Author: News Desk

മനാമ: പൈനോയ് ബഹ്‌റൈൻ വോളിബോൾ ലീഗ് ടൂർണമെന്റിൽ ഐവൈസിസി സ്പൈ ക്കേഴ്സ് ബഹ്‌റൈൻ ജേതാക്കളായി. ജെഎഫ്എസ് ബഹ്‌റൈനെ തോൽപിച്ചാണ് ഐവൈസിസി ചാമ്പ്യാന്മാരായത്. ജെയിസ് ജോയ് ക്യാപ്റ്റനായ ഐവൈസിസി 25-16,25-20 സ്കോറിനാണ് വിജയിച്ചത്. അഞ്ച് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഐഐവൈസിസി സ്‌പൈക്കേഴ്സ് രണ്ടാം തവണയാണ് ചാമ്പ്യാന്മാരാകുന്നത്. ടീം അംഗങ്ങൾ: ജെയിസ് ജോയ്(ക്യാപ്റ്റൻ) നാസർ, ആസിഫ്, മാലിക്ക് ഷമ്മാസ്, ഫഹദ്, ആഷിക്, ഫ്രാങ്കോ, ബെർനീ, അമൽരാജ്, ഉമൈർ, അനസ് കോച്ച്: ഷിന്ടോ ജോസഫ്, മാനേജർ: ജിജോമോൻ മാത്യു

Read More

മനാമ: ആധുനിക സമൂഹത്തിൽ ചില മത വിഭാഗങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന വർണ്ണ വിവേചനങ്ങൾക്കെതിരെയും അനീതികൾക്കെതിരെയും സവിശേഷ പ്രമേയവുമായി ‘അനക്ക് എന്തിന്റെ കേടാ’ ആഗസ്റ്റ് നാലിന് റിലീസ് ചെയ്യുമെന്ന് സിനിമയുടെ നിർമ്മാതാവ് ഫ്രാൻസിസ് കൈതാരത്ത്, തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. പാട്ടും ആട്ടവും പ്രണയവും സവിശേഷമായ മുഹൂർത്തങ്ങളും നിറഞ്ഞ ‘അനക്ക് എന്തിന്റെ കേടാ’ ആഗസ്​ററ്​ നാല്​ മുതൽ തിയറ്ററുകളിൽ എത്തുന്നു. ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച് മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന സിനിമ ഫാമിലി ഫീൽ ഗുഡ് മൂവി കൂടിയാണ്. ബാർബർ വിഭാഗം (ഒസാൻ) നേരിടുന്ന വിവേചനങ്ങളും സാമൂഹികമായ അയിത്തവും ഈ സിനിമയിൽ ചർച്ച ചെയ്യപ്പെടുന്നുമുണ്ട്​. മലയാളത്തിൽ ഇതുവരെ പറഞ്ഞിട്ടില്ലാത്ത വസ്തുതയാണെന്ന പ്രത്യേകതയുമുണ്ട്. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വാദിക്കാവുന്ന പുതുമയുള്ള സിനിമയാണിതെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. ‘അനക്ക്​ എന്തിന്‍റെ കേടാ’ സിനിമയിലെ ഗാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ വ​രവേൽപ്പാണ്​ ഈ ഗാനങ്ങൾക്ക്…

Read More

മനാമ: യൂത്ത് സിറ്റി 2030 ന്റെ പന്ത്രണ്ടാമത് പതിപ്പിന് സല്ലാക്കിലെ അത്യാധുനിക എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ തുടക്കമായി. ഒരു മാസം നീണ്ടുനിൽക്കുന്ന യൂത്ത് സിറ്റി 2030, ലേബർ ഫണ്ട് (തംകീൻ) ഉപയോഗിച്ചാണ് നൂതന വാർഷിക പരിപാടി സംഘടിപ്പിക്കുന്നത്. ബഹ്‌റൈൻ യുവാക്കളെ പരിശീലിപ്പിക്കുന്നതിനും തൊഴിൽ വിപണിക്ക് അവരെ സജ്ജമാക്കുന്നതിനും അതിന്റെ ആവശ്യകതകൾ നിറവേറ്റുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പ്രധാന സംരംഭമാണ് യൂത്ത് സിറ്റി 2030. യൂത്ത് സിറ്റി 2030-ന്റെ ഈ വർഷത്തെ പതിപ്പ് 2,740 പരിശീലന അവസരങ്ങളാണ് വിവിധ മേഖലകളിൽ നൽകുന്നത്. പങ്കെടുക്കുന്ന യുവ പ്രതിഭകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രൊഫഷണലായി അവരെ വാർത്തെടുക്കുന്നതിനുമായി 100-ലധികം പരിശീലന പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പങ്കെടുക്കുന്നവരുടെ കഴിവുകൾ വികസിപ്പിക്കാനും അവർക്ക് ആവശ്യമായ വൈദഗ്ധ്യം നൽകാനും തൊഴിൽ വിപണിയുമായി സംയോജിപ്പിക്കാനും ബഹ്‌റൈനിന്റെ വികസനത്തിന് സംഭാവന നൽകാനും പദ്ധതികൾ ലക്ഷ്യമിടുന്നു. നേതൃത്വവും യുവസംരംഭകത്വവും, മാധ്യമങ്ങളും വിനോദവും, കലയും സംസ്‌കാരവും, ശാസ്ത്രവും സാങ്കേതികവിദ്യയും, കായികവും സംസ്‌കാരവും എന്നിങ്ങനെ അഞ്ച് പ്രധാന പൊതുകേന്ദ്രങ്ങളാണ് ഈ വർഷത്തെ…

Read More

കോഴിക്കോട്: അൽഫാം നൽകാൻ വെെകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചതായി പരാതി. കോഴിക്കോട് തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്‌പ്രസ് ഹോട്ടലിലെ മൂന്ന് ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി 10മണിയോടെയാണ് സംഭവം. കുറച്ച് യുവാക്കൾ ചേർന്നാണ് ആക്രമണം നടത്തിയത്. ഇവർക്കെതിരെ ഹോട്ടൽ ജീവനക്കാർ പൊലീസിൽ പരാതി നൽകി. പ്രതികൾ ജീവനക്കാരെ മർദിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരാതിയ്ക്കൊപ്പം ദൃശ്യങ്ങളും പൊലീസിന് കെെമാറിയിട്ടുണ്ട്. ഇന്നലെ രാത്രി ഹോട്ടലിലെത്തിയ ഒരു സംഘം യുവാക്കൾ അഞ്ച് മിനിട്ടിനുള്ളിൽ അൽഫാം വേണമെന്ന് ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ 15മിനിട്ട് എടുക്കുമെന്ന് ജീവനക്കാർ മറുപടി നൽകിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടർന്ന് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ അസഭ്യം പറയുകയും ഇരുവരും തമ്മിൽ വക്കേറ്റമുണ്ടാകുകയും ചെയ്തു. പിന്നാലെ ഇവർ ജീവനക്കാരെ ഹോട്ടലിന് പുറത്തിറക്കി മർദ്ദിക്കുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരായ മൂന്ന് പേർക്കും സംഭവത്തിൽ പരിക്കേറ്റു. പരാതിയിൽ കേസെടുത്ത് തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

മ​നാ​മ: ബ​ഹ്റൈ​നി​ൽ ​നി​ന്ന് തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ ഡ​ൽ​ഹി​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന AI939/940 എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം ആ​ഗ​സ്റ്റ് ഏ​ഴു മു​ത​ൽ ഒ​ക്‌​ടോ​ബ​ർ 24 വ​രെ റ​ദ്ദാ​ക്കി. റ​ദ്ദാ​ക്കി​യ ഫ്ലൈ​റ്റു​ക​ൾ​ക്ക്, അ​ധി​ക ചാ​ർ​ജ് കൂ​ടാ​തെ ല​ഭ്യ​മാ​യ ഏ​റ്റ​വും അ​ടു​ത്തു​ള്ള ഇ​ത​ര ഫ്ലൈ​റ്റു​ക​ളി​ൽ ടി​ക്ക​റ്റെ​ടു​ക്കാം. ഇ​ത​ര ഫ്ലൈ​റ്റു​ക​ളി​ലെ സീ​റ്റ് ല​ഭ്യ​ത പൂ​ർ​ണ​മാ​യി ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ബു​ക്കി​ങ്ങു​ക​ൾ പൂ​ർ​ണ​മാ​യും റീ​ഫ​ണ്ട് ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

മനാമ: ‘പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ’ എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ‘മു​ഹ​മ്മ​ദ് റാഫി നൈ​റ്റ്’ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 3 വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് സെ​ഗ​യ്യയിലെ കെ.​സി.​എ ഹാ​ളി​ലാ​ണ് പരിപാടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മു​ഹ​മ്മ​ദ് റാ​ഫി അ​ന്ത​രി​ച്ചി​ട്ട് 43 വ​ർ​ഷം തി​ക​യുന്ന വേളയിൽ അ​ദ്ദേ​ഹം ആ​ല​പി​ച്ച അ​ന​ശ്വ​ര​ഗാ​ന​ങ്ങ​ളെ ബഹ്‌റൈനിലെ പ്ര​ഗ​ത്ഭ​രാ​യ ഗാ​യ​ക​രാ​ണ് ത​ങ്ങ​ളു​ടെ വേ​റി​ട്ട ആ​ലാ​പ​ന​ത്തി​ലൂ​ടെ സ​മ്പ​ന്ന​മാ​ക്കുന്നത്. സം​ഗീ​ത​ലോ​ക​ത്തെ അ​തു​ല്യ പ്ര​തി​ഭ​ക്ക് സ്മ​ര​ണാ​ഞ്ജ​ലി​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘റാ​ഫി നൈ​റ്റ്’ ആ​സ്വ​ദി​ക്കാ​ൻ മു​ഴു​വ​ൻ സം​ഗീ​ത​പ്രേ​മി​ക​ളെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ‘പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ’ കൂട്ടായ്മയുടെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Read More

മ​നാ​മ: യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാനുമായി രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യു.​എ.​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ അബുദാബിയിലെ വസതിയിൽ ​വെ​ച്ചാ​യി​രു​ന്നു കൂ​ടി​​ക്കാ​ഴ്ച. ബഹ്‌റൈനും യുഎഇയും തമ്മിലുള്ള ശ​ക്ത​മാ​യ സാ​ഹോ​ദ​ര്യ​ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളെ സം​ബ​ന്ധി​ച്ച്​ ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്​​തു. https://youtu.be/Y4_O-EQZaqk യു.​എ.​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​തി​നി​ധി​യാ​യി​രു​ന്ന ശൈ​ഖ്​ സ​ഈ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഹ​മ​ദ് രാ​ജാ​വ് അ​നു​ശോ​ച​ന​വും ദുഃ​ഖ​വും രേ​ഖ​പ്പെ​ടു​ത്തി. ഹമദ് രാജാവിന്റെ ആത്മാർത്ഥമായ അനുശോചനത്തിന് ഷെയ്ഖ് മുഹമ്മദ് നന്ദി പറഞ്ഞു. കൂ​ടി​ക്കാ​ഴ്ച​യി​ൽ യു​വ​ജ​ന, ചാ​രി​റ്റി കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ പ്ര​തി​നി​ധി ​ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, യു​വ​ജ​ന, കാ​യി​ക​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ ഒ​ന്നാം ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രെ കൂ​ടാ​തെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. യു.​എ.​ഇ പ്ര​സി​ഡ​ന്‍റി​നോ​ടൊ​പ്പം ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ…

Read More

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ 30 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെതുടര്‍ന്ന് നുഹ്, ഗുരുഗ്രാം, പല്‍വാല്‍, ഫരിദാബാദ് എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മേഖലയില്‍ ബുധനാഴ്ച വരെ ഇന്റര്‍നെറ്റിന് നിയന്ത്രണമേര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അക്രമികള്‍ കല്ലെറിയുകയും കാറുകള്‍ക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ഘോഷ യാത്ര ഗുരുഗ്രാം-ആള്‍വാര്‍ ദേശീയ പാതയില്‍ ഒരു സംഘം യുവാക്കള്‍ തടയുകയും ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടാകുകയുമായിരുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read More

മലപ്പുറം: നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന ആസ്ഥാനമായി കാരാപറമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രീന്‍വാലി എന്‍ഐഎ കണ്ടുകെട്ടി. ഇന്നലെ വൈകിട്ട് ആറുമണിയോടെ സ്ഥാപനത്തിലെത്തിയ എന്‍.ഐ.എ. സംഘം വസ്തുവകകള്‍ പിടിച്ചെടുക്കുന്നതിനുള്ള നോട്ടീസ് പതിച്ചു. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പിഎഫ്‌ഐയുടെ ആയുധ പരിശീലന കേന്ദ്രങ്ങളിലൊന്നാണ് മഞ്ചേരിയിലേതെന്ന് എന്‍ഐഎ വ്യക്തമാക്കി. മഞ്ചേരിയിലെ 24 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമാണ് ഗ്രീന്‍ വാലി അക്കാദമി. ഈ കെട്ടിടം ആദ്യം പിഎഫ്ഐയില്‍ ലയിച്ച നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ടിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് കൊച്ചി യൂണിറ്റില്‍നിന്നുള്ള ചീഫ് ഇന്‍സ്പെക്ടര്‍ ഉമേഷ് റായിയുടെ നേതൃത്വത്തില്‍ കണ്ടുകെട്ടല്‍ നടപടികള്‍ ആരംഭിച്ചത്. ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകള്‍ക്കായി പിഎഫ്ഐ ഈ കെട്ടിടം ഉപയോഗിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിയിട്ടുണ്ട്. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ശേഷം നിരവധി ഭീകരരുടെ ‘സര്‍വീസ് വിംഗ്’ ആയും ഒളിത്താവളമായും ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്…

Read More

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരിയുടെ വ്യാജ ബോംബ് ഭീഷണി. തൃശൂർ സ്വദേശിനിയാണ് ഭീഷണി മുഴക്കിയത്. യുവതിയെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. ബോംബ് ഭീഷണി മൂലം മുംബയിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകി.മുംബയിലേക്ക് പോകാൻ എത്തിയതായിരുന്നു യുവതി. ബാഗേഡ് പരിശോധനയ്ക്കിടെ തന്റെ ബാഗിൽ ബോംബാണെന്ന് യുവതി പറയുകയായിരുന്നു. ഇതിനെ തുടർന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിൽ വീണ്ടും പരിശോധ നടത്തി. സംഭവത്തിൽ യുവതിയെ കൂടുതൽ ചോദ്യം ചെയ്യും.

Read More