- എസ്ഐആര്‍: രേഖകള്‍ കൃത്യമെങ്കില്‍ വിഐപി- പ്രവാസി വോട്ടര്‍മാര്‍ നേരിട്ട് ഹാജരാകേണ്ടതില്ല
- എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ജനങ്ങൾ; എകെ ബാലന് പങ്കുവച്ചത് കേരളത്തിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി
- മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് ബഹ്‌റൈൻ കെഎംസിസി തിരൂർ മണ്ഡലം കമ്മിറ്റിയുടെ യുടെ സ്നേഹാദരം ..
- ഡിജിറ്റല്‍ ക്ലോക്ക് റൂം സംവിധാനവുമായി കെഎസ്ആര്‍ടിസി, രാജ്യത്ത് ആദ്യം
- ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന് പുറത്ത്, നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ്
- പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചം രാഷ്ട്ര ബജറ്റിലേക്ക് ചേര്‍ക്കാന്‍ പാര്‍ലമെന്റ് നിയമം പാസാക്കി
- എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ബാഗേജ് ചാര്‍ജ് ഇളവ്
- പൊതുനിരത്തില്‍ കാറോട്ടമത്സരം: രണ്ടു പേര്‍ക്ക് തടയും പിഴയും
Author: News Desk
കൊച്ചി: 2024 ജനുവരി ഒന്നിന് 18 വയസു പൂർത്തിയാകുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള സമയപരിധി ഡിസംബർ ഒമ്പതിന് അവസാനിക്കും. സ്പെഷ്യൽ കാമ്പയിൻ പ്രമാണിച്ച് ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളും ഡിസംബർ മൂന്നിന് തുറന്നു പ്രവർത്തിക്കും. ബി.എൽ.ഒയുടെ സേവനവും ലഭിക്കും. എല്ലാ വില്ലേജ് – താലൂക്ക് ഓഫീസുകളും ഡിസംബർ മൂന്നിന് വോട്ടർ പട്ടിക പരിശോധിക്കുന്നതിനായി തുറന്ന് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
മനാമ: കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടുന്നതിനുമുള്ള പുതിയ ദേശീയ കർമ പദ്ധതിയായ ബ്ലൂപ്രിന്റ് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ പ്രഖ്യാപിച്ചു. കുറഞ്ഞ കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുക, കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുക, സുസ്ഥിര അവസരങ്ങൾ സൃഷ്ടിക്കുക എന്നീ മൂന്ന് വശങ്ങളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇയിൽ നടക്കുന്ന 28ാമത് യു.എൻ കാലാവസ്ഥ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. 2035ഓടെ കാർബൺ ബഹിർഗമന തോത് 35 ശതമാനം കുറക്കാനും ക്രമാനുഗതമായി അത് കുറച്ചുകൊണ്ടുവന്ന് 2060ൽ പൂജ്യത്തിലെത്തിക്കാനുമാണ് പദ്ധതി. സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായി വിവിധ മേഖലകളിലെ വളർച്ച ഉറപ്പുവരുത്തുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണവും മുഖ്യമായി പരിഗണിക്കാനാണ് തീരുമാനം. ബഹ്‌റൈൻ സാമ്പത്തിക മേഖലയിൽനിന്ന് പൂർണമായി കാർബൺ ഒഴിവാക്കുന്നതിനും വളർച്ചക്കും പരിസ്ഥിതിക്കുമിണങ്ങുന്ന ഊർജ പദ്ധതികൾ വികസിപ്പിക്കുന്നതിനും ഊന്നൽ നൽകും. പരമ്പരാഗത ഊർജ സ്രോതസ്സുകളുടെ വർധിച്ച ഉപയോഗം നിയന്ത്രിക്കുന്നതിനും ബദൽ ഊർജ മാർഗങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നതിനും ശ്രമിക്കും. കാർബൺ രഹിത വ്യവസായങ്ങൾക്ക്…
പൊതുമുതൽ നശിപ്പിച്ച കേസിൽ എ എ റഹീമിനും, എം സ്വരാജിനും ഒരു വര്‍ഷം തടവും പിഴയും വിധിച്ച് കോടതി
തിരുവനന്തപുരം: എസ്എഫ്ഐയുടെ നിയമസഭ മാര്‍ച്ചിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ എം പി എ എ റഹീമിനും, എം സ്വരാജിനും ഒരു വര്‍ഷം തടവും പിഴയും വിധിച്ച് കോടതി. ഉമ്മൻചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നടന്ന നിയമസഭാ മാര്‍ച്ചിനെ തുര്‍ന്നുണ്ടായ സംഘര്‍ഷത്തിൽ രജിസ്റ്റര് ചെയ്ത കേസിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ നടപടി. പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും അടക്കം വിവിധ വകുപ്പുകളിലാണ് ശിക്ഷ. യുഡിഎഫ് സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് കേസ്. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ബാരിക്കേഡ് തകര്‍ക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. 150 ഓളം പ്രവര്‍ത്തകരാണ് അന്ന് പ്രതിഷേധത്തിൽ പങ്കെടുത്തത്. കോടതിയിലെത്തിയ ഇരുവരും ജാമ്യമെടുത്തു.
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ ഈ മാസം 15 വരെ റിമാൻഡ് ചെയ്തു. ചാത്തനൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് പ്രതികൾ. കോടതി മുറിക്കുള്ളിൽ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയാണ് പ്രതികൾ നിന്നത്. മൂവരും പരസ്പരം സംസാരിക്കുകയും ചെയ്തു. ലളിതയെന്ന ബന്ധുവാണ് ഇവർക്ക് വേണ്ടി വക്കാലത്ത് ഒപ്പിട്ടിരിക്കുന്നത്. പ്രതികൾക്കായി 2 അഭിഭാഷകരാണ് ഹാജരായത്. അനിതകുമാരിയെയും മകൾ അനുപമയെയും അട്ടക്കുളങ്ങരയിൽ എത്തിക്കും. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും മാറ്റും.
മുംബൈ: വനിതാ ഐപിഎല്‍ പോരാട്ടത്തിന്റെ താര ലേലം ഈ മാസം ഒന്‍പതിനു മുംബൈയില്‍ നടക്കും. 165 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 104 ഇന്ത്യന്‍ താരങ്ങള്‍, 61 വിദേശ താരങ്ങള്‍, 15 അസോസിയേറ്റ് രാജ്യങ്ങളിലെ താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ച് ടീമുകള്‍ക്ക് 30 താരങ്ങളെയാണ് ലേലത്തിലൂടെ സ്വന്തമാക്കാന്‍ അവസരം ഉള്ളത്. ഒന്‍പത് വിദേശ താരങ്ങള്‍ക്കാണ് അവസരം. വെസ്റ്റ് ഇന്‍ഡീസ് താരം ദിയേന്ദ്ര ഡോട്ടിന്‍, ഓസ്‌ട്രേലിയയുടെ കിം ഗാര്‍ത് എന്നിവരാണ് 50 ലക്ഷം അടിസ്ഥാന വിലയുള്ള താരങ്ങള്‍. ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍മാരായ അന്നബെല്‍ സതര്‍ലന്‍ഡ്, ജോര്‍ജിയ വെര്‍ഹെം, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ അമി ജോണ്‍സ്, വെറ്ററന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷബ്‌നിം ഇസ്മയില്‍ എന്നിവരുടെ അടിസ്ഥാന വില 40 ലക്ഷം രൂപയാണ്. കേരളത്തിന്റെ അഭിമാനം മിന്നു മണി ഡല്‍ഹി ക്യാപിറ്റല്‍സിലാണ്. താരത്തെ ടീം നിലനിര്‍ത്തി. 60 താരങ്ങളാണ് അഞ്ച് ടീമുകളും നിലനിര്‍ത്തിയിരിക്കുന്നത്. ഇതില്‍ 21 പേര്‍ വിദേശ താരങ്ങളാണ്. 29 താരങ്ങളെയാണ് ടീമുകള്‍ റിലീസ് ചെയ്തത്.…
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ ഒരു വർഷം നീണ്ട ആസൂത്രണമെന്ന് എ.ഡി.ജി.പി എം.ആർ അജിത്കുമാർ. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പത്മകുമാറും കുടുംബവും രണ്ട് തവണ ശ്രമിച്ചിരുന്നുവെന്നും മറ്റ് പല സ്ഥലങ്ങളിലും കിഡ്‌നാപ് ചെയ്യാൻ കുട്ടികളെ അന്വേഷിച്ചിരുന്നുവെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ ആദ്യ ദിവസം തന്നെ ലഭിച്ച ഒരു സുപ്രധാന തെളിവിൽ നിന്നാണ് പ്രതി ചാത്തന്നൂരിൽ നിന്നുള്ള ആളാണെന്ന് പൊലീസ് മനസ്സിലാക്കുന്നത്. ആ സൂചനയിൽ നിന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കം. പത്മകുമാർ കംപ്യൂട്ടർ ബിരുദധാരിയാണ്. കോവിഡിനെ തുടർന്ന് ഇയാൾക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിനെ മറികടക്കാനാണ് കുട്ടികളെ കിഡ്‌നാപ് ചെയ്യാനുള്ള തീരുമാനത്തിലെത്തുന്നത്. ഇതിനായി ഒരു വർഷം മുമ്പ് തന്നെ ഇയാൾ ആസൂത്രണം തുടങ്ങിയിരുന്നു. കാറിന് വ്യാജ നമ്പർ നിർമിക്കുകയായിരുന്നു ആദ്യ പടി. കിഡ്‌നാപ്പിങ് നടത്താൻ സൗകര്യമുള്ള സ്ഥലവും കുട്ടികളെയും തിരഞ്ഞ് കുടുംബം കാറിൽ പരിസരത്ത് കറങ്ങാറുണ്ടായിരുന്നുവെന്നാണ് വിവരം. അധികം ശ്രദ്ധയിൽപ്പെടാത്തതും കൈകാര്യം ചെയ്യാനെളുപ്പവുമായ കുട്ടികളെയായിരുന്നു പ്രതികൾക്ക് ആവശ്യം. സംഭവം നടക്കുന്നതിന്…
ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗും ദുബൈയിൽ കൂടിക്കാഴ്ച നടത്തി. കോപ് 28 ആഗോള ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. ഫലസ്തീൻ-ഇസ്രായേൽ സംഘർഷവും ചർച്ചയായി. ദ്വിരാഷ്ട്ര പരിഹാരം എന്നതിനാണ് ഇന്ത്യയുടെ ഊന്നലെന്ന് മോദി പറഞ്ഞു. ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് മോദി അനുശോചനം രേഖപ്പെടുത്തി. ബന്ദികളെ മോചിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു. സംഘർഷം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണം. ആക്രമണത്തിന്റെ ഇരകൾക്ക് മാനുഷിക സഹായമെത്തിക്കാൻ സുരക്ഷിതമായ വഴിയൊരുക്കണമെന്നും മോദി പറഞ്ഞു.
മനാമ: 2023 ലെ ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ തോമസ് മൊട്ടക്കൽ- യു എസ് എ, മുഹമ്മദ് എം – ബഹറിൻ, ഹരികൃഷ്ണൻ മടിയൻ- ഗിനിയ, താഹിറ കല്ലുമുറിക്കൽ – അബുദാബി, സെബാസ്റ്റ്യൻ തോമസ്- ഗോവ എന്നിവർക്കും മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനക്കുള്ള പുരസ്‌കാരം സാന്ത്വനം കുവൈറ്റിനും സമ്മാനിക്കും. ബഹ്‌റിൻ മനാമയിലെ ക്രൗൺ പ്ലാസാ കൺവൻഷൻ സെന്ററിൽ ശനിയാഴ്ച വൈകിട്ട് 6.30 ന് നടക്കുന്ന ചടങ്ങിൽ 18-ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 17 രാജ്യങ്ങളിൽ നിന്നെത്തുന്ന നൂറോളം പ്രതിനിധികൾ പുരസ്‌കാര ദാനചടങ്ങിൽ പങ്കെടുക്കും. ഇന്ത്യൻ വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്ന തോമസ് മൊട്ടക്കൽ അമേരിക്ക ആസ്ഥാനമായ തോമാർ ഗ്രൂപ്പിന്റെ ചെയർമാനും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റുമാണ്. ഏറ്റവും കൂടുതൽ മലയാളികൾക്ക് അമേരിക്കയിൽ തൊഴിൽ നൽകുന്ന ഐ ടി ഇതര സ്ഥാപനങ്ങളിൽ ഒന്നാണ് തോമാർ ഗ്രൂപ്പ്. 1977 ൽ നിർമാണത്തൊഴിലാളിയായി ബെഹ്ററൈനിൽ എത്തിയ കണ്ണൂർ സ്വദേശിയായ മുഹമ്മദ് പിന്നീട് ബഹ്‌റൈൻ കോസ്റ് ഗാർഡ്…
മനാമ: പ്രമുഖ ട്രാവൽ ആൻഡ് ടൂർസ് സ്ഥാപനമായ ഫ്ലൈയിംഗോ ബഹ്റൈനിലും ചുവടുറപ്പിക്കുന്നു. സൗദി അറേബ്യ, യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന ഫ്ലൈയിംഗോ ട്രാവൽ ആൻഡ് ടൂർസിന്റെ ബഹ്റൈനിലെ ആദ്യശാഖ ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ച് മണിക്ക് ഗുദൈബിയയിൽ ഉദ്ഘാടനം ചെയ്യും. സുബാറ റോഡിലാണ് സ്ഥാപനം പ്രവർത്തിക്കുക. ലോക കേരള സഭാഗം സൂരജ് എൻ.കെ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത സിനിമാ താരങ്ങളായ അനാർക്കലി മരക്കാറും ദീപക് പറമ്പോലും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. ജംഷീദ് മഞ്ചേരി, ഗ്രാന്റ് സ്യൂട്ട് സി.ഇ.ഒ ജോയ് കളത്തിൽ, അട്ടാസ് ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറഹ്മാൻ അൽ അട്ടാസ് എന്നിവർ മുഖ്യാതിഥികളായിരിക്കും. നാല് വർഷമായി ട്രാവൽ ആൻഡ് ടൂർസ് മേഖലയിൽ അർപ്പണബോധത്തോടെ സേവനങ്ങൾ നൽകിവരുന്ന പ്രമുഖ സ്ഥാപനമാണ് ഫ്ലൈയിംഗോ. എയർ ടിക്കറ്റ്, വിസ സർവിസ്, ട്രാവൽ ഇൻഷുറൻസ്, ഹോട്ടൽ ബുക്കിങ്, അവധിക്കാല പാക്കേജുകൾ, ട്രാൻസ്പോർട്ട് സർവിസുകൾ എന്നീ സേവനങ്ങൾ ഫ്ലയിംഗോ ട്രാവൽ ആൻഡ് ടൂർസിലൂടെ ലഭ്യമാവും. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് കൊച്ചിയിൽ നിന്ന്…
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ സഹായിച്ചത് പ്രത്യേക സംഘം; മുഖ്യപ്രതി പത്മകുമാറിന്റെ നിർണായക മൊഴി
തിരുവനന്തപുരം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ തന്നെ സഹായിച്ചത് ഒരു പ്രത്യേക സംഘമെന്ന് കേസിലെ മുഖ്യപ്രതി പത്മകുമാർ. കുട്ടിയെ തട്ടികൊണ്ടു പോകാൻ മറ്റൊരു സംഘം സഹായിച്ചു. തന്റെ ഭാര്യക്കും മകൾക്കും ഇതിൽ പങ്കൊന്നുമില്ല. കുട്ടിയുടെ പിതാവ് റെജിയോടുള്ള വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്നും പത്മകുമാർ പൊലീസിനോട് പറഞ്ഞു. എന്നാൽ, പത്മകുമാറിന്റെ മൊഴി പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മകളുടെ നഴ്സിംഗ് അഡ്മിഷനായി അഞ്ച് ലക്ഷം രൂപ താൻ റെജിക്ക് നൽകിയിരുന്നു. എന്നാൽ ഈ പണം പിന്നീട് ചോദിച്ചപ്പോൾ തിരികെ നൽകാൻ റെജി തയ്യാറായില്ല. തന്നോട് ധാർഷ്ട്യത്തോടെയാണ് പെരുമാറിയത്. ഇതിലുള്ള വൈരാഗ്യമാണ് ത്ടടിക്കൊണ്ടുപോകലിന് പ്രേരിപ്പിച്ചതെന്നാണ് പത്മകുമാർ പറയുന്നത്. എന്നാൽ, പത്മകുമാറിന്റെ മകൾ അനുപമ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ്. ഇതാണ് പത്മകുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കേണ്ടെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ഔദ്യോഗിക വിശദീകരണം ഇക്കാര്യത്തിൽ പൊലീസ് നൽകിയിട്ടില്ല. ഇങ്ങനെ ഏതെങ്കിലും പണമിടപാട് നടന്നിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് റെജി തുടക്കം മുതൽ ഉറപ്പിച്ച് പറയുന്നുണ്ട്. പത്മകുമാറിനെ അറിയില്ലെന്നും റെജി ഇന്ന് പ്രതികരിച്ചു.…
