ന്യൂഡല്‍ഹി: രാജ്യത്തെ യുദ്ധവിമാനങ്ങളുടെ ശേഷി വർധിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യൻ നിർമിത യുദ്ധവിമാനമായ തേജസ് എൽസിഎ യുദ്ധവിമാനങ്ങൾ വാങ്ങാൻ 65,000 കോടി രൂപയാണ് വകയിരുത്തിയത്. 97 തേജസ് എൽ.സി.എ വിമാനങ്ങളാണ് വാങ്ങുക. കരസേനയ്ക്കായി 1.1 ലക്ഷം കോടി രൂപ മുടക്കി 156 പ്രചണ്ഡ് ആക്രമണ ഹെലികോപ്റ്ററുകളും വാങ്ങും. റഷ്യൻ നിർമിത യുദ്ധവിമാനമായ സുഖോയ് എംകെഐ വിമാനങ്ങളുടെ ശേഷി വർധിപ്പിക്കാനും തുക വകയിരുത്തിയിട്ടുണ്ട്. 1.64 ലക്ഷം കോടി രൂപ ചെലവ് വരുന്ന ഇടപാടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകുന്നതോടെ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിൽ ഒന്നായി ഇത് മാറും. സൈന്യത്തിൻ്റെ കൈവശമുള്ള ഇരുനൂറ്റി അമ്പതോളം വരുന്ന സുഖോയ് എംകെഐ വിമാനങ്ങളിൽ 84 എണ്ണത്തിൻ്റെ സാങ്കേതിക സംവിധാനങ്ങൾ ആണ് മെച്ചപ്പെടുത്തുക.
Trending
- റവാഡ ചന്ദ്രശേഖര്‍ കേരള പോലീസ് മേധാവി
- ബഹ്റൈൻ പ്രതിഭ വടംവലി മത്സരം : ടീം അരിക്കൊമ്പൻസ് ജേതാക്കൾ
- പാകിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ജാബര്‍ അല്‍ സബാഹ് ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
- പ്രമുഖ ബഹ്റൈനി നിയമപണ്ഡിതന് ഡോ. ഹുസൈന് അല്‍ ബഹര്‍ന അന്തരിച്ചു
- ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ ദൗത്യത്തില്‍ ചരിത്രം സൃഷ്ടിച്ച് ബഹ്റൈനി വനിത
- എസ്എഫ്ഐക്ക് പുതിയ നേതൃത്വം; ആദർശ് എം സജി അഖിലേന്ത്യ പ്രസിഡന്റ്, ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി
- ബഹ്റൈൻ എ.കെ.സി. സി. വിദ്യാഭ്യാസരംഗത്തെ പ്രതിഭകളെ ആദരിച്ചു