ഗവർണർക്കെതിരെ വീണ്ടും മുഖ്യമന്ത്രി. കലുഷിതമായ അന്തരീക്ഷമുണ്ടാക്കാനാണ് ഗവർണർ ആഗ്രഹിക്കുന്നത്. അതിന് ഗവർണർ ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയാണ്. ഗവർണർക്ക് മറ്റെന്തോ ഉദ്യോശ്യമുണ്ട്. കേന്ദ്രത്തിന്റെ പ്രതിനിധികളുമായി ആലോചിച്ചാണ് ഗവർണർ കാര്യങ്ങൾ ചെയ്യുന്നത്. കേന്ദ്ര സംസ്ഥാന ബന്ധം വഷളാകണ്ടെങ്കിൽ തിരുത്തിക്കാൻ നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അസാധാരണമായ നടപടികളാണ് ഗവർണർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പ്രതിഷേധങ്ങൾക്കു നേരെ പാഞ്ഞടുക്കുന്ന ഗവർണർ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കു നേരെ അദ്ദേഹം ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ എന്തൊക്കെയാണ്. എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയിലേക്ക് അദ്ദേഹം എത്തി. ബ്ലഡി കണ്ണൂർ എന്ന് പറഞ്ഞ് ഒരു നാടിനെ തന്നെ ആക്ഷേപിക്കുന്ന തരത്തിലേക്ക് എത്തി. ഇതിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായിട്ടാണ് ഗവർണർ ഇരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വക്താക്കൾ ഗവർണറെ ന്യായീകരിക്കുന്നതായും കാണുന്നു. ആലോചിച്ചാണ് ഗവർണർ കാര്യങ്ങൾ എന്നാണ് ഇത് വ്യക്തമാക്കുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധം കൂടുതൽ വഷളാകുകയല്ല ഉദ്ദേശമെങ്കിൽ ഗവർണറുടെ സമീപനങ്ങൾ തിരുത്തിക്കാനുള്ള ഇടപെടൽ വേണം.