Author: News Desk

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ആതിഥേയത്വം വഹിച്ച ഓണാഘോഷ പരിപാടിയിൽ 1500-ലധികം പേർ പങ്കെടുത്തു. കേരളത്തിന്റെ സമ്പന്നമായ പാചക പൈതൃകത്തിന്റെ സാരാംശം ഉൾക്കൊള്ളുന്ന ഒരു ഉത്സവ സദ്യയായ പരമ്പരാഗത ഓണസദ്യയായിരുന്നു മാഗ് മെഗാ ഓണ പരിപാടിയുടെ ഹൈലൈറ്റ്. പ്രാദേശിക മലയാളി സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ആഘോഷം ഉജ്ജ്വല വിജയമായി മാറി. ഓണത്തിന്റെ ചൈതന്യം പുനഃസൃഷ്ടിക്കുവാൻ മാത്രമല്ല, പങ്കെടുത്ത എല്ലാവർക്കും വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പുവാനും അസോസിയേഷന് കഴിഞ്ഞു. MAGH ടീമിന്റെ സൂക്ഷ്മമായ ആസൂത്രണത്തിന്റെയും സമർപ്പണത്തിന്റെയും തെളിവാണ് ഈ പരിപാടിയുടെ വ്യാപ്തിയും കടന്നുവന്ന ആളുകളുടെ എണ്ണവും. കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞെത്തിയ എല്ലാവരും ഉത്സവത്തിന്റെ സാരാംശം ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസ്വദിച്ചു. എന്നിരുന്നാലും, സദ്യ ഒരു പ്രധാന ആകർഷണമായി തുടർന്നു. കേരളീയ പാചകരീതിയിൽ പ്രാവീണ്യമുള്ള വിദഗ്ധരായ പാചകക്കാർ തയ്യാറാക്കിയ ഈ ഭക്ഷണം കേരളത്തിലെ ഓണസദ്യകളെ അനുസ്മരിപ്പിക്കുന്ന രുചികളും സുഗന്ധങ്ങളും ഘടനകളും സമന്വയിപ്പിച്ചു. MAGH പ്രസിഡന്റ് തന്റെ പ്രസംഗത്തിൽ പരിപാടിയുടെ…

Read More

തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാനുഷർ എല്ലാരും ആമോദത്തോടെ ജീവിച്ച ഒരു കാലത്തിന്റെ ഓർമ പുതുക്കൽ ആണ് ഓണമെന്നും പൂക്കളവും ഓണക്കോടിയും സദ്യയും ആ സമൃദ്ധിയുടെ പ്രതീകങ്ങൾ ആണെന്നും ഗവർണർ പറഞ്ഞു. ഓണം കേരളീയ സമൂഹം ലോകത്തിന് നൽകുന്ന ഒരുമയുടെയും സമത്വത്തിന്റെയും സ്‌നേഹ സന്ദേശം കൂടിയാണെന്നും ഗവർണർ ആശംസ സന്ദേശത്തിൽ പറഞ്ഞു. https://youtu.be/53idjZK-_1s?si=Dr3cNkfKqMhUDHea ഗവർണറുടെ ഓണ സന്ദേശം: ലോകം എമ്പാടുമുള്ള കേരളീയർക്ക് എന്റെ ഹാർദമായ ഓണാശംസകൾ ! മാനുഷർ എല്ലാരും ആമോദത്തോടെ ജീവിച്ച ഒരു കാലത്തിന്റെ ഓർമ പുതുക്കൽ ആണ് ഓണം. വർഷത്തിൽ ഒരിക്കൽ നാടുകാണാൻ എത്തുന്ന മഹാബലിയെ സമൃദ്ധി കൊണ്ട് നാം സ്വീകരിക്കുന്നു എന്നാണ് ഐതിഹ്യം. പൂക്കളവും ഓണക്കോടിയും സദ്യയുമെല്ലാം ആ സമൃദ്ധിയുടെ പ്രതീകങ്ങൾ ആണ് . അവയിലൂടെ, മനസ്സിൽ നിറയുന്നത് ക്ഷേമവും ഐശ്വര്യവും കൂടുതൽ അന്തസ്സുമാർന്ന ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ ആണ്. ഓണം നമുക്ക് സമൃദ്ധിയുടെ മഹോത്സവം മാത്രമല്ല. അത് കേരളീയ…

Read More

ലോകത്തിൻറെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഇന്ന് ഓണം ആഘോഷിക്കുന്നു. മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത് എന്ന് കരുതിപ്പോരുന്നു. മഹാബലി തന്റെ പ്രജകളെ കാണുവാന്‍ വര്‍ഷത്തിലൊരിക്കൽ എത്തുന്ന ദിവസമാണ് തിരുവോണം എന്നാണ് ഐതീഹ്യം. https://youtube.com/shorts/2A4lsf8QUP4 മലയാളികൾക്ക് കൂട്ടായ്മയുടെ ഉത്സവം കൂടിയാണ് ഓണം. ജാതി മത ഭേദമന്യേ ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്നു. പൂക്കളവും പുലികളിയും ഓണസദ്യയുമൊക്കെയായി കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പമാണ് മലയാളികളുടെ ഓണാഘോഷം. എല്ലാ പ്രിയ വായനക്കാർക്കും സ്റ്റാർവിഷൻ ടീമിൻറെ തിരുവോണ ആശംസകൾ.

Read More

ടാമ്പാ: പത്താം വാർഷികം ആഘോഷിക്കുന്ന അസോസിയേഷൻ ഓഫ് ടാമ്പാ ഹിന്ദു മലയാളി (ആത്മ) വിപുലമായ രീതിയിൽ കേരളത്തനിമയോടെ ഓണം ആഘോഷിച്ചു. പുതിയ നേതൃത്വത്തിൻ കീഴിൽ അതിവിപുലമായാണ് ഇത്തവണ ഓണാഘോഷങ്ങൾ നടത്തപ്പെട്ടത്. ഓഗസ്റ്റ് പത്തൊമ്പതാം തീയതിയായിരുന്നു ആഘോഷം. ടാമ്പാ സെഫ്‌നറിൽ ഉള്ള സെൻറ് ജോസഫ് കമ്മ്യൂണിറ്റിഹാൾ ആയിരുന്നു വേദി. മാവേലി, ഓണപ്പൂക്കളം, ചെണ്ടമേളം, ഓണസദ്യ, ഹൃദയാവർജ്ജകമായ കലാപരിപാടികൾ ഇവയെല്ലാം ഓണാഘോഷങ്ങൾക്ക് പൊലിമയേകി. വിഭവസമൃദ്ധമായ ഓണസദ്യയോടെയായിരുന്നു തുടക്കം. മുന്നൂറോളം പേർ പങ്കെടുത്ത ഓണസദ്യ ശ്രീധ സാജ്, വിജി ബോബൻ, ബോബൻ സുഭദ്ര, പൂജ അനൂപ്, ഗീത സൗരഭ്, നീതു ബിപിൻ,  ശ്രീരാജ് നായർ, ശ്രീജേഷ് രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്. സനു, സുബ്ബു, സൂരജ് കുമാർ, സൂരജ്, നിഷീദ്, വിനോദ്, ബിപിൻ, സൗരഭ്‌, വിനയ്, കൗശിക്, ദീപു, റിജേഷ്, രാഹുൽ, വിനു, അനൂപ്, ഹരി എന്നിവർ സദ്യക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു.സദ്യക്കു ശേഷം 2023 ആത്മ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ…

Read More

പ്രോസ്പർ /ടെക്‌സാസ് : മലയാളികൾ വീണ്ടും ഒരു ഓണത്തെ വരവേൽക്കുകയാണ് അത്തം പത്തു പൊന്നോണം. പ്രവാസ ജീവിതത്തിന് നിർബന്ധിതരായ മലയാളികൾക്ക് അത്തത്തിനു മുൻപേ ഓണം തുടങ്ങും പിന്നെ ഒന്ന് രണ്ട് മാസം ഓണാഘോഷം തന്നെയാണ്. പ്രവർത്തി ദിവസങ്ങൾ ഒഴികെ വെള്ളി, ശനി, ഞായർ ദിവസങ്ങൾ വിവിധ സംഘടനകൾ കൂട്ടായ്മകൾ, സ്നേഹിതർ കുടുംബക്കാർ, തുടങ്ങി നാലുപേർ കൂടുന്നവർ ഒക്കെ ഓണം ആഘോഷിക്കാറുണ്ട്. എല്ലാം ഓണാഘോഷങ്ങളും അതിന്റെ തനിമയോടെ കൊണ്ടാടാൻ എല്ലാ പ്രവാസ സംഘടനകളും ശ്രമിക്കാറുണ്ട്. ആ തനിമ നിലനിർത്തിക്കൊണ്ട് തന്നെ വീണ്ടും ഒരു ഓണത്തെ വരവേൽക്കാൻ പ്രോസ്പർ മലയാളികൾ ഒരുങ്ങുന്നു. സെപ്റ്റംബർ 3 ഞായറാഴ്ച രാവിലെ 10.30ന് ആർട്ടിഷ്യ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്ന ആഘോഷ പരിപാടികൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ കൺവീനർ ലീനസ് വർഗീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു. തിരുവാതിര, ഹാസ്യ കലാപ്രകടനം, പൂക്കളം, കുട്ടികളുടെ പ്രത്യേക കലാപരിപാടികൾ, സിനിമാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങിയ വിവിധ പരിപാടികൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നതായി സംഘാടകർ…

Read More

സ്റ്റാഫോർഡ്, ടെക്സസ് – അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പോലീസ് ഫണ്ടിംഗിൽ ഒരു മില്യൺ ഡോളർ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം നഗരത്തിന്റെ സുരക്ഷ അപകടത്തിൽ ആകുമെന്ന് സ്റ്റാഫോർഡ് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു. യൂണിയൻ പ്രസിഡന്റ് ലൂസിയാനോ ലോപ്പസ് പറയുന്നത്, ഡിപ്പാർട്ട്‌മെന്റ് ഇപ്പോൾ തന്നെ ജീവനക്കാരുടെ കുറവ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നാണ്. അടുത്തിടെ, സ്റ്റാഫോർഡ് മേയർ കെൻ മാത്യു അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് നിർദ്ദേശം സമർപ്പിച്ചതിൽ പോലീസ് വകുപ്പിന്റെ വിഹിതത്തിൽ ഒരു മില്യൺ ഡോളറിന്റെ കുറവ് ആണ് നിർദ്ദേശിച്ചിരിക്കുന്നത്. “ഇത് യഥാക്രമം ഒമ്പത് പട്രോളിംഗ് ഓഫീസർമാരെയും ഒരു ഡിറ്റക്ടീവിനെയും മൂന്ന് ഡിസ്പാച്ചർമാരെയും വിട്ടയക്കുക എന്നാണ് ഇതിനർത്ഥം. ” ലോപ്പസ് പറഞ്ഞു. “കൗൺസിൽ ഇത് പാസാക്കുകയാണെങ്കിൽ, അത് അടിസ്ഥാനപരമായി ഞങ്ങളുടെ ഡിപ്പാർട്ട്‌മെന്റിന്റെ ഫണ്ട് ഡി-ഫണ്ട് ചെയ്യുകയാണ്, അത് അനുവദിച്ചു കൊടുക്കുവാൻ കഴിയില്ല,” കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സിറ്റി കൗൺസിൽ യോഗത്തിൽ ലോപ്പസ് പറഞ്ഞു. “ഞങ്ങൾ ഇതിനകം ഒരു അസ്ഥികൂടമായി പരിണമിച്ചു കൊണ്ടിരിക്കുകയാണ്.…

Read More

മനാമ: ഉത്രാടപ്പാച്ചിൽ ദിവസമായ ഇന്ന് തിരുവോണത്തെ വരവേൽക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ബഹ്‌റൈനിലെ പ്രവാസി മലയാളികൾ. സദ്യവട്ടങ്ങളെല്ലാം ഒരുമിച്ചു കിട്ടുന്നതിനാൽ ഹൈപ്പർ മാർക്കറ്റുകളിലും സൂപ്പർ മാർക്കറ്റുകളിലുമായിരുന്നു ഉത്രാടപ്പാച്ചിൽ ഏറെയും കണ്ടത്. ബഹ്റൈനിലെ ഹൈപ്പർ മാർക്കറ്റുകളും സൂപ്പർ മാർക്കറ്റുകളും ഓണക്കാഴ്ചകളൊരുക്കി നേരത്തെതന്നെ സജ്ജമായിരുന്നു. കൂടാതെ ഇവിടങ്ങളിലെല്ലാം പ്രത്യേക പ്രമോഷനുകൾ ഒരുക്കിയിട്ടുണ്ട്. ഓണത്തെ വരവേൽക്കാൻ പഴങ്ങളും പച്ചക്കറികളും, പൂക്കളും വാഴയിലയുമെല്ലാം വിപണിയിൽ നിറഞ്ഞിട്ടുണ്ട്. കസവു സാരികളും കസവു മുണ്ടും ഉൾപ്പെടെ വസ്ത്രവിപണികളും സജീവമാണ്. പ്രത്യേക വിലക്കിഴിവോടെയാണ് ഓണക്കോടികൾ ആവശ്യക്കാർക്കായി ഒരുക്കിയിരിക്കുന്നത്. വിവിധ റസ്റ്റാറന്‍റുകളും ഹൈപ്പർ മാർക്കറ്റുകളും ഓണസദ്യ ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് തിരുവോണ ദിവസം വാങ്ങാൻ കഴിയുന്ന രീതിയിലാണ് ഓണസദ്യ ക്രമീകരിച്ചിരിക്കുന്നത്. ഇത്തവണ ഓണമെത്തുന്നത് പ്രവർത്തി ദിവസമായതിനാൽ ഓഫീസിലേക്കും മറ്റുമായി പാഴ്‌സൽ ഓണസദ്യയുമായി ഹോട്ടലുകാരും രംഗത്തുണ്ട്.

Read More

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയ്ക്ക് പുതിയ സിഇഒയെ നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു. നിബ്രാസ് മുഹമ്മദ് അലി താലിബ് മൂന്ന് വർഷത്തേക്ക് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സിഇഒ ആയി നിയമിതനായി. തൊഴിൽ മന്ത്രി ഈ ഉത്തരവ് നടപ്പിലാക്കും. ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ ഇത് പ്രാബല്യത്തിൽ വരും. ഔദ്യോഗിക ഗസറ്റിലും പ്രസിദ്ധീകരിക്കും.

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് സമ്മർ ഫെസ്റ്റ് 2023 ആഘോഷിച്ചു. കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്ക് ആഘോഷങ്ങളുടെയും ആസ്വാദനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പരിപാടിയാണ് ഇത്. തൊഴിലാളികളുടെ മനോവീര്യം മെച്ചപ്പെടുത്തുകയും അവർക്കായി സമൂഹത്തിൽ ലഭ്യമായ പിന്തുണാ സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യങ്ങളിലൊന്ന്. മനാമയിലെ ഇന്ത്യൻ ക്ലബ്ബിൽ നടന്ന വർണ്ണാഭമായ പരിപാടിയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി 550-ലധികം തൊഴിലാളികൾ പങ്കെടുത്തു. ഈ മാസം പിറന്നാൾ ആഘോഷിക്കുന്ന തൊഴിലാളികൾ നിലവിളക്ക് കൊളുത്തി, തുടർന്ന് കേക്ക് മുറിച്ചാണ് പരിപാടി ആരംഭിച്ചത്. റണ്ണിംഗ് റേസ്, സാക്ക് റേസ്, ലെമൺ റേസ്, മൂന്ന് കാലുള്ള ചാട്ടം, കരോക്കെ ഗാനം, സിനിമാറ്റിക് ഡാൻസ് തുടങ്ങി നിരവധി ഗെയിമുകളും കായിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി. എല്ലാ മത്സരങ്ങളിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്പോട്ട് ക്വിസ് മത്സരങ്ങളും സമ്മാനദാനവും പരിപാടിയുടെ ഭാഗമായി. റാഫിൾ നറുക്കെടുപ്പിലെ ഒന്നാം സമ്മാന ജേതാവിന് 32…

Read More

ന്യൂഡല്‍ഹി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ചലച്ചിത്ര അക്കാദമിയും, ചെയര്‍മാന്‍ രഞ്ജിത്തും സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കി. തങ്ങളുടെവാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് അവാര്‍ഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച്ച ഈ ഹര്‍ജിപരിഗണിക്കാനിരിക്കെയാണ് അക്കാദമിയും ചെയര്‍മാനും തടസ ഹര്‍ജി ഫയല്‍ ചെയ്തത്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നുമാണ് ലിജീഷിന്റെ ഹര്‍ജിയിലെ ആവശ്യം. ജൂറി അംഗങ്ങള്‍ തന്നെ പുരസ്‌കാര നിര്‍ണയത്തിലെ ഇടപെടലുകള്‍ സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലും അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായും ഹര്‍ജിയില്‍ പറയുന്നു.

Read More