Author: News Desk

ഹൂസ്റ്റൺ : മലയാളീ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മാഗ് ഹോളീഡേ ഗാല 2023 എന്ന ക്രിസ്മസ് ന്യു ഇയർ പരിപാടി സ്റ്റാഫ്‌ഫോർഡിലെ ഇമ്മാനുവേൽ സെന്ററിൽ വച്ച് ഡിസംബർ 29ന് വെകുന്നേരം 6:30ന്ആരംഭിക്കത്തക്ക വിധത്തിൽ എല്ലാം ഒരുക്കങ്ങളും പൂർത്തിയായി. ഹ്യുസ്റ്റണിലെ നിരവധി കലാകാരന്മാർ അണിനിരക്കുന്ന ഒരു ദൃശ്യ വിസ്മയം ആയിരിക്കും ഇതെന്ന് പ്രോഗ്രാം കോഡിനേറ്റർ ആൻറണി ചെറു അറിയിച്ചു. ശ്രുതി മധുരമായ ഗാനങ്ങളും നയന മനോഹരങ്ങളായ നൃത്തനൃത്യങ്ങളുമായി മാഗ് ഹോളിഡേ ഗാല ഒരു അവിസ്മരണീയമായ മുഹൂർത്തത്തിൽ ആയിരിക്കും സാക്ഷ്യം വഹിക്കുന്നതെന്ന് പ്രസിഡൻറ് ജോജി ജോസഫ് അറിയിച്ചു. സെക്രട്ടറി മേവിൻ ജോൺ എബ്രഹാം എഴുതി സംവിധാനം ചെയ്യുന്ന “ശിംശോൻ ദി ലെജൻഡറി വാരിയർ ” എന്ന ക്രിസ്തീയ നാടകം ഹോളീഡേ ഗാലയുടെ മാറ്റ് വർധിപ്പിക്കും. പൗരപ്രമുഖരായ നിരവധി ആളുകളാണ് ഈ നാടകത്തിലൂടെ അരങ്ങിൽ എത്തുന്നത് എന്നതും ഇതിൻറെ ഒരു പ്രത്യേകതയാണ്. 2024 പ്രവർത്തന വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങും ഇതോടൊപ്പം…

Read More

മനാമ: ബഹ്‌റൈനിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്റെ(ഒപ്പരം) വനിതാ വിഭാഗം രൂപീകരിച്ചു.കെ സിറ്റി സെന്ററിൽ  അസോസിയേഷൻ യോഗത്തിൽ അമിത സുനിൽ കൺവീനറായുള്ള 13 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ജില്ലയിലെ മറ്റു കാസർഗോഡ് നിവാസികളുമായി  ആശയവിനിമയം നടത്തി വനിതാ വിഭാഗം വിപുലീകരിക്കാനും ജനുവരി 12  നടക്കുന്ന അസോസിയേഷന്റെ  കൃസ്തുമസ്,പുതുവത്സര ആഘോഷങ്ങളിൽ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ  വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനും തീരുമാനിച്ചു. അജിതാ രാജേഷ്,ശുഭപ്രഭ,ഷീനാ മഹേഷ്,ആതിര പി നായർ,ധന്യശ്രീ രഞ്ജിത്ത്, ,അഞ്ജന ജയൻ,ഷബ്‌ന അജയ്, സുനീതി,ഷംസാദ്, വിനയ,ഉമാ ഉദയൻ,കൗള ഹമീദ് എന്നിവരാണ് അംഗങ്ങൾ. കാസർഗോഡ്  ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷനിൽ അംഗങ്ങളായി ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർക്കും കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹമുള്ളവർക്കും  കലാവിഭാഗം കൺവീനർ ഹാരിസ് ഉളിയത്തടുക്ക,മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് എന്നിവരുമായി  ബന്ധപ്പെടണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. മൊബൈൽ നമ്പറുകൾ 32281878,34517952 .

Read More

മനാമ: അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ വെബ്സൈറ്റ് നിലവിൽ വന്നു. മെമ്പർഷിപ്പ്, അനൂകൂല്യങ്ങൾ, പുതിയ പരിപാടികൾ തുടങ്ങി മെമ്പേഴ്സിന് വേണ്ടിയുള്ള എല്ലാവിധ വിവരങ്ങളും www.edappalayambh.org എന്ന സൈറ്റിൽ ലഭ്യമായിരിക്കും. ഇനി മുതൽ മെമ്പർഷിപ്പ് കാർഡ് ഡിജിറ്റലായി അംഗങ്ങൾക്ക് ലഭ്യമാക്കുമെന്നും കമ്മിറ്റി അറിയിച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മുന്നേറ്റം അംഗങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് വിലയിരുത്തുന്നതായി മീഡിയ ടീം അവകാശപ്പെട്ടു. വെബ്സൈറ്റ് പ്രവർത്തങ്ങൾക്ക് മീഡിയ കൺവീനവർ ശ്രീ: അരുൺ സി ടി നേതൃത്വം നൽകി.

Read More

ന്യൂഡൽഹി∙ അയോധ്യയിൽ നിശ്ചയിച്ചിട്ടുള്ള ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലെ മുഖ്യാതിഥിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ‘ഭാര്യയെ ഉപേക്ഷിച്ചതിന് പേരുകേട്ടയാളാണ് മോദി’ എന്ന് ആരോപിച്ച അദ്ദേഹം, ‘ഭാര്യയെ രക്ഷിക്കാന്‍ യുദ്ധം ചെയ്ത രാമന്റെ പേരിലുള്ള ക്ഷേത്രത്തില്‍ എങ്ങനെ പൂജ ചെയ്യാനാകും’ എന്നും ചോദിച്ചു. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെയാണ് വിമർശനം. ‘‘രാമഭക്തരായ നമുക്ക് എങ്ങനെ അയോധ്യയിൽ രാം ലല്ല മൂർത്തിയുടെ പ്രാണപ്രതിഷ്ഠാ പൂജയിൽ പങ്കെടുക്കാൻ മോദിയെ അനുവദിക്കാനാകും? ഭാര്യയായ സീതയെ രക്ഷിക്കാൻ ഒന്നര പതിറ്റാണ്ടോളം യുദ്ധം ചെയ്തയാളാണ് രാമന്‍. തന്റെ ഭാര്യയെ ഉപേക്ഷിച്ചതിന് പ്രശസ്തനാണ് മോദി. എന്നിട്ടും അദ്ദേഹത്തിന് പൂജ ചെയ്യാമോ?’’– സുബ്രഹ്മണ്യൻ സ്വാമി എക്സിൽ കുറിച്ചു. ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ്. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുമ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ യശോദാ ബെൻ ഭാര്യയാണെന്ന് മോദി വ്യക്തമാക്കിയിരുന്നു. 2014-ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, കൗമാരക്കാരനായ മോദിയെ മാതാപിതാക്കൾ നിർബന്ധിച്ചാണ് വിവാഹം കഴിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ മൂത്ത…

Read More

തിരുവനന്തപുരം: വിജേഷ് പിള്ളയെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽകണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.എം.വി .ഗോവിന്ദൻ എന്നയാളെ കുറിച്ച് അറിയില്ല.അങ്ങനെയൊരാൾ ഉണ്ടെന്ന് പോലും അറിയുന്നത് ഈ ഒരു കേസ് വന്നതിന് ശേഷമാണ് .പക്ഷെ ആദ്യമായി ഞാൻ അദ്ദേഹത്തെ കുറിച്ച് കേൾക്കുന്നത് വിജേഷ് പിള്ളയുടെ വായിൽ നിന്നുമാണ്. അയാളെ വിധിയെഴുതാനോ അയാളെ കുറിച്ച് കൂടുതൽ അന്വേഷിക്കേണ്ടതോ ആയ ആവശ്യം എനിക്കില്ല. അതിൽ താത്പര്യവുമില്ല. ഗോവിന്ദൻ ആയാലും അദ്ദേഹത്തിന്റെ മകൻ ആയാലും എന്നെ ബാധിക്കുന്ന വിഷയമല്ല.ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത, പാർട്ടിയിൽ നിന്നുമുള്ള ആരോ ഒരാളാണ് കേസ് കൊടുത്തിരിക്കുന്നത്. പറയുന്ന കാരങ്ങളിലെല്ലാം ഇന്നുവരെ ഞാൻ ഉറച്ചു നിൽക്കുന്നുണ്ട്. ഒരിക്കലും പിൻമാറില്ല.ഇങ്ങനെ പല കേസുകളിലും കുടുക്കിയിട്ട് എന്നെ തോൽപ്പിക്കാൻ ശ്രമിക്കേണ്ട.അവസാനം വരെ ഞാൻ എന്റെ നിലപാടിൽ തന്നെ ഉറച്ചു…

Read More

ദില്ലി: അയോധ്യ വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം കടുത്ത സമ്മര്‍ദ്ദത്തിൽ. പ്രതിഷ്ഠാ ദിനത്തിൽ അയോധ്യ ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്ത്യ സഖ്യത്തിലെ ഭൂരിപക്ഷം കക്ഷികളും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ, ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് കടുത്ത സമ്മര്‍ദ്ദത്തിലായി. സിപിഎമ്മിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ അടക്കമുള്ള കക്ഷികളും പ്രതിഷ്ഠാ ദിന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങിനുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചെന്നും സോണിയ ഗാന്ധിയോ അവര്‍ നിര്‍ദ്ദേശിക്കുന്ന നേതാക്കളോ ചടങ്ങില്‍ പങ്കെടുക്കുമെന്നും ദിഗ് വിജയ് സിംഗ് നേതൃത്വത്തെ മറികടന്ന് വെടി പൊട്ടിച്ചു. ഉത്തരേന്ത്യയില്‍ അയോധ്യ വിഷയം ബിജെപി വലിയ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുമെന്നതിനാല്‍ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് പറയാനും കോണ്‍ഗ്രസിന് ധൈര്യമില്ല. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ് ഘട്ട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം പയറ്റി നോക്കിയതും കോൺഗ്രസിന് ഇപ്പോഴത്തെ പ്രതിസന്ധിയാണ്. ഇന്ത്യ സഖ്യത്തില്‍ നിന്നും പാര്‍ട്ടിയുടെ ചില സംസ്ഥാന ഘടകങ്ങളില്‍ നിന്നും എതിര്‍സ്വരം ഉയര്‍ന്ന് തുടങ്ങിയതോടെ എഐസിസി നേതൃത്വം കടുത്ത സമ്മര്‍ദ്ദത്തിലായി. പ്രതിഷ്ഠാ ദിനത്തില്‍…

Read More

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ 12 വയസുകാരി മരിച്ചു. കാസര്‍കോട് ബെള്ളൂര്‍ പൊസളിഗ സ്വദേശികളായ കൃഷ്ണന്‍ – സുമ ദമ്പതികളുടെ മകള്‍ കൃതിഷ ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറി.

Read More

പത്തനംതിട്ട: പമ്പാനദിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചു. ചെങ്ങന്നൂര്‍ പാറക്കടവില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്. ചെന്നൈ സ്വദേശികളായ് സന്തോഷ്(19), അവിനാഷ്(21) എന്നിവരാണ് മരിച്ചത്. നദിയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. വൈകുന്നേരം 5.30 നാണ് സംഭവം. ഇരുവരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സംഭവത്തെ തുടര്‍ന്ന് അപകടം നടന്ന സ്ഥലത്ത് നഗരസഭയുടെ അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. മുമ്പും ഇതേസ്ഥലത്ത് നിരവധി ആളുകള്‍ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടിട്ടുണ്ട്.

Read More

കോട്ടയം: റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ഓടിത്തുടങ്ങിയ ട്രെയിനില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. അസം സ്വദേശിയായ അബ്ദുള്‍ ഹുസൈനാണ് പോലീസിന്റെ പിടിയിലായത്. ക്രിസ്മസ് ദിനത്തില്‍ രാത്രി 11.30-ഓടെ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് ഇയാള്‍ ട്രെയിന്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചത്. പ്ലാറ്റ്‌ഫോമില്‍നിന്ന് ട്രെയിന്‍ നീങ്ങിത്തുടങ്ങിയതിന് പിന്നാലെയാണ് വിന്‍ഡോ സീറ്റിലിരിക്കുകയായിരുന്ന തൃശ്ശൂര്‍ സ്വദേശിനിയുടെ മാല പൊട്ടിച്ചത്. പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന പ്രതി ജനലിനുള്ളിലൂടെ കൈയിട്ട് മാല കവരുകയായിരുന്നു. തുടര്‍ന്ന് മാലയുമായി ഇയാള്‍ സ്‌റ്റേഷനിലൂടെ നടന്നുപോകുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. അതേദിവസം തന്നെ അമൃത എക്‌സ്പ്രസില്‍ ഉറങ്ങികിടക്കുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ഫോണും ഇയാള്‍ മോഷ്ടിച്ചു. തുടര്‍ന്ന് രണ്ട് യാത്രക്കാരുടെയും പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശിയെ പിടികൂടിയത്. ശബരിമല തീര്‍ഥാടനകാലമായതിനാല്‍ സംശയം തോന്നാതിരിക്കാനായി കറുത്തവസ്ത്രം ധരിച്ചാണ് പ്രതി മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരുവര്‍ഷമായി ഇയാള്‍ കാഞ്ഞിരപ്പള്ളിയില്‍ പെയിന്റിങ് തൊഴിലാളിയാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി ഒന്ന് മുതല്‍ ‘നിശബ്ദ’മാകും. യാത്രക്കാര്‍ക്ക് വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം കൂടുതല്‍ ആസ്വാദ്യകരമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുംബൈ, അഹമ്മദാബാദ്, ലഖ്നോ തുടങ്ങിയ സൈലന്റ് വിമാനത്താവളങ്ങളുടെ നിരയിലേക്ക് ഇതോടെ തിരുവനന്തപുരവും എത്തും. അതേസമയം, യാത്രക്കാര്‍ക്കുള്ള സുപ്രധാന വിവരങ്ങളെല്ലാം ലഭിക്കുന്നുണ്ടെന്ന് വിമാനത്താവളം ഉറപ്പാക്കും. ടെര്‍മിനല്‍-1, ടെര്‍മിനല്‍-2 എന്നിവയിലുടനീളമുള്ള എല്ലാ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ സ്‌ക്രീനുകളിലും യാത്രക്കാരുടെ സൗകര്യത്തിനായി ഫ്‌ലൈറ്റ് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബോര്‍ഡിങ് ഗേറ്റ് മാറ്റം, ഇന്‍ലൈന്‍ ബാഗേജ് സ്‌ക്രീനിങ് സിസ്റ്റം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ പബ്ലിക് അനൗണ്‍സ്മെന്റ് സിസ്റ്റം വഴി തുടരും.

Read More