Author: News Desk

ഈ ഓണക്കാലത്ത് പതിവുപോലെ ഈ വർഷവും പ്രജാവൽസലനായ മാവേലി തമ്പുരാൻ നാട്ടിലും മറുനാട്ടിലും ഉള്ള പ്രജകളെ അത്യന്തം ആഹ്ലാദപൂർവ്വം, സ്നേഹമസ്രണമായി സന്ദർശിച്ചു കൊണ്ടിരിക്കുകയാണ്. മഹാബലി തമ്പുരാൻ അന്നത്തെ കേരളം എന്ന രാഷ്ട്രത്തിൻറെ ഭരണത്തലവൻ ആയിരുന്നു എന്നാണല്ലോ ഐതിഹ്യം. അതിനാൽ മാവേലി മഹാരാജാവിന്റെ ഈ ഓണക്കാല യാത്രയിൽ ഒരല്പം രാഷ്ട്രീയത്തിന്റെ മേമ്പടിയും കലർത്തുന്നതിൽ ഒരുതരത്തിലും അനൗചിത്യം ഇല്ലല്ലോ? ഇപ്പോഴത്തെ കേരള സംസ്ഥാന ആസ്ഥാനമായ അനന്തപുരി അല്ലെങ്കിൽ തിരുവനന്തപുരത്തെ പാവങ്ങളുടെ ചേരിയാണ് മാവേലി തമ്പുരാൻ ആദ്യം സന്ദർശിച്ചത്. മാവേലിയുടെ ഭരണകാലത്ത് മനുഷ്യരെല്ലാം ഒന്നുപോലെയായിരുന്നു. എല്ലാവർക്കും കുടിക്കാനും തിന്നാനും ഉണ്ടായിരുന്നു. ഒരുതരത്തിലുള്ള സ്ഥിതി സമത്വം അവിടെല്ലാം കളിയാടിയിരുന്നു. ഇന്ന് കാലം മാറി കോലം മാറി. ധനവാനും ദരിദ്രനും തമ്മിലുള്ള വിടവ് പ്രതിദിനവും കൂടിക്കൊണ്ടിരിക്കുന്നു. അതിനാൽ നീതി നിഷ്ഠനും, ഏഴകളുടെ തോഴനുമായ മാവേലി ചക്രവർത്തി അവിടുത്തെ ദരിദ്രരുടെ കുടിലുകളാണ് ആദ്യം സന്ദർശിച്ചത്. ഓണമല്ലേ ഈ പാവങ്ങളുടെ ഇടയിൽ സാമ്പത്തിക ഞെരുക്കം ഉണ്ടെങ്കിൽ തന്നെയും കുളിച്ചില്ലേലും കോണകം പുരപ്പുറത്ത്…

Read More

മനാമ: ബഹ്‌റൈൻ ഫുഡ് ലൗവേഴ്സ് (ബി.എഫ്.എൽ) കൂട്ടായിമ ബി.കെ.എസ് ഓണാഘോഷം ശ്രാവണം 2023 ഘോഷയാത്രയിൽ രണ്ടാം സമ്മാനം കരസ്ഥമാക്കി ബഹ്‌റൈൻ ഫുഡ് ലവേഴ്‌സിന് വീണ്ടും ഒരു പൊൻതൂവൽ കൂടി.. ബഹ്‌റൈനില അറിയപ്പെടുന്ന ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലൗവേഴ്സ് (ബി.എഫ്.എൽ) ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന ഘോഷയാത്ര മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.കൂടാതെ ഏറ്റവും മികച്ച കഥാപാത്രത്തിനുള്ള (ഓണപ്പൊട്ടൻ ദിനേശ് ചോമ്പാല ) സമ്മാനവും കരസ്ഥമാക്കുവാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച സമാജത്തിൽ നടന്ന ഫുഡ് ഫെസ്റ്റിവൽ മഹാരുചിമേളയിൽ ഏറ്റവും മനോഹരമായ സ്റ്റാളിനുള്ള ഒന്നാം സമ്മാനവും ബഹ്‌റൈൻ ഫുഡ് ലൗവേഴ്സിന് ലഭിച്ചിരുന്നു.ബഹ്‌റൈൻ ഫുഡ് ലൗവേഴ്സിന്റെ സ്പോൺസറായ ടീം ശ്രേഷ്ഠയോടുള്ള നന്ദി ബി.എഫ്.എൽ അഡ്മിൻസ് അറിയിച്ചു.

Read More

മനാമ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് ഉണ്ടായ ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു ഐ വൈ സി സി വിജയാഘോഷം നടത്തി. ഐ വൈ സി സി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ അധ്യക്ഷതയിൽ കൂടിയ പരിപാടി കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സർക്കാർ സംവിധാനവും മന്ത്രിമാർ അടക്കമുള്ള മുഴുവൻ ഇടത് നേതാക്കളും കേന്ദ്രീകരിച്ചു പ്രചരണം നടത്തിയിട്ടും ഐക്യ ജനാധിപത്യ മുന്നണിക്ക് ഉണ്ടായ ചരിത്ര വിജയം പിണറായി സർക്കാരിന്റെ മുഖത്ത് ഏറ്റ കനത്ത അടി ആണെന്ന് പ്രേമചന്ദ്രൻ എം പി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇതുപോലെ അഴിമതി ആരോപണം കേട്ട ഒരു മുഖ്യമന്ത്രിയും സർക്കാരും വേറെയില്ല. അഴിമതിയും കെടുകാര്യസ്ഥതയും സ്വജന പക്ഷ വാദവും നടമാടുന്ന ഈ സർക്കാർ ആരോപണങ്ങൾക്ക് നേരെ മുഖം തിരിച്ചു നിൽക്കുന്നതും ആരോപണങ്ങളുടെ നിചസ്ഥിതി ബോധ്യപ്പെടുത്തി സർക്കാരിന്റെ പ്രതിചായ സംരക്ഷിക്കുന്നതിനു പകരം മുഖ്യമന്ത്രി നടിക്കുന്ന മൗനം ജനങ്ങൾ വിലയിരുത്തിയതിന്റെ ഫലം കൂടിയാണ് യു…

Read More

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. 38,000 ത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയം നേടിയത്. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ വിജയം. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. 2021ല്‍ ഉമ്മൻചാണ്ടിക്ക് 9044 വോട്ടിന്‍റെ ഭൂരിപക്ഷം നൽകിയാണ് പുതുപ്പള്ളി നിയമസഭയിലേക്ക് ടിക്കറ്റ് നൽകിയത്. കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻചാണ്ടി കിതച്ച 2021ല്‍ നിന്ന് 2023ല്‍ എത്തുമ്പോള്‍ ചാണ്ടി ഉമ്മൻ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്നു. ഒരു ഘട്ടത്തില്‍ പോലും ചാണ്ടിയെ…

Read More

മനാമ: ഫ്രന്റ്‌സ് സർഗവേദി റിഫാ ഏരിയ നടത്തിയ സ്‌മൃതി അരങ്ങ് ഏറെ ശ്രദ്ധേയമായി. ഈയിടെ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ സിദ്ധീഖ്, പ്രമുഖ സാഹിത്യകാരൻ ഇബ്രാഹിം ബേവിഞ്ച, സുപ്രസിദ്ധ മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല എന്നിവരുടെ ജീവിതത്തിലേക്ക് കൂടുതൽ വെളിച്ചം നൽകുന്നതായിരുന്നു പരിപാടി. അവരുടെ കലാ – സാഹിത്യ ജീവിതത്തെ കുറിച്ചുള്ള കനപ്പെട്ട ചർച്ചകൾ സ്‌മൃതി അരങ്ങിനെ വേറിട്ട അനുഭവമാക്കി.  ഇബ്രാഹിം ബേവിഞ്ചയെ ജമാൽ ഇരിങ്ങലും, സിദ്ധീഖിനെ ഷാഹുൽ ഹമീദും അനുസ്മരിച്ചു കൊണ്ട് പ്രഭാഷണം നടത്തി. മാപ്പിളപ്പാട്ടിന്റെ വാനമ്പാടി വിളയിൽ ഫസീലയെ അനുസ്മരിച്ച് സലീന ജമാൽ നടത്തിയ പാട്ടും പറച്ചിലും ഏറെ ഹൃദ്യമായി. തുടർന്ന് നടന്ന ഗാനസ്മരണയിൽ ദിയ, തമന്ന, ഫസലുറഹ്മാൻ മൂച്ചിക്കൽ, ഷാഹുൽ, നസീർ, ബഷീർ, ആയാത്ത് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. സർഗവേദി കൺവീനർ ഡോ.സാബിർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് സെക്രട്ടറി മൂസ കെ. ഹസൻ നന്ദി പ്രകാശിപ്പിച്ചു. ഇർഷാദ്…

Read More

മനാമ: ബോളിവുഡ് മെഗാ സ്റ്റാർ ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം ‘ജവാൻ’ ന്റെ ഫാൻസ്‌ ഷോ ബഹ്‌റൈനിൽ സംഘടിപ്പിക്കുന്നു. ബഹ്‌റൈനിലെ പ്രമുഖ മൾട്ടിപ്ലക്‌സ് ശൃംഖലയായ എപിക്‌സ് സിനിമാസ് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ ഔദ്യോഗിക ഫാൻ ക്ലബ്ബായ എസ്.ആർ.കെ യൂണിവേഴ്‌സി’ന്റെ സഹകരണത്തോടെയാണ് ഷാരൂഖാന്റെ ജവാന് വേണ്ടി ബഹ്‌റൈനിൽ ആദ്യമായി ഫാൻസ് ഷോ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 8 വെള്ളിയാഴ്ച രാവിലെ 9:30 ന് എപിക്സ് സിനിമാസിൽ ഫാൻ ഷോ നടക്കും. പ്രത്യേക ജവാൻ ടി-ഷർട്ട് ധരിച്ച് ബിഗ് സ്‌ക്രീനിൽ സിനിമ കാണാനും ആസ്വദിക്കാനും ആരാധകർക്ക് അവസരം ലഭിക്കും. രാവിലെ 10:30 യ്ക്ക് ആരംഭിക്കുന്ന ഫാൻസ്‌ ഷോയ്ക്ക് മുന്നോടിയായി എസ്.ആർ.കെയുടെ ചില ഐക്കണിക് ഗാനങ്ങളും ചലനങ്ങളും പ്രദർശിപ്പിക്കുന്ന ഓറിയൻസ് ഗ്രൂപ്പിലെ കലാകാരൻമാരുടെ നൃത്ത സംഗീത പരിപാടികളും അരങ്ങേറും. www.epixcinemas.com എന്ന വെബ്‌സൈറ്റിലോ ബോക്‌സ് ഓഫീസിലോ ടിക്കറ്റുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ എപിക്സ് സിനിമാസ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ലഭ്യമാണ്.

Read More

മ​നാ​മ: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ൻറെ 169ാം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഇ​ന്ത്യ​ൻ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ബ​ഹ്റൈ​നി​ലെ​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി 9. 20 ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ് അദ്ദേഹം എ​ത്തി​യ​ത്. https://youtu.be/jUu_W2MRc64 ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി, ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി, ഗു​രു​സേ​വാ സ​മി​തി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സെ​പ്റ്റം​ബ​ർ ഏ​ഴു മു​ത​ൽ ഒ​മ്പ​തു​വ​രെ​ ഗു​രു​ജ​യ​ന്തി​ പ​രി​പാ​ടി​ക​ൾ നടത്തുന്നത്.  സെ​പ്റ്റം​ബ​ർ ഏഴിന് നടത്തുന്ന അ​ത്താ​ഴ​വി​രു​ന്നി​ൽ മു​ൻ രാ​ഷ്ട്ര​പ​തി മു​ഖ്യാ​തി​ഥി​യാ​യി  പ​ങ്കെ​ടു​ക്കും. https://youtu.be/36uDK9rfquQ ബ​ഹ്റൈ​നി​ലെ​യും ഇ​ന്ത്യ​യി​ലെ​യും മ​ന്ത്രി​മാ​ർ, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ, ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി, പ്ര​മു​ഖ ബി​സി​ന​സ് സം​രം​ഭ​ക​ർ, വ്യ​ക്തി​ത്വ​ങ്ങ​ൾ, മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവർ പങ്കെടുക്കും. https://youtube.com/shorts/LMMF1zIKAek?si=xTb5Bqrp4gJI_ACW സെ​പ്റ്റം​ബ​ർ എ​ട്ടി​ന്  ബഹ്‌റൈൻ സമയം വൈ​കീ​ട്ട് 6.30ന് ​ഇ​ന്ത്യ​ൻ സ്കൂ​ൾ, ഇ​സാ ടൗ​ൺ അ​ങ്ക​ണ​ത്തി​ൽ ‘ട്രി​ബ്യൂ​ട്ട് ടു ​ബ​ഹ്റൈ​ൻ’ പൊ​തു​പ​രി​പാ​ടി​യി​ൽ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നൊ​പ്പം ക​ർ​ണാ​ട​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മ​ധു ബം​ഗാ​ര​പ്പ, ബ​ഹ്റൈ​ൻ മ​ന്ത്രി​മാ​ർ, എം.​എ.…

Read More

മനാമ: ഓണം ആഘോഷത്തിൻ്റെ ഭാഗമായി ബഹ്റൈനിലെ പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ അൽ റബീഹ് ഗ്രൂപ്പ് ഓഫ് മെഡിക്കൽ അവരുടെ കീഴിലുള്ള അൽ റബീഹ് മെഡിക്കൽ സെന്റർ , അൽ റബീഹ് ഡെന്റൽ സെന്റർ , അൽ റബീഹ് ഫാർമസി , അൽ റബീഹ് ഡെന്റൽ ലബോറട്ടറിയിലേയും മാനേജ്മെൻ്റും മുഴുവൻ സ്റ്റാഫുകളെയും ഉൾപ്പെടുത്തികൊണ്ടുള്ള വിപുലമായ ഓണാഘോഷം ഇന്ന് രാത്രി 10 മുതൽ സൽമാബാദ് ഗൾഫ് എയർ ക്ലബിൽ വെച്ച് നടത്തപ്പെടുന്നു. വിവിധ രാജ്യങ്ങളിലെ പൗരന്മാർ ഉൾപ്പെടുന്ന അൽറബീഹ് ഗ്രൂപ്പിൻ്റെ ഓണാഘോഷത്തിൽ പൂക്കളത്തോടൊപ്പം വിഭവസമൃദ്ധമായ സദ്യ, തിരുവാതിര, വടംവലി ഉൾപ്പടെ നിരവധി കലാപരിപാടികലും അരങ്ങേറും.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് 13, എറണാകുളം മെഡിക്കല്‍ കോളേജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 15 എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പി.ജി. സീറ്റുകള്‍ വര്‍ധിപ്പിച്ച് ശക്തിപ്പെടുത്തിപ്പെടുത്തുന്നതിനും അപ്‌ഗ്രേഡ് ചെയ്യുന്നതിനും വേണ്ടിയുള്ള സ്‌കീം അനുസരിച്ചാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്. ഈ സര്‍ക്കാര്‍ വന്ന ശേഷം കുറഞ്ഞ നാള്‍കൊണ്ട് 28 സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും 9 സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും അനുമതി നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതുകൂടാതെയാണ് 43 പിജി സീറ്റുകള്‍ കൂടി ലഭ്യമാകുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ വളര്‍ച്ചയ്ക്ക് ഇതേറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അനസ്‌തേഷ്യ 2, കമ്മ്യൂണിറ്റി മെഡിസിന്‍ 2, ഡെര്‍മറ്റോളജി 1, ഫോറന്‍സിക് മെഡിസിന്‍ 1, ജനറല്‍ മെഡിസിന്‍ 2, ജനറല്‍ സര്‍ജറി 2, പത്തോളജി 1, ഫാര്‍മക്കോളജി…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകളുടെ വിൽപ്പന ഇനി മുതൽ ഓണ്‍ലൈൻ വഴി. 50 വ‍ർഷത്തിലേറെയായി നടന്ന് വന്നിരുന്ന നേരിട്ടുള്ള വിൽപ്പനയാണ് ഓണ്‍ലൈൻ വഴിയാക്കുന്നത്. ഷാപ്പുകളുടെ നറുക്കെടുപ്പ് ഉള്‍പ്പെടെ ഓണ്‍ലൈൻ വഴിയായിരിക്കും. അബ്കാരി ചട്ട പ്രകാരം കള്ള് ഷാപ്പുകള്‍ ആദ്യ കാലങ്ങളിൽ ലേലം ചെയ്താണ് വിറ്റിരുന്നത്. കളക്ടറുടെ സാന്നിധ്യത്തിൽ വലിയ ഹാളുകള്‍ വാടക്കെടുത്താണ് ലേലം നടത്തിയിരുന്നത്. അബ്ദാരികള്‍ വീറും വാശിയോടെ ലേലം കൊണ്ടതോടെ ഉദ്യോഗസ്ഥരുടെ സ്വാധീച്ചുള്ള തെററായ പ്രവണകളും തുടങ്ങി. 2001ലെ മദ്യനയത്തിൽ ലേലം നിർത്തി കള്ള് ഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വിൽക്കാൻ തീരുമാനിച്ചു. ഓരോ ഷാപ്പ് ലൈസൻസിനും സർക്കാർ ഫീസ് നിശ്ചയിച്ചു. ഈ ഫീസ് നൽകാൻ താഷപര്യമുള്ളവർക്ക് വിൽപ്പനയിൽ പങ്കെടുക്കാം. 2002 മുതൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വിൽപ്പന തുടങ്ങി. ഒരു ഗ്രൂപ്പിൽ അഞ്ച് മുതൽ ഏഴ് ഷാപ്പുകള്‍ വരെ ഉണ്ടാകും. ഒരു ഷാപ്പ് ഏറ്റെടുക്കാൻ ഒന്നിലധികം പേരുണ്ടെങ്കിൽ നറുക്കെടുക്കും. ഇതിലും ആക്ഷേപങ്ങള്‍ വന്നതോടെയാണ് വിൽപ്പന ഓണ്‍ലൈൻ വഴിയാക്കാൻ തീരുമാനിച്ചത്. സാങ്കേതിക സർവകലാശാലയാണ്…

Read More