Author: News Desk

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹറിന്റെ 52 മത് ദേശീയ ദിനം സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഡയറക്ടർ ബോർഡ് അംഗങ്ങളും, കുടുംബാംഗങ്ങളും, കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി അങ്കണത്തിൽ വച്ച് ചെയർമാൻ സനീഷ് കൂറുമുള്ളിൽ ദേശീയ പതാക ഉയർത്തുകയും കുട്ടികൾ ദേശീയ ഗാനാലപനം നടത്തുകയും, മധുര വിതരണം ചെയ്യുകയും ഉണ്ടായി. ചടങ്ങിൽ ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ ആശംസകൾ അറിയിച്ചു സംസാരിച്ചു.

Read More

മനാമ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജവും ബഹ്‌റൈൻ നവകേരളയും സംയുക്തമായി അനുശോചന യോഗം സംഘടിപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന അനുശോചന യോഗത്തിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ പങ്കെടുത്തു. സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപ്പിള്ള അധ്യക്ഷത വഹിച്ചു. കേരള രാഷ്രീയത്തിലെ നേരും നെറിയുമുള്ള നേതാവായിരുന്നു കാനം രാജേന്ദ്രൻ എന്നും ഉന്നയിക്കുന്ന വിഷയങ്ങളിലുള്ള ഉറച്ച നിലപാടും വ്യക്തതയും ഉള്ളതിന്നാൽ പറഞ്ഞ വാക്കുകൾ ഒരിക്കലും മാറ്റി പറയേണ്ടി വന്നിട്ടില്ല എന്നത് തന്നെയാണ് മറ്റു പല രാഷ്ട്രീയ നേതാക്കളിൽ നിന്നും കാനത്തെ വ്യത്യസ്ഥനാക്കുന്നത്. ബഹ്റൈൻ കേരളീയ സമാത്തിന്റെ പ്രവർത്തനങ്ങളെ നേരിൽ കണ്ട് മനസിലാക്കാൻ അവസരം ലഭിച്ച അദ്ദേഹം പിന്നീടുള്ള കൂടികാഴ്ചയിലെല്ലാം ഏറെ സ്നേഹ വായ്പ്പോടെയാണ് പെരുമാറിയതെന്നും അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം കേരളത്തിലെ പൊതു സമൂഹത്തിനെന്ന പോലെ എനിക്കും വ്യക്തിപരമായ നഷ്ടമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം അനുസ്മരിച്ചു. കേരള രാഷ്ടീയത്തിലെ സൗമ്യ മുഖമാണ് കാനത്തിന്റെ വിയോഗം മൂലം…

Read More

മനാമ: അമ്പത്തിരണ്ടാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന് ഭാഗമായി സംസ്കൃതി ബഹ്‌റൈൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 200 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ ബ്ലഡ് ഷുഗർ, പ്രഷർ, കൊളസ്ട്രോൾ, ക്രിയാറ്റിൻ, എസ് ജി പി ടി എന്നീ ടെസ്റ്റുകൾ നടത്തുകയും കാർഡിയോളജി, ഇ എൻ ടി ഡോക്ടേഴ്സിൻ്റെ പരിശോധനയ്ക്ക് വേണ്ടുന്ന ക്രമീകരണങ്ങൾ നടത്തുകയുണ്ടായി. സംസ്കൃതി പ്രസിഡണ്ട് സുരേഷ് ബാബു അധ്യക്ഷനായ ചടങ്ങിൽ നിയുക്ത ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ ബിനു മണ്ണിൽ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. തുടർന്ന് സംസാരിച്ച ഡോക്ടർ രാഹുൽ അബ്ബാസ് പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഹൃദയാഘാത നിരക്ക് കൂടുന്നതും തുടർച്ചയായി ആരോഗ്യ പരിപാലനത്തിൻ്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. ചടങ്ങിൽ രജീഷ് ടി ഗോപാൽ സ്വാഗതവും സിജു കുമാർ നന്ദിയും പറഞ്ഞു. രഞ്ജിത്ത് പാറക്കൽ, പ്രവീൺ നായർ, സോവിച്ചൻ ചെന്നാട്ടുശ്ശേരി, സന്തോഷ് കുമാർ, ഹരീഷ്, സുധീഷ്, പ്രഭു ലാൽ, നിജി സുധീഷ്, രാജേഷ്, അഭിലാഷ് അർജുൻ…

Read More

കൊല്ലം: മാവേലിക്കരയില്‍ ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍നിന്ന് ചാടി മരിച്ചു. മാവേലിക്കര പുന്നമൂട് ആനക്കുട്ടില്‍ നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയും കുട്ടിയുടെ പിതാവുമായ ശ്രീമഹേഷാണ് ട്രെയിനില്‍നിന്ന് ചാടി മരിച്ചത്. കേസിലെ വിചാരണയ്ക്കായി വെള്ളിയാഴ്ച ആലപ്പുഴയിലെ കോടതിയില്‍ കൊണ്ടുവന്നശേഷം തിരികെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് പോകുന്നവഴി ശാസ്താംകോട്ടയില്‍വെച്ചാണ് ഇയാള്‍ ട്രെയിനില്‍നിന്ന് ചാടിയത്. 2023 ജൂണ്‍ ഏഴിന് വൈകിട്ട് ഏഴരയോടെയാണ് ഇയാള്‍ സ്വന്തം മകളായ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയശേഷം സ്വന്തം അമ്മയേയും പ്രതി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ശ്രീമഹേഷ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു. നേരത്തേ മാവേലിക്കര സബ് ജയിലില്‍വെച്ച് ഇയാള്‍ കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.നക്ഷത്രയെ കൊലപ്പെടുത്തുന്നതിന് ഒന്നരവര്‍ഷം മുൻപ് ഇയാളുടെ ഭാര്യ വിദ്യ ജീവനൊടുക്കിയിരുന്നു. ഭാര്യയുടെ മരണശേഷം പുനര്‍വിവാഹത്തിനു ശ്രീമഹേഷ് ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു വനിതാ സിവില്‍ പോലീസ് ഓഫീസറുമായി ശ്രീമഹേഷിന് വിവാഹാലോചന നടത്തിയിരുന്നെങ്കിലും മഹേഷിന്റെ സ്വഭാവത്തില്‍ അസ്വാഭാവികതയുണ്ടെന്നറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍നിന്നു പിന്‍മാറുകയായിരുന്നു.…

Read More

ഐ.എഫ്.എഫ്.കെ സമാപന വേദിയിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിന് കൂവൽ. വേദിയിൽ നിന്ന് ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പേര് പറഞ്ഞപ്പോഴാണ് സദസിൽ നിന്ന് കൂവൽ ഉണ്ടായത്. ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് സംവിധായകൻ രഞ്ജിത്ത് അല്പസമയം മുമ്പ് പ്രതികരിച്ചിരുന്നു. സമാന്തര യോഗം ചേര്‍ന്നിട്ടില്ലെന്നും ചലച്ചിത്ര അക്കാഡമിയില്‍ നിലവില്‍ ഭിന്നിപ്പില്ലെന്നുമാണ് രഞ്ജിത്ത് അവകാശപ്പെടുന്നത്. ചലച്ചിത്ര അക്കാഡമിയുടെ എക്‌സിക്യൂട്ടീവ് ബോഡി ഒരു അംഗത്തെക്കൂടി ഉള്‍പ്പെടുത്തി വിപുലപ്പെടുത്തുമെന്ന് രഞ്ജിത്ത് അറിയിച്ചു. ജനറല്‍ കൗണ്‍സില്‍ അംഗമായ കുക്കു പരമേശ്വരനെയാണ് ഉള്‍പ്പെടുത്തുക. ചെയര്‍മാന്‍ സ്ഥാനം രാജി വെക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാമെന്നും രഞ്ജിത്ത് പറഞ്ഞു. രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് അക്കാഡമി അംഗങ്ങള്‍ സമാന്തരയോഗം ചേര്‍ന്നിരുന്നെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒന്‍പത് അംഗങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കുകയും ചെയ്തു. ഡോ. ബിജുവിനെക്കുറിച്ച് രഞ്ജിത്ത് പറഞ്ഞ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ വിവാദമായതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ…

Read More

മനാമ: സ്റ്റാർവിഷൻ ഇവന്റസിന്റെ ബാനറിൽ ശ്രീ കൊച്ചു ഗുരുവായൂർ സേവാ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പ വിളക്ക് മഹോത്സവത്തിൽ പങ്കെടുക്കുന്നതിനായി കലാകാരൻമാർ ബഹ്‌റൈനിലെത്തി.  ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അയ്യപ്പ വിളക്ക് സംഘാടകർ ഇവരെ സ്വീകരിച്ചു. തൃശൂരിൽ നിന്നുള്ള മച്ചാട് തങ്കരാജിന്റെ നേതൃത്വത്തിൽ നാട്ടിൽനിന്നുള്ള പതിനൊന്നോളം പ്രഗത്ഭ കലാകാരൻമാർ ഉടുക്ക് പാട്ടിനൊപ്പം താളം ചവുട്ടി ആയിരിക്കും ഈ അയ്യപ്പ വിളക്ക് മഹോത്സവം കൊണ്ടാടുക.  മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഡിസംബർ 16 ന്  രാവിലെ 5.30 മണിക്ക് മഹാഗണപതി ഹോമത്തോടെ ആരംഭിക്കുന്ന അയ്യപ്പ വിളക്ക് മഹോത്സവം രാത്രി 9  മണിയോടെ സമാപിക്കും. അയ്യപ്പ വിളക്കിനായുള്ള ഒരുക്കങ്ങളെല്ലാം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി 38018500 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Read More

ആലപ്പുഴ: ആലപ്പുഴയിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീട് ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയ റെജീബ് അലിയെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൈതവനയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിന്റെ രണ്ട് നിലകളിലും ജനൽ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. തടയാൻ ശ്രമിച്ച ജോബിന്റെ ഭാര്യയെ കഴുത്തിന് പിടിച്ച് തള്ളിയിട്ടുവെന്നും ആരോപണമുണ്ട്. കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ കൈതവന ജംഗ്ഷനിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും – പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപത്ത് കരിങ്കൊടി പ്രതിഷേധം നടത്തിയ കെ‌എസ്‌യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോൺസംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവരെ സുരക്ഷാ സംഘം തല്ലിയതിൽ പ്രതിഷേധിച്ചായിരുന്നു കൈതവനയിലെ പ്രതിഷേധം. ഇതിന് പിന്നാലെയാണ് കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്.

Read More

കൊല്ലം: ഭർതൃമാതാവിനെ മർദിച്ച ദൃശ്യങ്ങൾ വൈറലായ പ്ലസ് ടു അധ്യാപികയെ പുറത്താക്കിയതായി സ്കൂൾ അധികൃതർ. തേവലക്കര സ്വദേശിയായ മഞ്ജുമോൾ തോമസ് എന്ന അധ്യാപികയെയാണ് ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പുറത്താക്കിയത്. ഇതുപോലെയൊരു അധ്യാപികയെ ഇവിടെ തുടരാൻ അനുവദിക്കില്ലെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. അമ്മായിയമ്മയെ അധ്യാപിക മർദിക്കുന്ന ദൃശ്യം കണ്ടപ്പോൾ ഇതൊരു പുതിയ അറിവായാണ് തോന്നിയതെന്ന് സ്കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചു. അത് കണ്ടപ്പോൾ അതിശയം തോന്നി. ഇവിടുത്തെ അധ്യാപികയാണോയെന്ന് സംശയം തോന്നി. ഇതേക്കുറിച്ച് വിശദമായി ആലോചിച്ച് അധ്യാപികയെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. അധ്യാപികയെ പുറത്താക്കിയ വിവരം എല്ലാ ക്ലാസുകളിലും രക്ഷാകർത്താക്കളെയും അറിയിച്ചതായും പ്രിൻസിപ്പൽ പറഞ്ഞു.

Read More

മലപ്പുറം: മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കൊയിലാണ്ടി- മഞ്ചേരി പാതയിൽ ചെട്ടിയങ്ങാടിയിലായിരുന്നു സംഭവം. ഓട്ടോയിലുണ്ടായിരുന്ന നാലുപേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ അബ്ദുള്‍മജീദ്, യാത്രക്കാരായ മുഹ്‌സിന, തെസ്‌നീം, റെയ്‌സ എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. കുട്ടിപ്പാറ സ്വദേശികളാണ് ഇവരെന്നാണ് വിവരം. പരിക്കേറ്റ മൂന്നുപേരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി  ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ   രാജ്യത്തിന് ആശംസകൾ  അർപ്പിക്കാൻ കാമ്പസ് ഗ്രൗണ്ടിൽ ഒത്തുചേർന്നു. ഏകദേശം 4,000 വിദ്യാർത്ഥികളും 200 സ്റ്റാഫ് അംഗങ്ങളും ഈ ആഘോഷവേളയെ അവിസ്മരണീയമാക്കി. വിദ്യാർത്ഥികൾ  പരമ്പരാഗത അറബി പായ്ക്കപ്പലിന്റെ ചിത്രം  കാമ്പസ് ഗ്രൗണ്ടിൽ തീർത്തുകൊണ്ടാണ്   ആഘോഷങ്ങൾ ആരംഭിച്ചത്. ബഹ്‌റൈൻ പതാകയുടെ നിറങ്ങളിൽ  വസ്ത്രം ധരിച്ച്, അധ്യാപികമാർ  അവരുടെ ക്ലാസുകളിൽ നിന്ന് കാമ്പസ് ഗ്രൗണ്ടിലേക്ക് കുട്ടികളെ നയിച്ചു. ദേശ സ്നേഹ സ്മരണയിൽ ദേശീയ ഗാനാലാപനം നടന്നു. സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ,  ഭരണ സമിതി അംഗം   ബിനു മണ്ണിൽ വറുഗീസ്,  അസി. സെക്രട്ടറി പ്രേമലത എൻ.എസ് ,  പ്രിൻസിപ്പൽ പമേല സേവ്യർ, അധ്യാപികമാർ , വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  ബഹ്‌റൈൻ ദേശീയ ദിനത്തിന്റെ പ്രതീകമായി 52 ചുവപ്പും വെള്ളയും ബലൂണുകൾ വാനിലേക്കുയർന്നു. തുടർന്ന് വിശുദ്ധ ഖുർആനിലെ വാക്യങ്ങളുടെ  പാരായണം നടന്നു.    പ്രിൻസിപ്പൽ…

Read More