Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷം. തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നിന്നാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തെരുവുനായ ആക്രമണത്തിൽ മരണം ആവർത്തിച്ചിട്ടും ഇപ്പോഴും മൗനം പാലിക്കുകയാണ് സർക്കാർ. തെരുവുനായകളുടെ ആക്രമണത്തെ തുടർന്ന് നിരവധി കേസുകളാണ് നിരന്തരം റിപ്പോർട്ട് ചെയ്യുന്നത്.

Read More

ഈ​രാ​റ്റു​പേ​ട്ട: യു.​കെ​യി​ൽ ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത് പൂ​ഞ്ഞാ​ർ സ്വ​ദേ​ശി​യി​ൽ​നി​ന്ന്​ അ​ഞ്ച്​ ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്​ ഏ​ജ​ൻ​സി ഉ​ട​മ​യെ ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ടു​ക്കി ഇ​ല്ലി​ച്ചു​വ​ട് ഭാ​ഗ​ത്ത് മാ​ളി​ക​യി​ൽ വീ​ട്ടി​ൽ ഹി​നോ ലി​നി​ൽ​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.പൂ​ഞ്ഞാ​ർ സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​ക്ക് യു.​കെ​യി​ൽ ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത്​ ഹി​നോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ങ്ക​മാ​ലി​യി​ലെ ഹൈ​സ​ൺ ക​ൺ​സ​ൾ​ട്ട​ൻ​സി വ​ഴി അ​ഞ്ചു​ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത​ശേ​ഷം ജോ​ലി​ന​ൽ​കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​ന്വേ​ഷി​ക്കു​ക​യും ഹി​നോ​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രെ മു​രി​ക്കാ​ശ്ശേ​രി, അ​ങ്ക​മാ​ലി ഉ​ൾ​െ​പ്പ​ടെ മ​റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Read More

ബെംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (80) അന്തരിച്ചു.ബെംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് (18-07-2023- ചൊവ്വ) പുലർച്ചെ 4.25-നായിരുന്നു മരണം. മകൻ ചാണ്ടി ഉമ്മനാണ് വാർത്ത ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി.കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്. തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്. സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദ​ഗ്ധ ഡോക്ടർ സംഘമായിരുന്നു ചികിത്സിച്ചത്. ഏറെക്കാലം പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. രാഹുൽ ​ഗാന്ധി, സോണിയാ​ഗാന്ധി തുടങ്ങിയ ഉന്നത കോൺ​ഗ്രസ് നേതാക്കൾ സംസ്കാര ചടങ്ങിന് എത്തും. പ്രതിപക്ഷ യോ​ഗം നടക്കുന്നതിനാൽ രാജ്യത്തെ പ്രധാന കോൺ​ഗ്രസ് നേതാക്കൾ ബെം​ഗളൂരുവിലുണ്ട്.

Read More

മനാമ: ബഹറൈനിൽ നിന്നും കണ്ണൂരിലേക്കും തിരികെ കണ്ണൂരിൽ നിന്ന് ബഹ്റൈനിലേക്കും നടക്കുന്ന നിലവിലുള്ള സർവീസുകൾക്ക് പുറമെ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കൂടുതൽ സർവീസുകളും മെച്ചപ്പെട്ട സൗകര്യങ്ങളും ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്റർ എയർ ഇന്ത്യ എക്സ്പ്രസ് ബഹ്റൈൻ കൺട്രി മാനേജർ ആഷിഷ് കുമാറുമായ് കൂടിക്കാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.ബഹറൈനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം കണ്ണൂരിലേക്കും മാംഗ്ലൂരിലേക്കും എയർ ഇന്ത്യ എക്സ്പ്രസിന്റെ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുമായി ബന്ധപ്പെടുമെന്നും സമ്മർദ്ദം ചെലുത്തുമെന്നും സേവ് കണ്ണൂർ എയർപോർട്ട് ബഹ്റൈൻ ചാപ്റ്ററിന് ഉറപ്പു നൽകി.സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹാഖിൻ്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ എയർ ഇന്ത്യ എക്സ്പ്രസ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനജർ നാരായണ മേനോൻ, സേവ് കണ്ണൂർ…

Read More

കോഴിക്കോട് : എടവണ്ണയിൽ യുവതിക്കും സഹോദരനും നേരെ നടന്ന സദാചാര ആക്രമണത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ. സി.പി.എം എടവണ്ണ ലോക്കൽ സെക്രട്ടറി ജാഫർ മൂലങ്ങോടൻ,​ പ‌ഞ്ചായത്തംഗം ജസീൽ,​ ഗഫൂർ തൂവക്കാട് ,​ കരീം മുണ്ടേങ്ങര,​ മുഹമ്മദലി തൃക്കലങ്ങോട് എന്നിവരാണ് അറസ്റ്റിലായത്. ഓതായി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.ജൂലായ് 13നാണ് കേസിനാസ്പദമായ സംഭവം. എടവണ്ണ ഓതായി സ്വദേശിനി,​ സഹോദരൻ എന്നിവർക്ക് നേരെ ബസ് സ്റ്റാൻഡിൽ വച്ചാണ് സദാചാര ആക്രമണം ഉണ്ടായത്. വണ്ടൂർ കോ ഓപ്പേററ്റീവ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് പരാതിക്കാരി. സഹോദരൻ പ്ലസ് ടു വിദ്യാർത്ഥിയാണ്. വീട്ടിലേക്ക് പോകുന്നതിന് വേണ്ടി ഇരുവരും എടവണ്ണ ബസ് സ്റ്റാൻഡിൽ എത്തി. ഇതിനിടെ ഒരാൾ വഴിവിട്ട ബന്ധമെന്ന് ആരോപിച്ച് ഇരുവരുടെയും ദൃശ്യങ്ങൾ പകർത്തി. സഹോദരനും കൂട്ടുകാരും ഇത് ചോദ്യം ചെയ്തതോടെ പ്രതികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Read More

ഇസ്ലാമാബാദ്: വിദേശനാണ്യ കരുതല്‍ ശേഖരം കുത്തനെ ഇടിഞ്ഞതിനു പിന്നാലെ പ്രധാന വിമാനത്താവളങ്ങള്‍ക്ക് പുറംകരാര്‍ നല്‍കാനൊരുങ്ങി പാകിസ്താന്‍. ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഖത്തറുമായി പാകിസ്താന്‍ ചര്‍ച്ച നടത്തി. പുറംകരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വിദേശകരാറുകാരുമായി പാകിസ്താന്‍ ധനകാര്യമന്ത്രി ഇഷാഖ് ധര്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഓഗസ്റ്റ് 12-ഓടെ ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളം പുറംകരാര്‍ നല്‍കിയേക്കുമെന്നും പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുറംകരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ പുരോഗതി വിലയിരുത്താന്‍ വിഷയനിര്‍ണയ കമ്മിറ്റി യോഗവും മന്ത്രി വിളിച്ചു ചേര്‍ത്തു. ഈ മാസം അവസാനത്തോടെ നിലവിലെ വ്യോമയാന നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

Read More

മനാമ: അന്തിമ കോടതി വിധിയിലൂടെ പിടിച്ചെടുത്ത 4,800 കിലോ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും പ്രത്യേക സമിതി നശിപ്പിച്ചു. നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് മന്ത്രി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് രൂപീകരിച്ച സമിതിയിൽ പബ്ലിക് പ്രോസിക്യൂഷൻ, നീതിന്യായ മന്ത്രാലയം, ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ് എന്നിവയെ പ്രതിനിധീകരിക്കുന്ന അംഗങ്ങളുണ്ട്. നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി, 1100 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ചൂളകളിൽ ഉരുക്കിയാണ് പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിച്ചത്.

Read More

കൊച്ചി: പൊലീസ് സ്‌റ്റേഷനിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് റോജി എം. ജോൺ എം.എൽ.എക്കെതിരെ കേസ്. കാലടി പൊലീസാണ് കേസെടുത്തത്. കാലടി ശ്രീശങ്കര കോളജിലെ കെ.എസ്.യു ഭാരവാഹികളെ അന്യായമായി തടങ്കലിലിട്ടെന്നാരോപിച്ച് സ്റ്റേഷനിലെത്തിയ എം.എൽ.എ ഇവരെ ലോക്കപ്പിൽനിന്ന് പുറത്തിറക്കിയിരുന്നു. ഇതാണ് കേസിനിടയാക്കിയത്.ശ്രീശങ്കര കോളജിൽ വെള്ളിയാഴ്ച വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് വിദ്യാർഥികൾ തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെയും പൊലീസ് കേസെടുത്തു. തുടർന്ന് വെള്ളിയാഴ്ച രാത്രി അഞ്ചുപേരെ വീടുകളിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ ഇതേ കേസിൽ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ് രാജീവിനെയും മറ്റു രണ്ടുപേരെയും ശനിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ അന്യായമായി തടങ്കലിലാക്കി എന്നാരോപിച്ചാണ് റോജി എം. ജോൺ സെല്ലിൽനിന്ന് തുറന്നുവിട്ടത്.

Read More

കൊ​ച്ചി: വാ​ഹ​ന പ​രി​ശോ​ധ​ന സ​മ​യ​ത്ത് കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​വു​ക​യും പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ വാ​ഹ​നം ഇ​ടി​പ്പി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. ശ​നി​യാ​ഴ്ച രാ​ത്രി മു​ള​വു​കാ​ട് പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ്​ സം​ഭ​വം. എ​ട​വ​ന​ക്കാ​ട്​ വ​ലി​യ പു​ര​ക്ക​ൽ വീ​ട്ടി​ൽ അ​ക്ഷ​യ്, എ​ട​വ​ന​ക്കാ​ട് കാ​വി​ൽ മ​ഠ​ത്തി​ൽ വീ​ട്ടി​ൽ ആ​ധി​ത്, കാ​വി​ൽ​മ​ഠ​ത്തി​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്, നാ​യ​ര​മ്പ​ലം മാ​യ്യാ​റ്റി​ൻ​താ​ര വീ​ട്ടി​ൽ വി​പി​ൻ രാ​ജ്​ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ​ല്ലാ​ർ​പാ​ടം ബോ​ൾ​ഗാ​ട്ടി ഭാ​ഗ​ത്ത്​ റോ​ഡ​രി​കി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ക​ണ്ടെ​യ്ന​ർ ലോ​റി തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ത​ല​നാ​രി​ഴ​ക്കാ​ണ് യു​വാ​ക്ക​ളു​ടെ പ​രാ​ക്ര​മ​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. നി​ർ​ത്താ​തെ അ​തി​വേ​ഗ​ത്തി​ൽ പോ​യ കാ​ർ ബോ​ൾ​ഗാ​ട്ടി ഭാ​ഗ​ത്ത് ഒ​രു ടൂ​വീ​ല​റി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യും ചെ​യ്തു.ഈ ​വാ​ഹ​ന​ത്തെ അ​തി​സാ​ഹ​സി​ക​മാ​യി പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ പൊ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ ഇ​വ​ർ അ​ക്ര​മം അ​ഴി​ച്ചു​വി​ടാ​ൻ ശ്ര​മി​ക്കു​ക​യും ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. നാ​ൽ​വ​ർ​സം​ഘ​ത്തെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് പൊ​ലീ​സ്​ കീ​ഴ്പ്പെ​ടു​ത്തി​യ​ത്.മു​ള​വു​കാ​ട് പൊ​ലീ​സ്​ ഇ​ൻ​സ്പെ​ക്ട​ർ മ​ഞ്ജി​ത്ത് ലാ​ൽ, പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ സു​നേ​ഖ്,…

Read More

ബെംഗളൂരു: ജാമ്യവ്യവസ്ഥയിൽ കേരളത്തിലെത്തിയ അബ്ദുൾ നാസർ മദനിയുടെ സുരക്ഷ, ഭക്ഷണം തുടങ്ങിയ ചെലവുകൾക്കായി കർണാടക സർക്കാർ 6.75 ലക്ഷം രൂപ ഈടാക്കിയപ്പോൾ കേരളം പൈസയൊന്നും ഈടാക്കിയില്ലെന്ന് മദനിയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ. കർണാടക പൊലീസിന്റെ സുരക്ഷയിൽ 11 ദിവസം കേരളത്തിൽ കഴിഞ്ഞപ്പോൾ 6.75 ലക്ഷം രൂപ ചെലവായത്. കർണാടക പൊലീസിന്റെ വാഹന, ആഹാര ചെലവടക്കമാണ് 6.75 ലക്ഷം ചെലവായത്. അതേസമയം, കേരളാ പൊലീസ് സുരക്ഷയ്ക്കായി പണം ഈടാക്കിയില്ലെന്നും അഭിഭാഷകൻ ഹാരിസ് ബീരാൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ജാമ്യം അനുവദിക്കുകയാണെങ്കിൽ സുരക്ഷാ ചുമതല കേരള പൊലീസിനെ ഏൽപ്പിക്കണമെന്ന് കർണാടക പൊലീസിന്റെ സുരക്ഷാ ചെലവ് താങ്ങാൻ കഴിയില്ലെന്നും മദനി വ്യക്തമാക്കി. മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ഒരു കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാൻ കഴിയാത്തതിനാൽ തിരിച്ചടിയായി. കർണാടക സർക്കാർ ആവശ്യപ്പെട്ട തുക താങ്ങാൻ കഴിയാത്തതിനാൽ കഴിഞ്ഞ ജൂൺ 26 നാണ് കേരളത്തിലേക്ക് മദനി…

Read More