- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
തിരുവനന്തപുരം: കെഎസ്ആർടിസി തൊഴിലാളികളുടെ ശംബളം ഇനിയും നൽകിയില്ലെങ്കിൽ പണിമുടക്കിലേക്ക് പോകേണ്ടി വരുമെന്ന് റ്റിഡിഎഫ് വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ്, എംഎൽഎ. ജൂൺ- ജൂലായ് മാസത്തിൽ ഇതുവരെ നാന്നൂറ് കോടിയിലധികം വരുമാനം കെഎസ്ആർടിസിക്ക് ലഭിച്ചിട്ടും പകുതി ശംബളമാണ് ഇതുവരെ നൽകിയത്, ബാങ്കുകൾ ലോൺ തിരിച്ചടവ് തുക പിടിച്ചത് കാരണം അതു പോലും കയ്യിൽ ലഭിക്കാത്ത സാഹചര്യമാണ് തൊഴിലാളിക്കുള്ളത്. തൊഴിലാളികൾ പട്ടിണി കിടന്നു ജോലി ചെയ്യണമെന്നാണോ സർക്കാരും മാനേജ്മെന്റും ഉദ്ദേശിക്കുന്നതെന്നും, ഇത് കേരള സമൂഹത്തിനാകെ അപമാനം ആണെന്നും എംഎൽഎ പറഞ്ഞു. ഈ ഓണക്കാലത്തും തൊഴിലാളികളെ പട്ടിണിക്കിടാനാണ് ഇപ്പോൾ ഈ വ്യാജ പ്രതിസന്ധി സ്രഷ്ടിക്കുന്നത്, അതിനെതിരെ മുഴുവൻ തൊഴിലാളികളേയും അണിനിരത്തി ശക്തമായ സമരങ്ങളിലേക്ക് യൂണിയൻ പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: 2023-24 അധ്യയന വര്‍ഷം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ പുതിയ പിജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കാനാണ് അനുമതി നല്‍കിയത്. ഓരോ നഴ്‌സിംഗ് കോളേജിനും 8 വീതം സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. മാനസികാരോഗ്യ ചികിത്സാരംഗത്ത് ഏറെ അനിവാര്യമായതും രാജ്യത്തിന് അകത്തും പുറത്തും ഏറെ ജോലി സാധ്യതയുള്ളതുമാണ് എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ്. ഇതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് രണ്ട് നഴ്‌സിംഗ് കോളേജുകളില്‍ ഈ കോഴ്‌സ് ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 9 സര്‍ക്കാര്‍ നഴ്‌സിങ് കോളേജുകളില്‍ കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ മൂന്ന് കോളേജുകളില്‍ മാത്രമാണ് എം.എസ്.സി മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ് നടത്തപ്പെടുന്നത്. ഈ മൂന്ന് കോളേജുകളിലുമായി മൊത്തം 15 വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പ്രവേശന ശേഷി മാത്രമാണുള്ളത്. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് അനുയോജ്യമായ…
പ്ലസ് വണ്ണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ക്ക് അനുമതി; ബാച്ചുകള്‍ കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്. പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ താല്‍ക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചില്‍ മതിയായ എണ്ണം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം ബാച്ചുകള്‍ റദ്ദ് ചെയ്യും. ആ ബാച്ചില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അതേ സ്കൂളിലെ സമാന ബാച്ചിലോ സമീപത്തുള്ള സ്കൂളിലെ സമാന ബാച്ചിലേക്കോ മാറ്റും.
ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ മൈക്ക് സെറ്റിന് സാങ്കേതിക തകരാറുണ്ടായതിനെ ആസൂത്രിതമെന്നു ആരോപിച്ച് സ്വമേധയാ കേസെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ഒരു ഭരണാധികാരി പാതാളത്തോളം തരംതാഴ്ന്നതുകൊണ്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ഒരു പാവപ്പെട്ട മൈക്ക് ഓപ്പറേറ്ററും മൈക്കും കേബിളും പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. ഒരു മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവായ മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു. അനുസ്മരണം നടന്ന വേദിക്ക് മുന്നിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഉണ്ടായ തിക്കിലാണ് പ്രശ്നം ഉണ്ടായതെന്നും പത്തു സെക്കന്‍ഡിനുള്ളില്‍ അതു പരിഹരിച്ചെന്നും മൈക്ക് ഓപ്പറേറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും രാഷ്ട്രീയാന്ധതയോടെയാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്യുന്നത്. പിണറായി വിജയനെ സുഖിപ്പിക്കാന്‍ കിട്ടുന്ന ഒരവസരവും കേരള പോലീസ് കളഞ്ഞുകുളിക്കില്ല. യഥാരാജാ തദാ പ്രജാ എന്ന മട്ടിലാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സിപിഎമ്മിന്റെ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ ഇത്തരം സാങ്കേതിക പ്രശ്‌നം നേരത്തേയും ഉണ്ടായിട്ടുണ്ട്. അന്നൊന്നും കേസെടുക്കാതിരിക്കുകയും…
ഒന്നാം പ്രതി മൈക്ക്, രണ്ടാം പ്രതി ആംബ്ലിഫയര്‍; ജനങ്ങളെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുതെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ഒന്നാം പ്രതി മൈക്ക്, രണ്ടാം പ്രതി ആംബ്ലിഫയര്‍, ജനങ്ങളെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൈക്കിന് ഹൗളിങ് ഉണ്ടയതിന്റെ പേരില്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഒന്നാം പ്രതി മൈക്കും രണ്ടാം പ്രതി ആംബ്ലിഫയറുമാണ്. ഇത്രയും വിചിത്രമായൊരു കേസ് ചരിത്രത്തിലുണ്ടായിട്ടില്ല. എത്രയോ പരിപാടികളില്‍ മൈക്കിന് ഹൗളിങ് ഉണ്ടായിട്ടുണ്ട്. എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്? മുഖ്യമന്ത്രിയുടെ അറിവോടെയല്ല കേസെടുത്തതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ഇതുപോലൊരു അബദ്ധം കാട്ടുമോ? മുഖ്യമന്ത്രിയുടെ ഓഫീസ് കുറേപ്പേര്‍ ചേര്‍ന്ന് ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് പൊലീസിനെ ഭരിക്കുന്നത്. കേസെടുക്കല്‍ അവര്‍ക്കൊരു ഹോബിയാണ്. കേസെടുത്ത് മതിയാകാതെ വന്നപ്പോഴാണ് ഇപ്പോള്‍ മൈക്കിനും ആംബ്ലിഫയറിനും എതിരെ കേസെടുത്തത്. ചിരിപ്പിച്ച് ചിരിപ്പിച്ച് ജനങ്ങളെ ഇങ്ങനെ കൊല്ലല്ലേയെന്നാണ് അവരോട് പറയാനുള്ളത്. എന്തൊരു ചിരിപ്പിക്കലാണ് ഇവര്‍ ചെയ്യുന്നത്? എന്തൊക്കെ വിഡ്ഢി വേഷമാണ് ഇവര്‍ കെട്ടുന്നത്? മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്തൊക്കെയാണ് നടക്കുന്നത്? https://youtu.be/xiVtWM9EOVk ആഭ്യന്തര വകുപ്പില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി അറിയുന്നില്ലെന്നതില്‍ സങ്കടമുണ്ട്.…
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി. നഴ്‌സിംഗ് കോഴ്‌സില്‍ ഒരു സീറ്റും ജനറല്‍ നഴ്‌സിംഗ് കോഴ്‌സില്‍ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി നഴ്‌സിംഗ് മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി ഈ സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ആരോഗ്യ രംഗത്തു കൂടി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് അൽ റബീഹ് മെഡിക്കൽ സെന്ററിൽ വച്ച് നടന്നു
മനാമ: ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്റൈൻ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് മനാമ ബസ് സ്റ്റേഷന്‍ സമീപമുള്ള അൽ റബീഹ് മെഡിക്കൽ സെന്ററിൽ വെച്ച് നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹ്റൈൻ പാർലമെന്റ് അംഗം അബ്ദുൽ ഹക്കീം മുഹമ്മദ് ഈസ അൽഷാനൂ നിർവഹിച്ചു. ലയൺസ് ക്ലബ് ആക്ടിങ് പ്രസിഡന്റ് റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം ആശംസിച്ചു. ബഹ്റൈനിലെ സാമൂഹികരംഗത്തെ സ്വദേശി പ്രമുഖരായ ഹുസ്നിയ അലി കരീമി, മറിയം അബ്ദുൽ നാസർ അബ്ദുള്ള തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. അൽ റബീഹ് ജനറൽ മാനേജർ നൗഫൽ അടാട്ടിൽ, നാസിമ, ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്റൈൻ ഡയറക്ടർ മൂസഹാജി, വൈസ് പ്രസിഡന്റ് സജിൻ ഹെൻട്രി, അൽ റബീഹ് മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. അനസ്, ഒ.ഐ.സി.സി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബിനു കുന്നന്താനം, കെ.എം.സി.സി വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, കൊല്ലം പ്രവാസി…
തിരുവനന്തപുരം: കേരള സാമൂഹ്യസുരക്ഷാ മിഷന്റെ നേതൃത്വത്തിൽ ഈ വർഷം ആരംഭിക്കാൻ പോകുന്ന ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതിയ്ക്ക് ‘ഓർമ്മത്തോണി’ എന്ന് പേരു നൽകിയതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ ചേർന്ന ദ്വിദിന ശില്പശാലയിലാണ് മന്ത്രി നാമകരണം നിർവ്വഹിച്ചത്. കേരളത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന ഡിമെൻഷ്യ/അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി രൂപീകരിച്ച പദ്ധതിയാണ് ‘ഡിമെൻഷ്യ സൗഹൃദ കേരളം’. എല്ലാ വയോജനങ്ങളിലേക്കും എത്താവുന്ന തരത്തിൽ ഡിമെൻഷ്യ ക്ലിനിക്കുകൾ സ്ഥാപിക്കുകയെന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്. വയോജനങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ അവസ്ഥകളിലൊന്നാണ് സ്മൃതിനാശം. മറവിരോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ അവർ മാത്രമല്ല, കുടുംബത്തിലെ മുഴുവൻ അംഗങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നുവെന്നും വലിയ രീതിയിലുള്ള പ്രയാസങ്ങളും മാനസികസംഘർഷങ്ങളുമാണ് ഇതുണ്ടാക്കുന്നതെന്നും മന്ത്രി ബിന്ദു പറഞ്ഞു. വയോജനങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് സാമൂഹ്യനീതി വകുപ്പിന്റെ പ്രവർത്തനങ്ങളെന്നും മന്ത്രി ഡോ.ആർ ബിന്ദു വ്യക്തമാക്കി.
മദ്യലഹരിയില്‍ ദമ്പതികള്‍ എടുത്തെറിഞ്ഞ കുഞ്ഞിന്റെ സംരക്ഷണവും തുടര്‍ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കൊല്ലത്ത് മദ്യലഹരിയില്‍ ദമ്പതികള്‍ എടുത്തെറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവന്തപുരം മെഡിക്കല്‍ കോളേജ്. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എസ്.എ.ടി.യിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ചു. കുഞ്ഞിന്റെ സംരക്ഷണവും തുടര്‍ചികിത്സയും വനിത ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും 2 കെയര്‍ ടേക്കര്‍മാരെ അനുവദിക്കുകയും ചെയ്തു. തുടര്‍ന്നും പരിചരണം ഉറപ്പാക്കും. ഇനി കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം ഒമ്പതാം തീയതിയാണ് കുഞ്ഞിനെ എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഉടന്‍ തന്നെ കുട്ടിയെ പീഡിയാട്രിക് ഐസിയുവില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ ചികിത്സ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിചരണം നല്‍കി. രക്തസ്രാവം നിയന്ത്രിക്കാനായുള്ള മരുന്ന് നല്‍കി. ഫിറ്റ്‌സും നീര്‍ക്കെട്ടും ഉണ്ടാകാതെയിരിക്കാനായി അതീവ ജാഗ്രത പുലര്‍ത്തി.…
ന്യൂഡൽഹി∙ കേന്ദ്രസർക്കാരിനെതിരെ ലോക്സഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനു നീക്കം. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയിലെ ചില കക്ഷികളാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്. ഇതു സംബന്ധിച്ച് കോൺഗ്രസ് പ്രാഥമിക ചർച്ചകൾ നടത്തി. സോണിയ ഗാന്ധി പാർലമെന്റിൽ മറ്റു നേതാക്കളെ കണ്ടു ചർച്ച നടത്തുന്നുണ്ട്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ നാളെ പ്രതിപക്ഷ മുന്നണി നേതാക്കളുമായി ചർച്ച നടത്തും. ചൊവ്വാഴ്ച രാവിലെ നടന്ന ഇന്ത്യ യോഗത്തിൽ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് സമർപ്പിക്കാനുള്ള നിർദ്ദേശം ചർച്ച ചെയ്തു. മണിപ്പുർ കലാപം സംബന്ധിച്ച പ്രതിേഷധത്തില്‍ പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിനാണ് പ്രതിപക്ഷനേതൃയോഗം ചേർന്നത്. സംഘർഷഭരിതമായ മണിപ്പുരിലെ സ്ഥിതിഗതികളെക്കുറിച്ചു പാർലമെന്റിൽ സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിർബന്ധിതമാക്കാൻ ഏറ്റവും ഉചിതമായ മാർഗം അവിശ്വാസ പ്രമേയമാണെന്നു യോഗം വിലയിരുത്തി. മണിപ്പുർ വിഷയത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള പ്രതിപക്ഷതന്ത്രം രാജ്യസഭയിലും തുടരുമെന്ന് നേതാക്കൾ അറിയിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്നു ഇരു സഭകളും ഉച്ചയ്ക്കു രണ്ടു വരെ പിരിഞ്ഞു. ബിജെപി പാർലമെന്ററി പാർട്ടി…
