Author: News Desk

മനാമ: വ്യപകമായ നുണപ്രചാരങ്ങളുടെ കുത്തൊഴുക്കിലാണ് പ്രതിപക്ഷം പ്രതീക്ഷ അർപ്പിക്കുന്നത്. 9വർഷം ഇന്ത്യൻ സ്കൂൾ എന്ന മഹാപ്രസ്ഥാനത്തെ പ്രോഗ്രസ്സീവ് പാരന്റ്സ് അല്ലയൻസ്ന്റെ നേതൃത്വത്തിൽ പ്രിൻസ് നടരാജനനും , സജി ആന്റണിയും നയിച്ചിട്ടും ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കുവാൻ പ്രതിപക്ഷമെന്ന് പറയുന്നവർക്ക് കഴിഞ്ഞിട്ടില്ല എന്തുകൊണ്ടെന്നാൽ പാവപെട്ട രക്ഷിതാക്കൾ ചോരയും നീരും നൽകി തങ്ങളുടെ കുഞ്ഞുങ്ങളുടെ പഠനത്തിന് നൽകുന്ന പണം അവരുടെ ഉന്നമനത്തിന് ഉപയോഗിക്കുക എന്നതാണ് പി പി എയുടെ നയം. അല്ലാതെ അനാവശ്യമായ നിർമാണപ്രവർത്തനങ്ങൾ നടത്തി അതിന്റെ പേരിൽ കമ്മീഷൻ കൈപ്പറ്റുകയും, ആഘോഷങ്ങളും സദ്യകളും നടത്തി ധൂർത്ത് അടിക്കുക എന്നതും പി പി എ യുടെ നയമല്ല. ക്ലബ് സംസ്കാരം സ്കൂളിൽ തിരിച്ച് കൊണ്ട് വരുവാൻ ആഗ്രഹിക്കുന്ന പ്രതിപക്ഷം വിദ്യാഭ്യാസത്തിനല്ല പ്രാധാന്യം നൽകുന്നത്, വിദ്യാഭ്യാസത്തിന്റെ പേരിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന കച്ചവടത്തിനാണ് എന്ന് അവരുടെ പ്രകടനപത്രികകൾ വ്യക്തമാക്കുന്നു. കൺസ്ട്രക്ഷൻ ആവശ്യത്തിനാണ്. അതല്ല സ്കൂളിന്റെ ലക്ഷ്യം കൺസ്ട്രക്റ്റ് ചെയ്യുവാൻ കെല്പുള്ള ഭാവി തലമുറയെ വളർത്തിയെടുക്കുക എന്നതാണ്…

Read More

കൽപറ്റ:ചില്ലറ വിൽപ്പനക്കായി മലപ്പുറത്തേക്ക് കടത്തുകയായിരുന്ന എം.ഡി.എം.എ വയനാട്ടിൽ പിടികൂടി. മീനങ്ങാടി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മീനങ്ങാടി എസ്.ഐ സി രാംകുമാറും സംഘവും ടൗണില്‍ നടത്തിയ വാഹനപരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന 18.38 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവറായ മലപ്പുറം മഞ്ചേരി തുറക്കല്‍ വിളക്കുമാടത്തില്‍ വിഎം സുഹൈല്‍ (34), മേപ്പാടി നത്തംകുനി ചുണ്ടേല്‍ത്തൊടി സി.ആര്‍. അമല്‍ (23) എന്നിവരെ അറസ്റ്റ് ചെയ്തു. മൈസുരുവില്‍ നിന്നും ചില്ലറ വില്‍പ്പനക്കായി മഞ്ചേരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മൈസുരുവില്‍ നിന്നും അമല്‍ മയക്കുമരുന്ന് വാങ്ങിനല്‍കിയ ശേഷം സുഹൈലിനെ കാറില്‍ പറഞ്ഞുവിടുകയായിരുന്നുവെന്ന സുഹൈലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാറിന് പിറകെ ബസ്സില്‍ വരികയായിരുന്ന അമലിനെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി. മയക്കുമരുന്നും അത് കടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. എ.എസ്.ഐ സബിത, എസ്.സി.പി.ഒമാരായ സുമേഷ്, പ്രവീണ്‍, ശിവദാസ്, സാദിഖ്, ചന്ദ്രന്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Read More

മനാമ: 18-മത്‌ ഗര്‍ഷോം രാജ്യാന്തര പുരസ്മാരങ്ങള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 2 ന്‌ ബഹ്‌റൈനിൽ നടക്കുന്ന ചടങ്ങിൽ പുരസ്മാരങ്ങള്‍ സമ്മാനിക്കും. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത മേഖലകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച മറുനാടന്‍ മലയാളികളെയാണ് ചടങ്ങില്‍ ഗര്‍ഷോം രാജ്യാന്തര പുരസ്മാരങ്ങള്‍ നൽകി ആദരിക്കുക. ശനിയാഴ്ച്ച വൈകുന്നേരം 6.30 ന്‌ മനാമയിലെ ക്രൗൺ പ്ലാസ കണ്‍വെന്‍ഷന്‍ സെന്‍ററിൽ നടക്കുന്ന അവാര്‍ഡ്‌ ദാന ചടങ്ങില്‍ 17 രാജ്യങ്ങളിൽ നിന്നെത്തുന്ന നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. https://youtu.be/Wv72pMRy7PY പുരസ്‌കാര ജേതാക്കൾ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്: തോമസ് മൊട്ടക്കൽ പ്രവാസി രത്ന അവാർഡ്: മുഹമ്മദ് എം ബിസിനസ് എക്സെലൻസ് അവാർഡ്: സെബാസ്റ്റ്യൻ തോമസ് ഇന്നൊവേറ്റീവ് വിഷനറി അവാർഡ്: ഹരികൃഷ്ണൻ മടിയൻ പ്രവാസി വനിതാ അവാർഡ്: താഹിറ കല്ലുമുറിക്കൽ ബെസ്റ്റ് നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ അവാർഡ്: സാന്ത്വനം

Read More

പാലക്കാട്: സിപിഎം ലോക്കൽ സെക്രട്ടറി ടോറസ് ലോറിയിടിച്ച് മരിച്ചു. സിപിഎം വാളയാർ ലോക്കൽ സെക്രട്ടറി എൽ ഗോപാലനാണ് മരിച്ചത്. പാലക്കാട് പുതുശ്ശേരിയിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടോറസ്ലോറിയിടിക്കുകയായിരുന്നു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന പുതുശ്ശേരി ലോക്കൽ സെക്രട്ടറി കെ സുരേഷിനെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കോഴിക്കോട്: മുൻമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ പി സിറിയക് ജോൺ‌ അന്തരിച്ചു. 90 വയസായിരുന്നു. കരുണാകരൻ മന്ത്രിസഭയിൽ കൃഷി, മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 1970ലാ​ണ്​ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക്​ കോ​ൺ​ഗ്ര​സ്​ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച​ത്. ക​ൽ​പ​റ്റ​യി​ൽ കെ.​കെ. അ​ബു​വി​നെ തോ​ൽ​പി​ച്ചാ​യി​രു​ന്നു തു​ട​ക്കം. തുടർന്ന് തിരുവമ്പാടിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് മൂന്ന് തവണ നിയമസഭയിലെത്തി. ഒ​രി​ട​വേ​ള​ക്കു​ശേ​ഷം 1991ൽ ​തി​രു​വ​മ്പാ​ടി​യി​ൽ വീ​ണ്ടും കോ​ൺ​ഗ്ര​സ് സ്ഥാനാർത്ഥിയായി മത്സരിച്ചു. എന്നാൽ തോ​ൽ​വി​യാ​യി​രു​ന്നു ഫ​ലം. 1996ലും 2001​ലും തോ​റ്റ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി. കോ​ൺ​ഗ്ര​സി​ൽ നി​ന്ന്​ തെ​റ്റി എ​ൻസി​പി​യി​ലേ​ക്ക്​ പോ​യ സി​റി​യ​ക്​​ജോ​ൺ മൂന്ന് വർഷം സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തി. എ​ന്നാ​ൽ, 2007ൽ ​കോ​ൺ​​ഗ്ര​സി​ലേ​ക്ക്​ തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാൾ പ്രവർത്തിച്ച ജോൺ താ​മ​ര​ശ്ശേ​രി സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക്​ പ്ര​സി​ഡ​ൻ​റ്​​, കേരള സംസ്ഥാന മാർക്കറ്റിങ് സഹകരണ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബ്ബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കെ.പി.സി.സി., കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്,…

Read More

കൊല്ലം: മകളെ തട്ടിക്കൊണ്ടുപോയ കേസിൽ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന് കുട്ടിയുടെ പിതാവ് റെജി മാദ്ധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്നും അവരുടെ മുൻപിൽ ഹാജരാകുമെന്നും റെജി അറിയിച്ചു.പൊലീസ് പത്തനംതിട്ടയിലെ തന്റെ താമസസ്ഥലത്ത് നിന്ന് തന്റെ പഴയ ഫോണാണ് കൊണ്ടുപോയത്. കുട്ടികൾ ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് ആ ഫോൺ ഓയൂരിലെ വീട്ടിൽ സൂക്ഷിക്കാത്തത്. ഏത് പരിശോധനയും നടത്തിക്കോട്ടെ. എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊലീസ് അത് കണ്ടെത്തട്ടെയെന്നും റെജി പറഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തനിക്ക് ശിക്ഷ കിട്ടട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേസിൽ തന്നെയും യുണെെറ്റഡ് നഴ്സ് അസോസിയേഷനെയും ലക്ഷ്യം വയ്ക്കുകയാണെന്നും റെജി ആരോപിച്ചു. അമ്മയുടെയും അച്ഛന്റെയും നമ്പർ കുഞ്ഞിന് അറിയാം. വിദേശത്തുള്ള സഹോദരൻ നാട്ടിൽ വരുമ്പോൾ ഉപയോഗിക്കുന്ന നമ്പറാണ് ഫോണിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നതായി പെൺകുട്ടി മൊഴി നൽകി. സംഭവത്തിൽ ഉൾപ്പെട്ടവരുടെ രേഖാചിത്രങ്ങൾ പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. മൂന്നുപേരുടെ രേഖാചിത്രങ്ങളാണ് കുട്ടിയുടെ സഹായത്തോടെ പൊലീസ് തയ്യാറാക്കിയത്. രണ്ട്…

Read More

റോബിന്‍ ബസിന്‍റെ ഓൾ ഇന്ത്യ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോര്‍ വാഹനവകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബര്‍ 18വരെയാണ് ഇടക്കാല ഉത്തരവ്. പെര്‍മിറ്റ് അവസാനിച്ചെന്ന സര്‍ക്കാര്‍ വാദത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ബസ് പിടിച്ചെടുത്താല്‍ പിഴ ഈടാക്കി വിട്ടുനല്‍കണമെന്നും ഉത്തരവിലുണ്ട്. തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബസിന്‍റെ പെര്‍മിറ്റ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്.

Read More

ആലപ്പുഴ: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരന്റെ കൈവിരൽ കടിച്ചുമുറിച്ച കേസിൽ പ്രതി പിടിയിൽ. കന്യാകുമാരി സ്വദേശി വിജു (38) ആണ് പിടിയിലായത്. ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിലാണ് സംഭവം. ബസ്സ്റ്റാന്‍റിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയ വിജുവിനെ തടയുവാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ വി വി ഹരിയെയാണ് പ്രതി ആക്രമിച്ചത്. പ്രതിയെ പിടിക്കാനെത്തിയ ഹരിയുടെ വലത് കൈവിരൽ വിജു കടിച്ചു മുറിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ് ഐ മാരായ ചന്ദ്രബാബു, സാലിമോൻ സിപിഒ അനുരാഗ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More