ഇടുക്കി: കുമളിയിൽ നവകേരള സദസിന്റെ പ്രചരണാർഥം സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തിൽ അപകടം. കാളവണ്ടി നിയന്ത്രണം തെറ്റി പൊതുജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ആർക്കും പരിക്കില്ല. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പീരുമേട് മണ്ഡലത്തിലെ കേരള സദസ് പ്രചരണാർഥമാണ് കളവണ്ടയോട്ട മത്സരം സംഘടിപ്പിച്ചത്. തിരക്കേറിയ ടൗണിലൂടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. തേനിയിൽ നിന്ന് ആറു കാളവണ്ടികൾ എത്തിച്ചായിരുന്നു മത്സരം നടത്തിയത്. ഇതിനിടെയാണ് അപകടം. നിയന്ത്രണം തെറ്റി കാളവണ്ടികൾ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാളവണ്ടി മറ്റൊരു വണ്ടിയിൽ ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു കാളവണ്ടി കുറച്ചു ദൂരം ഓടിയത് ഒരു ചക്രത്തിലാണ്. ജനങ്ങൾ ഓടിമറിയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. 10 മുതൽ 12 വരെയാണ് ജില്ലയിൽ നവ കേരള സദസ് നടക്കുന്നത്.
Trending
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര



