, ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് മറ്റു എക്സിറ്റ് പോളുകൾ പ്രവചിച്ചിരിക്കുന്നത്. തെലങ്കാനയിൽ കോൺഗ്രസിനാണ് മുൻതൂക്കം. മിസോറമിൽ സോറം പീപ്പിൾ മൂവ്മെന്റ് ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

Read More

മലപ്പുറം: ചൈനയിലെ ചില പ്രവിശ്യകളില്‍ ന്യൂമോണിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡും പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും വിദഗ്ധ ഡോക്ടര്‍മാരും നിലവിലെ സാഹചര്യം വിശകലനം ചെയ്യുകയാണ്. സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ അസാധാരണമായ വര്‍ധനവൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണം. ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ കേസുകള്‍ നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൈനയിലെ ന്യൂമോണിയയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആറു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ്, തമിഴ്‌നാട് എന്നീ ആറു സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ശ്വാസകോശ സംബന്ധമായ അസുഖവുമായി എത്തുന്ന രോഗികള്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും പരിപൂര്‍ണ സജ്ജമായിരിക്കണമെന്ന്…

Read More

പത്തനംതിട്ട: പത്തനംതിട്ടയിലെ കുറുമ്പന്‍ മൂഴിയിലെ സ്വകാര്യ കൃഷിത്തോട്ടത്തില്‍ കുട്ടിയാനയെ കണ്ടെത്തി. കഴിഞ്ഞ ദിവസം ജനിച്ച കുട്ടിയാനയെയാണ് കണ്ടെത്തിയത്. വനാതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമം കൂടിയാണിത്. പ്രസവിച്ച് അധിക സമയം ആകും മുന്‍പ് കൂട്ടം തെറ്റി പോയതാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അടിയന്തര ചികിത്സയ്ക്കായി കുട്ടിയാനയെ കോന്നി ആനക്കൂട്ടിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം പ്രദേശത്ത് ആനയുടെ സാമീപ്യം പ്രദേശവാസികള്‍ സ്ഥിരികരിക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് റബ്ബര്‍ തോട്ടത്തില്‍ കുട്ടിയാന ജനിച്ചുവീണത്. ഉയര്‍ന്ന പ്രദേശമാണിത്. കുട്ടിയാന ഇവിടെ നിന്ന് താഴേക്ക് നിരങ്ങി വീണതാകാമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. രാവിലെ ഒന്‍പതുമണിയോടെയാണ് നാട്ടുകാര്‍ ആനക്കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയാനയ്ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുമെങ്കിലും പാല്‍കുടിക്കാത്തതിനെ തുടര്‍ന്ന് അല്‍പം അവശനിലയിലാണ് വനംവകുപ്പ് റാപ്പിഡ് ആക്ഷന്‍ ടീം ആനക്കുട്ടിയെ വെച്ചൂച്ചിറയിലെ വെറ്ററിനറി ക്ലിനിക്കല്‍ എത്തിച്ച് വിദഗ്ധമായ ചികിത്സ നല്‍കി.

Read More

കോഴിക്കോട്: കോഴിക്കോട്. ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് ഒപ്പം നിന്ന സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയെ ഇടുക്കി ഗവ. മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റി. ഇതു പ്രകാരം അനിതയെ ഇന്ന് (30) മെഡിക്കൽ കോളജിൽനിന്ന് വിടുതൽ ചെയ്ത് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ ഉത്തരവിട്ടു. അനിതയെ സ്ഥലം മാറ്റിയ ഉത്തരവ് 28 ന് ഡിഎംഇയിൽനിന്ന് ഇറങ്ങിയെങ്കിലും ഇന്നലെയാണ് പ്രിൻസിപ്പൽ ഓഫിസിൽ എത്തിയത്. ഉടനെ തിരക്കിട്ട് വിടുതൽ ചെയ്യുകയായിരുന്നു. വകുപ്പുതല നടപടിയുടെ ഭാഗമായി അന്വേഷണ സമിതി ആവശ്യപ്പെട്ട പ്രകാരം ചീഫ് നഴ്സിങ് ഓഫിസർ, നഴ്സിങ് സൂപ്രണ്ട് എന്നിവരെ ജില്ല വിട്ട് സ്ഥലം മാറ്റാനും ശുപാർശയുണ്ട്. ഗസറ്റഡ് ഓഫിസർ തസ്തികയിലായതിനാൽ 2 പേരുടെയും സ്ഥലംമാറ്റ ഉത്തരവ് സർക്കാർ തലത്തിലാണ് ഇറങ്ങുക. അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് 5 ജീവനക്കാരെ കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയുടെ ഭാഗമായി ഭരണ കക്ഷി സർവീസ് സംഘടന നേതാക്കൾ ആവശ്യപ്പെട്ട പ്രകാരമാണ്…

Read More

തിരുവനന്തപുരം: കൊലക്കേസിൽ വിധി പറയുന്ന ദിവസം മുങ്ങിയ പ്രതിക്ക്, ഒടുവിൽ പതിനേഴര വർഷം കഠിനതടവു വിധിച്ച് കോടതി. പോത്തൻകോടു കൊയ്ത്തൂർകോണം മോഹനപുരം സ്വദേശി ബൈജുവിനെയാണ് (പൊമ്മു–40) കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഇബ്രാഹിം എന്നയാളെ വെട്ടിക്കൊന്ന കേസിലാണ് ശിക്ഷ. ബൈജു മദ്യപിച്ച നിലയിലായിരുന്നതിനാൽ ഇന്നലത്തെ വിധി ഇന്നത്തേക്കു മാറ്റുകയായിരുന്നു. അമ്പലത്തിൽ തേങ്ങ ഉടയ്ക്കാൻ പോയെന്നായിരുന്നു കോടതിയിൽ അഭിഭാഷകന്റെ മറുപടി. കൊലക്കേസിൽ കോടതി വിധി പറയാനിരിക്കെയാണ് ബൈജു മുങ്ങിയത്. അറസ്റ്റു ചെയ്ത് ഹാജരാക്കാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചതോടെ വീട്ടിലെത്തിയ പൊലീസ് കണ്ടത് അടിച്ചു ഫിറ്റായ പ്രതിയെ. വിധിക്കു മുൻപായി മദ്യപിക്കാൻ പോയെന്നായിരുന്നു വിശദീകരണം. തുടർന്ന് മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി. മംഗലപുരത്തെ വ്യാപാരി കൊയ്ത്തൂർക്കോണം സ്വദേശി ഇബ്രാഹിമിനെ (64) 2022 ജൂൺ 17 നു വെട്ടിക്കൊലപ്പെടുത്തിയെന്നാണ് ബൈജുവിനെതിരായ കേസ്. മദ്യലഹരിയിലായിരുന്ന പ്രതി കടയിൽ നിന്ന് സാധനം വാങ്ങിയതിന്റെ പണം നൽകാതെ തർക്കിച്ചെന്നും ഇബ്രാഹിം ഇടപെട്ടു സംസാരിച്ചത് പ്രതിയെ പ്രകോപിതനാക്കിയെന്നുമാണ്…

Read More

തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു . ഹൈദരാബാദിലെ 24 മണ്ഡലങ്ങളിലെ ശരാശരി പോളിംഗ് ശതമാനം 40% മുതൽ 50% വരെയാണ് വോട്ട് രേഖപ്പെടുത്തിയത്. തെലങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തെലുങ്ക് സിനിമാ മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ ഇതിനകം വോട്ടവകാശം വിനിയോഗിച്ചു കഴിഞ്ഞു. രാവിലെ തന്നെ ബൂത്തിലെത്തിയ അല്ലു അർജ്ജുൻ മറ്റ് വോട്ടർമാർക്കൊപ്പം കാത്തുനിന്ന ശേഷമാണ് വോട്ട് ചെയ്തത്. ഹൈദരാബാദിലെ ജൂബിലി ഹിൽസ് സ്‌കൂളിലാണ് താരം വോട്ട് ചെയ്തത്. ‘നിങ്ങൾ ഓരോരുത്തരോടും ഉത്തരവാദിത്തത്തോടെ വോട്ട് ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു, എന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Read More