- ബിയറും വൈനും ഒഴികെയുള്ള ലഹരി കുറഞ്ഞ മദ്യങ്ങൾക്ക് പുതിയ നികുതി നിരക്കുകൾ
- കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സ്ത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ
- പച്ചച്ചക്കയുടെ ഔഷധഗുണങ്ങൾ: സംസ്ഥാനതല സെമിനാർ 23-ന് തിരുവനന്തപുരത്ത്
- ഇന്ത്യൻ ക്ലബ്ബ് പ്രതിമാസ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു
- ബിജെപി നേതാവിനെയും കൂട്ടാളികളെയും കാറിനുള്ളിലിട്ട് തീവെച്ചു കൊന്നു
- യുഎസും ഇറാനും വെടിനിർത്തൽ കരാർ ഒപ്പുവെച്ചതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു
- വിഴിഞ്ഞത്ത് 300 കോടി രൂപയുടെ വ്യാജ കരാർ: നിരവധി പേരെ കബളിപ്പിച്ച മലപ്പുറം സ്വദേശിക്കായി പൊലീസ് തിരച്ചിൽ
- വീണാവിജയനെ 9 മണിക്കൂർ ഇ ഡി ചോദ്യം ചെയ്തു
Author: News Desk
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം: വോട്ടെണ്ണലിനായി ബസേലിയോസ് കോളേജില്‍ വിപുലമായ സജ്ജീകരണങ്ങളൊരുക്കി
പുതുപ്പള്ളി: നാളെ(08/09/2023) കാലത്ത് എട്ട് മണിയാകുമ്പോള്‍ കോട്ടയം ബസേലിയോസ് കോളേജിലെ അടച്ചിട്ട മുറികള്‍ തുറക്കും. കേരള രാഷ്ട്രീയത്തിലെ മഹാമേരുക്കളിലൊരാളായ ഉമ്മന്‍ ചാണ്ടിയുടെ ഒഴിച്ചിട്ട പുതുപ്പള്ളി കസേരയില്‍ നിന്ന് ആര് നിയമസഭയിലെത്തും എന്ന ആദ്യ സൂചനകള്‍ പിന്നാലെ വന്നുതുടങ്ങും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം എണ്ണുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ബസേലിയോസ് കോളേജില്‍ ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്കാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കോട്ടയം ബസേലിയസ് കോളേജില്‍ ആരംഭിക്കുക. മണ്ഡലത്തില്‍ ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകൾ 20 മേശകളിലായി സൂഷ്മമായി എണ്ണും. ഇതിലെ 14 മേശകള്‍ വോട്ടിംഗ് മെഷിനീല്‍ നിന്നുള്ള കണക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് വേണ്ടിയാണ് സജ്ജീകരിച്ചിരിക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണാന്‍ അഞ്ച് മേശകള്‍ ഒരുക്കിയിരിക്കുമ്പോള്‍ അവശേഷിക്കുന്ന ഒരു ടേബിളില്‍ സര്‍വീസ് വോട്ടുകള്‍ എണ്ണും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ 13 റൗണ്ടുകളിലായാണ് എണ്ണാനായി മേശയിലേക്ക് വരിക. മണ്ഡലത്തില്‍ ആകെയുള്ള 182 ബൂത്തുകളില്‍ ഒന്ന് മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണാനായി…
കോടതി വരാന്തയില്‍ വെച്ച് മുദ്രാവാക്യം വിളിച്ച് ഗ്രോ വാസു; പൊലീസിനെ താക്കീത് ചെയ്ത് കോടതി
കൊച്ചി: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെതിരായ കേസ് പരിഗണിക്കുന്നതിനിടെ പൊലീസിനെ താക്കീത് ചെയ്ത് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. കോടതി വരാന്തയില്‍ വെച്ച് മുദ്രാവാക്യം വിളിക്കാന്‍ ആരേയും അനുവദിക്കരുതെന്ന് കോടതി പൊലീസിന് നിര്‍ദ്ദേശം നല്കി. ഇനി ഇത് ആവര്‍ത്തിച്ചാല്‍ പൊലീസിനെതിരെ നടപടിയെടുക്കേണ്ടി വരുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
കൊച്ചി: ആലുവ പീഡന കേസിലെ പ്രതി തിരുവനന്തപുരം സ്വദേശിയെന്ന് സംശയം. ഇയാൾ മോഷണ കേസിലും പ്രതിയെന്നാണ് സൂചന. ദൃശ്യങ്ങളിൽ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് പൊലീസ് കണ്ടെത്തൽ. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാണ്. ആലുവയിൽ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്ന ക്രൂരകൃത്യത്തിന്റെ വിവരമാണ് ഇന്ന് പുലർച്ചെ പുറത്ത് വന്നത്. വീട്ടിൽ ഉറങ്ങി കിടന്ന എട്ടുവയസുകാരിയെ പുലർച്ചെ രണ്ട് മണിയോടെയാണ് തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്തത്. നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കുട്ടിയെ ഗുരുതര പരിക്കുകളോടെ പാടത്തിനു സമീപം കണ്ടെത്തുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബാലത്സഗം ചെയ്തു ക്രൂരമായി കൊന്നുതള്ളിയത്തിന്റെ നടുക്കം മാറുംമുൻപാണ് ആലുവയിൽ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നത്. ചാത്തൻപുറത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോൾ തട്ടിക്കൊടുപോയത്. അമ്മയും കുട്ടിയുടെ സഹോദരിമാരും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അയൽവാസിയായ സുകുമാരനാണ് കുട്ടിയുമായി ഒരാൾ നടന്ന് നീങ്ങുന്നത് ജനലിലൂടെ കണ്ടത്. കനത്ത മഴയും ഇരുട്ടും…
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം സന്ദർശിച്ചു
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം സന്ദർശിച്ചു. അവിടെയെത്തിയ പ്രധാനമന്ത്രിയെ മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി എംഗ്വാൾ ബിൻ നാസർ അൽ മുബാറക് സ്വീകരിച്ചു. ഗവൺമെന്റ് പദ്ധതിയുടെ സംരംഭങ്ങളും പരിപാടികളും നടപ്പിലാക്കുന്നത് കൂട്ടുത്തരവാദിത്വമാണെന്ന് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. മനാമ മുനിസിപ്പൽ അഫയേഴ്സ് ബിൽഡിംഗിന്റെ പുനരുദ്ധാരണ പദ്ധതികളെക്കുറിച്ചും മറ്റ് തന്ത്രപ്രധാനമായ മുനിസിപ്പൽ പദ്ധതികളെക്കുറിച്ചും മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വിശദീകരിച്ചു. ഈ വർഷം അവസാനത്തോടെ 310,000 മരങ്ങളും 570,000 കണ്ടൽ തൈകളും നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിടുന്ന 2022-ൽ ആരംഭിച്ച രാജ്യത്തിന്റെ വനവൽക്കരണ പദ്ധതിയുടെ പുരോഗതിയെകുറിച്ച് അദ്ദേഹം വിവരിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള ബഹ്റൈന്റെ പ്രതിബദ്ധത നിറവേറ്റുന്നതിനാണ് ഈ നീക്കം. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും ഹരിത ഇടങ്ങൾ വർദ്ധിപ്പിക്കുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന രാജ്യത്തിന്റെ വനവൽക്കരണ പദ്ധതി വേഗത്തിലാക്കാനുള്ള ശ്രമങ്ങൾക്ക് കിരീടാവകാശി നിർദ്ദേശം നൽകി. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ…
മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ അംഗങ്ങൾ എം.ഇ.എൻ.എ (MENA) പരിശീലനകേന്ദ്രത്തിൽ വ്യവസായിക പരിശീലന കോഴ്സിൽ പങ്കെടുത്തു. “സിസ്കോ എന്റർപ്രണർഷിപ് കോഴ്സ്” എന്ന കോഴ്സിന് ബഹ്റൈൻ ബിസിനസ് വുമൺ സൊസൈറ്റി ബോർഡ് അംഗം ഡോറിസ് മാർട്ടിൻ നേതൃത്വം നൽകി. 3 ദിവസത്തെ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡയറക്ടർ സക്കറിയ ഹെജ്റസ് സർട്ടിഫിക്കറ്റുകൾ നൽകി. സംരംഭകരായ സ്ത്രീകൾക്കുള്ള മികച്ച പരിശീലനമാണ് ലഭിച്ചതെന്ന് ഇന്ത്യൻ ലേഡീസ് അസോസിയേഷൻ അറിയിച്ചു.
മനാമ: ഇന്ത്യൻ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ അദ്ധ്യാപക ദിനാഘോഷവും ബഹ്റൈനിലുള്ള അദ്ധ്യാപകർക്കുള്ള മെഡിക്കൽ ഡിസ്കൗണ്ട് കാർഡ് പ്രകാശനവും ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ചിൽവച്ച് നടന്നു. ബഹ്റൈൻ ഇന്ത്യൻ എംബസി അറ്റാഷെ അമർനാഥ് ശർമ്മ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജ് , ബഹ്റൈൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ പ്രിയ അഗ്നേൽ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പളനി സാമി ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ കെ.ടി.മുഹമ്മദലിയിൽ നിന്നും ആദ്യ കാർഡ് ഏറ്റുവാങ്ങി. അദ്ധ്യാപകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന കാർഡിൽ അദ്ധ്യാപകർക്ക് ആദ്യ കൺസൾട്ടേഷൻ സൗജന്യവും തുടർന്നുള്ള കൺസൾട്ടേഷൻ 50% ഇളവും, കുടുംബത്തിന് കൺസൾട്ടേഷൻ, ലബോറട്ടറി, റേഡിയോളജി, ദന്ത ചികിത്സ, ഫിസിയോതെറാപ്പി എന്നിവയിൽ പ്രത്യേക ഇളവുകളും ലഭ്യമാണ്. ചടങ്ങിൽ ജനറൽ മാനേജർ അഹമദ് ഷമീർ മറ്റു മാനേജ്മന്റ് അംഗങ്ങൾ, ഡോക്ടർമാർ, മറ്റു ജീവനക്കാർ പങ്കെടുത്തു.
അബുദാബി: 2023 ലെ ഗ്ലോബൽ ഫിൻടെക് പുരസ്കാരം അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡിയും യുവ ഇന്ത്യൻ വ്യവസായ പ്രമുഖനുമായ അദീബ് അഹമ്മദിന്. മുബൈയിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്ലോബൽ ഫിൻടെകിന്റെ ആഗോള തലത്തിലെ ലീഡിംഗ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം (GCC) എം2പി ഫിൻടെക് പ്രസിഡന്റ് അഭിഷേക് അരുണിൽ നിന്നും അദീബ് അഹമ്മദ് ഏറ്റുവാങ്ങി. ഗൾഫ് രാജ്യത്ത് നിന്നും അതിർത്തി കടന്ന് ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലുമായി സാമ്പത്തിക സേവന രംഗത്ത് നടത്തിയ വിപ്ലവകരമായ മാറ്റം പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ലതിക കൊൾനട്ടി സന്നിഹിതയായിരുന്നു. മിഡിൽ ഈസ്റ്റ്, ഏഷ്യ പസഫിക്, ജിസിസി മേഖലകളിൽ ഉൾപ്പെടെ പത്തോളം രാജ്യങ്ങളിൽ നിന്നും 300 ഓളം ശാഖകൾ വഴി രാജ്യ അതിർത്തികൾ കടന്നുള്ള സാമ്പത്തിക വിനിമയവും, ഡിജിറ്റൽ പണമിടപാട് ശൃംഖലയും അദീബ് അഹമ്മദിന്റെ നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിച്ചു വരുന്നു. ലീഡിംഗ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം…
മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കാബിയുമായി കൂടിക്കാഴ്ച നടത്തി. എല്ലാ മേഖലകളിലും, പ്രത്യേകിച്ച് ഗതാഗത, വാർത്താവിനിമയ മേഖലകളിലെ ബഹ്റൈൻ-ഇന്ത്യ ബന്ധത്തെ മന്ത്രി പ്രശംസിച്ചു. ഇരു രാജ്യങ്ങൾക്കും ജനങ്ങൾക്കുമുള്ള കൂടുതൽ നേട്ടങ്ങൾക്കായി ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ബഹ്റൈൻ പുരോഗതിയും സമൃദ്ധിയും തുടരട്ടെയെന്ന് ആശംസിച്ചുകൊണ്ട് അംബാസഡർ മന്ത്രിയോട് തന്റെ അഭിനന്ദനം അറിയിച്ചു.
മനാമ: ബഹ്റൈനിൽ കാർ ഇടിച്ച് പ്രവാസി മരിച്ചു. ജിദാഫ്സ് മേഖലയിൽ 44 കാരനായ ഏഷ്യൻ പ്രവാസിയാണ് അതുവഴി പോയ കാർ ഇടിച്ച് മരിച്ചത്. ജിദാഫ് ലോക്കൽ മാർക്കറ്റിൽ വച്ചാണ് അപകടമുണ്ടായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം റോഡ് 21 ന്റെ വശത്ത് നിന്ന ഏഷ്യൻ വിൽപനക്കാരൻ ആണ് കൊല്ലപ്പെട്ടത്. ലോ ഷുഗർ അറ്റാക്കിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് അപകടം. ബന്ധപ്പെട്ട നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണ്.
മനാമ: ബഹ്റൈനിലെ ഒരു വീട്ടിൽ നിന്ന് 5,000 ബഹ്റൈൻ ദിനാർ വിലയുള്ള സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച പ്രതി കസ്റ്റഡിയിൽ. ഹമദ് ടൗണിലെ ഒരു വസ്തുവിൽ നിന്നുള്ള സിസിടിവി സെക്യൂരിറ്റി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
