Author: News Desk

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്‌ടോബര്‍ 15-ന് വൈകിട്ട് മൂന്നു മണിക്ക് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കാലാവസ്ഥ വ്യതിയാനമനുസരിച്ചു കപ്പലിന്റെ വേഗതയില്‍ കുറവു വന്നതനുസരിച്ചു ഗുജറാത്തിലെ മുംദ്രയില്‍ നിന്നുള്ള മടക്കയാത്ര വൈകുമെന്നതിനാലാണ് നേരത്തെ നിശ്ചയിച്ച ഉദ്ഘാടന തീയതിയായ ഒക്ടോബര്‍ നാലില്‍ മാറ്റം വന്നത്. 13നോ 14നാ കപ്പല്‍ വിഴിഞ്ഞത്ത് എത്തും. കൃത്യതയ്ക്കു വേണ്ടിയാണ് 15-ന് തീയതി നിശ്ചയിച്ചതെന്നു മന്ത്രി പറഞ്ഞു. സ്വപ്ന പദ്ധതിയുടെ പൂര്‍ത്തീകരണം എന്ന നിലയ്ക്ക് ഉദ്ഘാടന ചടങ്ങ് ആകര്‍ഷകമാക്കാനാണ് ശ്രമം. പാറക്കല്ലുകള്‍ എത്തിക്കുന്നതിലുള്ള തടസങ്ങള്‍ നീക്കുമെന്നും തമിഴ്‌നാടുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകളും വഹിച്ചു വന്ന ഷെന്‍ഹുവ-15 എന്ന കപ്പല്‍ പ്രതീക്ഷിച്ച പോലെ 24ന് ഉച്ചകഴിഞ്ഞു 2.16ന് തുറമുഖത്തിനു അഭിമുഖമായ പുറം കടലിലൂടെ കടന്നു പോയിരുന്നു്. തീരത്തു നിന്നു 55 കിലോമീറ്റര്‍ ഉള്ളിലായിട്ടായി വളരെ വേഗം കുറച്ചായിരുന്നു യാത്ര. വൈകിട്ട് 6ന് കൊല്ലം കടന്നു. https://youtu.be/qClX9vaQTck?si=KAghNrmz5KmgA2Sf കപ്പലിലുള്ള അഞ്ചു…

Read More

കൊട്ടാരക്കര: സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന ഹര്‍ജിയില്‍ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി. അടുത്ത മാസം 18-ന് ഗണേഷ് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. പരാതിക്കാരിക്കു വീണ്ടും സമന്‍സ് അയയ്ക്കും. ഹര്‍ജിക്ക് എതിരെയുള്ള ഹൈക്കോടതിയുടെ സ്റ്റേ അവസാനിച്ച സാഹചര്യത്തിലാണ് വിഷയം കോടതി വീണ്ടും പരിഗണിച്ചത്. ഗണേഷ് കുമാറും പരാതിക്കാരിയും ഇന്നു ഹാജരായിരുന്നില്ല. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കൊട്ടാരക്കര കോടതി 624- 2021 നമ്പറായി പ്രതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് അടക്കം തെളിവുകള്‍ വാദി ഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 14 പേര്‍ മൊഴി നല്‍കി. സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബി.ഗണേഷ്‌കുമാറും പരാതിക്കാരിയും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തുടര്‍ നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. പത്തനംതിട്ട ജയിലില്‍ വച്ച് എഴുതിയ കത്തില്‍ 21 പേജ് ഉണ്ടായിരുന്നെന്നും പിന്നീട് നാല്…

Read More

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനത്തില്‍ ബിജെപി തരംതാണ രാഷ്ട്രീയ കളി നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. വന്ദേഭാരത് ബിജെപി ഓഫീസ് പോലെയാക്കിയെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരനാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. മുരളീധരന്‍ ഇല്ലാത്ത പത്രാസ് കാണിക്കരുത്. സഹമന്ത്രിമാരുടെ ഡല്‍ഹിയിലെ റോള്‍ എന്നെ കൊണ്ട് പറയിപ്പിക്കരുത്. പ്രധാനമന്ത്രി ഓടുമ്പോള്‍ പിന്നാലെ ഓടുകയാണ് പണി, കൂടുതല്‍ എഴുന്നുള്ളിക്കാതിരിക്കുകയാണ് നല്ലതെന്നും മുരളീധരന്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ എത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ വണ്ടിയെ സ്വീകരിക്കുന്നതില്‍ തെറ്റില്ല. എത്തിയവര്‍ പാര്‍ട്ടി പതാകയുമായി വണ്ടിയില്‍ കയറിയിട്ട് അവരുടെ നേതാക്കന്‍മാര്‍ക്കായി മുദ്രാവാക്യം വിളിക്കുന്നത് തെറ്റായ പ്രവണതയാണ്. ഇത് ഞങ്ങള്‍ക്കും അറിയാഞ്ഞിട്ടല്ല. ഞങ്ങള്‍ ഇത് ചെയ്താല്‍ നാളെ അതിന്റെ പേരില്‍ കേരളത്തിന് കിട്ടേണ്ട ട്രെയിനുകള്‍ മുടങ്ങുമെന്നതിനാലാണ് ചെയ്യാത്തത്. അത് ദൗര്‍ബല്യമായി കാണരുതെന്നും മുരളീധരന്‍ പറഞ്ഞു. രണ്ടാം വന്ദേഭാരത് ആരുടെയെങ്കിലും സമ്മര്‍ദം കൊണ്ട് മാത്രമല്ല, ആദ്യത്തെ വന്ദേഭാരത് മികച്ച വരുമാനം നല്‍കിയത് കൊണ്ട് കൂടിയാണ്…

Read More

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോസ് കത്തീഡ്രലിൽ എക്യൂമെനിക്കൽ കോൺഫെറെൻസിനും ടീനേജെഴ്സ് കൗണ്സിലിംഗിനും നേതൃത്വം നൽകുവാനായി എത്തിച്ചേർന്ന മലങ്കര സഭയുടെ സീനിയർ വൈദികനും അമേരിക്കൻ പ്രസിഡന്റ് ഓഫിസ് ഓഫ് ഗവൺമന്റ്‌ വൈഡ് പോളിസി എക്സിക്യൂട്ടീവ് ഡയറക്ടറും ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററും കൂടിയായ റവ. ഫാ. അലക്സാണ്ടർ ജെ. കുരിയനെ ഇടവക വികാരി റവ. ഫാ സുനില്‍ കുര്യന്‍ ബേബി, ട്രസ്റ്റി ജീസണ്‍ ജോര്‍ജ്ജ്, സെക്രട്ടറി ജേക്കബ് പി. മാത്യൂ എന്നിവര്‍ ചേർന്ന് എയർപോർട്ടിൽ സ്വീകരിക്കുന്നു. https://youtu.be/BnkxBfLyHD8?si=qXDIIlLjNSuxU-4C&t=257

Read More

മനാമ: ബഹ്റൈനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി ചേർന്നുകൊണ്ടാണ് ബഹ്‌റൈൻ മീഡിയ സിറ്റി ഇത്തവണ 30 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2023 സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിവിധ ലേബർ ക്യാമ്പുകളിലെ ആയിരം തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യ ഒരുക്കുന്നതെന്ന് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. പരിപാടിയിൽ നിരവധി വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കും. ഈ വർഷത്തെ ഓണസദ്യയുടെ വൻ വിജയത്തിനും, സുഖമമായ നടത്തിപ്പിനുമായി ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ 75-അംഗ സംഘാടക സമിതിയും രൂപീകരിച്ചു. https://youtu.be/BnkxBfLyHD8?si=vBI-VwMX7IwOImmS&t=221 ശ്രാവണ മഹോത്സവം 2023 പ്രോഗ്രാം കമ്മിറ്റി ചെയർമാനും ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായ മോനി ഒടിക്കണ്ടത്തിലും, വൈസ് ചെയർമാൻമാരായ സുധീർ തിരുനിലത്ത്, ഹരീഷ് നായർ, എബ്രഹാം ജോൺ, ബഷീർ അമ്പലായി, എന്നിവരും ജനറൽ കൺവീനറായി അൻവർ നിലമ്പൂറൂമാണ് 75 അംഗങ്ങളുള്ള സംഘാടക സമിതിയെ നിയന്ത്രിക്കുന്നത്. കൂടാതെ മറ്റു കൺവീനർമാരായ അജി പി ജോയ്, അജിത് കുമാർ, സൽമാൻ…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ശ്രീനാരായണ ഗുരുദേവന്റെ 96 മത് മഹാസമാധി ദിനം സൊസൈറ്റിയുടെ ഹാളിൽ”ഗുരു പൗർണമി” എന്ന പേരിൽ ആചരിച്ചു. പ്രമുഖ വാഗ്മിയും, അധ്യാപകനും, പ്രഭാഷകനുമായ ബിജു പുളിക്കലേടത്ത് വിശിഷ്ട അതിഥിയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മൂന്നുദിവസം നീണ്ടു നിന്ന പ്രഭാഷണ പരമ്പര അരങ്ങേറി. ഗുരുദേവന്റെ സന്ദേശങ്ങളും, വചനങ്ങളും, കൃതികളും അദ്ദേഹം ഗുരുദേവ വിശ്വാസികൾക്ക് വിവരിച്ച് നൽകി. നൂറുകണക്കിന് ഭക്തർ പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ വിശിഷ്ട അതിഥിയെ പൊന്നാട അണിയിച്ച് ആദരിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് ഉപഹാരം നൽകുകയും മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങൾ ആശംസകൾ അറിയിക്കുകയും ചെയ്തു. വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും പറഞ്ഞു. https://youtu.be/qClX9vaQTck?si=1CR_k9nNCLjRsgex&t=28 വരും ദിവസങ്ങളിൽ കൂടുതൽ ജനോപകാരപ്രദമായ പരിപാടികളും, നവരാത്രി ആഘോഷവും, വിദ്യാരംഭവും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Read More

മനാമ: ബോധിധർമ്മ മാർഷൽ ആർട്സ് അക്കാദമിയുടെ കീഴിലുള്ള ഈസ് ഓഫ് കുംഫു ബഹ്റൈനിലെ ഷംസ് അക്കാദമിയിൽ ഗ്രേഡിങ് ടെസ്റ്റ് നടന്നു. ചീഫ് മാസ്റ്റർ ഷാമിർഖാന്റെ മാർഷൽ ആർട്സ് രംഗത്തെ തന്റെ ഇരുപത്തിയഞ്ചാം വാർഷിക ദിനത്തോട് അനുബന്ധിച്ച് നടന്ന ഗ്രേഡിങ് ടെസ്റ്റിൽ ബഹ്റൈനിലെ മുഹറക്ക് മലയാളി സമാജം, ഷംസ് അക്കാദമി ഇസാ ടൗൺ, സ്കിൽ മിഷൻ അക്കാഡമി അദ്‌ലിയ, ന്യൂ ഹൊറൈസൺ സ്കൂൾ സഗയ, അബുൽ ജിം സൽമാനിയ എന്നീ സ്കൂളുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 80 കുട്ടികൾക്കാണ് ടെസ്റ്റ് നടത്തിയത്. https://youtu.be/qClX9vaQTck?si=69TAHumCwxmCcQLI&t=102 വിജയികളായ കുട്ടികൾക്ക് മുഖ്യാതിഥികളായി എത്തിയ ഷംസ് അക്കാദമി ഡയറക്ടർ ഫരീദ് ഷുഹൈബ്, ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യു, സ്കിൽ മിഷൻ അക്കാഡമി ഡയറക്ടർ പ്രിൻസി, എംഎംഎ ലോക ചാമ്പ്യനായ ഹുസൈൻ എന്നിവർ ബ്രൗൺ, ഗ്രീൻ, ബ്ലൂ, യെല്ലോ എന്നീ ബെൽറ്റുകളും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ചടങ്ങിൽ ജോളി ജോസഫ് മോട്ടിവേഷൻ സ്പീച്ചും നടത്തി. ആയോധന കലാരംഗത്ത് 25…

Read More

കാ​സ​ർ​ഗോ​ഡ്: വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ആ​രു​ടെ​യും കു​ടും​ബ സ്വ​ത്ത​ല്ലെ​ന്ന് രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. കേ​ര​ള​ത്തി​ന് അ​ര്‍​ഹ​ത​പ്പെ​ട്ട ട്രെ​യി​നാ​ണ് വ​ന്ദേ​ഭാ​ര​ത്. കേ​ര​ള​ത്തി​നു പ​ത്ത് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു അ​ര്‍​ഹ​ത​യു​ണ്ടെ​ന്നും കാ​സ​ര്‍​ഗോ​ട്ട് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ വേ​ദി​യി​ലി​രി​ക്കെ​യാ​ണ് ഉ​ണ്ണി​ത്താ​ന്‍റെ പ​രാ​മ​ർ​ശം. എ​ന്നാ​ല്‍ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന് ഒ​രു ആ​ശ​ങ്ക​യും വേ​ണ്ടെ​ന്നും കേ​ര​ള​ത്തി​ന് അ​ര്‍​ഹ​മാ​യ​തെ​ല്ലാം കി​ട്ടു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ മ​റു​പ​ടി ന​ല്‍​കി. 400 വ​ന്ദേ​ഭാ​ര​തു​ക​ളി​ല്‍ പ​ത്ത​ല്ല, അ​തി​ല്‍ കൂ​ടു​ത​ല്‍ കേ​ര​ള​ത്തി​ന് കി​ട്ടു​മെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇതിനിടെ, കേ​ര​ള​ത്തി​ന​നു​വ​ദി​ച്ച ര​ണ്ടാം വ​ന്ദേ​ഭാ​ര​തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ച​ട​ങ്ങി​നെ ചൊല്ലി തർക്കം. പ്ര​സം​ഗി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​.എൽ.​എ ഇ​റ​ങ്ങി​പ്പോ​യി. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ മു​നീ​ര്‍ എ​ന്നി​വ​ര്‍​ക്ക് വേ​ദി​യി​ല്‍ ഇ​രി​പ്പി​ടം ലഭിച്ചില്ലെന്നും പ​രാ​തിയുണ്ട്.

Read More

തിരുവനന്തപുരം: സംവിധായകൻ കെ.ജി.ജോർജിന്റെ വിയോഗവാർത്തയോടുള്ള പ്രതികരണത്തെ തുടർന്നുണ്ടായ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കെ.ജി.ജോർജ് ആണ് മരിച്ചതെന്നു ചോദ്യത്തിൽനിന്നു മനസ്സിലായിരുന്നില്ലെന്നും ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങൾക്കിടയിൽ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ചോദ്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു. സമാനപേരിലുളള പഴയകാല സഹപ്രവർത്തകനാണ് മനസ്സിൽ വന്നത്. കൃത്യമായി ചോദിച്ചറിയാതിരുന്നത് വീഴ്ചയായി അംഗീകരിക്കുന്നെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും സുധാകരൻ സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു. ‘‘ജോർജ് നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു’’ എന്നാണു കെ.ജി.ജോർജിന്റെ വിയോഗത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സുധാകരൻ പ്രതികരിച്ചത്. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും സുധാകരൻ പറഞ്ഞു. ഇതോടെ സമൂഹമാധ്യമങ്ങളിൽ സുധാകരനെതിരെ ട്രോളുകൾ നിറയുകയായിരുന്നു. കെ.സുധാകരന്റെ കുറിപ്പിന്റെ പൂർണരൂപം: രാവിലെ കെ.ജി.ജോർജ് മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോൾ അനുചിതമായ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായി. മലയാളത്തിന്റെ അഭിമാനമായ സിനിമാപ്രവർത്തകൻ കെ.ജി.ജോർജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തിൽനിന്ന് എനിക്ക് മനസ്സിലായിരുന്നില്ല. സമാനപേരിലുളള എന്റെ പഴയകാല സഹപ്രവർത്തകനാണ് മനസ്സിൽ വന്നത്. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങൾക്കിടയിൽ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള…

Read More

തിരുവനന്തപുരം: നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച പൊതു അവധിയിൽ മാറ്റം. ഈ മാസം 27-ന് നിശ്ചയിച്ചിരുന്ന അവധി 28-ലേക്കാണ് മാറ്റിയത്. വിവിധ മുസ്ളിം സംഘടനകളുടെ ആവശ്യം പരിഗണിച്ചാണിത്. മാസപ്പിറവി കാണാത്തതിനാൽ അവധി മാറ്റണമെന്ന ശുപാർശയടങ്ങിയ പൊതുഭരണ വകുപ്പിന്റെ ഫയലിൽ മുഖ്യമന്ത്രി ഒപ്പിടുകയായിരുന്നു.മാസപ്പിറവി കാണാത്തത് പ്രകാരം കേരളത്തിൽ 28ന് നബിദിനം ആചരിക്കാൻ ഖാസിമാരും മതപണ്ഡിതരും ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവധി മാറ്റുന്നതിനുള്ള ശുപാർശ മുഖ്യന്ത്രിയുടെ മുമ്പിലെത്തിയത്. അവധി 28ലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം എന്നിവർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മന്ത്രിമാരായ വി. അബ്‌ദുൾ റഹിമാൻ,​ അഹമ്മദ് ദേവർകോവിൽ എന്നിവർക്കും കത്ത് നൽകിയിട്ടുണ്ട്.

Read More