- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ നവംബര്‍ 25ന് തുടങ്ങും; ഡിജിറ്റല്‍ ആപ്പ് പുറത്തിറക്കി
- ബഹ്റൈനില്‍ 60 മില്യണ്‍ ഡോളറിന്റെ ആഗോള പരിശോധനാ, മൊബൈല്‍ പൈപ്പ് നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ പ്യുവര്‍ പൈപ്പ്
- ബഹ്റൈനിലെ വാണിജ്യ വാഹനങ്ങളില്‍ ഡിജിറ്റല്‍ നിരീക്ഷണ സംവിധാനം വേണമെന്ന് നിര്‍ദേശം
- ബഹ്റൈനിനും ഖത്തറിനുമിടയില്‍ പുതിയ കടല്‍പ്പാത ആരംഭിച്ചു
- ‘ഗണേഷ്കുമാര് കായ് ഫലമുള്ള മരം’, പരസ്യമായി പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്, നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കണമെന്ന് ആഹ്വാനം
- ബഹ്റൈനില്‍ വിദേശികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ഫീസ് നല്‍കണം; നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് സ്ഥിരം ജോലി ലഭ്യമാക്കണം: ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം
- ബഹ്റൈനില്‍ പുതിയ 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ ഡിസംബറില്‍ തുടങ്ങും
Author: News Desk
പിണറായി സ്റ്റാലിൻ ചമയണ്ട; ഷൂവേറ് വൈകാരിക പ്രതികരണം; ശബരിമലയിൽ ഗുരുതരമായ കൃത്യവിലോപം: സതീശൻ
കാസർകോട് : നവ കേരള സദസിന്റെ പേരിൽ സിപിഐഎം ക്രിമിനലുകൾ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രിമിനൽ മനസുള്ളവരാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. മുഖ്യമന്ത്രി സ്റ്റാലിൻ ചമയണ്ട. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മനസാണ്. ഷൂ എറിഞ്ഞത് വൈകാരികമായ പ്രതികരണം മാത്രമാണ്. ഷൂ എറിഞ്ഞവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണ്. ഗവർണറുടെ വാഹനം എസ്.എഫ്.ഐ ക്ക് തടയാം. അപ്പോൾ മുഖ്യമന്ത്രി പറയുന്നു ‘ജീവൻ രക്ഷാപ്രവർത്തനമില്ല’. പിണറായി രാജാവിന്റെ വാഹനം തടഞ്ഞാൽ പ്രശ്നമാകുമെന്ന സ്ഥിതിയെന്നും സതീശൻ പറഞ്ഞു. മുൻപിലും പിമ്പിലും ക്രിമിനൽ സംഘവുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിക്ക് പൊലീസിൽ വിശ്വാസമില്ലേ. അത്രക്ക് ഭീരുവാണോയെന്നും സതീശൻ പരിഹസിച്ചു. ശബരിമലയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമലയിൽ ഗുരുതരമായ കൃത്യവിലോപമുണ്ടാകുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പ്രതിപക്ഷം കത്ത് നൽകിയിട്ടുണ്ട്. പരിചയസമ്പന്നരല്ലാത്ത ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. അവലോകന യോഗം വിളിച്ചു ചേർക്കേണ്ട മന്ത്രിമാർ അതിന് തയ്യാറാവാതെ ടൂറിലാണ്.പ്രതിപക്ഷസംഘം പമ്പയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ…
ജമ്മു കശ്മീർ പ്രത്യേക പദവി താൽക്കാലികം; ‘കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം’: സുപ്രീംകോടതി
ന്യൂഡൽഹി: ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പ്രസ്താവിക്കുന്നു. ജമ്മു കശ്മീരിനുള്ള പ്രത്യോക പദവി താൽക്കാലികം മാത്രമെന്നും കശ്മീരിന് പമാധികാരമില്ലെന്നും കോടതി വ്യക്തമാക്കി. പദവി പിൻവലിക്കുന്ന കാര്യത്തിൽ പാർലമെന്റിന് തീരുമാനം എടുക്കാമെന്നും കോടതി. വിധി പ്രസ്താവം പുരോഗമിക്കുകയാണ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചിൽ ഉൾപ്പെടുന്നു. ഹർജികളിൽ മൂന്നുവിധികളാണ് പ്രസ്താവിക്കുന്നത്. സുപ്രീം കോടതി ജസ്റ്റിസും രണ്ടു ജസ്റ്റിസ്റ്റുമാരും വ്യത്യസ്ത വിധികളാണ് പ്രസ്താവിക്കുന്നത്. നാഷനൽ കോൺഫറൻസും ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷനും മറ്റുമാണു ഹർജി നൽകിയിരിക്കുന്നത്.
കോട്ടയം: പാലായിൽ നവകേരള സദസിനായി സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്‌ളെക്‌സില്‍ അജ്ഞാതൻ കരി ഓയിൽ ഒഴിച്ചു. കരി ഓയിൽ ഒഴിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തുണികൊണ്ട് തല മറച്ചതിന് ശേഷമായിരുന്നു കരി ഓയിൽ ഒഴിച്ചത്. സിപിഎം പ്രവർത്തകർ പോലീസിൽ പരാതി നൽകി. തിങ്കളാഴ്ച പുലർച്ചെയാണ് സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡിൽ സാമൂഹ്യവിരുദ്ധൻ കരി ഓയിൽ ഒഴിച്ചത്. കഴിഞ്ഞദിവസം റോഡിൽ സ്ഥാപിച്ചിരുന്ന മന്ത്രിമാരുടെ ഫോട്ടോകൾ വ്യാപകമായി നശിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് സിപിഐഎം പൊലീസിൽ പരാതി നൽകുകയും ബോർഡുകൾ നശിപ്പിക്കാതിരിക്കുന്നതിന് ആവശ്യമായ പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശേഷം തിങ്കളാഴ്ച പുലർച്ചെ 4 മണിക്ക് ശേഷമാണ് കരി ഓയിൽ ഒഴിച്ചതെന്നാണ് സൂചന.നവകേരളസദസ്സിൽ വിറളി പൂണ്ടവരാണ് കരി ഓയിൽ പ്രയോഗം നടത്തിയതെന്ന് സിപിഎം ലോക്കൽ സെക്രട്ടറി അജി പറഞ്ഞു. കുറ്റക്കാരെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപെട്ടു. കരി ഓയിൽ ഒഴിച്ച ഫ്ലക്സ് ബോർഡ് പാർട്ടി പ്രവർത്തകർ മാറ്റി. ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നതിന്റെ…
പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുമുള്ള സന്ദേശങ്ങളില്‍ വീഴരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്നും ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുമുള്ള സന്ദേശങ്ങളില്‍ വീഴരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെടുകയോ ഒടിപി വഴി പണം തട്ടാന്‍ ശ്രമിക്കുകയോ ചെയ്യുന്നു. ഇങ്ങനെയുള്ള സന്ദേശം ലഭിച്ചാല്‍ യാതൊരു കാരണവശാലും ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ മെസ്സേജില്‍ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യരുതെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കുറിപ്പ്: ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്നും ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്നും തുടങ്ങി മെസ്സേജുകള്‍ അയയ്ക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ സജീവമാണ്. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെടുകയോ ഒ.ടി.പി വഴി പണം തട്ടാന്‍ ശ്രമിക്കുകയോ ചെയ്യുന്നു. ഇങ്ങനെയുള്ള മെസ്സേജ് ലഭിച്ചാല്‍ യാതൊരു കാരണവശാലും ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ…
മനാമ: തലശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന കെയർ & ക്യൂറ് ഫൌണ്ടേഷൻ (CARE & CURE FOUNDATION) വൈസ് പ്രസിഡണ്ടും പ്രതിനിധിയുമായ അബ്ദുൽ ലത്തീഫ് (ചെയർമാൻ – അൽ ഫാദൽ ഗ്രൂപ്) TMWA ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി. ഹ്രസ്വ സന്ദർനാർത്ഥം ബഹ്‌റൈനിൽ എത്തിയതായിരുന്നു അദ്ദേഹം. ജാതി മത ഭേതമന്യേ CCF നാട്ടിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ചാപ്റ്റർ പ്രസിഡണ്ട് വി.പി. അബ്ദു റസാഖ് എടുത്തു പറഞ്ഞു. പ്രത്യേകിച്ച് മലബാർ ക്യാൻസർ സെന്റർ പോലുള്ള മഹത്തായ സ്ഥാപനങ്ങൾക്കും ഭീമമായ ചികിത്സാ ചിലവുകൾ വഹിക്കേണ്ടി വരുന്ന നിർധനരായ സാധാരണക്കാർക്കും സി.സി.എഫ് നൽകുന്ന സഹായം തികച്ചും ശ്ലാഘനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജി.സി.സി. യിൽ നിലവിലുള്ള പന്ത്രണ്ടോൾ TMWA ചാപ്റ്ററുകളുടെ നിസ്സീമമായ സഹകരണത്തോടെയാണ് തങ്ങൾക്ക് ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നത് എന്ന് അബ്ദുൽ ലത്തീഫ് പ്രതികരിച്ചു. ഇനിയും ഇത് പോലുള്ള സഹകരണം ഭാവിയിലും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രസിഡണ്ട് വി.പി. അബ്ദുൽ റസാഖ്, റഷീദ്…
കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിനുനേരെ ഷൂ ഏറുണ്ടായ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. എല്‍ഡിഎഫ് ഭരണം ഇനിയും തുടരും, പക്ഷെ പ്രതിപക്ഷ നേതാവ് ആ സ്ഥാനത്ത് ഉണ്ടാകില്ല എന്നാണ് മന്ത്രി മുന്നറിയിപ്പ് നല്‍കിയത്. നവകേരള ബസ്സിനുനേരെ ഷൂ എറിയിച്ച പ്രതിപക്ഷ നേതാവിനോട് എന്ന ആമുഖത്തോടെയാണ് മന്ത്രി റിയാസ് വിഷയത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെ ഓടക്കാലില്‍വച്ചാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ നവകേരള ബസ്സിനുനേരെ ഷൂ എറിഞ്ഞത്.
തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ഥാടനത്തിന് എത്തുന്ന ഭക്തര്‍ക്കു യാതൊരുവിധ സൗകര്യവും ഒരുക്കിയിട്ടില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഗൗരവപൂര്‍വമായ സമീപനമുണ്ടാകണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മലകയറുന്ന അയ്യപ്പന്മാര്‍ക്ക് സര്‍ക്കാര്‍ സൗകര്യം ഒരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ അയ്യപ്പഭക്തന്മാര്‍ക്ക് ഒരു നിവര്‍ത്തിയുമില്ലാത്ത അവസ്ഥയാണ്, ധാരാളം ആളുകള്‍ ഞങ്ങളെ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുന്നുണ്ട്. 20 മണിക്കൂര്‍ വരെ ഇരുമുടിക്കെട്ടുമായി വരിനില്‍ക്കേണ്ട അവസ്ഥയാണ്. വെള്ളം പോലും കിട്ടുന്നില്ല. യാതൊരു സൗകര്യവുമില്ല. നാഥനും നമ്പിയുമില്ലാത്ത അവസ്ഥയാണ്. അന്യസംസ്ഥാനത്തുനിന്ന് വരുന്ന അയ്യപ്പഭക്തന്മാര്‍ വലിയ പ്രതിസന്ധി നേരിടുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഈ നിലയിലാണോ ശബരിമല തീര്‍ഥാടനം സര്‍ക്കാര്‍ ഒരുക്കേണ്ടത്, അയ്യപ്പഭക്തന്മാര്‍ക്കു സര്‍ക്കാര്‍ സൗകര്യം ഒരുക്കണം. ഇടത്താവളങ്ങളില്‍ ഒരു സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. പമ്പയിലും നിലയ്ക്കലും ഇടത്താവളങ്ങളിലും ആവശ്യമായ സൗകര്യം ഒരുക്കികൊടുക്കുകയും തിരക്കു ക്രമീകരിക്കുകയും ചെയ്താല്‍ ബുദ്ധിമുട്ട് ഒഴിവാകും. യാതൊരുവിധ ക്രമീകരണവും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നുവരികയാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
നവകേരള ബസിന് നേരെ ഷൂ ഏറ്: ‘ഏറിനൊക്കെ പോയാല്‍ നടപടി, അന്നേരം വിലപിച്ചിട്ട് കാര്യമില്ല’; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
കൊച്ചി: പെരുമ്പാവൂര്‍ ഓടക്കാലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി സഞ്ചരിക്കുന്ന നവകേരള ബസിന് നേരെ കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞു. നാലു കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷൂ എറിഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. ഏറിനൊക്കെ പോയാല്‍ അതിന്റേതായ നടപടികള്‍ തുടരും. അന്നേരം വിലപിച്ചിട്ട് കാര്യമില്ല. ഇത് നാടിനോടുള്ള വെല്ലുവിളിയായി കാണണമെന്നും കോതമംഗലത്ത് നടന്ന നവകേരള സദസില്‍ മുഖ്യമന്ത്രി പറഞ്ഞു. പെരുമ്പാവൂരിലെ നവകേരള സദസ് കഴിഞ്ഞ് കോതമംഗലത്തേയ്ക്ക് പോകുമ്പോഴാണ് സംഭവം. ഓടക്കാലിയില്‍ വച്ച് രണ്ടുമൂന്ന് തവണയാണ് കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. പൊലീസ് ഇവരെ ലാത്തിവീശി ഓടിക്കുകയും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോതമംഗലത്ത് വച്ച് വ്യത്യസ്തമായ അനുഭവം ഉണ്ടായതായി പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി കെഎസ് യു പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ‘ബസിന് മുന്നില്‍ ചാടിയ അനുഭവം മുന്‍പ് പങ്കുവെച്ചതാണ്. പിന്നീട് ആവര്‍ത്തിക്കുന്നത് കണ്ടില്ല. ഇന്ന് വരുമ്പോള്‍ ബസിന് നേരെ ഏറുണ്ടായി. എന്താണ് ഇവര്‍ക്ക് പറ്റിയത് എന്ന് മനസിലാകുന്നില്ല?.…
മനാമ: അവേഞ്ചേഴ്‌സ് ഇലവെൻ ബഹ്‌റൈൻ സംഘടിപ്പിച്ച വിന്റർ കപ്പ് സീസൺ 1 ക്രിക്കറ്റ് ടൂർണമെറ്റ് ഫൈനലിൽ കേരള കോബ്രസിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി അവേഞ്ചേഴ്‌സ് ഇലവെൻ ബഹ്റൈൻ ജേതാക്കളായി,ടൂർണമെന്റഇന്റെ താരമായും ഫൈനലിന്റെ താരമായും അവേഞ്ചേഴ്‌സ് ഇലവെൻ താരമായ ജിജോ കോന്നികലിനെ തിരഞ്ഞെടുത്തു. ടൂർണമെന്റിന് , റസാഖ് ബാബു , ജിജോ കോന്നിക്കൽ , ലാലു കിളികുന്നപറമ്പിൽ, ഷഫീക് എസ് , ജിഷ്ണു ജനാർദ്ദനൻ , സാന്റോ സാമുവേൽ തുടങ്ങിയർ നേതൃത്വം നൽകി.
വയനാട്: വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് അമ്പത്തിനാലുകാരി ആത്മഹത്യ ചെയ്തു. പഴേരി തോട്ടക്കര സ്വദേശിനി ചന്ദ്രമതി ആണ് ആത്മഹത്യ ചെയ്തത്. ബത്തേരി തൊടുവീട്ടില്‍ ബീരാന്‍(58) ആണ് വെട്ടേറ്റ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന്റെ കാരണങ്ങള്‍ അറിവായിട്ടില്ല. ചന്ദ്രമതിയുടെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതാണ്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. കുറച്ചുകാലമായി ഇവര്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. ചന്ദ്രമതിയും ബീരാനും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായാണ് സൂചന. ഞായറാഴ്ച ഉച്ചയോടെയാണ് ബീരാന്‍ പഴേരിയില്‍ ചന്ദ്രമതിയുടെ വീട്ടിലെത്തിയത്. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
