- 95ാമത് സൗദി ദേശീയ ദിനം: ബി.ടി.ഇ.എ. ടൂറിസം ആഘോഷ പരിപാടി നടത്തും
- ജോയിന്റ് കമാന്‍ഡ് ആന്റ് സ്റ്റാഫ് കോഴ്സ് ബി.ഡി.എഫ്. ചീഫ് ഓഫ് സ്റ്റാഫ് ഉദ്ഘാടനം ചെയ്തു
- പ്രളയക്കെടുതി: ഹിമാചൽപ്രദേശിന് 1500 കോടി രൂപയും പഞ്ചാബിന് 1600 കോടി രൂപയും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
- ബഹ്റൈന്‍ പോളിടെക്നിക്ക് വഴി തടവുകാര്‍ക്ക് ഓംബുഡ്സ്മാന് വിദ്യാഭ്യാസ അവസരമൊരുക്കും
- നേപ്പാളിൽ ‘ജെൻ സി’ പ്രക്ഷോഭകാരികൾ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ടു, ഭാര്യ വെന്തുമരിച്ചു; കലാപം കത്തിപ്പടരുന്നു
- ഖത്തറിൽ ആക്രമണം നടത്തി ഇസ്രയേൽ; ദോഹയിൽ ഉഗ്രസ്ഫോടനം, ഉന്നം മുതിർന്ന ഹമാസ് നേതാക്കൾ
- സി പി രാധാകൃഷ്ണന് പുതിയ ഉപരാഷ്ട്രപതിയായി; ജയം 767 ല്‍ 452 വോട്ടുകള്‍ നേടി,ഇന്ത്യ സഖ്യത്തില്‍ വോട്ടുചേര്‍ച്ച
- തായ്ലന്റിലേക്കുള്ള പുതിയ ബഹ്റൈന്‍ അംബാസഡര്‍ക്ക് ചേംബര്‍ ഓഫ് കോമേഴ്സ് സ്വീകരണം നല്കി
Author: News Desk
ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ അരിതാ ബാബുവിന്റെ മൊബൈൽ ഫോണിലേക്ക് നിരന്തരമായി വീഡിയോ കോളുകളും അശ്ലീലദൃശ്യങ്ങളും അയച്ച കേസിൽ പ്രതി പിടിയിൽ. മലപ്പുറം ജില്ലയിൽ അമരമ്പലം തെക്ക് മാമ്പൊയിൽ ഏലാട്ട് പറമ്പിൽ വീട്ടിൽ അബ്ദുള്ള മകൻ ഷമീർ (35) നെ ആണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഖത്തറിൽ ജോലി ചെയ്തു വന്നിരുന്ന പ്രതിയെ ഈ സംഭവത്തെത്തുടർന്ന് കമ്പനി അധികൃതർ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വിദേശ നമ്പരിൽ നിന്നും ആദ്യം വാട്സാപ്പിൽ തുടർച്ചയായി വീഡിയോ കോൾ ചെയ്യുകയായിരുന്നു. പിന്നീട് ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു. തുടർന്ന് കായംകുളം ഡിവൈഎസ്പി ഓഫീസിൽ എത്തി അരിത ബാബു പരാതി നൽകി. ഒരു പെൺകുട്ടിക്കെതിരെയും ഇയാൾ ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ലെന്നും അതിനാലാണ് പരാതി നൽകിയതെന്നുമായിരുന്നു അരിതാബാബുവിന്‍റെ പ്രതികരണം. സംഭവം പുറത്തായതോടെ, ഇയാൾ ക്ഷമാപണം നടത്തി വീഡിയോ അയച്ചിരുന്നു.
ഗവർണർ കേരളത്തിന്റെ സമാധാനം തകർക്കുന്നു; ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുന്നു: മുഖ്യമന്ത്രി
ഗവർണർക്കെതിരെ വീണ്ടും മുഖ്യമന്ത്രി. കലുഷിതമായ അന്തരീക്ഷമുണ്ടാക്കാനാണ് ഗവർണർ ആഗ്രഹിക്കുന്നത്. അതിന് ഗവർണർ ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയാണ്. ഗവർണർക്ക് മറ്റെന്തോ ഉദ്യോശ്യമുണ്ട്. കേന്ദ്രത്തിന്റെ പ്രതിനിധികളുമായി ആലോചിച്ചാണ് ഗവർണർ കാര്യങ്ങൾ ചെയ്യുന്നത്. കേന്ദ്ര സംസ്ഥാന ബന്ധം വഷളാകണ്ടെങ്കിൽ തിരുത്തിക്കാൻ നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അസാധാരണമായ നടപടികളാണ് ഗവർണർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പ്രതിഷേധങ്ങൾക്കു നേരെ പാഞ്ഞടുക്കുന്ന ഗവർണർ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കു നേരെ അദ്ദേഹം ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ എന്തൊക്കെയാണ്. എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയിലേക്ക് അദ്ദേഹം എത്തി. ബ്ലഡി കണ്ണൂർ എന്ന് പറഞ്ഞ് ഒരു നാടിനെ തന്നെ ആക്ഷേപിക്കുന്ന തരത്തിലേക്ക് എത്തി. ഇതിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായിട്ടാണ് ഗവർണർ ഇരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വക്താക്കൾ ഗവർണറെ ന്യായീകരിക്കുന്നതായും കാണുന്നു. ആലോചിച്ചാണ് ഗവർണർ കാര്യങ്ങൾ എന്നാണ് ഇത് വ്യക്തമാക്കുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധം കൂടുതൽ വഷളാകുകയല്ല ഉദ്ദേശമെങ്കിൽ ഗവർണറുടെ സമീപനങ്ങൾ തിരുത്തിക്കാനുള്ള ഇടപെടൽ വേണം.
കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന സെമിനാർ ഇന്ന്; പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ
മലപ്പുറം: എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെ സെമിനാറിൽ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്ക്കാണ് സനാതന ധർമ്മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംഘടിപ്പിക്കുന്ന സെമിനാർ. ക്യാംപസിൽ ഇന്നും ശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് എസ്എഫ്ഐ. സംഘർഷസാധ്യത കണക്കിലെടുത്ത് ശക്തമായ പൊലീസ് വലയത്തിലാണ് സർവകലാശാല ക്യാംപസ്. ഗവർണറുടെ സുരക്ഷ കണക്കിലെടുത്ത് സർവകലാശാലയുടെ പ്രധാന കവാടത്തിലൂടെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പ്രവേശനമില്ല. ഇന്നലെ വൈകിട്ട് നാടകീയ സംവങ്ങളാണ് സർവകലാശാലയിൽ അരങ്ങേറിയത്. ഗവർണർ മലപ്പുറം എസ്പിയോട് പരസ്യമായി ക്ഷോഭിച്ചതിന് പിന്നാലെ എസ്എഫ്ഐ ഉയർത്തിയ ബാനർ പൊലീസ് നീക്കം ചെയ്തു. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ പുതിയ ബാനർ ഉയർത്തിയിരുന്നു എസ് എഫ് ഐയുടെ മറുപടി. പോസ്റ്ററുകൾ മുഖ്യമന്ത്രിയുടെ അറിവോടെയെന്നാണ് രാജ്ഭവന്റെ ആരോപണം. ബാനര്‍ സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ്. ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയുടെ തുടക്കമാണിത്. മുഖ്യമന്ത്രിയുടേത് ബോധപൂർവമായ നീക്കമാണെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് തെക്കന്‍ തമിഴ്‌നാട്ടിലെ നാലു ജില്ലകളില്‍ വെള്ളപ്പൊക്കം. തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ജനജീവിതം ദുരിതത്തിലായത്. പുലര്‍ച്ചെ 1.30 വരെ തുടര്‍ച്ചയായ 15 മണിക്കൂറിനിടെ 60 സെന്റി മീറ്റര്‍ മഴയാണ് തൂത്തുക്കുടി ജില്ലയിലെ തിരുച്ചെണ്ടൂരില്‍ പെയ്തത്. തിരുനെല്‍വേലി ജില്ലയിലെ പാളയംകോട്ടയില്‍ 26 സെന്റിമീറ്റര്‍ മഴയും കന്യാകുമാരിയില്‍ 17.3 സെന്റി മീറ്റര്‍ മഴയുമാണ് പെയ്തത്. കനത്ത മഴയെ തുടര്‍ന്ന് തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളില്‍ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാലയങ്ങള്‍, കോളേജുകള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്.
ലഖ്നൗ: ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ ദളിത് യുവതിയെ പീഡിപ്പിച്ചു. ഉത്തർ പ്രദേശിൽ നിന്നും ജയ്പൂരിലേക്ക് പോകുകയായിരുന്ന ബസിൽ വച്ചാണ് സംഭവം. ബസിലെ ജീവനക്കാർ ചേർന്നാണ് 20കാരിയായ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയത്. യുവതി കാൺപൂരിൽ നിന്നും ജയ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഡിസംബർ ഒമ്പതിനായിരുന്നു സംഭവം.ആരിഫ്, ലളിത് എന്നീ ഡ്രൈവർമാരാണ് യുവതിയെ പീഡിപ്പിച്ചത്. അടച്ചിട്ട ക്യാബിനിൽ വച്ച് പീഡിപ്പിക്കുന്നതിനിടെ യുവതി എമർജൻസി അലാറം മുഴക്കിയതോടെയാണ് മറ്റ് യാത്രക്കാർ സംഭവം അറിഞ്ഞത്. പിന്നാലെ യാത്രക്കാർ ചേർന്ന് ആരിഫിനെ പിടികൂടി. എന്നാൽ ലളിത് സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. നാട്ടുകാർ പിടികൂടിയെ ആരിഫിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടതി റിമാൻഡ് ചെയ്തു.ലളിതിനായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രാജ്യത്തെ നടുക്കിയ നിർഭയ കേസിന് പതിനൊന്ന് വർഷം പൂർത്തിയാകുമ്പോഴാണ് സമാനസംഭവം ഇന്ത്യയിൽ വീണ്ടും റിപ്പോർട്ട് ചെയ്യുന്നത്. 2012 ഡിസംബർ 16നായിരുന്നു രാജ്യതലസ്ഥാനത്ത് 23കാരിയായ പാരമെഡിക്കൽ വിദ്യാർത്ഥി ഓടുന്ന ബസിൽ വച്ച് അതിക്രൂരമായി കൂട്ടബലാത്സംഗത്തിനിരായയത്. മരണത്തോട് മല്ലിട്ട യുവതിയെ…
മനാമ: ബഹ്‌റൈൻ 52 മത് ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ ബഹ്‌റൈൻ ഭരണാധികാരികൾക്കും ജനതക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ, മലബാർ അടുക്കള കൂട്ടായ്മയുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടത്തിയ ക്യാമ്പിൽ 50 ൽ അധികം ആളുകൾ രക്തം ദാനം ചെയ്തു. ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, കോഓർഡിനേറ്റർ ജിബിൻ ജോയി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുനിൽ മനവളപ്പിൽ, അസീസ് പള്ളം, ഗിരീഷ് കെ. വി, സെന്തിൽ കുമാർ, സലീന റാഫി, ഫാത്തിമ, ധന്യ വിനയൻ, രേഷ്മ ഗിരീഷ്, മലബാർ അടുക്കള അഡ്വൈസറി ബോർഡ് അംഗം സുബിനാസ്, ചീഫ് കോഓർഡിനേറ്റർ സുമ ദിനേശ്, കോഓർഡിനേറ്റേഴ്‌സ് ഷംറുൻ മഷൂദ്, അഞ്ജലി അഭിലാഷ് എന്നിവർ രക്ത ദാന ക്യാമ്പിന് നേതൃത്വം നൽകി.
മനാമ: ബഹ്റൈൻ ദേശിയ ദിനം മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ സാമൂചിതമായി ആഘോഷിച്ചു, മാർക്കറ്റിൽ നിരവധിയാളുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ആഘോഷം അബ്ദുൽ റദാ ബുസ്ഥാനി കേക്ക് മുറിച്ച് ഉത്ഘാടനം ചെയ്തു തുടർന്ന് മാർക്കറ്റിലെ മുഴുവൻ ആളുകൾക്കും മധുരം വിതരണം ചെയ്തു ചടങ്ങിൽ അഷ്‌കർ പൂഴിത്തല സ്വാഗതം പറഞ്ഞു, പ്രസിഡന്റ് യൂസഫ് മമ്പാട്ടു മൂല ആദ്യക്ഷനായിരുന്നു എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.
പ്രഭാസ് ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് ‘സലാറി’ന്‍റെ റിലീസിനായി. ഡിസംബര്‍ 22ന് റിലീസിനൊരുങ്ങുന്ന ചിത്രം വാര്‍ത്ത തലക്കെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ടിക്കറ്റ് വാങ്ങി മാധ്യമശ്രദ്ധ നേടുകയാണ് ബ്രഹ്മാണ്ഡ സംവിധായകൻ എസ്‌എസ് രാജമൗലി . ‘സലാര്‍ ഭാഗം 1 സീസ്‌ഫയറി’ന്‍റെ ആദ്യ ടിക്കറ്റ് നിസാമില്‍ നിന്നാണ് സംവിധായകന്‍ വാങ്ങിയിരിക്കുന്നത്. നിസാമിലെ ‘സലാർ’ മോണിങ് ഷോയുടെ ആദ്യ ടിക്കറ്റാണ് രാജമൗലി വാങ്ങിയത്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് എസ്‌എസ് രാജമൗലി ‘സലാറി’ന്‍റെ ഉദ്ഘാടന ടിക്കറ്റ് വാങ്ങിയ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. രാവിലെ 7 മണിക്കുള്ള ‘സലാറി’ന്‍റെ ആദ്യ ഷോയുടെ ടിക്കറ്റ് വാങ്ങുന്ന രാജമൗലിയുടെ ചിത്രവും മൈത്രി മൂവി മേക്കേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. രാജമൗലിക്കൊപ്പം പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ, പ്രശാന്ത് നീൽ, നവീൻ യേർനേനി എന്നിവരും ചിത്രത്തിലുണ്ട്. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രാജമൗലിയെ ‘ഇന്ത്യൻ സിനിമയുടെ അഭിമാനം’ -എന്ന് വാഴ്‌ത്തിക്കൊണ്ടാണ് മൈത്രി മൂവി മേക്കേഴ്‌സ് പോസ്‌റ്റ്…
ലോസ് ഏഞ്ചൽസ്: ‘ഫ്രണ്ട്‌സ്’ എന്ന ഹോളിവുഡ് ജനപ്രിയ സിറ്റ്‌കോമിലൂടെ ലോക പ്രശസ്‌തനായി മാറിയ നടൻ മാത്യു പെറിയുടെ മരണകാരണം വെളിപ്പെടുത്തി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആകസ്‌മികമായി കെറ്റാമൈൻ അമിതമായി കഴിച്ചതാണ് മാത്യു പെറിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിച്ചതായും മെഡിക്കൽ എക്‌സാമിനർമാർ അറിയിച്ചു. കഴിഞ്ഞ ഒക്‌ടോബര്‍ 29നാണ് ആരാധകരെ തീരാദുഃഖത്തിലാഴ്‌ത്തി മാത്യു പെറിയുടെ മരണ വാർത്ത പുറത്തുവന്നത്. 54 വയസുകാരനായ നടനെ ലോസ് ഏഞ്ചൽസിലെ വീട്ടിലെ ബാത്ത് ടബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ മരണവുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളും ഉണ്ടായി. എന്നാൽ മാത്യു പെറിയുടെ മരണ കാരണം കെറ്റാമൈനിന്‍റെ അമിതോപയോഗത്താല്‍ ഉണ്ടായ അപകടമാണ് എന്നാണ് ലോസ് ഏഞ്ചൽസ് കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ ഓഫിസ് പ്രസ്‌താവനയിലൂടെ അറിയിച്ചത്. കെറ്റാമൈൻ അമിതമായി ഉപയോഗിച്ചതിനാല്‍ അദ്ദേഹം അബോധാവസ്ഥയിലാവുകയും ബാത്ത് ടബ്ബില്‍ മുങ്ങി പോകുകയുമായിരുന്നു. “കെറ്റാമൈൻ വളരെ അപകടകാരിയാണ്. ഇത് നിയമവിരുദ്ധമായി, ലഹരിയ്‌ക്കു വേണ്ടി ഉപയോഗിക്കാറുണ്ട്. കെറ്റാമൈൻ…
ഒൻപത് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ
കാട്ടാക്കട: ഒമ്പത് വയസുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാട്ടാക്കട കുരുതംകോട് അയണിവിള മധു ഭവനിൽ മധു(49)വിനെയാണ് കോടതി ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. പിഴതുക കുട്ടിക്ക് നൽകണം. ഒടുക്കിയില്ലെങ്കിൽ അഞ്ചുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാട്ടാക്കട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി.