Author: News Desk

തിരുവനന്തപുരം: വീണ്ടും ലോക കേരള സഭക്കായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വിദേശത്തേക്ക്. അടുത്ത മാസം 19 മുതൽ 22 വരെ സൗദി അറേബ്യയിൽ നടക്കുന്ന മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി വിദേശയാത്രക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നൽകി. ലണ്ടൻ സമ്മേളന സമയത്ത് തന്നെ തീരുമാനിച്ചതായിരുന്നു സൗദി സമ്മേളനം. ലോക കേരള സഭ ഈ വർഷം രണ്ട് മേഖലാ സമ്മേളനങ്ങളായിരുന്നു പ്രഖ്യാപിച്ചത് അമേരിക്കൻ സമ്മേളനം കഴിഞ്ഞു. ഇനി ഒക്ടോബറിൽ സൗദി മേഖലാ സമ്മേളനം നടക്കുക. ഒപ്പം കേരളത്തിലെ സമ്മേളനവും വരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരളസഭക്ക് രണ്ട് മാസം മുമ്പ് രണ്ടര കോടി അനുവദിച്ച് സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. മേഖലാസമ്മേളനം, യാത്ര, പരസ്യപ്രചാരണം എന്നിവയ്ക്കാണ് തുക അനുവദിച്ചത്. മേഖല സമ്മേളനത്തിന്‍റെ പബ്ളിസിറ്റി, യാത്ര, ഭക്ഷണം എന്നിവക്ക് 50 ലക്ഷം, ലോക കേരള സഭാ നിർദ്ദേശം നടപ്പാക്കാൻ വിദഗ്ധരെ കണ്ടുവരാനും പ്രചാരണത്തിനും ഒന്നരക്കോടി, വെബ് സൈറ്റ്, പരിപാലനും ഓഫീസ് ചെലവ് എന്നിവക്കും 50…

Read More

കൊച്ചി: അഴിമതികൾക്കെതിരെ പോരാടിയ പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് സൂചന. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. പൊലീസ് സ്ഥലെത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരനായിരുന്നു അദ്ദേഹം. കൊച്ചിയിലെ പാലാരിവട്ടം അഴിമതിയടക്കം പുറത്തേക്ക് കൊണ്ടുവരുന്നതിലും കേസെടുത്ത് അന്വേഷണം നടത്തുന്നതിലേക്ക് എത്തിയതിലും വലിയ പങ്കുവെച്ചയാളായിരുന്നു ഗിരീഷ് ബാബു. നിലവിൽ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള അദ്ദേഹത്തിന്റെ ഹർജി കോടതിയുടെ പരിഗണനയിലാണ്. മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം. മാസപ്പടിയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ആദ്യ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി തള്ളിയതോടെയാണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്.

Read More

മനാമ: അദ്ലിയ എഫ്.സി പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ അൽ മനരതൈൻ ഗ്രൗണ്ടിൽ വെച്ച് വ്യാഴാഴ്ച കൊടിയിറങ്ങി. ഒരു മാസത്തിനു മേലെയായി നാല് ടീമുകളാക്കി പരസ്പരം മാറ്റുരച്ച മത്സരങ്ങൾക്ക് ഒടുവിൽ അദ്‌ലിയ ഡാസ്ലേഴ്സ് വിജയകിരീടം നേടി. വിജയികൾക്കുള്ള കപ്പ് വിതരണം രക്ഷാധികാരി ഫൈസൽ, അദ്‌ലിയ എഫ്.സി സ്ഥാപക അംഗം ഇർഷാദ് തന്നട എന്നിവർ നിർവഹിച്ചു. വ്യക്തിഗത ജേതാക്കൾക്കുള്ള കപ്പുകൾ സംഘടകർ ആയ ജസീർ, ഇല്യാസ് , അഷീൽ, രമീഷലി, ഉവൈസ് എന്നിവർ വിതരണം ചെയ്തു.

Read More

കോഴിക്കോട്: സംസ്ഥാനത്ത്  നിപ സംശയത്തെത്തുടർന്ന് പരിശോധനയ്ക്ക് അയച്ച 42 സാംപിളുകള്‍ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുന്നവരും നെഗറ്റീവ് ഫലത്തില്‍ ഉള്‍പ്പെടുന്നു. ചികിത്സയിലുള്ളവരുടെ സ്ഥിതി മെച്ചപ്പെട്ടു വരുന്നതായും, ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. നെഗറ്റീവ് ആയതില്‍ ഭൂരിഭാഗവും രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ്. ഇത് വളരെ ആശ്വാസകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇന്നും 19 ടീമുകളുടെ പ്രവര്‍ത്തനം ഫീല്‍ഡില്‍ നടക്കുന്നുണ്ട്. സര്‍വൈലന്‍സിനെ സംബന്ധിച്ചിടത്തോളം, സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരുകയാണ്. ഏതാണ്ട് ഭൂരിഭാഗവും കവര്‍ ചെയ്തിട്ടുണ്ട്. ഇനി കണ്ടുപിടിക്കാനുള്ളവരെ പൊലീസിന്റെ സഹായത്തോടുകൂടി, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കൂടി കണ്ടെത്തി കോണ്‍ടാക്ട് ട്രേസ് ചെയ്യണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. തിരിച്ചറിഞ്ഞ ചിലരെ വിളിച്ചു ചോദിക്കുമ്പോള്‍ തങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ലെന്ന മറുപടി ലഭിക്കുന്ന സാഹചര്യമുണ്ട്. അതിനാല്‍ അതു വെരിഫൈ ചെയ്യാനാണ് പൊലീസിന്റെ സഹായം കൂടി തേടുന്നത്. കേന്ദ്രസംഘങ്ങള്‍ ഇന്നും പ്രദേശത്ത് പരിശോധന തുടരും.…

Read More

മനാമ: പതിമൂന്നാമത് എഡിഷൻ ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ നടത്തിപ്പിനായി 133 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഒക്ടോബർ 20 & 27 തിയതികളിലായി മനാമ പാകിസ്ഥാൻ ക്ലബ്ബിൽ വെച്ച് നടക്കുന്ന സാഹിത്യോത്സവിൽ അഞ്ഞൂറോളം കലാ പ്രതിഭകളും അനേകം കലാസ്വാദകരും ബഹ്‌‌റൈനിലെ സാംസ്കാരിക കലാസാഹിത്യ മണ്ഡലത്തിലെ പ്രമുഖരും സംബന്ധിക്കും. രിസാല സ്റ്റഡി സർക്കിളിന്റെ യൂനിറ്റ് സെക്ടർ സോൺ ഘടകങ്ങളിൽ നടക്കുന്ന സാഹിത്യോത്സവ് മത്സരങ്ങളിൽ വിജയിക്കുന്നവരാണ് നാഷനൽ മത്സരത്തിൽ മാറ്റുരക്കുക. കൂടാതെ വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച് കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും നാഷനൽ സാഹിത്യോത്സവ് മത്സര വേദിയിലെത്തും. ലിംഗ മത വ്യത്യാസമില്ലാതെ പത്ത് വിഭാഗങ്ങളിലായി ആർക്കും പങ്കെടുക്കാവുന്ന 82 ഇന കലാ സാഹിത്യ മത്സരങ്ങളാണ് സാഹിത്യോത്സവിന്റെ ഭാഗമായി നാഷനൽ തലത്തിൽ നടക്കുന്നത് . വിവിധ ഭാഷയിലുള്ള പ്രസംഗങ്ങൾ, ഗാനങ്ങൾ, സൂഫി ഗീതം, ഖവാലി, മാപ്പിളപ്പാട്ട് തുടങ്ങിയ മത്സരങ്ങൾക്ക് പുറമെ കാലിഗ്രഫി, പ്രബന്ധം, കവിത, കഥ, സോഷ്യൽ ട്വീറ്റ് പോലോത്ത വിവിധ രചന മത്സരങ്ങളും സാഹിത്യോത്സവിന്റെ മത്‌സര…

Read More

മനാമ: ബഹ്റൈൻ എന്ന പവിഴ ദീപിൽ കഴിഞ്ഞ പതിനെട്ടു വർഷകാലമായി പ്രവർത്തിക്കുന്ന അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായ “ഫ്രണ്ട്സ് ഓഫ് അടൂർ” ഈ വർഷവും അടൂരോണം 2023 എന്ന പേരിൽ അതിവിപുലമായ രീതിയിൽ ഓണാഘോഷം നടത്തി.. അംഗങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യത്തിൽ സെപ്റ്റംബർ മാസം 15 ആം തീയതി വെള്ളിയാഴ്ച സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്‌റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടത്തിയ അടൂരിന്റെ ഓണ സംഗമത്തിൽ അത്തപൂക്കളം, മാവേലി തമ്പുരാനോടൊത്തുള്ള ഘോഷയാത്ര, കുട്ടികളുടെയും മുതിർന്നവരുടേയും വിവിധയിനം കലാ കായിക മത്സരങ്ങൾ ,സിത്താർ സംഗീത കൂട്ടായ്മ യുടെ സംഗീത പരിപാടി ,ഓണസദ്യ എന്നിവ ക്രമിച്ചിരുന്നു. തുടർന്ന് പ്രസിഡന്റ്  ബിജു കോശി മത്തായി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആലത്തൂർ മണ്ഡലത്തിന്റെ പാർലമെന്റഗം കുമാരി രമ്യ ഹരിദാസ് എം. പി. മുഖ്യാതിഥി ആയി പങ്കെടുത്തു . ജനറൽ സെക്രട്ടറി  ബിജുമോൻ പി. വൈ. വന്നുചേർന്ന ഏവരെയും സ്വാഗതം ചെയ്തു .  രാജു കല്ലുംപുറം,  രാജേന്ദ്രകുമാർ നായർ…

Read More

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം “ആതിരയുടെ മകൾ അഞ്ജലി” സെപ്റ്റംബര്‍ 21ന് റിലീസ് ആകുമെന്ന് സോഷ്യൽ മീഡിയയിലൂടെ കുറിപ്പിലൂടെ അറിയിച്ചു. രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രമെത്തുന്നത്. ആദ്യ ഭാഗത്തിന്റെ റിലീസ് ആണ് സെപ്റ്റംബര്‍ 21ന് നടക്കുക. രണ്ടാം ഭാഗം ഉടനെ ഇറക്കുമെന്ന് അദ്ദേഹം പറഞ്ഞു. 5 ലക്ഷം രൂപാ ബജറ്റിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആരും വലിയ പ്രതീക്ഷയോടെ ഈ സിനിമ കാണരുതെന്നും ഒരുപാട് കൈയ്യടിക്കാനോ, വിസിലടിക്കാനോ, ആർമാധിക്കാനോ ഉള്ള കാര്യങ്ങൾ ഒന്നും ഈ സിനിമയിൽ ഇല്ലയെന്നും സന്തോഷ് വ്യക്തമാക്കി. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക് കുറിപ്പ്: എൻ്റെ 11 മത്തെ സിനിമ “ആതിരയുടെ മകൾ അഞ്ജലി” september 21 ന് release ആകുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു. ബാഹുബലി , KGF, പൊന്നിയിൻ സെൽവൻ, അവതാർ എന്നീ സിനിമകൾ പോലെ “ആതിരയുടെ മകൾ അഞ്ജലി” യും രണ്ടു മണിക്കൂർ ഉള്ള രണ്ടു ഭാഗങ്ങൾ (chapter 1, chapter 2) എന്നിങ്ങനെ ആണ്…

Read More

മനാമ: കെഎംസിസി ബഹ്റൈൻ വെസ്റ്റ് റിഫ ഏരിയ കമ്മറ്റി ജോയിന്റ് സെക്രട്ടറിയും സ്റ്റേറ്റ് കൗൺസിലറുമായ പേരാമ്പ്ര സ്വദേശി കെ എം മുനീബിന്റെ (28 വയസ്) നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. നാട്ടിൽ ഫ്ലെക്സ് ബോർഡ് വെക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഖിക്കുന്ന കുടുംബത്തിന്റെ പ്രയാസത്തിൽ കെഎംസിസി പങ്ക് ചേരുന്നതായി പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അറിയിച്ചു. പരേതനു വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തുവാനും നേതാക്കൾ അഭ്യർത്ഥിച്ചു. https://youtu.be/jDsSTdbZOqc?si=Itox7IBk-qFBcnuK&t=223

Read More

മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പ്രത്യേക സമ്മാനം ലഭിച്ചു. ഏറ്റവും മികച്ച അപൂർവ സൈബീരിയൻ ഫാൽക്കണുകളിൽ ഒന്നിനെയാണ് പുടിൻ ഹമദ് രാജാവിന് സമ്മാനമായി നൽകിയത്. പ്രസിഡന്റ് പുടിന്റെ രക്ഷാകർതൃത്വത്തിൽ റഷ്യൻ നഗരമായ വ്‌ളാഡിവോസ്റ്റോക്കിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്നതിനിടെയാണ് റഷ്യയിലെ ബഹ്‌റൈൻ അംബാസഡർ അഹമ്മദ് അബ്ദുൾറഹ്മാൻ അൽ സാത്തിക്ക് അപൂർവ ഫാൽക്കണിനെ സമ്മാനിച്ചത്. ഫോറത്തിന്റെ അരികിൽ അപൂർവ സൈബീരിയൻ ഫാൽക്കണുകളുടെ പ്രദർശനം നടന്നു. ഹമദ് രാജാവിന് ആശംസകൾ അറിയിക്കാൻ പ്രസിഡന്റ് പുടിൻ അംബാസഡറോട് അഭ്യർത്ഥിക്കുകയും ഫോറത്തിൽ ബഹ്‌റൈന്റെ പങ്കാളിത്തത്തെ അഭിനന്ദിക്കുകയും ചെയ്തു. പ്രസിഡന്റ് പുടിൻ ബഹ്‌റൈനോടുള്ള നന്ദി സൂചകമായി 2024 ജൂൺ 5-8 തീയതികളിൽ നടക്കുന്ന സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിന്റെ “ഗസ്റ്റ് ഓഫ് ഓണർ” ആയി ബഹ്‌റൈനെ നിയമിക്കാനും റഷ്യൻ പ്രസിഡന്റ് നിർദ്ദേശിച്ചു.

Read More

മ​നാ​മ: നോർത്തേൺ ഗവർണറേറ്റിൽ എ​ൽ.​എം.​ആ​ർ.​എ സംയുക്ത പരിശോധന കാമ്പയിൻ നടത്തി. നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​താ​നും പേ​ർ പി​ടി​യി​ലാ​യി. നാഷണാലിറ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​ അ​ഫ​യേ​ഴ്​​സ്, നോർത്തേൺ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ ഒ​രു​മി​ച്ചു​കൂ​ടു​ന്ന സ്​​ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ പി​ടി​കൂ​ടി​യ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

Read More