കോട്ടയം: റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓടിത്തുടങ്ങിയ ട്രെയിനില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. അസം സ്വദേശിയായ അബ്ദുള്‍ ഹുസൈനാണ് പോലീസിന്റെ പിടിയിലായത്. ക്രിസ്മസ് ദിനത്തില്‍ രാത്രി 11.30-ഓടെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് ഇയാള്‍ ട്രെയിന്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചത്. പ്ലാറ്റ്ഫോമില്‍നിന്ന് ട്രെയിന്‍ നീങ്ങിത്തുടങ്ങിയതിന് പിന്നാലെയാണ് വിന്‍ഡോ സീറ്റിലിരിക്കുകയായിരുന്ന തൃശ്ശൂര്‍ സ്വദേശിനിയുടെ മാല പൊട്ടിച്ചത്. പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന പ്രതി ജനലിനുള്ളിലൂടെ കൈയിട്ട് മാല കവരുകയായിരുന്നു. തുടര്‍ന്ന് മാലയുമായി ഇയാള്‍ സ്റ്റേഷനിലൂടെ നടന്നുപോകുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. അതേദിവസം തന്നെ അമൃത എക്സ്പ്രസില്‍ ഉറങ്ങികിടക്കുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ഫോണും ഇയാള്‍ മോഷ്ടിച്ചു. തുടര്‍ന്ന് രണ്ട് യാത്രക്കാരുടെയും പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശിയെ പിടികൂടിയത്. ശബരിമല തീര്‍ഥാടനകാലമായതിനാല്‍ സംശയം തോന്നാതിരിക്കാനായി കറുത്തവസ്ത്രം ധരിച്ചാണ് പ്രതി മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരുവര്‍ഷമായി ഇയാള്‍ കാഞ്ഞിരപ്പള്ളിയില്‍ പെയിന്റിങ് തൊഴിലാളിയാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Trending
- തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, 80% കടന്ന കുതിപ്പ്; കുറവ് ആറ്റിങ്ങലിൽ, ജില്ലയിലാകെ പോളിംഗ് ശതമാനം 76.98
- മുന്നണികളില്‍ ആശങ്ക വിതച്ച് കനത്ത പോളിംഗ്, 80% കടന്നേക്കും; ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വലിയ വര്‍ധന
- വോട്ടെടുപ്പിനിടെ കണ്ണൂരിൽ പലയിടത്തും സംഘർഷം, ടികെ ഗോവിന്ദനെ കൂക്കിവിളിച്ച് സിപിഎം; കണ്ണൂരിലാകെ 9 ഇടങ്ങളിൽ കയ്യാങ്കളിയും അക്രമവും
- സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് റാഷിദ് സിപി; 102 സീറ്റ് വരെ നേടും; ‘ന്യൂനപക്ഷം ഇടതുപക്ഷത്തെ പരിപൂർണമായി കൈവിട്ടു’
- വോട്ടെടുപ്പിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി; ‘നവകേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം’
- അസമിലും പുതുച്ചേരിയിലും പോളിങ്ങിൽ കുതിപ്പ്, ഭരണം മാറുമോ അതോ തുടരുമോ? ഉറ്റുനോക്കി കോൺഗ്രസും ബിജെപിയും
- പശ്ചിമേഷ്യൻ സംഘർഷം: റഷ്യയുടെ എണ്ണവരുമാനം ഇരട്ടിയായി; ഏപ്രിലിൽ ലഭിച്ചത് 900 കോടി ഡോളർ
- കേരളം വിധിയെഴുതി! വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്; ബൂത്തുകളില്‍ നീണ്ട നിര



