Author: News Desk

മനാമ: കെ.എസ്.സി.എ ബാലകലോത്സവം 2023 ഓഫീസ്, ഗുദേബിയയിലുള്ള കെ.എസ്.സി.എയുടെ ബിൽഡിംഗിൽ ബുധനാഴ്ച വൈകിട്ട്(23.8.23) കെ.എസ്.സി.എ പ്രസിഡണ്ട് പ്രവീൺ നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സതീഷ് നാരായണൻ, ബാലകലോത്സവം ജനറൽ കൺവീനർ ശശിധരൻ, കെ.എസ്.സി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബാല കലോത്സവം കമ്മിറ്റി അംഗങ്ങൾ, കെ.എസ്.സി.എ യുടെ മുതിർന്ന അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഓഫീസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. അവധിക്ക് പോയ നിരവധി മാതാപിതാക്കളുടെ അഭ്യർത്ഥന മാനിച്ച് ബാലകലോത്സവത്തിന്റെ രജിസ്ട്രേഷൻ സപ്തംബർ അഞ്ചാം തീയതി വരെ നീട്ടുകയും ചെയ്തു.രജിസ്ട്രേഷൻ ചെയ്തവർക്ക്, വേണ്ടപ്പെട്ട ഡോക്യുമെന്റുകൾ സമർപ്പിക്കുന്നതിനായി എല്ലാദിവസവും വൈകിട്ട് 7.30 മുതൽ 9.30 വരെ ബാലകലോത്സവം ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണെന്ന് കൺവീനർ അറിയിച്ചു. ബഹ്റൈനിലുള്ള എല്ലാം കലാപ്രേമികളുടെയും സഹകരണവും പിന്തുണയും കെ.എസ്.സി.എ ബാല കലോത്സവത്തിന് ഉണ്ടാകണമെന്ന് പ്രസിഡണ്ട് പ്രവീൺ നായർ അഭ്യർത്ഥിച്ചു. ബഹറിനുള്ള ഇന്ത്യക്കാരുടെ കുട്ടികൾക്ക് കലാ സാഹിത്യ മേഖലയിൽ ഏറ്റവും വലിയ ഒരു മാമാങ്കത്തിനാണ് കെ.എസ്.സി.എ വേദിയൊരുക്കുന്നത് . 60ൽ പരം വ്യക്തിഗത…

Read More

മ​നാ​മ: പ​ര​മ്പ​രാ​ഗ​ത ബ​ഹ്റൈ​ൻ കാ​യി​ക ഇ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള നാ​സ​ർ ബി​ൻ ഹ​മ​ദ് മ​റൈ​ൻ ഹെ​റി​റ്റേ​ജ് സീ​സ​ണി​ന്റെ ആ​റാ​മ​ത് എ​ഡി​ഷ​ൻ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് ബ​ഹ്‌​റൈ​ൻ ഇ​ൻ​ഹെ​റി​റ്റ​ഡ് ട്ര​ഡീ​ഷ​ന​ൽ സ്‌​പോ​ർ​ട്‌​സ് ക​മ്മി​റ്റി (മാ​വ്‌​റൂ​ത്ത്) അ​റി​യി​ച്ചു. പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വും സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് എ​ല്ലാ വ​ർ​ഷ​വും മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​ൻ പ​ര​മ്പ​രാ​ഗ​ത കാ​യി​ക ഇ​ന​ങ്ങ​ളാ​യ തു​ഴ​ച്ചി​ൽ, ഡൈ​വി​ങ്, മീ​ൻ​പി​ടി​ത്തം തു​ട​ങ്ങി​യ​വ മ​ത്സ​ര​ങ്ങ​ളി​ൽ​പെ​ടും. ക​ഴി​ഞ്ഞ വ​ർ​ഷം 16 ടീ​മു​ക​ളി​ലാ​യി 250 പേ​ർ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ളാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ അ​ണി​നി​ര​ന്ന​ത്. ഈ ​സീ​സ​ണി​ൽ പു​തി​യ മ​ത്സ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് @mawroothbh സ​ന്ദ​ർ​ശി​ക്കു​ക അ​ല്ലെ​ങ്കി​ൽ 66944744 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കു​ക.

Read More

മനാമ: ഡെലിവറി കമ്പനിയുടെ സിസ്റ്റം ഹാക്ക് ചെയ്യുകയും 10,000 ബഹ്‌റൈൻ ദിനാറിൽ കൂടുതൽ വിലയുള്ള 16 സ്മാർട്ട്‌ഫോണുകൾ മോഷ്ടിക്കുകയും ചെയ്ത ഒരു ഈജിപ്ഷ്യനെ രണ്ട് വർഷം തടവിന് ശിക്ഷിച്ചു. 27 കാരനായ പ്രവാസി നേരത്തെ മോഷണം, കമ്പ്യൂട്ടർവത്കൃത സംവിധാനം എന്നിവയിൽ കൃത്രിമം കാണിച്ചുവെന്ന കുറ്റം നിഷേധിച്ചിരുന്നുവെങ്കിലും ലോവർ ക്രിമിനൽ കോടതി ഇന്നലെ കുറ്റക്കാരനാണെന്ന് കണ്ടെത്തി.

Read More

മനാമ: ബഹ്റൈനിൽ ഹൃദയാഘാതം മൂലം വടകര സ്വദേശി നിര്യതനായി. വടകര തിരുവള്ളൂർ ചാനിയം കടവ് കൊടവത്ത് മണ്ണിൽ സത്യനാണ് മരണപ്പെട്ടത്. 51 വയസായിരുന്നു. റാസ് റുമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് കരുതുന്നു. ഭാര്യ: സുനിത സത്യൻ. മക്കൾ:നിവേദ് സത്യൻ,നിഹാൽ സത്യൻ. ഭാര്യയും കുട്ടികളും നാട്ടിലാണ് ഉള്ളത്. സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Read More

മനാമ: ചന്ദ്രയാൻ നേട്ടത്തിൽ ഇന്ത്യക്ക് ബഹ്റൈന്റെ അഭിനന്ദനം. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബെർഗിൽ നടന്ന പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിയിലാണ് ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിൽ വിദേശകാര്യ മന്ത്രി നേരിട്ട് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും അഭിനന്ദനങ്ങൾ അറിയിച്ചു.

Read More

മോസ്കോ: വാഗ്നർ കൂലിപ്പടയാളി തലവൻ യെവ്ജെനി പ്രിഗോജിൻ റഷ്യയിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. റഷ്യയിൽ തകർന്ന വിമാനത്തിലുണ്ടായിരുന്ന 10 പേരും കൊല്ലപ്പെട്ടതായും പ്രിഗോജിൻ ഒരു ജെറ്റിന്റെ യാത്രക്കാരുടെ പട്ടികയിൽ ഉണ്ടായിരുന്നതായും റഷ്യയുടെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. 10 മൃതദേഹങ്ങളും കണ്ടെടുത്തതായി റഷ്യയുടെ സർക്കാർ വാർത്താ ഏജൻസിയായ ഇന്റർഫാക്‌സ് അറിയിച്ചു. പ്രിഗോജിന്റെ സ്വകാര്യ വിമാനം റഷ്യൻ വ്യോമ പ്രതിരോധം വെടിവച്ചിട്ടതായിട്ടാണ് വാഗ്‌നർ കൂലിപ്പടയാളി ഗ്രൂപ്പുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പറയുന്നത്. വടക്കൻ മോസ്‌കോയിൽ നിന്ന് സെന്‍റ് പീറ്റേഴ്സ് ബർഗിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആ വിമാനാപകടം. എന്നാലിക്കാര്യം ആരും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഏഴ് യാത്രക്കാ‍ര്‍ക്ക് ഒപ്പം മൂന്ന് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നെന്നും അതില്‍ ഒരാള്‍ യെവ്‍ഗെനി പ്രിഗോഷിൻ ആണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യെവ്‍ഗെനി പ്രിഗോഷിനൊപ്പം വിശ്വസ്ഥനായ ദിമിത്രി ഉട്കിനും കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യെവ്‍ഗെനി പ്രിഗോഷിന്‍റെ മരണം റഷ്യ സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഒന്നര വര്‍ഷമായി തുടരുന്ന റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിനിടെ റഷ്യയ്ക്കൊപ്പം യുക്രൈന്‍…

Read More

തിരുവനന്തപുരം: തിരുവനന്തപുരം ജില്ല മുഴുവൻ അധികാര പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ട് നെടുമങ്ങാട് പുതിയതായി അനുവദിച്ച എസ്.സി /എസ്.റ്റി (പിഒഎ ആക്ട്) സ്‌പെഷ്യൽ കോടതിയുടെ ഉദ്ഘാടനം ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾക്ക് കാലതാമസമില്ലാതെ പരിഹാരം ലഭ്യമാക്കുന്നതിന് സ്‌പെഷ്യൽ കോടതി നിലവിൽ വരുന്നത്തോടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സബ് കോടതി, രണ്ട് മജിസ്‌ട്രേട്ട് കോടതി, രണ്ട് മുൻസിഫ് കോടതി, ജില്ലാ കുടുംബ കോടതി, ജില്ലാ വനം കോടതി, പോക്‌സോ കോടതി എന്നിങ്ങനെ നിലവിൽ നെടുമങ്ങാട് പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഒൻപത് കോടതികളും ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിലെ കെട്ടിടത്തിലാണ് നിലവിൽ സ്‌പെഷ്യൽ കോടതി പ്രവർത്തിക്കുക. ജില്ലയിലെ എസ്.സി, എസ്.റ്റി വിഭാഗങ്ങൾ വാദിയായോ പ്രതിയായോ ചേർക്കപ്പെട്ടിട്ടുള്ള മുഴുവൻ കേസുകളിലേയും വിചാരണ സ്‌പെഷ്യൽ കോടതിയിലാകും നടക്കുക. അറുന്നൂറ്റിനാൽപതോളം കേസുകൾ ഇതിനകം കോടതിയുടെ പരിഗണനയിലാക്കിയിട്ടുണ്ട്. പോക്‌സോ കോടതി ജഡ്ജിയായി സ്ഥാനം…

Read More

തിരുവനന്തപുരം: ആഗസ്റ്റ് 27 മുതൽ 31 വരെ പൊതുഅവധി ദിവസങ്ങൾ ആയതിനാൽ അനധികൃതമായി മണ്ണ്, മണൽ, പാറ എന്നിവ ഖനനം ചെയ്യുവാനും കടത്താനും അനധികൃതമായി നിലം, തണ്ണീർത്തടങ്ങൾ നികത്താനും സാധ്യതയുള്ളതിനാൽ കർശന നടപടികൾക്ക് നിർദേശം നൽകി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. എല്ലാ താലൂക്ക് ഓഫീസുകളിലും പകലും രാത്രിയും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കുന്നതിനും പരിശോധനയ്ക്കുള്ള സ്‌ക്വാഡുകൾ രൂപീകരിക്കുന്നതിനും തഹസിൽദാർമാർക്ക് നിർദേശം നൽകി. ഈ ദിവസങ്ങളിൽ സ്‌ക്വാഡുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും കൺട്രോൾ റൂമുകളിൽ ലഭിക്കുന്ന പരാതികളിന്മേൽ പരിശോധന നടത്തി നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് തഹസിൽദാർമാരും റവന്യൂ ഡിവിഷണൽ ഓഫീസർമാരും ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

Read More

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണവും. സ്റ്റേഷൻ ചുമതലയിൽ നിന്നും മാറ്റിയതിന് പിന്നാലെയാണ് എസ്ഐ അഭിലാഷിനെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധിൻ്റെ പരാതിയിലാണ് വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റേഷനിൽ വച്ച് എസ്ഐ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ഡിവൈഎഫ്ഐ നേതാവിന്റെ പരാതി. കഴിഞ്ഞ ദിവസമാണ് ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ പിഴ ചുമത്തിയത്. ഇതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പേട്ട പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ സ്റ്റേഷൻ ചുമതലയിൽ നിന്നും മാറി നിൽക്കാൻ എസ്ഐ അഭിലാഷിനോട് ആവശ്യപ്പെട്ടിരുന്നു. എസ്ഐമാരായ എസ് അസീം, എം അഭിലാഷ്, ഡ്രൈവർ മിഥുൻ എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എസ് ഐക്കെതിയായ നടപടിയിൽ സേനയിൽ വ്യാപക അമർഷമാണ് ഉയരുന്നത്. അതേസമയം, പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടലറിയാവുന്ന 20…

Read More

മനാമ: ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണം ഫെസ്റ്റ് 2023 എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. സെപ്തംബർ 11 മുതൽ 15 വരെയുള്ള തീയ്യതികളിൽ നടക്കുന്ന ആഘോഷത്തിൽ നിരവധി പരിപാടികൾ അവതരിപ്പിക്കുമെന്ന് ഇന്ത്യൻ ക്ലബ്ബ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. സെപ്തംബർ 11ന് ഓണപുടവ മത്സരത്തോടെയാണ് ആഘോഷചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നത്. സെപ്തംബർ 12ന് പായസമത്സരം, ബഹ്റൈനിൽ നിന്നുള്ള നർത്തകർ പങ്കെടുക്കുന്ന നാട്യോത്സവം 2023, നാടൻ പാട്ട് എന്നിവ ഉണ്ടായിരിക്കും. സെപ്തംബർ 14ന് ഓണ ചന്ത, തിരുവാതിര മത്സരം ആരംവം പാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ട് എന്നിവയാണ് മുഖ്യ ആകർഷണം. സെപ്തംബർ 15ന് രാവിലെ മുതൽ ആരംഭിക്കുന്ന പരിപാടികളുടെ ഭാഗമായി പൂക്കള മത്സരം, ഓണ ചന്ത, സ്ത്രീകൾക്കും പുരുഷൻമാർക്കുമായി നടക്കുന്ന കമ്പവലി മത്സരം, ഘോഷയാത്ര, പ്രശസ്ത ഗായകരായ അരുൺ ഗോപൻ, റോഷൻ, കിർത്തിക എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ അരങ്ങേറും. സെപ്തംബർ 29ന് 2500 ഓളം പേർക്കായി ഓണസദ്യയും ഇന്ത്യൻ ക്ലബ്ബിൽ…

Read More