Author: News Desk

തിരുവനന്തപുരം: സംഘ പരിവാർ ശക്തികളെ അനുകൂലിക്കുന്ന രാഷ്ട്രീയം തനിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സസ്പെൻഷൻ ലഭിച്ച ദിവസം തന്നെ സംഘ്പരിവാർ ചാപ്പ കുത്താൻ ഉള്ള ശ്രമത്തെ പുച്ഛത്തോടെ തള്ളുന്നു. സെനറ്റിലേക്ക് യോഗ്യത ഇല്ലാത്തവരെ നോമിനേറ്റ് ചെയ്താൽ എതിർക്കും എന്നാണ് പറഞ്ഞതെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നേരത്തെ ​ഗവ‍ർണറുടെ വിഷയത്തിലുള്ള പ്രതികരണം വലിയരീതിയിൽ വിമ‍ശനങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഈ സാ​ഹചര്യത്തിലാണ് പ്രതികരണവുമായി സുധാകരൻ രം​ഗത്തെത്തിയത്. ബിജെപിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തിയതിന്റെ പേരില്‍ പാര്‍ലമെന്റില്‍ നിന്നും സസ്‌പെന്‍ഷന്‍ വാങ്ങിയ ദിനം തന്നെ എന്നെ സംഘപരിവാറിന്റെ ചാപ്പകുത്താന്‍ നടത്തുന്ന ശ്രമത്തെ തികഞ്ഞ പുച്ഛത്തോടെ തള്ളിക്കളയുന്നു. നരേന്ദ്ര മോദിക്കെതിരെ നാവു ചലിപ്പിക്കാന്‍ പോലും കരുത്തില്ലാത്ത പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും അത് പ്രബുദ്ധരായ മതേതര ജനാധിപത്യബോധമുള്ള കേരള ജനത ഒരിക്കലും ഉള്‍ക്കൊള്ളില്ല. എനിക്ക് സംഘപരിവാര്‍ പട്ടം ചാര്‍ത്തി നല്‍കാന്‍ അഹോരാത്രം പണിയെടുക്കുന്നവര്‍ ആ വെള്ളം വാങ്ങിവെക്കുന്നതാണ് ഉചിതം.-സുധാകരൻ പറ‍ഞ്ഞു.

Read More

ന്യൂഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ ഉയർത്തിക്കാട്ടി മുന്നണിയിലെ പാർട്ടികൾ. തൃണമൂൽ അധ്യക്ഷയും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, എഎപി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ എന്നിവരാണ് നിർദ്ദേശം വച്ചത്. നിർദ്ദേശം വച്ചത് യോ​ഗത്തിൽ പങ്കെടുത്ത എംഡിഎംകെയെ നേതാവ് വൈക്കോ സ്ഥിരീകരിച്ചു. അതേസമയം ഈ നിർദ്ദേശത്തോടു ഖാർ​ഗെ അനുകൂല നിലപാടല്ല സ്വീകരിച്ചത് എന്നു റിപ്പോട്ടുണ്ട്. ഒറ്റക്കെട്ടായി പോരാടി ഭൂരിപക്ഷം കൊണ്ടു വരാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും മുന്നണിയുടെ ജയത്തിനാണ് പ്രഥമ പരി​ഗണന വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ രീതിയിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കട്ടെയെന്നു ഖാർ​ഗെ വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. യോ​ഗത്തിൽ 28 കക്ഷികൾ പങ്കെടുത്തെന്നു വാർത്താ സമ്മേളനത്തിൽ ഖാർ​ഗെ പറഞ്ഞു. ശരദ് യാദവ്, ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, സോണി​യ ​ഗാന്ധി, രാഹുൽ ​ഗാന്ധി, എംകെ സ്റ്റാലിൻ, അഖിലേഷ് യാദവ് അടക്കമുള്ളവരും യോ​ഗത്തിനെത്തി.

Read More

ന്യൂഡല്‍ഹി: കോടിക്കണക്കിന് രൂപയുടെ ബിറ്റ്‌കോയിന്‍ നിക്ഷേപത്തട്ടിപ്പ് കേസില്‍ സ്ത്രീ അറസ്റ്റില്‍. രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പ് കേസുകളിലൊന്നായ ‘ഗെയിന്‍ബിറ്റ്‌കോയിന്‍’ തട്ടിപ്പിലാണ് കമ്പനി പ്രൊമോട്ടറായ സിംപി ഭരദ്വാജ് എന്ന സിംപി കൗറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും മുംബൈയിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഡിസംബര്‍ 26 വരെ ഇ.ഡി.യുടെ കസ്റ്റഡിയില്‍ വിട്ടതായും ഇ.ഡി. അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ മൂന്ന് ആഡംബര കാറുകളും 18.91 ലക്ഷം രൂപയുടെ ആഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ ഇതുവരെ 69 കോടിയോളം രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതായും ഇ.ഡി. വ്യക്തമാക്കി. സിംപി കൗര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏകദേശം 6,600 കോടി രൂപയാണ് ബിറ്റ്‌കോയിന്‍ നിക്ഷേപത്തിന്റെ മറവില്‍ തട്ടിയെടുത്തതെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. ബിറ്റ്‌കോയിന്‍ രൂപത്തില്‍ നിക്ഷേപം സ്വീകരിച്ച് മാസംതോറും നിശ്ചിത പ്രതിഫലം ഉറപ്പുനല്‍കിയാണ് പ്രതികള്‍ തട്ടിപ്പുനടത്തിയിരുന്നത്. 18 മാസത്തെ നിക്ഷേപത്തിന് ഇരട്ടിയിലധികം പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. വാരിയബിള്‍ ടെക് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ ‘ഗെയിന്‍ബിറ്റ്‌കോയിന്‍’…

Read More

ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജനം സംസ്ഥാന തലത്തില്‍ നടത്താന്‍ ധാരണ. ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സഖ്യകക്ഷികളുടെ യോഗത്തിലാണ് തീരുമാനം. ജനുവരി രണ്ടാംവാരത്തോടെ സീറ്റ് വിഭജനത്തില്‍ അവസാന തീരുമാനം ഉണ്ടാക്കാനാണ് യോഗത്തില്‍ തീരുമാനിച്ചത്. സീറ്റ് വിഭജന ചര്‍ച്ചകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ചൊവ്വാഴ്ച അഞ്ചംഗ ദേശീയ സഖ്യ സമിതിയെ പ്രഖ്യാപിച്ചിരുന്നു. മുകുള്‍ വാസ്‌നിക് കണ്‍വീനറായ സമിതിയില്‍ രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി അശോക് ഗഹ്‌ലോതും ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും അടക്കമുള്ളവരുണ്ട്. ഇതിന് പിന്നാലെയാണ് സീറ്റ് വിഭജന ചര്‍ച്ച വേഗത്തിലാക്കാന്‍ ഇന്ത്യ മുന്നണിയില്‍ തീരുമാനമുണ്ടായിരിക്കുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും നിന്നായി 151 പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ ഡിസംബര്‍ 22-ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ യോഗം പ്രമേയം പാസാക്കി. സീറ്റ് വിഭജനത്തില്‍ സംസ്ഥാന തലത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് ദേശീയ തലത്തില്‍ പരിഹരിക്കും. രാജ്യത്തുടനീളം പത്തോളം യോഗങ്ങള്‍ ഇന്ത്യ മുന്നണി നടത്തും.…

Read More

മനാമ : 2023 ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ ബഹ്റൈൻ ടൂറിസം ഡയറക്ടർ സെനൻ അൽജബ്രെ, ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസുഫ് ലോറി എന്നിവർ ചേർന്ന് വിതരണം ചെയ്തു. മനാമയിലെ ക്രൗൺ പ്ലാസ കൺവെൻഷൻ സെൻററിൽ നടന്ന 18-മത് ഗർഷോം രാജ്യാന്തര പുരസ്കാര ചടങ്ങിൽ തോമസ് മൊട്ടക്കൽ (യു എസ് എ), ഹരികൃഷ്ണൻ മടിയൻ (ഗിനിയ), താഹിറ കല്ലുമുറിക്കൽ (അബുദാബി, മുഹമ്മദ് മൊയ്‌ദു (ബഹ്റൈൻ), സെബാസ്റ്റ്യൻ തോമസ് (ഗോവ) എന്നിവർ ഗർഷോം പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന പ്രവാസി സംഘടനക്കുള്ള പുരസ്‌കാരം സാന്ത്വനം കുവൈറ്റിനുവേണ്ടി പ്രസിഡന്റ് ജ്യോതിദാസ് നാരായണനും ഏറ്റുവാങ്ങി. https://youtu.be/2-L9nXpgYCs 17 രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പങ്കെടുത്ത പുരസ്‌കാര ദാന ചടങ്ങിൽ ടൂറിസം ലൈസൻസിങ്‌ വിഭാഗം മേധാവി ലുൽവ മുബാറഖ് സുലൈബിക്, ബഹ്റൈൻ കേരള സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, അലയൻസ് യൂണിവേഴ്സിറ്റി പ്രോ ചാൻസലർ അഭയ് ചെബ്ബി,…

Read More

ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ ഭൂരിപക്ഷം എംപിമാരേയും സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിതാ, ഭാരതീയ സാക്ഷ്യ ബില്ലുകള്‍ വീണ്ടും ലോക്‌സഭയുടെ പരിഗണനയ്ക്കുവെച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ തെളിവുനിയമം എന്നിവയ്ക്ക് പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ സംഹിതാ ബില്ലുകള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സഭയില്‍ അവതരിപ്പിച്ചിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ട ബില്ലുകളില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചതിന് പിന്നാലെ മൂന്ന് ബില്ലുകളും കേന്ദ്രം പിന്‍വലിച്ചിരുന്നു. മൂന്നില്‍ രണ്ട് പ്രതിപക്ഷ എംപിമാരും സസ്‌പെന്‍ഡ് ചെയ്യപ്പട്ടതിന് പിന്നാലെയാണ് അമിത് ഷാ ബില്ലുകള്‍ വീണ്ടും അവതരിപ്പിക്കുന്നത്. 543 അംഗ ലോക്‌സഭയില്‍ പ്രതിപക്ഷത്ത് 199 എം.പിമാരാണുള്ളത്. ഇതില്‍9 5 പേരെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇരുസഭകളിലും നിന്നായി 141 എം.പിമാരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.ലോക്‌സഭയിലുണ്ടായ സുരക്ഷാ വീഴ്ച സംബന്ധിച്ചുള്ള പ്രതിഷേധങ്ങള്‍ അതിരുവിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ്…

Read More

തിരുവനന്തപുരം: കൺസ്യൂമർ ഫെഡ്‌ എല്ലാ ജില്ലയിലും ക്രിസ്‌മസ്‌, പുതുവത്സര ചന്തകൾ ആരംഭിക്കും. ഇതിനായി സർക്കാർ സഹായമായി 1.34 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലക്കുറച്ച്‌ വിതരണം ചെയ്യാൻ സബ്‌സിഡി തുക ഉപയോഗിക്കും. ഉത്സവകാല വിപണി ഇടപെടലിന്‌ 75 കോടി രൂപയാണ്‌ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്‌. ഉത്സവകാല വിൽപനയ്‌ക്കുശേഷം സബ്‌സിസി തുക അനുവദിക്കുന്നതാണ്‌ രീതി. ഇത്തവണ മുൻകൂറായിതന്നെ കൺസ്യുമർഫെഡിന്‌ തുക അനുവദിച്ചതായും മന്ത്രി അറിയിച്ചു.

Read More

കൊച്ചി: ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്നു ഭിക്ഷ യാചിക്കാൻ മൺചട്ടിയുമായി ഇറങ്ങി ശ്രദ്ധ നേടിയ എൺപത്തേഴുകാരി ഇടുക്കി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയിൽ ഹർജി നൽകി. അഞ്ചു മാസമായി വിധവ പെൻഷൻ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. മരുന്ന് ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ വാങ്ങുന്നതിനായി ബുദ്ധിമുട്ടുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ‘‘ജൂലായിലെ പെൻഷനാണ് ഇതുവരെ ലഭിച്ചത്. മാസാമാസം ലഭിക്കുന്ന 1,600 രൂപയിൽനിന്നാണ് മരുന്നുൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ വാങ്ങിയിരുന്നത്. പെൻഷൻ മുടങ്ങിയതിനാൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. മൂന്നു മക്കളാണുള്ളത്. അവർ പല സ്ഥലങ്ങളിലാണ് താമസം. പെൻഷൻ തുകയിൽ നിന്നാണ് ചെലവുകൾ നടന്നിരുന്നത്. കേന്ദ്ര വിഹിതം മുടങ്ങിയതാണ് പെൻഷൻ കിട്ടുന്നതിനുള്ള തടസ്സമെന്നാണ് അറിയുന്നത്. അത് മുടക്കമുണ്ടെങ്കിൽ കുടിശ്ശിക തുക സംസ്ഥാനത്തിന് നൽകുന്നതിനായി നിർദേശിക്കണം. പെൻഷൻ കൃത്യമായി ലഭിക്കുന്നതിനായി ഇടപെടൽ വേണം’’– മറിയക്കുട്ടി ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. വിഷയത്തിൽ സർക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം കോടതി തേടി.

Read More

തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്ക് മുന്നിലെ എസ്എഫ്ഐ ബാനര്‍ ഉടന്‍ നീക്കണമെന്ന കര്‍ശന നിര്‍ദേശവുമായി വൈസ് ചാന്‍സലര്‍ വി സി മോഹനന്‍ കുന്നുമ്മല്‍. ഇതുസംബന്ധിച്ച് രജിസ്ട്രാര്‍ക്ക് ഔദ്യോഗികമായി വിസി നിര്‍ദേശം നല്‍കി. സർവകലാശാല ചാൻസലർ കൂടിയായ ​ഗവർണർക്കെതിരെയാണ് ബാനർ. സര്‍വകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനർ എന്ന് വി സി മോഹനന്‍ കുന്നുമ്മല്‍ അറിയിച്ചു. സര്‍വകലാശാല കാമ്പസില്‍ 200 മീറ്റര്‍ ചുറ്റളവില്‍ അധികൃതര്‍ക്കെതിരെ അനൗദ്യോഗിക ബാനര്‍, ബോര്‍ഡ് എന്നിവ വെക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയും വിസി രജിസ്ട്രാറോട് സൂചിപ്പിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും അനാവശ്യമായ ഭീതിവേണ്ടതില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം. തിരുവനന്തപുരം ജില്ലകളിലാണ്. ഈ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താനും നിര്‍ദേശം നല്‍കി. മതിയായ ആശുപത്രി സൗകര്യങ്ങള്‍, ആവശ്യത്തിന് ഐസൊലേഷന്‍, ഐസിയു ബെഡുകള്‍ ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. കോവിഡ് മരണത്തില്‍ ആശങ്കവേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിനൊപ്പം ഡെങ്കിയും എലിപ്പനിയും വൈറല്‍ പനിയും ആളുകളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.അതിനിടെ, കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നാളെ അവലോകന യോഗം വിളിച്ചു. സംസ്ഥാനങ്ങളിലെ രോഗവ്യാപനം, പ്രതിരോധ നടപടികള്‍, ചികിത്സ തുടങ്ങിയവ വിലയിരുത്തും.

Read More