- ബഹ്റൈനില്‍ വേനല്‍ച്ചൂട് കൂടുന്നു
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിക്കുന്നു
- അല്‍ ദാന നാടക അവാര്‍ഡ്: പൊതു വോട്ടെടുപ്പ് ആരംഭിച്ചു
- റണ്‍വേ നവീകരണം: ദിവസേനയുള്ള 114 വിമാനങ്ങൾ മൂന്ന് മാസത്തേക്ക് പറക്കില്ല
- ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍; തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും
- ഇബ്റാഹീ മില്ലത്ത് മുറുകെ പിടിക്കുക; നാസർ മദനി
- നയം വ്യക്തമാക്കി പ്രധാനമന്ത്രി: ‘ജമ്മു കശ്മീരിൻ്റെ വികസനവുമായി മുന്നോട്ട്, ഇത് ഭാരതത്തിന്റെ സിംഹഗർജനം’
- വേള്‍ഡ് മലയാളി കൗണ്‍സില്‍ 30ാം വാര്‍ഷികാഘോഷം ബാകുവില്‍
Author: News Desk
ഇടുക്കി : ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കല്ലാർ എസ്‌റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ ജോലി ചെയ്യുന്ന ടാക്‌സി ഡ്രൈവർ ജെ അരുളിനെയാണ് അറസ്റ്റ് ചെയ്തത്. ഗതാഗതക്കുരുക്കിനിടെ വാഹനം നിർത്താനാവശ്യപ്പെട്ട മൂന്നാർ ട്രാഫിക് യൂണിറ്റിലെ എസ്‌സിപിഒ ടിനോജ് പി തോമസിനെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. മർദനത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ ശേഷം ഇവിടെ നിന്നും കടന്നു കളഞ്ഞ പ്രതിയെ ഇന്നലെ ഉച്ചയോടെയാണ് പിടികൂടിയത്. വിനോദ സഞ്ചാരികളുടെ തിരക്ക് കാരണം മാട്ടുപ്പെട്ടി റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതിനിടെ ട്രാഫിക് പോലീസിന്റെ നിർദേശം പാലിക്കാതെ എതിർദിശയിലൂടെ അരുൾ വാഹനം കയറ്റി. ഇത് ഉദ്യോഗസ്ഥൻ ചോദ്യംചെയ്തതോടെ ടിനോജുമായി തർക്കം നടന്നു. ഇതേ തുടർന്ന് രണ്ട് തവണയാണ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിക്കാൻ അരുൾ ശ്രമിച്ചത്. ഇതിൽ നിന്നും ഒഴിഞ്ഞുമാറിയ ടിനോജിനെ വാഹനം നിർത്തി പുറത്തിറങ്ങിയ അരുൾ മർദ്ദിക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
‘ഇഫ്താര്‍ വിരുന്നിന്റെ പ്രശ്നം വരുമ്പോള്‍ ആര്‍ക്കും ഒരു സംശയവുമില്ല’; കേന്ദ്രമന്ത്രി വി മുരളീധരന്‍
ന്യൂഡല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെപ്രതിഷ്ഠാ ചടങ്ങുകളിലേക്ക് ക്ഷണം ലഭിച്ച ശേഷം സിപിഎമ്മും കോണ്‍ഗ്രസും സ്വീകരിച്ചിട്ടുള്ള നിലപാട് ഭൂരിപക്ഷ സമുദായങ്ങളോടുള്ള അവഹേളനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രാമപ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്. മറ്റു ചില നേതാക്കന്മാര്‍ അത് സര്‍ക്കാര്‍ പരിപാടിയാണെന്ന് പറയുന്നു. ഈ പരിപാടി നടത്തുന്നത് കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അല്ല. ശ്രീരാമ തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ആണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് സര്‍ക്കാര്‍ പരിപാടിയാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കരുത്. ഭൂരിപക്ഷ സമുദായത്തോടുള്ള അവഹേളനമാണ് കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും നടത്തിക്കൊണ്ടിരിക്കുന്നത്. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ താല്‍പ്പര്യമില്ലെന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പറയുന്നത്. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ താല്‍പ്പര്യമില്ലെങ്കില്‍ എന്തിന് കേരളത്തിലെ ദേവസ്വം മന്ത്രി ശബരിമലയില്‍ പോകുന്നുവെന്ന് മുരളീധരന്‍ ചോദിച്ചു. എന്തിനാണ് ദേവസ്വം വകുപ്പ് നിലനിര്‍ത്തിയിരിക്കുന്നത്. എന്തിനാണ് സിപിഎം നേതാക്കന്മാര്‍ ദേവസ്വം വകുപ്പിന്റെ ചുമതലയേല്‍ക്കുന്നത്. കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും സംബന്ധിച്ചിടത്തോളം ഇഫ്താര്‍ വിരുന്നിന്റെ…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്സ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടി കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി രാജേഷിനെയാണ് കാട്ടാക്കട പോക്സോ കോടതി ശിക്ഷിച്ചത്. 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച കോടതി, പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി 13 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവിട്ടു. 2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിനായി പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടു പോവുകയും ഗുരുവായൂരിൽ എത്തിക്കുകയും തുടർന്ന് വീട് വാടകയ്ക്കെടുത്ത് പീഡിപ്പിക്കുകയും ആയിരുന്നു എന്നാണ് കേസ്. മകളെ കാണാതായതിനെ തുടർന്ന് മാതാവും ബന്ധുക്കളും പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തൃശ്ശൂരിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് അതിജീവിത പീഡനത്തിനിരയായ വിവരം പൊലീസിനോട് വെളിപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ പ്രമോദ് കോടതിയിൽ ഹാജരായി. മലയിൻകീഴ്…
തിരുവനന്തപുരം: കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ ഹെലിടൂറിസം പദ്ധതിയുമായി കേരള വിനോദസഞ്ചാര വകുപ്പ്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേഗത്തില്‍ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനും മനോഹരമായ ആകാശക്കാഴ്ചകള്‍ ആസ്വദിക്കാനുമാണ് ഹെലിടൂറിസം ആരംഭിക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിന് 2023 ഡിസംബര്‍ 30 ന് എറണാകുളം നെടുമ്പാശേരിയില്‍ തുടക്കമാവുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തെ അനുഭവിച്ചറിയുവാന്‍ ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രയിലും അനുബന്ധ കാര്യങ്ങളിലുമായി നഷ്ടമാകുന്ന വിലയേറിയ സമയം പരമാവധി കുറച്ച് സമ്പുഷ്ടമായ ഒരു ടൂറിസം അനുഭവം സ്വായത്തമാക്കുവാന്‍ ഈ പദ്ധതി സഹായിക്കും. ഒരു ദിവസം കൊണ്ടുതന്നെ ജലാശയങ്ങളും കടല്‍ത്തീരങ്ങളും കുന്നില്‍ പ്രദേശങ്ങളും ഉള്‍പ്പെട്ട കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം ആസ്വദിക്കുവാന്‍ ഈ പദ്ധതി അവസരമൊരുക്കും. കേരളത്തിന്റെ ടൂറിസം മേഖലയെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നതാണ് പദ്ധതിയെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. നെടുമ്പാശേരി സിയാലിലാണ് ആദ്യഘട്ടത്തിന് തുടക്കം കുറിക്കുക.
ഗവര്‍ണര്‍ക്കെതിരെ വീണ്ടും എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം; പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം പാളയം ജനറല്‍ ആശുപത്രി ജങ്ഷന് സമീപത്ത് വെച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്. നാലുപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്ക് ഗവര്‍ണര്‍ പോകും വഴിയാണ് പ്രതിഷേധമുണ്ടായത്. ആരിഫ് മുഹമ്മദ് ഖാന്‍ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായിട്ടാണ് ഗവര്‍ണര്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് സത്യപ്രതിജ്ഞ ചടങ്ങ്. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് മഞ്ഞുരുകലിന് വേദിയാകുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് വീണ്ടും എസ്എഫ്‌ഐയുടെ പ്രതിഷേധമുണ്ടായിരിക്കുന്നത്. വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിച്ച ഗവര്‍ണര്‍ എസ്എഫ്‌ഐ പ്രതിഷേധംതുടര്‍ന്നാല്‍ താന്‍ വാഹനത്തില്‍ നിന്ന് ഇനിയും പുറത്തിറങ്ങുമെന്നടക്കം പറഞ്ഞിരുന്നു. നേരത്തെ തനിക്കുനേരെ നടന്ന പ്രതിഷേധത്തിലും വാഹനത്തിന് നേരെ നടന്ന അതിക്രമത്തിലും നടപടിയെടുക്കാത്തതിനേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് എസ്എഫ്‌ഐ…
പാലക്കാട്: വാളയാറില്‍ കാറില്‍ കടത്തുകയായിരുന്ന 75 കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുതലമട സ്വദേശി ഇര്‍ഷാദ്, അഗളി സ്വദേശി സുരേഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് പതിവായി കഞ്ചാവ് നല്‍കിയിരുന്ന സംഘമാണ് ഇവരെന്ന് പൊലീസ് സൂചിപ്പിച്ചു.
മനാമ: നിർദ്ധന കുടുംബത്തിലെ യുവതിയുടെ വിവാഹത്തിന് കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുട. സഹായ ഹസ്തം ഹദിയത്തുൽ ഉറൂസ് (മണവാട്ടിക്കൊരു സമ്മാനം ) എന്ന പേരിൽ സ്വരൂപിച്ച അഞ്ചര പവൻ സ്വർണ്ണാഭരണത്തിനാവശ്യമായ തുകകെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന് ജില്ലാ പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി കൈമാറി. കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, സംസ്ഥാന ഭാരവാഹികളായ കെ പി മുസ്തഫ ,ശംസുദ്ധീൻ വെള്ളികുളങ്ങര, ശരീഫ് വില്ല്യാപ്പള്ളി ,റഫീഖ് തൊട്ടക്കര, ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് അഴിയൂർ, ഓർഗനൈസിംഗ് സെക്രട്ടറി പി കെ ഇസ്ഹാഖ്, ജില്ലാ ഭാരവാഹികളായ ഫൈസൽ കണ്ടിതാഴ, ഹമീദ് അയനിക്കാട് , ഷാഫി വേളം, മുനീർ ഒഞ്ചിയം, മലപ്പുറം ജില്ലാ ട്രഷറർ ഇഖ്ബാൽ താനൂർ എന്നിവർ സന്നിഹിതരായിരുന്നു.
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻതോതിൽ കഞ്ചാവ് പിടികൂടി. പുതുവത്സരാഘോഷത്തിനായി നഗരം കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതിനായി കൊണ്ടു വന്ന 51.9 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കാസർകോട് സ്വദേശികളായ അബൂബക്കർ സിദ്ദിഖ് (39), മുഹമ്മദ് ഫൈസൽ(36) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽനിന്ന് കാറിന്റെ രഹസ്യ അറകളിലാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിൽ എസ്ബിഐ ബാങ്കിന് സമീപമുള്ള പേപാർക്കിംഗ് ഏരിയയിൽ വച്ചാണ് പ്രതികളെയും കാറിൽ രഹസ്യ അറകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവും പിടികൂടിയത്. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിൽ എസ് ബി ഐ ബാങ്കിന് സമീപമുള്ള പേ പാർക്കിംഗ് ഏരിയയിൽ ഒരു കാറിൽ കഞ്ചാവുണ്ടെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. വലിയ ബാഗുകളിലായി പൊതിഞ്ഞ് രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കാർ വളഞ്ഞ പൊലീസ് നടത്തിയ പരിശോധനയിലാണ് രഹസ്യ അറകളിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്.
കോഴിക്കോട്: ഇരുചക്രവാഹനങ്ങളില്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ യുവക്കളുടെ ലൈസന്‍സ് റദ്ദാക്കി. കഴിഞ്ഞദിവസം കോഴിക്കോട് മിനി ബൈപ്പാസ് റോഡില്‍ അര്‍ധരാത്രിയോടെ അപകടകരമായ രീതിയില്‍ ബൈക്കോടിച്ച മൂന്നു യുവാക്കളുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്. മുഹമ്മദ് റിസ്വാന്‍, എസ്. റിത്വിക്, വിജയ് എന്നിവരുടെ ലൈസന്‍സ് മൂന്ന് മാസത്തേക്കാണ് എംവിഡി സസ്‌പെന്‍ഡ് ചെയ്തത്. സിനിമ കണ്ട് മടങ്ങുന്നതിനിടെ റീല്‍ ഷൂട്ടിന്റെ ഭാഗമായി ബൈക്കിലും സ്‌കൂട്ടറിലുമായിരുന്നു അഭ്യാസ പ്രകടനം. യുവാക്കള്‍ തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നമ്പര്‍ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് യുവാക്കളെ തിരിച്ചറിയാന്‍ സഹായിച്ചത്. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് യുവാക്കളെയും രക്ഷിതാക്കളെയും ഹിയറിങ്ങിനായി മോട്ടോര്‍ വാഹന വകുപ്പ് ഓഫിസിലേക്ക് വിളിച്ചുവരുത്തി.
കാനന പാതയിലൂടെ കടത്തിവിടുന്നില്ല; ശബരിമല തീര്‍ഥാടകർ എരുമേലിയില്‍ സംസ്ഥാനപാത ഉപരോധിച്ച് പ്രതിഷേധിക്കുന്നു
എരുമേലി: കാനന പാതവഴി കടത്തിവിടാത്തതില്‍ ശബരിമല തീര്‍ഥാടകരുടെ പ്രതിഷേധം. എരുമേലി കാളകെട്ടി അഴുതക്കടവിന് സമീപം മുണ്ടക്കയം പമ്പാവാലി സംസ്ഥാന പാത ഉപരോധിച്ചുകൊണ്ടാണ് പ്രതിഷേധം നടക്കുന്നത്. മകരവിളക്കിനു മുന്നോടിയായി മണ്ഡലകാല പൂജകള്‍ക്കുശേഷം ശബരിമല നട അടച്ചതോടെ പെരിയാര്‍ കടുവ സങ്കേതത്തിലൂടെയുള്ള കാനന പാത വനംവകുപ്പ് അടച്ചിരുന്നു. ഇതാണ് തീര്‍ഥാടകരുടെ പ്രതിഷേധത്തിന് കാരണം. സന്നിധാനത്തെ തിരക്കുകാരണം എരുമേലിയില്‍നിന്ന് പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തതിന്റെ പേരില്‍ ദിവസങ്ങള്‍ക്കു മുമ്പ് തീര്‍ഥാടകര്‍ എരുമേരി- റാന്നി പാത ഉപരോധിച്ചിരുന്നു.