- ഹവ അല്‍ മനാമ ഫെസ്റ്റിവലിന് തുടക്കമായി
- മുഹറഖ് നൈറ്റ്സിന് മാറ്റുകൂട്ടി ബഹ്റൈന്‍ പോലീസ് പരേഡ്
- തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
Author: News Desk
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. ഹൃഹയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടര്‍ന്ന് കാല്‍പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ശ്വാസതടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. കോട്ടയം വാഴൂര്‍ സ്വദേശിയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചുമതലയില്‍ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരിക്കെയാണ് അന്ത്യം.2015 മുതല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐവൈഎഫില്‍ നിന്നായിരുന്നു കാനം രാജേന്ദ്രന്റെ തുടക്കം. തന്റെ പത്തൊന്‍പതാം വയസില്‍ കാനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. പിന്നീട് എഐടിയുസിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും തൊഴിലാളി പ്രസ്ഥാനത്തിലെ പ്രവര്‍ത്തന മികവിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. 21-ാം വയസിലാണ് കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ എത്തുന്നത്. സി കെ ചന്ദ്രപ്പന്റെ ഒഴിവിലാണ് കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയാകുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും ഇടതുപക്ഷമുന്നണിയ്ക്കുള്ളിലെ പ്രധാന തിരുത്തല്‍…
കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ‘ഡ്രോയിംഗ് ആൻഡ് കളറിംഗ് കോമ്പിറ്റീഷൻ 2023’ ഡിസംബർ 16 ന്
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ) ലേഡീസ് വിംഗ് ബഹ്റൈൻ നാഷണൽ ഡേയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡ്രോയിംഗ് ആൻഡ് കളറിംഗ് കോമ്പിറ്റീഷൻ 2023 ഡിസംബർ 16 രാവിലെ 10 മുതൽ ഒരു മണി വരെ ന്യൂ ഹൊറൈസൺ സ്കൂൾ സെഗയ്യ വെച്ചു നടക്കുമെന്ന് ലേഡീസ് വിങ് കൺവീനർ രമാ സന്തോഷ് അറിയിച്ചു. അഞ്ച് മുതൽ എട്ട് വയസ്സ് വരെയും എട്ട് മുതൽ പതിനൊന്ന് വയസ്സുവരെയും പതിനൊന്ന് മുതൽ പതിനാല് വയസ്സുവരെയും പതിനാല് മുതൽ പതിനെട്ട് വയസ്സ് വരെയുമുള്ള ഗ്രൂപ്പുകളാക്കിയാണ് കുട്ടികൾക്കുള്ള പ്രസ്തുത മത്സരം നടക്കുക. രജിസ്ടേഷനും കൂടുതൽ വിവരങ്ങൾക്കും 33660276,36973821,39046663 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. വാട്സപ്പ് വഴിയും രെജിസ്റ്റർ ചെയ്യാം. പെട്ടെന്ന് തന്നെ കുട്ടികളുടെ പേരുകൾ രെജിസ്റ്റർ ചെയ്‌തു കെ.പി.എഫ് ന്റെ ഈ പരിപാടി വൻ വിജയമാക്കുവാൻ ഏവരും സഹകരിക്കണമെന്ന് ആക്ടിംഗ് പ്രസിഡണ്ട് സജ്ന ഷനൂബ്, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതുക്കുടി എന്നിവർ അഭ്യർത്ഥിച്ചു.
ന്യൂഡൽഹി: റിസർവ് ബാങ്ക് പലിശ നിരക്കിൽ ഇത്തവണയും മാറ്റമില്ല. കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളർച്ചയും രേഖപ്പെടുത്തിയ സാഹചര്യത്തിൽ റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഇതിനാൽ തന്നെ ബാങ്കുകളിൽ വായ്‌പാ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരും.അഞ്ചാമത്തെ വായ്‌പാ നയയോഗത്തിന് ശേഷമാണ് നിരക്ക് മാറ്റമില്ല എന്ന് റിസർവ് ബാങ്ക് ഗവർണർ അറിയിച്ചത്. കഴിഞ്ഞ നാല് അവലോകന യോഗങ്ങളിലും റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. 2022 മേയ് മുതൽ 2023 ഫെബ്രുവരി വരെ വിവിധ ഘട്ടങ്ങളിലായി 2.50 ശതമാനം നിരക്ക് വർദ്ധിച്ചിരുന്നു. സെപ്തംബറിൽ രാജ്യത്തെ ജിഡിപി 7.6 ശതമാനമാണ് രേഖപ്പെടുത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌ഘടന എന്ന സ്ഥാനം ഇന്ത്യ നിലനിർത്തുകയും ചെയ്തു. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തൽക്കാലം നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചത്.
നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തിൽ അപകടം; കാളവണ്ടി ജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറി
ഇടുക്കി: കുമളിയിൽ നവകേരള സദസിന്റെ പ്രചരണാർഥം സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തിൽ അപകടം. കാളവണ്ടി നിയന്ത്രണം തെറ്റി പൊതുജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ആർക്കും പരിക്കില്ല. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പീരുമേട് മണ്ഡലത്തിലെ കേരള സദസ് പ്രചരണാർഥമാണ് കളവണ്ടയോട്ട മത്സരം സംഘടിപ്പിച്ചത്. തിരക്കേറിയ ടൗണിലൂടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. തേനിയിൽ നിന്ന് ആറു കാളവണ്ടികൾ എത്തിച്ചായിരുന്നു മത്സരം നടത്തിയത്. ഇതിനിടെയാണ് അപകടം. നിയന്ത്രണം തെറ്റി കാളവണ്ടികൾ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാളവണ്ടി മറ്റൊരു വണ്ടിയിൽ ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു കാളവണ്ടി കുറച്ചു ദൂരം ഓടിയത് ഒരു ചക്രത്തിലാണ്. ജനങ്ങൾ ഓടിമറിയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. 10 മുതൽ 12 വരെയാണ് ജില്ലയിൽ നവ കേരള സദസ് നടക്കുന്നത്.
‘ആത്മഹത്യ ചെയ്യുമെന്ന് ഷഹ്നയുടെ മെസേജ്, പിന്നാലെ റുവൈസ് ബ്ലോക്ക് ചെയ്തു’; അന്ന് രാത്രി മരണം
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പി. ജി വിദ്യാർത്ഥി ഷഹ്നയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം ഷഹ്ന വാട്സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നു. മെസേജ് കിട്ടിയതോടെ ഡോ. റുവൈസ് ഷഹ്നയെ ബ്ലോക്ക് ചെയ്തു. തിങ്കളാഴ്ച രാവിലെ 9 മണിക്കായിരുന്നു മെസേജ് അയച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഷഹ്നയെ അബോധാവസ്ഥയിൽ ഫ്ലാറിൽ കണ്ടെത്തുന്നത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഈ സന്ദേശം റുവൈസ് ഡിലിറ്റ് ചെയ്തത്. ഷഹ്നയുടെ ഫോണിൽ നിന്നും മെസേജിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോ. ഷഹ്നയുടെ മരണത്തിന് ഉത്തരവാദി ഡോ. റുവൈസാണെന്നാണ് പൊലീസ് എഫ് ഐആറിലുളളത്. കേസിൽ റുവൈസിൻ്റെ പിതാവിനെയും പ്രതി ചേർക്കും. പൊലീസ് അറസ്റ്റ് ചെയ്ത റുവൈസിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. ഷഹ്നയുടെ കുടുംബത്തിന് സ്ത്രീധനം നൽകാനാത്തതിനാൽ വിവാഹ ബന്ധത്തിൽ നിന്നും റുവൈസ് പിൻമാറിയതാണ് ഡോ.ഷഹ്നയുടെ ആത്മഹത്യക്ക് ഇടയാക്കിയത്. കേസിന്റെ കുറ്റപത്രം സമയബന്ധിതമായി നൽകാനാണ് പൊലിസിന്റെ തീരുമാനം. ഇതിനായി തെളിവെടുപ്പുകള്‍ക്കായാണ് റൂവൈസിനെ കസ്റ്റഡിയിൽ…
ന്യൂഡൽഹി: ലെജന്‍ഡ്‌സ് ലീഗ് കപ്പ് മത്സരവുമായി ബന്ധപ്പെട്ട് ഗൗതം ഗംഭീറുമായുള്ള വാക്‌പോരാട്ടത്തിന് പിന്നാലെ ശ്രീശാന്തിന് വക്കീൽ നോട്ടീസ്. ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് (എൽഎൽസി) കമ്മിഷണർ ആണ് ശ്രീശാന്തിന് നോട്ടീസ് അയച്ചിരിക്കുന്നത്.ടി20 ടൂർണമെന്റിൽ കളിക്കുന്നതിനിടെ കരാർ ലംഘിച്ചതിന് ശ്രീശാന്ത് കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഗംഭീറിനെ വിമർശിക്കുന്ന വീഡിയോകൾ നീക്കം ചെയ്‌താൽ മാത്രമേ ശ്രീശാന്തുമായി ചർച്ചകൾ ആരംഭിക്കൂവെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. വിവാദവുമായി ബന്ധപ്പെട്ട് അംപയർമാരും റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ ഗംഭീർ തന്നെ ‘വാതുവെപ്പുകാരന്‍’ എന്ന് വിളിച്ചതായുള്ള ശ്രീശാന്തിന്റെ ആരോപണം റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. സൂറത്തിലെ ലാല്‍ഭായ് കോണ്‍ട്രാക്ടര്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ശ്രീശാന്തും ഗംഭീറും തമ്മിൽ വാക്‌പോരാട്ടം നടന്നത്. സഹതാരങ്ങളും അമ്പയര്‍മാരും ഇടപെട്ടാണ് ഇരുവരേയും പിന്തിരിപ്പിച്ചത്. ഇന്ത്യാ ക്യാപ്പിറ്റല്‍സും ഗുജറാത്ത് ജയന്റ്സും തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തിനിടെയായിരുന്നു ഇരുവരും തമ്മിൽ ഉരസിയത്. തന്റെ ബൗളിംഗില്‍ ഒരു സിക്‌സും ഫോറും അടിച്ചതിന് പിന്നാലെ ഗംഭീറിനെ ശ്രീശാന്ത് തുറിച്ച് നോക്കിയിരുന്നു. ഇതില്‍…
കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പുതിയ തെളിവുകൾ പുറത്തുവിട്ട് അന്വേഷണ സംഘം. പ്രതികൾ കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും അതിനായി ആസൂത്രണം നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.ഇത് സ്ഥിരീകരിക്കുന്ന രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികൾ നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി തുടക്കത്തിൽ തന്നെ സംശയം ഉണ്ടായിരുന്നു. പ്രതികളിലൊരാളായ അനുപമയുടെ നോട്ട്ബുക്കുകളിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ തയ്യാറാക്കിയ പദ്ധതികളുടെ രേഖകൾ ലഭിച്ചതായി അന്വേഷണ സംഘം കൂട്ടിച്ചേർത്തു. നിരവധി കുട്ടികളെ ഇവർ ഉന്നം വച്ചിരുന്നതിന്റെ തെളിവാണിത്. പ്രതികളായ പത്മകുമാർ, അനിത കുമാരി, അനുപമ എന്നിവരെ ഇപ്പോഴും ചോദ്യം ചെയ്തപ്പോൾ. എന്നാൽ ചോദ്യങ്ങളിൽ പലതിനും കൃത്യമായ മറുപടി നൽകാതെ മൗനം പാലിക്കുകയാണ് പ്രതികളെന്ന് അന്വേഷണ സംഘം അറിയിച്ചു.കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി പ്രതികളെ ഏഴ് ദിവസത്തേക്കാണ് ഇന്നലെ അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ വിട്ടുനൽകിയത്. പ്രതികളുടെ മൊഴികൾ നിലവിലുള്ള തെളിവുകളുമായി ഒത്തുനോക്കിയാണ് ചോദ്യം ചെയ്യൽ. ഇന്നോ നാളെയോ തട്ടിക്കൊണ്ടു പോകൽ നടന്ന പൂയപ്പള്ളി, കടന്നുപോയ…
അന്തസ്സംസ്ഥാന പാതകളില്‍ കെ.എസ്.ആര്‍.ടി.സി.ക്കു വാടക നല്‍കി ബസ് ഓടിക്കാന്‍ അഞ്ച് സ്വകാര്യ ബസ് നടത്തിപ്പുകാര്‍ സന്നദ്ധത അറിയിച്ചു. ഇവയ്ക്ക് സംസ്ഥാനത്തെ റോഡ് നികുതി ഒഴിവാക്കാനും സര്‍ക്കാര്‍ തലത്തില്‍ ധാരണയായി. 45 സീറ്റിന്റെ പുഷ്ബാക്ക് സീറ്റ് ബസുകള്‍ക്ക് മൂന്നുമാസത്തേക്ക് 45,000 രൂപയാണ് നികുതി. സെമി സ്ലീപ്പറിന് സീറ്റൊന്നിന് 2000 രൂപയും സ്ലീപ്പറിന് 3000 രൂപയും നല്‍കണം. അനധികൃത സ്വകാര്യ ബസുകള്‍ സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും നികുതി അടച്ചാണ് ഓടുന്നത്. ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുക്കുന്നവയ്ക്ക് ഒരുവര്‍ഷത്തേക്ക് മൂന്നുലക്ഷവും മൂന്നുമാസത്തേക്ക് 90,000 രൂപയും അടയ്ക്കണം. ഇതില്‍ സംസ്ഥാന വിഹിതമാണ് ഒഴിവാക്കുന്നത്. അന്തസ്സംസ്ഥാന പാതകളിലെ അനധികൃത സ്വകാര്യ ബസുകള്‍ ഒഴിവാക്കി പകരം സര്‍ക്കാര്‍ ടിക്കറ്റ് നിരക്കില്‍ കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. കെ.എസ്.ആര്‍.ടി.സി.ക്കു പുതിയ ബസുകള്‍ ഇല്ലാത്തതുകൊണ്ടാണ് ഈ വഴി തേടുന്നത്. ബസും ജീവനക്കാരുമെല്ലാം സംരംഭകരുടേതായിരിക്കും. സംസ്ഥാനത്തിനുള്ളില്‍നിന്നു പുറത്തേയ്ക്കുള്ള ഓരോ റൂട്ടിലും ഓടുന്നതിനു നിശ്ചിത വിഹിതം കെ.എസ്.ആര്‍.ടി.സി.ക്കു നല്‍കണം. പാലക്കാട്-ബെംഗളൂരു പാതയില്‍ ആദ്യ ബസ് ഓടിക്കുന്നതിനുള്ള…
നവകേരള സദസ്സില്‍ പങ്കെടുക്കണം, മൃതദേഹം സംസ്‌കരിക്കാന്‍ പറ്റില്ല; മടക്കി അയച്ചെന്ന് പഞ്ചായത്ത് ശ്മശാനത്തിനെതിരെ പരാതി
കൊച്ചി: മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പങ്കെടുക്കേണ്ടതിനാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ ശ്മശാനം അനുവദിച്ചില്ലെന്ന് ആരോപണം. ആലുവ കീഴ്മാട് പഞ്ചായത്തിന്റെ സ്മൃതിതീരം പൊതു ശ്മശാനത്തിനെതിരെയാണ് പരാതി. ശശി പി എ എന്ന 60 കാരന്റെ മൃതദേഹമാണ് നവകേരള സദസ് മൂലം സംസ്‌കരിക്കാന്‍ തയ്യാറല്ലെന്ന് ശ്മശാനം സൂക്ഷിപ്പുകാരൻ വീട്ടുകാരെ അറിയിച്ചത് എന്ന് ദി ന്യൂ ഇൻഡ്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്തു. വീടിന് സമീപത്തു തന്നെയാണ് ശ്മശാനം. വൈകീട്ട് നാലിന് സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ശ്മശാനത്തില്‍ സംസ്‌കാരം നടത്താന്‍ കഴിയില്ലെന്ന് ശ്മശാനം പ്രവര്‍ത്തകനായ അശോകന്‍ അറിയിക്കുകയായിരുന്നുവെന്ന് ശശിയുടെ മകന്‍ ശ്യാം പറയുന്നു. തുടര്‍ന്ന് എട്ടു കിലോമീറ്റര്‍ അകലെ അശോകപുരത്തെ എസ്എന്‍ഡിപി ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ് ശശിയും കുടുംബവും. പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിന് 1500 രൂപ നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ വേറെ ശ്മശാനത്തില്‍ സംസ്‌കരിച്ചതിനാല്‍ 4500 രൂപ നല്‍കേണ്ടി വന്നു. പണത്തേക്കാളുപരി, മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറാകാതിരുന്ന നടപടി മൃതദേഹത്തോടും ആ കുടുംബത്തോടും കാണിച്ച…
സ്വയം രാജാവ് ആണെന്നാണ് മുഖ്യമന്ത്രി കരുതുന്നത്; നവകേരള തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും ജനങ്ങൾ വെറുക്കും; വി.ഡി സതീശൻ
കരിങ്കൊടി പ്രതിഷേധക്കാരെ ഡി.വൈ.എഫ്.ഐ-സി.പി.ഐ.എം ക്രിമിനലുകൾ ആക്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാത്തിനും ഉത്തരവാദി മുഖ്യമന്ത്രിയാണ്. ബജറ്റ് ആയിട്ടുപോലും ധനകാര്യ മന്ത്രി തിരുവനന്തപുരത്തില്ല. പരാതി ലഭിക്കുന്നത് സർക്കാരിൻ്റെ ദയനീയമായ സ്ഥിതിയാണ്. ഒരു പരാതിക്കും പരിഹാരം ഉണ്ടാകുന്നില്ല. മുഖ്യമന്ത്രി മറ്റ് മന്ത്രിമാരെ കൊണ്ട് ചീത്ത വിളിപ്പിക്കുന്നു. നവകേരള സദസ് പ്രതിപക്ഷത്തെ ചീത്ത വിളിക്കാനുള്ളതാണോയെന്ന് അദ്ദേഹം ചോദിച്ചു. കുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ ദുരൂഹത നീങ്ങിയിട്ടില്ല. പൊലീസ് തോന്നിയ വഴിക്ക് പോകുന്നു. കേരളത്തിലെ മന്ത്രിസഭ വിധേയരുടേതാണ്. ഞങ്ങൾക്ക് പറയാൻ ഉള്ളത് നിയമസഭയിൽ പറയാമെന്ന് വി.ഡി സതീശൻ പറഞ്ഞു. നവകേരള സദസ് കൊണ്ട് എന്ത് ഗുണമാണ് കേരളത്തിന് ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ കലോത്സവത്തിന് ഒരു പന്തലിടും എന്നാണ് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി രാജാവ് ആണെന്നാണ് സ്വയം കരുതുന്നത്. പ്രതിഷേധം പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. നടക്കുന്നത് രാജാവിന്റെ എഴുന്നളളത്ത് ആണോയെന്നും വി.ഡി സതീശൻ ചോദിച്ചു. നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോൾ ജനങ്ങൾ വെറുക്കും.…
