Author: News Desk

ഹ്യൂസ്റ്റൺ: മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അക്രമ പ്രവർത്തനെതിരെയും”പ്രത്യേകിച്ച് കുക്കി-സോ ന്യൂനപക്ഷങ്ങൾക്കു ഐക്യദാർഡ്യം പ്രകടിപ്പിച്ചും ഹ്യൂസ്റ്റണിൽ സമാധാന റാലി സംഘടിപ്പിച്ചു. ജൂലൈ 30 നു ഞായറാഴ്ച വൈകുന്നേരം ആറരയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഷുഗർ ലാൻഡ് മെമ്മോറിയൽ പാർക്കിൽ ഫ്യൂസ്റ്റൺ ഐക്യവേദി സംഘടിപ്പിച്ച സമാധാന റാലിയിൽ അതികഠിനമായ ചൂടിനെപോലും അവഗണിച്ചു നൂറു കണക്കിനാളുകൾ എത്തിച്ചേർന്നിരുന്നു. പ്ലാക്കാർഡുകളും,ഇന്ത്യൻ അമേരിക്കൻ ദേശീയ പതാകകളും കൈകളിലേന്തി സമാധാന റാലിക്ക് അണിനിരന്നതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. ഡാൻ മാത്യൂസ്, ജയ്സൺ ജോസഫ് , സാക്കി ജോസഫ് എന്നിവരുടെയും ഹൂസ്റ്റണിലെ വിവിധ ചർച്ചുകളിൽ നിന്നുള്ള പ്രമുഖ പാസ്റ്റർമാരുടെയും മറ്റ് സംഘടനാ നേതാക്കളുടെയും നേതൃത്വത്തിൽ, സംഘടിപ്പിച്ച സമാധാന റാലിയുടെ ഭാഗമാകാൻ ടെക്സാസിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മണിപ്പൂർ സ്വദേശിയായ നിരവധി ആളുകളും കടന്നുവന്നു. ജൂലൈ 30 ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് ഷുഗർലാൻഡിലെ മെമ്മോറിയൽ പാർക്കിൽ വെച്ച്നടന്ന സമാധാന റാലിയിൽ സംസാരിച്ചവർ സംസ്ഥാന സർക്കാരിൻറെ പരാജയം എടുത്തുകയുണ്ടായി. ടോം വിരിപ്പൻ…

Read More

മധുര: കമല്‍ഹാസന്‍ ചിത്രം ‘അപൂര്‍വ്വ സഹോദങ്ങളി’ലൂടെ ശ്രദ്ധേയനായ നടന്‍ മോഹന്‍ തെരുവില്‍ മരിച്ചനിലയില്‍. തമിഴ്നാട്ടിലെ മധുരയിലെ തിരുപ്പരന്‍കുണ്ഡം പ്രദേശത്തെ തെരുവിലാണ് മോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അറുപതുകാരനായ നടന്‍ കുറച്ചുകാലമായി കടുത്ത ദാരിദ്ര്യത്തിലായിരുന്നു. സിനിമകള്‍ ഇല്ലാത്തതിനാല്‍ ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നയിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 1980 കളിലെയും 1990 കളിലെയും സിനിമകളിലെ ഹാസ്യ സഹകഥാപാത്രങ്ങള്‍ക്ക് പേരുകേട്ട നടനായിരുന്നു മോഹന്‍. 1989ല്‍ പുറത്തിറങ്ങിയ ‘അപൂര്‍വ സഹോദരങ്ങള്‍’ എന്ന കമല്‍ഹാസന്‍ ചിത്രത്തില്‍ ഇരട്ട കഥാപാത്രങ്ങളില്‍ ഒരാളായ അപ്പുവിന്റെ ഉറ്റ സുഹൃത്തിനെയാണ് മോഹന്‍ അവതരിപ്പിച്ചത്. അതിന് ശേഷം, ആര്യയെ നായകനാക്കി അത്ഭുത മനിതര്‍കള്‍, ബാലയുടെ നാന്‍ കടവുള്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു. 10 വര്‍ഷം മുമ്പ് ഭാര്യ മരിച്ചു. അതിനുശേഷം ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നടത്തിയത്. സിനിമ ലഭിക്കാതായതോടെ ജന്മനാട്ടില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുപ്പരന്‍കുണ്ഡത്തേക്ക് നടന്‍ താമസം മാറ്റിയിരുന്നു. ജൂലായ് 31-ന് ഇദ്ദേഹത്തെ റോഡില്‍ മരിച്ച നിലയില്‍ കണ്ട നാട്ടുകാര്‍ പൊലീസില്‍…

Read More

മനാമ: ഐസിസിയിൽ 180 രാജ്യങ്ങൾ അംഗമാണ് എങ്കിലും 18 രാജ്യങ്ങളിലേക്ക് മാത്രമേ ട്രോഫി ടൂർ നടത്തുന്നതെന്നും, ബഹറിനിൽ ടൂറിസം രംഗത്ത് ഏറെ നേട്ടമുണ്ടാക്കാൻ കഴിയുമെന്നും ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് മൻസൂർ സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു https://youtu.be/v_mHr2ZHEHA ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള ട്രോഫി ടൂർ ബഹ്‌റൈനിൽ ആഗസ്റ്റ് 12, 13 തീയതികളിൽ എത്തുന്നു. കെഎച്ച്‌കെ സ്‌പോർട്ടും ബിസിഎഫും ചേർന്നാണ് ഐസിസി ട്രോഫിക്ക് ഉജ്ജ്വലമായ സ്വാഗതമൊരുക്കുന്നത്.

Read More

മനാമ: ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള ട്രോഫി ടൂർ ബഹ്‌റൈനിൽ ആദ്യമായി എത്തുന്നു. ആഗസ്റ്റ് 12, 13 തീയതികളിൽ രാജ്യം ട്രോഫിയെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് എന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇത് രാജ്യത്തെ ക്രിക്കറ്റ് ആരാധകരിൽ വളരെയധികം ആവേശം സൃഷ്ടിക്കുന്നതാണ്. കെഎച്ച്‌കെ സ്‌പോർട്ടും ബിസിഎഫും ചേർന്നാണ് ഐസിസി ട്രോഫിക്ക് ഉജ്ജ്വലമായ സ്വാഗതമൊരുക്കുന്നത്. https://youtu.be/7MdKDhg2-2c?si=PwDfcETmPFvgXVID ആഗസ്റ്റ് 12 ന് ജുഫൈറിൽ അൽ നജ്മ ക്ലബ്ബിൽ നിന്ന് കൂറ്റൻ റോഡ്‌ഷോ ആരംഭിക്കും. വൈകിട്ട് 4 മണിക്ക് ജുഫൈറിൽ നിന്ന് ആരംഭിച്ച്, ബാബ് അൽ ബഹ്‌റൈൻ, ബഹ്‌റൈൻ ബേ എന്നിവിടങ്ങളിലൂടെ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് വരെ ബൈക്ക് യാത്രക്കാർ, ക്രിക്കറ്റ് കളിക്കാർ, ആരാധകർ എന്നിവരുടെ വാഹനവ്യൂഹം കടന്നുപോകും. രാത്രി 7 മണിക്ക് ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ എത്തിച്ചേരുന്ന റാലി എഫ്1 സർക്യൂട്ടിന് ചുറ്റും വലം വയ്ക്കും. അവിടെ ക്രിക്കറ്റ് പ്രേമികൾക്ക് ട്രോഫിക്കൊപ്പം ചിത്രമെടുക്കാനുള്ള അവസരവുമുണ്ട്. ആഗസ്റ്റ് 13 ന് ട്രീ ഓഫ് ലൈഫ്,…

Read More

മനാമ: ഐസിസി പുരുഷ ക്രിക്കറ്റ് വേൾഡ് കപ്പ് ട്രോഫി ടൂർ ആഗസ്റ്റ് 12, 13 തീയതികളിൽ നടത്തുമ്പോൾ ബഹ്‌റൈൻ ലോക കായിക ഭൂപടത്തിൽ ഏറെ ശ്രെദ്ധിക്കുന്ന ഇടമായി മാറും. ബഹ്‌റൈനിലെ കായിക രംഗം മെച്ചപ്പെടുത്താനായി ഷെയ്ഖ് നാസ്സർ ബിൻ ഹമദ് അൽ ഖലീഫ , ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവർ നൽകുന്ന പിന്തുണ ഏറെ മഹത്തരമാണെന്ന്  കെ.എച്ച്. കെ. സ്പോർട്സ് സി.ഇ.ഒ . മുഹമ്മദ് ഷാഹിദ് സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു. https://youtu.be/cmEjRPUMihs കെഎച്ച്‌കെ സ്‌പോർട്ടും ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനും ചേർന്നാണ് ഐസിസി ട്രോഫിക്ക് ഉജ്ജ്വലമായ സ്വാഗതമൊരുക്കുന്നത്.

Read More

മനാമ: ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള ട്രോഫി ടൂർ ബഹ്‌റൈനിൽ ആദ്യമായി എത്തുന്നു. ആഗസ്റ്റ് 12, 13 തീയതികളിൽ രാജ്യം ട്രോഫിയെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്.  കെഎച്ച്‌കെ സ്‌പോർട്ടും ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനും ചേർന്നാണ് ഐസിസി ട്രോഫിക്ക് ഉജ്ജ്വലമായ സ്വാഗതമൊരുക്കുന്നത്. https://youtu.be/jy7xHOajJwk ഐസിസി പുരുഷ ക്രിക്കറ്റ് വേൾഡ് കപ്പ് ട്രോഫി ടൂർ ബഹ്‌റൈനിലെ യുവാക്കളെ ഏറെ സ്വാധീനിക്കുമെന്നും, വിവിധ ഗവണ്മെന്റ് ഏജൻസികളിൽ നിന്നും മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും ക്യാപിറ്റൽ ഗവേർണ്ണറേറ്റ്  ഇൻഫർമേഷൻ & ഫോളോഅപ്പ്  ഡയറക്ടർ  യൂസഫ് ലോറി സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ 2023_2025 കാലയളവിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരുക്കിയ “റഫിനൈറ്റ്” ബഹ്‌റൈനിലെ സംഗീത പ്രേമികൾ ക്ക് നവ്യാനുഭവമായി മാറി. അനശ്വരമായ ഒട്ടേറെ ഗാനങ്ങൾ ഇന്ത്യൻ സംഗീത ലോകത്തിന് സമ്മാനിച്ച അനുഗ്രഹീത ഗായകൻ മുഹമ്മദ് റഫി നമ്മെ വിട്ടുപിരിഞ്ഞിട്ട് 43 വർഷങ്ങൾ പിന്നിടുന്ന ഈ ഘട്ടത്തിൽ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിക്കുന്നതിനായാണ് പവിഴദ്വീപിലെ കോഴിക്കോട്ടുകാർ “റഫി നൈറ്റ്” സംഘടിപ്പിച്ചത്. വിശ്വപ്രതിഭ മുഹമ്മദ് റാഫി ആലപിച്ച അവിസ്മരണീയമായ ഗാനങ്ങൾ സൗദിയിൽ നിന്നുള്ള പ്രശസ്ത ഗായകൻ കുഞ്ഞിമുഹമ്മദ് മാനന്തവാടി, ബഹ്‌റൈനിലെ പ്രശസ്ത ഗായകരായ രവിദാസ് ഡൽഹി, നിത്യ റോഷിത്ത്, മുസ്‌തഫ കുന്നുമ്മൽ, ധന്യ രാഹുൽ, കിഷൻ തുടങ്ങിയവർ “റഫി നൈറ്റിൽ” ആലപിച്ചു. മുഹമ്മദ് റഫിയുടെ ആരാധകരായ ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള നിരവധി പേർ “റഫി നൈറ്റ്‌ ” ആസ്വദിക്കുന്നതിനായി എത്തി ചേർന്നിരുന്നു. റഫീക്ക് വടകരയുടെ നേതൃത്വത്തിലുള്ള ബഹ്‌റൈൻ മ്യൂസിക് സിറ്റിയുടെ…

Read More

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് (FOSCOS) ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി 10,545പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 2305 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികള്‍ സ്വീകരിച്ചു. ഇന്ന് നാല് ജില്ലകളിലായി 1357 പരിശോധനകള്‍ ആണ് നടത്തിയത്. കൊല്ലം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 28 സ്‌കോഡുകള്‍ പ്രവര്‍ത്തിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 217 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. രജിസ്‌ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിച്ച 187 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നേടുന്നതിന് വേണ്ടി നോട്ടീസ് നല്‍കി. 389 സ്ഥാപനങ്ങളെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച കാരണത്താല്‍ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചതായും മന്ത്രി പറഞ്ഞു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങളെ നിയമപരമായി ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് തുറന്നു കൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. ലൈസന്‍സ് രജിസ്‌ട്രേഷന്‍ പരിശോധന തുടരുന്നതിനാല്‍ ലൈസന്‍സ് നേടിയിട്ടില്ലാത്ത എല്ലാ സ്ഥാപനങ്ങളും അടിയന്തരമായി ലൈസന്‍സ്…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രധാന മെഡിക്കല്‍ കോളേജുകളിലും ആരോഗ്യ വകുപ്പിന് കീഴില്‍ 10 ജില്ലാതല ആശുപത്രികളിലും സ്‌ട്രോക്ക് ചികിത്സ നിലവിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോളജി വിഭാഗത്തിന് കീഴിലുള്ള രാജ്യത്തെ ആദ്യ ന്യൂറോ കാത്ത് ലാബ് ഉള്‍പ്പെട്ട സമ്പൂര്‍ണ സ്‌ട്രോക്ക് യൂണിറ്റ് സജ്ജമാക്കി. ശ്രീ ചിത്രഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിന്റെ കൂടിയടിസ്ഥാനത്തില്‍ 14 ജില്ലകളിലും സ്‌ട്രോക്ക് സംവിധാനം ശക്തിപ്പെടുത്താനുള്ള പ്രത്യേക പ്രോജക്ട് തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ചു നടന്ന സ്‌ട്രോക്ക് പഠന ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പക്ഷാഘാതം അഥവാ സ്‌ട്രോക്ക് വന്ന രോഗികള്‍ക്ക് രണ്ടാമതും സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ കണ്ട് പ്രാഥമിക ഇടപെടലിലൂടെ എങ്ങനെ വീണ്ടും സ്‌ട്രോക്ക് വരാതെ ആരോഗ്യം സംരക്ഷിക്കാം എന്നുള്ളതിനെ കുറിച്ച് ആരോഗ്യ വകുപ്പിന് വേണ്ടി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പക്ഷാഘാത ചികിത്സാ വിഭാഗം നടത്തിയ പഠന…

Read More

തിരുവനന്തപുരം: ഇടവ സർക്കാർ മുസ്ലിം യു. പി സ്‌കൂളിൽ നിർമാണം പൂർത്തിയാക്കിയ പുതിയ ബഹുനില മന്ദിരവും പനയറ സർക്കാർ എൽ.പി സ്‌കൂൾ, പകൽക്കുറി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ പുതിയ ബഹുനില മന്ദിരങ്ങളുടെ നിർമാണ പ്രവർത്തനങ്ങളും പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ കേരളം മാതൃകാപരമായ നിലവാരം പുലർത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളം സ്ഥിരമായി ഉയർന്ന സാക്ഷരതാ നിരക്ക് കൈവരിക്കുകയും വിദ്യാഭ്യാസത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ ഗണ്യമായ പുരോഗതി കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ലിംഗഭേദമോ സാമൂഹിക പശ്ചാത്തലമോ ഇല്ലാതെ എല്ലാവർക്കും തുല്യമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെ പ്രധാന കാരണമെന്നും മന്ത്രി വ്യക്തമാക്കി. മതിയായ സ്‌കൂൾ കെട്ടിടങ്ങൾ, സുസജ്ജമായ ക്ലാസ് മുറികൾ, ആധുനിക പഠന സൗകര്യങ്ങൾ എന്നിവ വിദ്യാർത്ഥികളെ പഠനത്തിൽ മികവ് പുലർത്താൻ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം വളർത്തിയെടുത്തിട്ടുണ്ട്. കൂടാതെ, സാങ്കേതികവിദ്യയിലെ സർക്കാർ നിക്ഷേപം പഠന പ്രക്രിയയെ മെച്ചപ്പെടുത്തി, വിദ്യാഭ്യാസത്തെ കൂടുതൽ ആകർഷകവും…

Read More