- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
ശ്രീനഗർ: കശ്‌മീരിൽ പലയിടത്ത് നിന്നുമായി പല പേരിൽ 27 പേരെ വിവാഹം കഴിച്ച് കബിളിപ്പിച്ച് യുവതി മുങ്ങി. ബ്രോക്കർ വഴി വിവാഹം ചെയ്‌ത് 10-20 ദിവസം ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞ ശേഷം അവിടെ നിന്ന് മുങ്ങുന്നതാണ് ഇവരുടെ രീതി. ഭാര്യയെ കാണാനില്ലെന്ന് കാട്ടി പരാതിയുമായി 12 ഓളം പുരുഷന്മാർ പോലീസിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറം ലോകം അറിയുന്നത്. യുവാക്കൾ പരാതിക്കൊപ്പം നൽകിയ യുവതിയുടെ ഫോട്ടോ പരിശോധിച്ചപ്പോഴാണ് 12 പരാതികളിലേയും സ്‌ത്രീ ഒന്നായിരുന്നു എന്ന് മനസിലാകുന്നത്. തട്ടിപ്പിന് ഇരയായവരെല്ലാം ബ്രോക്കർ വഴിയാണ് വിവാഹം കഴിച്ചത്. വിവാഹം ചെയ്ത ശേഷം അവരുടെ പണവും സ്വർണവുമായി യുവതി മുങ്ങും. രണ്ട് ലക്ഷം രൂപ തന്നാൽ ശാരീരിക പ്രശ്നങ്ങൾ ഉള്ള മകന് വിവാഹം ശരിയാക്കി തരമെന്ന് ബ്രോക്കർ പറഞ്ഞു. എന്നാൽ ആദ്യം പറഞ്ഞ പെൺകുട്ടി പരിക്കേറ്റു ആശുപത്രിയിലാണെന്നും വിവാഹം നടക്കില്ലെന്നും അറിയിച്ചു. കൊടുത്ത കാശിന്റെ പകുതി തിരികെ നൽകുകയും ചെയ്‌തു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു പെൺകുട്ടിയുടെ ഫോട്ടോ…
ഇംഫാൽ: മണിപ്പൂരില്‍ യുവതിയെ വെടിവച്ച് കൊന്നതിന് ശേഷം മുഖം വികൃതമാക്കി. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സാവോംബംഗ് പ്രദേശത്താണ് സംഭവം. ആയുധധാരികളായ അക്രമികള്‍ ഇവരുടെ വീട്ടില്‍ വച്ചാണ് കൃത്യം നടത്തിയത്.മാറിംഗ് നാഗ സമുദായത്തിൽപ്പെട്ടതാണ് മരിച്ച യുവതി. ഇവർക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് സൂചന. ഈ മേഖലയുടെ നിയന്ത്രണം മണിപ്പൂർ പോലീസ് ഏറ്റെടുത്തു. ആക്രമികളെ കണ്ടെത്താൻ സമീപത്തെ വീടുകളിൽ പോലീസ് പരിശോധന നടത്തി.
മനാമ: അൽജീരിയയിൽ നടക്കുന്ന പതിനഞ്ചാമത് അറബ് ഗെയിംസിന് കൊടിയിറങ്ങിയപ്പോൾ, ബഹ്‌റൈൻ നാലാം സ്ഥാനം നേടി. 19 സ്വർണവും 11 വെള്ളിയും 12 വെങ്കലവുമടക്കം 42 മെഡലുകളാണ് ബഹ്‌റൈൻ സ്വന്തമാക്കിയത്. ആതിഥേയരായ അൽജീരിയ 105 സ്വർണം ഉൾപ്പെടെ 253 മെഡലുകളോടെ ഒന്നാമതെത്തി. അൽജീരിയക്ക് 76 വെള്ളിയും 72 വെങ്കലവും ലഭിച്ചു. തുനീഷ്യ (23 സ്വർണം) രണ്ടാം സ്ഥാനവും മൊറോക്കോ (21 സ്വർണം) മൂന്നാം സ്ഥാനവും നേടി. 2011ൽ ദോഹയിലാണ് അവസാനമായി അറബ് ഗെയിംസ് നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സെയിലിങ്ങിൽ മൂന്നു സ്വർണവും ഒരു വെങ്കലവും ടേബ്ൾ ടെന്നിസിൽ രണ്ടു വെള്ളിയും ഒരു വെങ്കലവും ബഹ്‌റൈൻ സ്വന്തമാക്കി. അബ്ദുല്ല ജാനഹി, മലക് അൽദോസെരി, വലീദ് തൗഫീഖ് എന്നിവരാണ് സെയിലിങ് സ്വർണം നേടിയത്. ഖലീഫ അൽദോസെരി വെങ്കലം നേടി. https://youtu.be/mBxYSQJ7vwc?t=8 ബഹ്‌റൈൻ നീന്തൽ താരങ്ങൾക്ക് മെഡലുകൾ സമ്മാനിക്കാൻ ബഹ്‌റൈൻ മാരിടൈം സ്പോർട്സ് അസോസിയേഷൻ പ്രസിഡന്റും അറബ് സെയിലിങ് ഫെഡറേഷൻ മേധാവിയുമായ ശൈഖ് ഖലീഫ ബിൻ അബ്ദുല്ല…
ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ഇന്ത്യൻ ഉപഭോക്താക്കൾക്കായി ‘പേ ബിൽസ് & വിൻ 5 ദീനാർ’ കാമ്പയിൻ ആരംഭിച്ചു
മനാമ: ബഹ്റൈനിലെ ലുലു എക്സ്ചേഞ്ചിൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി പേ ബിൽസ് വിൻ 5 ദീനാർ കാമ്പയിൻ ആരംഭിച്ചു. കാമ്പയിൻ കാലത്ത് ലുലു മണി ആപ് വഴി ഇന്ത്യയിലേക്ക് ബിൽ പേയ്‌മെന്റ് നടത്തുന്ന ആദ്യത്തെ 200 ഉപഭോക്താക്കൾക്ക് അഞ്ചു ദീനാറിന്റെ ലുലു ഹൈപ്പർമാർക്കറ്റ് ഷോപ്പിങ് ഗിഫ്റ്റ് വൗച്ചർ ലഭിക്കും. ഭാരത് ബിൽ പേമെന്റിന്റെ സഹകരണത്തോടെ ലുലു മണി ആപ് വഴി ഇന്ത്യൻ ബില്ലുകൾ അടിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചതിനെത്തുടർന്നാണ് ഓഫർ നൽകുന്നത്. https://youtu.be/mBxYSQJ7vwc?t=146 ജൂലൈ 15 മുതൽ ആഗസ്റ്റ് 14 വരെയാണ് പ്രചാരണ കാലയളവ്. കാമ്പയിൻ വഴി കുറഞ്ഞത് 100 രൂപയുടെ ബിൽ പേമെന്റ് നടത്തുന്നവർക്ക് സമ്മാനങ്ങൾ ലഭിക്കുമെന്ന് ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു. പ്രചാരണ കാലയളവിനുള്ളിൽ 66396686 എന്ന കസ്റ്റമർ സപ്പോർട്ട് നമ്പറിൽ വിളിച്ച് സമ്മാനങ്ങൾ ഉറപ്പുവരുത്താവുന്നതാണ്. അർഹതപ്പെട്ടവർക്ക് ലുലു മണി ആപ്പിൽനിന്ന് ഇടപാട് നടത്തിയതിന്റെ രേഖകളും ഐ.ഡി പ്രൂഫും ബഹ്റൈനിലെ ലുലു എക്സ്ചേഞ്ചിന്റെ ഏത് ശാഖകളിലും നൽകി…
മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ പൊന്നാണം 2023 എന്ന പേരിൽ ആഗസ്ത് 18 മുതൽ ആരംഭിക്കും. അമ്പത്തിനാലാമത്തെ വർഷമാണ് സംഘടന ഓണാഘോഷം സംഘടിപ്പിക്കുന്നത്. 2023 ഓഗസ്റ്റ് 18 ന് വെള്ളിയാഴ്ച ഉദ്ഘാടന പരിപാടിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. “കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2023” ആഘോഷത്തിന്റെ പതാക ഉയർത്തൽ ചടങ്ങോടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ സമാരംഭിക്കും. അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഘോഷയാത്ര ഉദ്ഘാടന ചടങ്ങുകൾക്ക് മിഴിവേകും. ഓണവുമായി ബന്ധപ്പെട്ട് ഓപ്പൺ ടു ആൾ കാറ്റഗറിയിലും മെംബേർസ് ഒൺലി കാറ്റഗറിയിലുമായി പരമ്പരാഗത മത്സരങ്ങൾ സംഘടിപ്പിക്കും. ഓണാഘോഷ പരിപാടികൾക്കൊപ്പം പായസം മത്സരം,തിരുവാതിര, ഓണപ്പാട്ട് മത്സരം,പരമ്പരാഗത ഓണം വസ്ത്രധാരണ മത്സരമായ “തനിമലയാളി” ഓണപ്പുടവ മത്സരം, വടംവലി മത്സരം, വള്ളപ്പാട്ട് മത്സരം, ഉറിയടി മത്സരം, പുലികളി മത്സരം എന്നിവ സംഘടിപ്പിക്കും. അംഗങ്ങൾക്കായി ഓണക്കളി മത്സരങ്ങളും സംഘടിപ്പിക്കും. പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ 2023…
മനാമ: കണ്ണൂർ വിമാനത്താവളം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ബഹുജന പങ്കാളിത്തത്തോടെ ബഹ്റൈനിൽ രൂപീകരിക്കപ്പെട്ട സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്ററിന്റെ ലോഗോ മനമാ കെ സിറ്റി ഹാളിൽ വെച്ച് പ്രകാശനം ചെയ്തു. സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ബഹ്‌റൈൻ ചാപ്റ്ററിന്റെ വെബ് സൈറ്റ് പുരോഗതിയെ പറ്റി യോഗം ചർച്ച ചെയ്യുകയും ഉടൻതന്നെ പ്രസിദ്ധീകരിക്കുവാനും ലോഗോ പ്രകാശനത്തിനോട് അനുബന്ധിച്ചു നടന്ന എക്സിക്റ്റീവ് കമ്മിറ്റി യോഗം തീരുമാനം എടുത്തു. സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബദറുദ്ധീൻ പൂവാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വൈസ് ചെയർമാൻമാരായ കെ. ടി. സലീം, നജീബ് കടലായി എന്നിവർ സംസാരിച്ചു എക്സിക്യൂട്ടീവ് അംഗം രാമത്ത് ഹരിദാസ് സ്വാഗതവും മനോജ് വടകര നന്ദിയും അറിയിച്ചു.
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം മൂന്നാമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി ഇന്ന് (15 ജൂലൈ 2023) നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. ഈ പരമ്പരയിലെ മൂന്നാമത്തെ ആഴ്ചയിലെ പ്രോഗ്രാം തേർസ്റ്റ് ക്വഞ്ചേഴ്സ് ടീം ഇന്ന് ദിൽമുനിയയിലെ വർക്ക്‌സൈറ്റിൽ ഏകദേശം ഇരുനൂറ്റി അൻപതോളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും, ലബാനും, ബിരിയാണിയും വിതരണം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല, ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി കെ തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ജോയിന്റ് സെക്രട്ടറി നിഷ രംഗ, തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 കോ-ഓർഡിനേറ്റർമാരായ മുരളി നോമുല, നൗഷാദ്, കൂടാതെ ഐസിആർഎഫ് അംഗങ്ങളായ ശിവകുമാർ, ക്ലിഫോർഡ് കൊറിയ, കെ ടി സലിം, രംഗരാജൻ കൂടാതെ ട്രെയിനികളും …
മനാമ: റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ആറു മാസത്തിനിടെ 312 ട്രാഫിക് അടയാളങ്ങൾ സ്ഥാപിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും 202 വഴിയോര വിളക്കു കാലുകൾ സ്ഥാപിക്കുകയും ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രാലയത്തിലെ റോഡ്സ് എൻജിനീയറിങ് ആൻഡ് പ്ലാനിങ് വിഭാഗം ഡയറക്ടർ മഹ ഖലീഫ ഹമാദ അറിയിച്ചു. ട്രാഫിക് അടയാളങ്ങളും വിളക്കുകളും യഥാവിധി പ്രവർത്തിക്കുന്നതായി പരിശോധന നടത്തുകയും കേടുവന്നവ യഥാസമയം നന്നാക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്തു. 64 റിവേഴ്സ് മിറർ, 470 ഹംപുകളുടെ റീ പെയിന്റിങ്, 189 ഇടങ്ങളിൽ റോഡ് വരകൾ സ്ഥാപിക്കൽ, 67 നടപ്പാതകളിൽ പെയിന്റിങ് എന്നിവയാണ് നടപ്പാക്കിയത്. ട്രാഫിക് അടയാളങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 162 അപേക്ഷകളാണ് ഇക്കാലയളവിൽ ലഭിച്ചതെന്നും അവക്ക് ഉചിതമായ പരിഹാരം കണ്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എഫ്സിഡിഒ റിപ്പോർട്ട് ബഹ്‌റൈന്റെ മനുഷ്യാവകാശ മുന്നേറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നു: എൻഐഎച്ച്ആർ
മനാമ: പൗരന്മാരുടെയും താമസക്കാരുടെയും അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി രാജ്യം സ്വീകരിച്ച പുരോഗമനപരമായ നടപടികൾ പ്രതിഫലിപ്പിക്കുന്ന, യുകെയുടെ ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് (FCDO) ബഹ്‌റൈനെ മനുഷ്യാവകാശ മുൻഗണനാ രാജ്യങ്ങളുടെ (HRPC) പട്ടികയിൽ നിന്ന് നീക്കം ചെയ്‌തു. രാജ്യങ്ങളുടെ വെല്ലുവിളികളും നേട്ടങ്ങളും അംഗീകരിക്കുന്ന എഫ്‌സിഡിഒയുടെ വാർഷിക അവലോകനമായ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് ഡെമോക്രസി 2022 റിപ്പോർട്ട് ഇന്നലെയാണ് പുറത്തിറക്കിയത്. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര ഉടമ്പടികളോടും നിയമങ്ങളോടും ബഹ്‌റൈന്റെ പൂർണ പ്രതിബദ്ധതയാണ് ഈ നേട്ടത്തിന് കാരണമായത്. ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് (FCDO) റിപ്പോർട്ട് ബഹ്‌റൈന്റെ മനുഷ്യാവകാശ മുന്നേറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതായി എൻഐഎച്ച്ആർ (NIHR) വ്യക്തമാക്കി. ഷൂറ, പ്രതിനിധി കൗൺസിലുകളിലൂടെയുള്ള തീരുമാനങ്ങളെടുക്കൽ പ്രക്രിയയിൽ ബഹ്‌റൈൻ പൗരന്മാരുടെ പങ്കാളിത്തം, ദേശീയ മാർച്ചിലെ സ്ത്രീകളുടെ സജീവ പങ്കാളിത്തം, സഹിഷ്ണുത, സമാധാനം, സ്നേഹം തുടങ്ങിയ തത്വങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിൽ രാജ്യത്തിന്റെ ശ്രമങ്ങൾ, ജനങ്ങൾക്കിടയിൽ മനുഷ്യ സഹവർത്തിത്വവും വിവിധ മതങ്ങൾ, സംസ്കാരങ്ങൾ, നാഗരികതകൾ എന്നിവയ്ക്കിടയിൽ ആശയവിനിമയത്തിന്റെയും സംഭാഷണത്തിന്റെയും…
അറബ്-ഇന്ത്യൻ പങ്കാളിത്ത സമ്മേളനം: ഭക്ഷ്യ സുരക്ഷ, വിതരണ ശൃംഖല, ഊർജം എന്നീ മേഖലകളിൽ സാമ്പത്തിക സഹകരണം
ന്യൂഡൽഹി: അറബ് ഇന്ത്യൻ പാർട്ണർഷിപ്പ് കോൺഫറൻസിന്റെ ആറാമത് എഡിഷനിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ, പസഫിക് അഫയേഴ്‌സ് വിഭാഗം മേധാവി അംബാസഡർ ഫാത്തിമ അബ്ദുല്ല അൽ ദേനും അറബ്-ആഫ്രിക്കൻ കാര്യ വിഭാഗം മേധാവി അംബാസഡർ അഹമ്മദ് മുഹമ്മദ് അൽ താരിഫിയും പങ്കെടുത്തു. പ്രമുഖ വ്യവസായികൾക്ക് പുറമെ മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, അംബാസഡർമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് ന്യൂഡൽഹിയിൽ നടന്നത്. ഭക്ഷ്യ സുരക്ഷ, വിതരണ ശൃംഖല, ഊർജം എന്നീ മേഖലകളിൽ സുസ്ഥിര പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള സാമ്പത്തിക സഹകരണം, അറബ് രാജ്യങ്ങളും റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള നിക്ഷേപ അവസരങ്ങൾ എന്നിവയിൽ കോൺഫറൻസ് ശ്രദ്ധ കേന്ദ്രീകരിച്ചു. 2016-ൽ ബഹ്‌റൈൻ ആതിഥേയത്വം വഹിച്ച ആദ്യത്തെ അറബ്-ഇന്ത്യൻ മിനിസ്റ്റീരിയൽ ഫോറത്തിന്റെ ഫലത്തെ അടിസ്ഥാനമാക്കിയാണ് അറബ്-ഇന്ത്യൻ പങ്കാളിത്ത സമ്മേളനം.
