Author: News Desk

മനാമ: ബഹ്‌റൈനിലെ പ്രമുഖ കാർഗോ കമ്പനിയിലെ ജീവനക്കാരനായ വടകര കൈനാട്ടി സ്വദേശി റഹീസ് കുഴഞ്ഞുവീണു മരിച്ചു. ജോലിക്കിടയിൽ വൈകിട്ട് മൂന്ന് മണിക്കാണ്മരണപ്പെട്ടത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്‌. മൃതദേഹം സൽമാനിയ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികള്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. https://youtu.be/iy0j-l4OyLY?si=yWvULBWuAD3ZrOme&t=295

Read More

വിജയവാഡ: അഴിമതി കേസിൽ അറസ്റ്റിലായ മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലു​ഗു ദേഷം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. 371 കോടി രൂപയുടെ അഴിമതി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് നായിഡുവിനെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്. വിജയവാഡ മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിനു ജാമ്യം നിഷേധിച്ചത്. അഴിമതി കേസിന്റെ ​ഗൂഢാലോചനയിൽ നായിഡുവിന്റെ പങ്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കോടതി വ്യക്തമാക്കി. അറസ്റ്റ് നിയമ വിരുദ്ധമാണെന്ന നായിഡുവിന്റെ വാദം കോടതി തള്ളി. 409 വകുപ്പ് ചുമത്തി, പൊതുപ്രവർത്തകനെന്ന നിലയിൽ കുറ്റകരമായ വിശ്വാസവഞ്ചന നടത്തിയെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് കോടതി ശരിവച്ചു. അതേസമയം വിധി പ്രഖ്യാപിച്ച കോടതിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. കോടതി പരിസരത്ത് സംഘർഷാവസ്ഥയും ഉടലെടുത്തിട്ടുണ്ട്. 14 ദിവസത്തേക്ക് അദ്ദേഹത്തെ റിമാൻഡിൽ അയച്ചു. ഈ മാസം 23 വരെ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. നായിഡുവിനെ രാജമുന്ദ്രി ജയിലിലേക്ക് മാറ്റും. അതിനിടെ ഹൈക്കോടതിയെ ഉടൻ…

Read More

മ​നാ​മ: നി​യ​മ ദു​രു​പ​യോ​ഗ​വും നി​യ​മ​ലം​ഘ​ന​വും ഉ​ൾ​​പ്പെ​ടു​ന്ന വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യ​താ​യി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ അ​റി​യി​ച്ചു. ഡ്യൂ​ട്ടി ചെ​യ്യു​ക​യാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​നെ അ​ധി​ക്ഷേ​പി​ക്കു​ക​യും മോ​ശം വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ഔ​ദ്യോ​ഗി​ക സ്​​ഥാ​പ​ന​ത്തെ​ ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്ന വി​ഡി​യോയാ​ണ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​ത്. വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ ​പ്ലേറ്റുകൾ ​മോ​ഷ്​​ടി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ഇ​യാ​ൾ ന​ൽ​കു​ക​യും ചെ​യ്​​തു. ​നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ​പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Read More

തിരുവനന്തപുരം: മലയാളം ടെലിവിഷന്‍ സീരിയല്‍ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് കേരള വനിത കമ്മിഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് സെപ്റ്റംബര്‍ 11ന് രാവിലെ 10 ന് തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതിദേവി അധ്യക്ഷത വഹിക്കും. ബി. ഉണ്ണികൃഷ്ണന്‍, ജീജ സുരേന്ദ്രന്‍, ദിനേശ് പണിക്കര്‍, ബീന ആന്റണി, ശ്രീമൂവീസ് ഉണ്ണിത്താന്‍, വയലാര്‍ മാധവന്‍കുട്ടി, ഗായത്രി സുരേഷ്,  ഉണ്ണിചെറിയാന്‍, എസ്. ദേവി എന്നിവര്‍ വിഷയാവതരണം നടത്തും. നിര്‍ഭയ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ശ്രീലാമേനോന്‍ മുഖ്യപ്രഭാഷണം നടത്തും. വനിത കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ.പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, എലിസബത്ത് മാമ്മന്‍ മത്തായി, ഡയറക്ടര്‍ ഷാജി സുഗുണന്‍ തുടങ്ങിയവര്‍ സംസാരിക്കും. മലയാളം ടെലിവിഷന്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകള്‍ പബ്ലിക് ഹിയറിംഗില്‍ പങ്കെടുത്ത് അഭിപ്രായം അറിയിക്കണമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി…

Read More

മനാമ: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ 169ാം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ബ​ഹ്റൈ​നി​ലെ​ത്തിയ ഇ​ന്ത്യ​ൻ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വിന്ദ് റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ലി​ൽ പ്രത്യേക ക്ഷണിതാക്കൾക്കായി സംഘടിപ്പിച്ച ‘ട്രി​ബ്യൂ​ട്ട് ടു ​ബ​ഹ്റൈ​ൻ’ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ പൊളിറ്റിക്കൽ അഫയേഴ്സ് അണ്ടർസെക്രട്ടറി ഡോ: ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ, , വ്യ​വ​സാ​യ​പ്ര​മു​ഖ​നും ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി, ക​ർ​ണാ​ട​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മ​ധു ബം​ഗാ​ര​പ്പ, ബഹ്‌റൈനിലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വിനോദ് കെ ജേക്കബ്, ബഹ്‌റൈനിലെ ശ്രീനാരായണ കൂട്ടായ്മയുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന ചടങ്ങിൽ മുൻ രാഷ്ടപതി എം എ യൂസഫലിയെ ആദരിച്ചു. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും പ്രവാസികളുടെ പ്രാധാന്യത്തെക്കുറിച്ചും മുൻ രാഷ്‌ട്രപതി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. രാംനാഥ്‌ കോവിന്ദ്ജിയുമായി ദീർഘകാല ബന്ധമാണുള്ളതെന്ന് ചടങ്ങിൽ എം എ യൂസഫലി പറഞ്ഞു. 2019 മുതൽ രാഷ്ട്രപതിയായിരുന്ന രാംനാഥ്‌ കോവിന്ദ്ജിയുടെ…

Read More

മനാമ: ബ്ലഡ്‌ ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. പ്ലേറ്റ് ലെറ്റസ്‌ ഉൾപ്പെടെ എഴുപതോളം പേർ വിജയകരമായി രക്ത ദാനം നടത്തി. ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലീം, പ്രസിഡന്റ്‌ ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജിജോ, ട്രെഷറർ ഫിലിപ്പ് വർഗീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു അഗസ്റ്റിൻ,ജിബിൻ അശ്വിൻ,നിതിൻ,അസീസ് പള്ളം,രേഷ്മ ,വിനീത, ധന്യ, സലീന, ഫാത്തിമ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Read More

മനാമ:  ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ശ്രാവണം 2023 ഘോഷയാത്രമത്സരത്തിൽ ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ ‘വോയ്‌സ് ഓഫ് ആലപ്പി ഒന്നാം സമ്മാനം നേടി. ഏറ്റവും നല്ല ഘോഷയാത്രയ്ക്ക് പുറമെ, ഏറ്റവും നല്ല ആശയം, ഏറ്റവും നല്ല ഫ്‌ളോട്ട്, ഏറ്റവും നല്ല മാവേലി, ഏറ്റവും നല്ല പെർഫോമർ എന്നീ ഇനങ്ങളിലും വോയ്‌സ് ഓഫ് ആലപ്പി സമ്മാനാർഹരായി. ഏറ്റവും നല്ല മാവേലിയായി വോയ്‌സ് ഓഫ് ആലപ്പിയുടെ ഹമദ് ടൗൺ ഏരിയ പ്രസിഡൻറ് അനൂപ് ശശികുമാറും, ഏറ്റവും നല്ല പെർഫോമറായി ലാടവൈദ്യന്റെ വേഷം ചെയ്‌ത വോയ്‌സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ ജോയിൻ സെക്രട്ടറി ഹരിദാസ് മാവേലിക്കരയുമാണ് അർഹരായത്. വോയ്‌സ് ഓഫ് ആലപ്പിയുടെ കലാകാരന്മാരുടെ കൂട്ടായ്മയായ അരങ്ങ് ആലപ്പിയുടെ നേതൃത്വത്തിലുള്ള വഞ്ചിപ്പാട്ട്, ലേഡീസ് വിങ് സെക്രട്ടറി രശ്മി അനൂപിൻറെ നേതൃത്വത്തിൽ അരങ്ങേറിയ തിരുവാതിരകളി, കൊയ്ത്തുപാട്ട്, സുമൻ സഫറുള്ളയുടേയും സംഘത്തിന്റെയും ഡാൻസ്, ആലപ്പുഴയുടെ പ്രധാനപ്പെട്ട വിവിധ പ്രദേശങ്ങളുടെ പ്ളേകാർഡുകൾ, മിഴാവ്, കയർ വ്യവസായവും…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹറിനുള്ള മൂന്ന് ശ്രീനാരായണീയ പ്രസ്ഥാനങ്ങളും കൂടി സഹകരിച്ച് സംഘടിപ്പിക്കുന്ന 169മത് ഗുരുജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന ഇന്ത്യയുടെ മുൻ രാഷ്ട്രപതി രാമനാഥ് കോവിന്ദ് കുടുംബസമേതം സന്ദർശിച്ചു. സൊസൈറ്റി ചെയർമാൻ സനീഷ് കൂറമുള്ളിലും ജനറൽ സെക്രട്ടറി ബിനുരാജും കൂടി ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ ശിവഗിരി മഠം സ്വാമിമാരുടെയും ബി.കെ.ജി ഹോൾഡിങ് ചെയർമാൻ കെ.ജി ബാബുരാജിന്റെയും സാന്നിധ്യത്തിൽ പ്രശസ്ത സിനിമാതാരം നവ്യ നായർ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ പോസ്റ്റർ പ്രകാശന കർമ്മം നിർവഹിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ ആശംസകളും അറിയിച്ച് സംസാരിച്ചു.

Read More

മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ  സ്റ്റാർ വിഷൻ ഇവെന്റുമായി സഹകരിച്ചു  സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ പൊന്നോണം 2023 ന്റെ പോസ്റ്റർ ബഹു: കൊല്ലം ലോക്‌സഭ അംഗം എൻ .കെ. പ്രേമചന്ദ്രനും  ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ചേർന്ന് പ്രകാശനം ചെയ്തു.  കെ.സി.എ ഹാളിൽ വച്ച് നടന്ന പരിപാടി  കെ.പി.എ രക്ഷാധികാരിയും  ഇന്ത്യൻ സ്കൂൾ ചെയര്മാനുമായ  പ്രിൻസ് നടരാജൻ ഉത്‌ഘാടനം ചെയ്തു. കെ.പി.എ പ്രെസിഡന്റ്റ് നിസാർ കൊല്ലം  അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു  ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും , സെക്രട്ടറി സന്തോഷ് കാവനാട് നന്ദിയും പറഞ്ഞു.  കെ.പി.എ രക്ഷാധികാരി ചന്ദ്രബോസ്  സാമൂഹിക പ്രവർത്തകരായ  ഹരീഷ് നായർ, നൗഷാദ് മഞ്ഞപ്പാറ, അൻവർ ശൂരനാട്, സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ രാജ് കൃഷ്ണൻ,   കിഷോർ കുമാർ,  അനോജ് മാസ്റ്റർ, ബിനു കുണ്ടറ  എന്നിവർ ആശംസകൾ അറിയിച്ചു. സെപ്റ്റംബർ 29 നു ഇന്ത്യൻ സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ  ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.…

Read More

ഡാളസ്: പ്രോസ്പർ മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 3 ഞായറാഴ്ച ആർട്ടിഷ്യ കമ്മ്യൂണിറ്റി ഹാൾ വച്ച് നടത്തപ്പെട്ടു. മുൻവർഷത്തേക്കാളും ഏറെ ആവേശകരമായ പ്രതികരണമാണ്  പ്രോസ്പറിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളിൽ നിന്നും ഇത്തവണ ഓണാഘോഷത്തിനു ലഭിച്ചത്. കൺവീനർ ലീനസ് വർഗീസ് വിളക്ക് കൊളുത്തി ഓണാഘോഷ പരിപാടികൾ  ഉദ്ഘാടനം ചെയ്തു.  സാമുവൽ യോഹന്നാൻ സ്വാഗതം ആശംസിച്ചു. സാൻവി വിപിൻ M. C ആയി കാര്യപരിപാടികൾക്ക് നേതൃത്വം നൽകി. തിരുവാതിര, ജിമിക്കി ടീം എലിമെന്റിറി കുട്ടികളുടെ ഡാൻസ്, അനൂപിന്റെ സംഗീതം, മിഡിൽ സ്കൂൾ കുട്ടികളുടെ കാർമുകിൽ ടീമിന്റെ സിനിമാറ്റിക് ഡാൻസ്, രോഹൻ വർഗീസ്, സൂസൻ ജോർജ് എന്നിവരുടെ പാട്ട്, മമ്മൂട്ടി ടീം അവതരിപ്പിച്ച ഡാൻസ്. പുണ്യ, ഡിറ്റി, ലീനസ് ടീമിന്റെ ഗാനം, വനിതകളുടെ ഫ്യൂഷൻസ് ഡാൻസ്, യുവാക്കൾ അവതരിപ്പിച്ച കോമഡി സ്കിറ്റ് ഡാൻസ് എന്നിവ കണ്ണിനും കാതിനും കുളിർമയായി. കലാപരിപാടികൾ പങ്കെടുത്ത കുട്ടികൾ ചടങ്ങിൽ  മെഡലുകൾ ഏറ്റുവാങ്ങി. അജീഷ്, മുജീബ്, അർജുൻ, ജെറി, ജിബിൻസ്,…

Read More