- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
മനാമ: ബഹ്‌റൈൻ പൗരന്മാരുടെ വിദേശ ഭാര്യമാർക്കും വിദേശികളെ വിവാഹം കഴിച്ച ബഹ്‌റൈൻ സ്ത്രീകളുടെ മക്കൾക്കും വീഡിയോ ലിങ്ക് വഴി റെസിഡൻസി പെർമിറ്റ് പുതുക്കാമെന്ന് നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസി അഫയേഴ്സ് (എൻപിആർഎ) പ്രഖ്യാപിച്ചു. ഇതുപ്രകാരം ബന്ധപ്പെട്ട വ്യക്തികൾ സേവന കേന്ദ്രത്തിൽ നേരിട്ട് ഹാജരാകേണ്ട ആവശ്യമില്ല, പുതുക്കൽ പ്രക്രിയ കാര്യക്ഷമമാക്കാനും സമയം ലാഭിക്കാനും ഈ സേവനം ലക്ഷ്യമിടുന്നു.
മനാമ: പ്രവാസികൾക്ക് പകരം സ്വകാര്യമേഖലയിൽ പൗരന്മാരെ നിയമിക്കുന്നതിനുള്ള ദേശീയ ബഹ്‌റൈനൈസേഷൻ പ്രചാരണത്തിന് ബഹ്‌റൈൻ പാർലമെന്റ് അംഗം തുടക്കം കുറിച്ചു. ‘ബഹ്‌റൈനൊപ്പം’ എന്ന മുദ്രാവാക്യത്തിൽ നടക്കുന്ന കാമ്പയിൻ, തൊഴിൽ വിപണിയിൽ ലഭ്യമായ നിരവധി ജോലികൾ ബഹ്‌റൈനികൾക്ക് നികത്താൻ കഴിയുമെന്ന് മുഹമ്മദ് അൽ മറാഫി പ്രഖ്യാപിച്ചു. രാജ്യത്ത് രജിസ്റ്റർ ചെയ്ത ബഹ്‌റൈനി തൊഴിലന്വേഷകരുടെ എണ്ണം ഏകദേശം 14,000 ആണ്. വിവിധ കാരണങ്ങളാൽ രജിസ്റ്റർ ചെയ്യാത്തവർക്കും യോഗ്യതയ്ക്ക് താഴെ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും അവരുടെ ജോലിയുടെ ഗുണനിലവാരത്തിൽ തൃപ്തരല്ലാത്തവർക്കും പുറമെയാണ് ഈ കണക്ക്. ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിൽ, രാജ്യത്ത് തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാൻ ഏകദേശം 20,000 തൊഴിൽ അവസരങ്ങൾ ആവശ്യമാണ്. രാജ്യത്തെ ഏകദേശം 5,00,000 ജോലികളും വിദേശികളാണ് ചെയ്യുന്നത്. കൂടാതെ ബഹ്‌റൈൻ പൗരന് അനുയോജ്യമായ സീനിയർ, അഡ്മിനിസ്‌ട്രേറ്റീവ് സ്ഥാനങ്ങളുടെ എണ്ണം പ്രവാസികൾ കൈവശം വച്ചിരിക്കുന്നവരിൽ 1,20,000-ൽ കുറയാത്തതായി കണക്കാക്കുന്നു. ഈ ജോലികളിൽ ബഹ്‌റൈനികൾക്ക് തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് വളരെ വലിയ അവസരമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പൊതുമേഖലയിലെ ബഹ്‌റൈനൈസേഷൻ…
മനാമ: മയക്കുമരുന്ന് വിപണനം നടത്തിയ സമ്പാദിച്ച പണം ക്രിപ്റ്റോ കറൻസിയാക്കിയ കേസിലെ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പിടിയിലായത്. ഇയാൾ ഏഷ്യൻ പൗരനാണെന്ന് തിരിച്ചറിഞ്ഞു. മയക്കുമരുന്ന് കടത്തിലൂടെ കിട്ടിയ പണം പിയർ ടു പിയർ സേവനം നൽകുന്നതിലൂടെ ക്രിപ്റ്റോ കറൻസികളാക്കി മാറ്റുകയായിരുന്നു. വിവരം കിട്ടിയ ഉടൻ മുഴുവൻ തെളിവുകളോടെ പ്രതിയെ പിടികൂടുകയായിരുന്നു.രാജ്യത്തെ നിയമം പാലിക്കാതെയാണ് ക്രിപ്റ്റോ കറൻസിയാക്കി മാറ്റിയത്.
ഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന 15മത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവനയില്‍ വ്യക്തമാക്കി. വികസനത്തിന്റെ അനിവാര്യതകളും ബഹുരാഷ്ട്ര വ്യവസ്ഥയുടെ പരിഷ്‌കരണവും ഉള്‍പ്പെടെ ആശങ്കാജനകമായ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയായി ബ്രിക്സ് മാറിയെന്ന് കരുതുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 22 മുതല്‍ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ് ബര്‍ഗിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുക. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. ‘ബ്രിക്‌സും ആഫ്രിക്കയും: പരസ്പര ത്വരിത വളര്‍ച്ചക്കും സുസ്ഥിര വികസനത്തിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ബഹുരാഷ്ട്രവാദത്തിനുമുള്ള പങ്കാളിത്തം’ എന്നതാണ് 15മത് ബ്രിക്സ് ഉച്ചകോടിയുടെ സന്ദേശം. 2019ന് ശേഷം നേതാക്കള്‍ നേരിട്ട് പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സമയം വൈകിട്ട് 5.45ന് ജോഹന്നാസ്ബർഗിലെത്തും. 15-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ അദ്ദേഹം ബ്രസീൽ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ…
മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്നത് കേവലം ഒരു ഓർമ്മദിവസത്തിൽ ഓർത്തെടുക്കേണ്ട വ്യക്തിത്വമല്ലെന്നും അദ്ദേഹം നമ്മോട് വിട പറഞ്ഞിട്ട് വർഷങ്ങൾ പിന്നിടുമ്പോളും ആ ഓർമ്മകളുടെ പ്രഭ വർധിച്ചു വരികയാണെന്നും പ്രമുഖ ചിന്തകനും പ്രഭാഷകനുമായ സി പി ജോൺ. മറ്റുള്ളവരെ ക്ഷമയോടെ കേൾക്കുകയും ഒരു വ്യകതി ഒരു പ്രാവശ്യം തങ്ങളുമായി ഇട പഴകിയാൽ അവരുടെ മനസുകളിലേക്ക് ആവാഹിക്കപെടുന്ന അപൂർവ്വം വ്യക്തിതികളിൽ ഒരാളാണ് മഹാനായ ശിഹാബ് തങ്ങളെന്നും സി പി ജോൺ പറഞ്ഞു. “പൈതൃകം പകർന്നേകിയ രാഷ്ട്രീയ സമസ്യ” എന്ന ശീർഷകത്തിൽ കെ എം സി സി ബഹ്‌റൈൻ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ സംഗമത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതേതര കേരളം ഇന്നും തങ്ങളെ ഓർക്കുന്നത് കേവലം ഏതെങ്കിലും അധികാര രാഷ്ട്രീയത്തിന്റെ വക്താവായിട്ടോ കുറെ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരനായിട്ടോ അല്ല. മറിച് ജാതി മത രാഷ്ട്രീയ ചിന്തകൾക്കധീതമായി തന്റെ മുന്നിലെത്തുന്ന വരെ ക്ഷമയോടെ കേൾക്കുക എന്ന ഏറ്റവും വലിയ…
തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി ലഭിക്കും. ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകൾ വാങ്ങുന്നത്. യാത്രക്കാർക്ക് ബസ് സൗകര്യം എളുപ്പത്തിൽ ലഭിക്കുന്നതിന് സ്മാർട്ട് സിറ്റിയുടെ മാർഗദർശി ആപ്പ് പുറത്തിറക്കി. ഇതിലൂടെ ബസ് ട്രാക്കിങ്, അടുത്തുള്ള ബസ് സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങൾ മൊബൈൽ ഫോണിൽ അറിയാനാവും. ചടങ്ങിൽ തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും പങ്കെടുത്തു. കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഇന്ന് വൈകിട്ടോടെ പരിഹാരം ഉണ്ടാകുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു. ഇന്ന് വൈകിട്ടോടെ 40 കോടി നൽകുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. അത് കിട്ടിയാൽ ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യും. കേന്ദ്ര നയമാണ് കെഎസ്ആർടിസി പ്രതിസന്ധിക്ക് കാരണം. ബൾക്ക് പർച്ചേസ് അനുമതി ഒഴിവാക്കിയത് പ്രതിസന്ധി ഉണ്ടാക്കി. ശമ്പളത്തിന് പകരം കൂപ്പൺ കൊടുക്കാൻ കഴിഞ്ഞ തവണ ആവശ്യപെട്ടത് ഹൈക്കോടതിയാണെന്നും ഒരിക്കലും കൂപ്പൺ കൊടുക്കാമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ്…
വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വിവിധ രാജ്യങ്ങളിലെ ജിം അംഗത്വത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടു. നോർവേയിലും സ്വീഡനിലുമാണ് ജനസംഖ്യയിൽ ഏറ്റവും കൂടുതൽ ജിം അംഗത്വമുള്ളത്. ഇരു രാജ്യങ്ങളിലെയും ജനസംഖ്യയുടെ 22 ശതമാനം ജിമ്മിൽ പോകുന്നു. ജിം അംഗത്വമുള്ള 21.2 ശതമാനം ആളുകളുമായി യുഎസാണ് പട്ടികയിൽ രണ്ടാമത്. എന്നാൽ ജിമ്മിൽ 0.15 ശതമാനം അംഗത്വമുള്ള ഇന്ത്യ പട്ടികയിൽ 31-ാം സ്ഥാനത്താണ്. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പട്ടികയിൽ അവസാന സ്ഥാനത്താണ് ഇന്ത്യ. വിവിധ രാജ്യങ്ങളും ജിം അംഗത്വത്തിന്റെ ശതമാനവും: നോർവേ 22% സ്വീഡൻ 22% സ്വീഡൻ 22.9% നെതർലാൻഡ്‌സ് 17.2% ഫിൻലാൻഡ് 17.2% ഓസ്‌ട്രേലിയ 17.2% ജർമ്മനി 14.2% സ്‌പെയിൻ 11.2% സ്‌പെയിൻ 11.2% സ്‌പെയിൻ 11.1% സ്‌പെയിൻ 9.1% കൊറിയ പോളണ്ട് 9.7% പോളണ്ട് 4.9% തെക്ക് ആഫ്രിക്ക 3.9% സൗദി അറേബ്യ 3.7% ജപ്പാൻ 3.3% മെക്സിക്കോ 3.3% ചൈന 3% റഷ്യ 2.3% ഡൊമിനിക്കൻ റിപ്പബ്ലിക് 1.3% ഈജിപ്ത് 1.2% ഫിലിപ്പീൻസ്…
മനാമ: ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിനോദ് കെ ജേക്കബ് വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്‌റോയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും സാമ്പത്തികവും നിക്ഷേപവും ഉൾപ്പെടെ വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും യോഗം അവലോകനം ചെയ്തു. സാമ്പത്തിക പങ്കാളിത്തം വികസിപ്പിക്കുന്നതിന് ചരിത്രപരമായ ബഹ്‌റൈൻ-ഇന്ത്യൻ ബന്ധങ്ങളിൽ നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യം ഫഖ്‌റോ ഊന്നിപ്പറഞ്ഞു. അംബാസഡർ ഉഭയകക്ഷി ബന്ധത്തെ ഊന്നിപ്പറയുകയും ഇരുപക്ഷവും തമ്മിലുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് വികസിപ്പിക്കാനുള്ള ബഹ്‌റൈൻ ഗവൺമെന്റിന്റെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.
കുവൈത്തില്‍ അനധികൃത താമസക്കാരായ പ്രവാസികളെ പിടികൂടി നാടുകടത്താന്‍ തയ്യാറെടുത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത്: കുവൈത്തില്‍ അനധികൃത താമസക്കാരായ പ്രവാസികളെ നാട് കടത്തുന്നതിന് ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നു. ഒരു ലക്ഷത്തോളം വരുന്ന അനധികൃത പ്രവാസികളെ പിടികൂടി നാടുകടത്തുന്നതിനുള്ള സമഗ്ര പദ്ധതി മന്ത്രാലയം തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍-ഖാലിദിന്റെ നിര്‍ദേശ പ്രകാരമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യ വ്യാപകമായി ശക്തമായ സുരക്ഷാ പരിശോധന നടത്തി വരികയാണ്. ഈ വര്‍ഷം ആദ്യം മുതല്‍ ആരംഭിച്ച പരിശോധന മുടക്കമില്ലാതെ തുടരുകയുമാണ്. ഇത്തരത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് 19 വരെയുള്ള കാലയളവില്‍ 25,000 പ്രവാസികളാണ് നാടു കടത്തലിനു വിധേയരായത്. അതായത് പ്രതിദിനം ശരാശരി 108 പ്രവാസികളെ നാടുകടത്തി. ഇവരില്‍ പതിനായിരം പേര്‍ സ്ത്രീകളാണ്.
നവപൂജിതം ആഘോഷം മുൻരാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും; ഡോ.വർഗീസ് കുര്യനെ ആദരിക്കും
തിരുവനന്തപുരം: പോത്തൻകോട് നവജ്യോതിശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയേഴാമത് ജന്മദിനാഘോഷമായ നവപൂജിതത്തിനൊരുങ്ങി ശാന്തിഗിരി ആശ്രമം. ആഘോഷപരിപാടികള്‍ മുൻരാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ആഗസ്ത് 22 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ആശ്രമത്തിലെത്തുന്ന മുൻരാഷ്ട്രപതി സ്പിരിച്വൽ സോൺ സന്ദർശിച്ച് താമരപർണ്ണശാലയിൽ പുഷ്പസമർപ്പണം നടത്തും. 9.30 ന് നവപൂജിതം സമ്മേളനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥി. ഭക്ഷ്യമന്ത്രി ജി. ആർ.അനിൽ അദ്ധ്യക്ഷനാകും. മുന്‍രാഷ്ട്രപതിയും ഗവര്‍ണറും ആശ്രമം ഗുരുസ്ഥാനീയയെ സന്ദര്‍ശിക്കും. ഇന്ത്യയും മിഡിൽ ഈസ്റ്റും തമ്മിലുള്ള ബിസിനസ് ബന്ധത്തിന് ശ്രദ്ധേയമായ സംഭാവന നൽകിയ വി.കെ.എല്‍ & അല്‍-നമാല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഡോ. വർഗീസ് കുര്യനെ സമ്മേളനത്തില്‍ ആദരിക്കും. സംസ്ഥാനത്തെ ആദ്യത്തെ ആര്‍ട്ടിഫ്യല്‍ ഇന്റലിജന്‍സ് ഹൈടെക് ഇ- സ്കൂളായി ശാന്തിഗിരി വിദ്യാഭവന്‍ മാറുന്നതിന്റെയും നൂറു വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഐ.എ.എസ് പരിശീലനം നല്‍കുന്ന ‘നവജ്യോതിശ്രീകരുണാകരഗുരു എന്‍ഡോവ്മെന്റ്‘ പദ്ധതിയുടെയും പ്രഖ്യാപനം മുന്‍രാഷ്ട്രപതി നിര്‍വഹിക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി…
