- ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
- കാര്യവട്ടത്തെ ഇന്ത്യ-ന്യൂസിലൻഡ് ടി20ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു, സഞ്ജുവിന്റെ കളി നേരില്‍ കാണാന്‍ കുറഞ്ഞ നിരക്ക് 250 രൂപ
- ദീപക്കിന്റെ ആത്മഹത്യ: ഷിംജിത റിമാന്‍ഡില്‍; മഞ്ചേരി ജയിലില്‍
- ബഹ്‌റൈനിൽ വ്യാജ ഭിന്നശേഷി നിയമനം തടയണമെന്ന നിർദ്ദേശം പാർലമെൻ്റ് അംഗീകരിച്ചു
- മയക്കുമരുന്ന് കച്ചവടം: ബഹ്‌റൈനിൽ രണ്ടു പേർക്ക് 15 വർഷം വീതം തടവ്
- ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിത അറസ്റ്റില്‍; പിടിയിലായത് വടകരയിലെ ബന്ധുവീട്ടില്‍ നിന്ന്.
- കുടുംബത്തോടൊപ്പം പൊട്ടിച്ചിരിക്കാന്‍ ‘മാജിക് മഷ്റൂംസ്’; ചിത്രം ആരെയും നിരാശപ്പെടുത്തില്ലെന്ന് നിര്‍മ്മാതാവ് അഷ്റഫ് പിലാക്കല്‍
- മനാമ ഇനി യുവ അറബ് സംരംഭകരുടെ തലസ്ഥാനം
Author: News Desk
മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വേനൽകാലത്ത് തൊഴിലാളികളെ സഹായിക്കാനായി നടത്തി വന്ന സേവന പ്രവർത്തനമായ ബി എം ബി എഫ് ഹെൽപ്പ് ഡ്രിങ്ക് പദ്ധതി സമാപിച്ചു. ആയിരത്തോളം പേർ ജോലി ചെയ്യുന്ന ടൂബ്ലിയിലെ സിബാർക്കോ വർക്ക് സൈറ്റിൽ വെച്ച് നടന്ന സമാപന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ബഹ്റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടറേറ്റ് ഇൻഫർമേഷൻ ഫോളോ അപ് മേധാവി യൂസഫ് യാക്കൂബ് ലോറിയുടെ അദ്ധ്യക്ഷതയിൽ വിതരണം നടന്നു. https://youtu.be/ebEhyNAWwtY?si=JHmfyAKh-79Ok3u7&t=48 ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, വൺ ബഹ്റൈൻ മേധാവി ആന്റണി പൗലോസ്, സുബൈർ കണ്ണൂർ, സക്കരിയ പി പുനത്തിൽ, നജീബ് കടലായി, നാസർ മഞ്ചേരി, കിംസ് ഹോസ്പിറ്റൽ സി ഒ ഒ താരിഖ് നെജീബ്, ദാർ അൽഷിഫ ഡയറക്ടർ സമീർ പൊറ്റച്ചോല, ഐ എൽ എ പ്രസിഡന്റ്…
മനാമ: ഗാന്ധി സ്‌മൃതികളുമായി ഇന്ത്യൻ സ്‌കൂളിൽ സോഷ്യൽ സയൻസ് ദിനം ആഘോഷിച്ചു. സോഷ്യൽ സയൻസ് വകുപ്പ് സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിർ സന്നിഹിതരായിരുന്നു. മഹാത്മാഗാന്ധിയെയും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെയും കുറിച്ചുള്ള ഇന്റർ സ്കൂൾ ക്വിസ് മത്സരമായിരുന്നു പ്രധാന പരിപാടി. ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായിരുന്നു ക്വിസ് മത്സരം. ക്വിസ് മാസ്റ്റർ രാജേഷ് നായർ നടത്തിയ ക്വിസ് മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. https://youtu.be/ebEhyNAWwtY?si=Re2lZOPLfivARtGL&t=126 മുഖ്യാതിഥി രവിശങ്കർ ശുക്ല ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. പ്രധാന അധ്യാപകൻ ജോസ് തോമസ് ഗാന്ധിജിയെക്കുറിച്ചും അദ്ദേഹത്തിന്റെ ആശയങ്ങളെക്കുറിച്ചും സംസാരിച്ചു. നേരത്തെ ജനനി മുത്തുരാമൻ സ്വാഗതം പറഞ്ഞു. നിഹാ മറിയം റിനിൽ, എയ്ഞ്ചൽ മരിയ ബാബു എന്നിവർ അവതാരകരായിരുന്നു. സോഷ്യൽ സയൻസ് വകുപ്പ് മേധാവി ആനി ജോൺ നന്ദി പറഞ്ഞു. തുടർന്ന്…
മനാമ: യു എസ് ഗവർമെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ, സീനിയർ എക്സിക്യൂട്ടീവ് സർവീസ് (S E S I ), ഡെപ്യൂട്ടി അസ്സോസിയേറ്റ് അഡ്മിനിസ്ട്രേറ്ററും ആയ ഫാ. അലക്സാണ്ടർ ജെ കുരിയനുമായി വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. ബഹറിനിൽ സെയിന്റ് മേരീസ് ഓർത്തഡോൿസ് പള്ളിയിൽ ഹൃസ്വസന്ദർശനത്തിയ അച്ചൻ മലങ്കര ഓർത്തഡോൿസ് സഭയുടെ അമേരിക്കയിലെ സീനിയർ വൈദികനും പ്രഭാഷകനും, മോട്ടിവേഷൻ സ്‌പീക്കറുമാണ്. 140 തിലധികം രാജ്യങ്ങളിൽ സന്ദർശിച്ച ഫാ. അലക്‌സാണ്ടർ, കൃത്യനിർവിഹണത്തിനിടെ ബാഗ്ദാദിൽ വച്ച് ഭീകരുടെ അക്രമണത്തിന് ഇരയാവുകയും, അത്ഭുതകരമായി തീവ്ര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. https://youtu.be/ebEhyNAWwtY?si=Fj0QNiArznL-52_o&t=254 അഫ്ഗാനിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ ഔദ്യോഗിക വക്താവായി കഴിഞ്ഞ പല അമേരിക്കൻ പ്രസിഡന്റുമാരുടെ കാലയളവിൽ വാഷിങ്ങ്ടൺ ഡി സി യിൽ പ്രവർത്തിക്കുന്ന അച്ചൻ തൻ്റെ സ്കൂൾ പഠനശേഷം അമേരിക്കലിലേക്ക് ഉപരിപഠനാർത്ഥം പോയെങ്കിലും കേരളത്തിനെ നെഞ്ചിലേറ്റി ഇപ്പോഴും മലയാള സംസ്കാരവും ഭാഷയും പ്രോത്സാഹിപ്പിക്കുവാനും പ്രവർത്തന നിരത്താനാണ്. വേൾഡ് മലയാളീ കൗണ്സിലിന്റെ അത്തരം പ്രവർത്തനങ്ങളെ അച്ചൻ പ്രശംസിച്ചു.…
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വിലവര്‍ധനവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ വില പ്രകാരം കൊച്ചിയില്‍ 1747.50 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടര്‍ വില, 1731.50 രൂപ ആയി ഉയര്‍ന്നു. സെപ്തംബര്‍ ഒന്നിന് വാണിജ്യ സിലിണ്ടര്‍ വില 160 രൂപ കുറച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും വില കൂട്ടുന്നത്.
ന്യൂഡൽഹി: രാജ്യത്ത് ഓൺലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഭേദഗതി ചെയ്ത ജിഎസ്ടി നിയമ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇത് സംബന്ധിച്ച വിവരങ്ങൾ ധനമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഓൺലൈൻ ഗെയിമുകൾക്കായി ഭേദഗതി വരുത്തിയ വ്യവസ്ഥകൾ ഒക്ടോബർ ഒന്ന് മുതൽ നടപ്പാക്കുമെന്ന് ഓഗസ്റ്റിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. 2024 ഏപ്രിൽ മുതലാണ് നികുതി സംവിധാനത്തിന്റെ അവലോകനം നടത്തുക. കേന്ദ്ര ജിഎസ്ടി നിയമത്തിലെ മാറ്റങ്ങൾ അനുസരിച്ച്, ഇ-ഗെയിമിംഗ് അടക്കമുള്ളവയ്ക്ക് ഇനി മുതൽ ലോട്ടറി, വാതുവെയ്പ്പ്, ചൂതാട്ടം എന്നിവയ്ക്ക് സമാനമായ നികുതി ഈടാക്കുന്നതാണ്. കൂടാതെ, ഓൺലൈൻ വാതുവെയ്പ്പിൽ പന്തയത്തുകയുടെ മുഖവിലയുടെ 28 ശതമാനം ജിഎസ്ടി ആയി ഈടാക്കും. അതേസമയം, ഇന്റഗ്രേറ്റഡ് ജിഎസ്ടി നിയമത്തിലെ ഭേദഗതികൾ ഓഫ് ഷോർ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്ക് ഇന്ത്യയിൽ രജിസ്ട്രേഷൻ എടുക്കുന്നതും, നികുതി അടയ്ക്കുന്നതും നിർബന്ധമാക്കുന്നതാണ്. ഓഗസ്റ്റ്, ജൂലൈ മാസങ്ങളിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജിഎസ്ടി കൗൺസിൽ ഓൺലൈൻ ഗെയിമുകൾക്ക് നികുതി ചുമത്തുന്നതുമായി…
ദുബൈ: ഉയര്‍ന്ന വിലയുള്ള ദുബൈ ഗ്ലോബല്‍ വില്ലേജ് വിഐപി പാക്കേജ് ടിക്കറ്റുകള്‍ വില്‍പ്പന ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു. 28ാം സീസണില്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നതിനായി ഞങ്ങള്‍ കാത്തിരിക്കുന്നു- സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഗ്ലോബല്‍ വില്ലേജ് പോസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് ആയിരക്കണക്കിന് ദിര്‍ഹമുകള്‍ വിലമതിക്കുന്ന ദുബൈയിലെ ഗ്ലോബല്‍ വില്ലേജ് വിഐപി പായ്ക്കുകള്‍ വില്‍പ്പന തുടങ്ങിയത്. വിര്‍ജിന്‍ മെഗാസ്റ്റോര്‍ ടിക്കറ്റ് വെബ്‌സൈറ്റില്‍ രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് 11.21ന് വിറ്റുതീര്‍ന്നു. ഡയമണ്ട് വിഐപി പായ്ക്കുകള്‍ക്ക് 7,000 ദിര്‍ഹമും പ്ലാറ്റിനം പായ്ക്കുകള്‍ക്ക് 2,950 ദിര്‍ഹമുമാണ് വില. ഗോള്‍ഡ് പായ്ക്കുകള്‍ക്ക് 2,250 ദിര്‍ഹവും സില്‍വര്‍ പായ്ക്കുകള്‍ക്ക് 1,750 ദിര്‍ഹവുമാണ് ഈടാക്കിയത്. ലോകപ്രശസ്തമായ ദുബായ് ഗ്ലോബല്‍ വില്ലേജ് 28ാം സീസണ്‍ ഒക്‌ടോബര്‍ 18ന് ആരംഭിക്കും. വിഐപി പായ്ക് ടിക്കറ്റുകളിലൊന്നില്‍ 28,000 ദിര്‍ഹം വിലമതിക്കുന്ന ഒരു ‘ഗോള്‍ഡന്‍ ചെക്ക്’ സര്‍പ്രൈസ് സമ്മാനമുണ്ട്. വിഐപി എന്‍ട്രി ടിക്കറ്റുകള്‍, വിഐപി പാര്‍ക്കിങ് സ്റ്റിക്കറുകള്‍ തുടങ്ങി നിരവധി…
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. മ്യാന്‍മര്‍, ബംഗ്ലാദേശ് ഭീകരവാദ സംഘങ്ങളെ ഉപയോഗിച്ച് മണിപ്പൂരില്‍ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍, സെയ് മിന്‍ലുന്‍ ഗാംഗ്‌ടെ എന്ന വ്യക്തിയെ ചുരാചന്ദ്പൂരില്‍ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. മണിപ്പൂരിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമം നടത്തിയെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. അതേ സമയം, മണിപ്പൂര്‍ മന്ത്രി എല്‍ സുസീന്ദ്രോയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.
മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ പുതിയ ശാഖ ബഹ്‌റൈനിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. ബഹ്‌റൈനിലെ പത്താമത്തെ ശാഖയാണ് ഗുദൈബിയയിൽ തുറന്നത്. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ പുതിയ ശാഖയുടെ ഉത്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം. എ യൂസഫലി, മന്ത്രിമാർ, വിശിഷ്ട വ്യക്തികൾ, സീനിയർ മാനേജ്‌മെന്റ് എന്നിവർ സന്നിഹിതരായിരുന്നു. ചരിത്രപ്രസിദ്ധമായ ഗുദൈബിയയിൽ 40,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് സജ്ജമായിരിക്കുന്നത്. ബഹ്‌റൈന്റെ പുരോഗതിക്ക് ലുലു ഗ്രൂപ്പിന്റെ ശക്തമായ പിന്തുണയെ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ അഭിനന്ദിച്ചു. ഗുദൈബിയയിൽ തങ്ങളുടെ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു. ബഹ്‌റൈനിലും മറ്റ് രാജ്യങ്ങളിലും ഗ്രൂപ്പിനായി ഏറ്റവും കൂടുതൽ ബഹ്‌റൈനികൾ ജോലി ചെയ്യുന്ന ഏറ്റവും മികച്ച ദേശസാൽക്കരണത്തിനുള്ള ജിസിസി-വൈഡ് അവാർഡ് അടുത്തിടെ നേടിയ ബഹ്‌റൈൻ ടീമിനെ എം എ യൂസഫലി അഭിനന്ദിച്ചു. ഉദ്ഘാടന ചടങ്ങിൽ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ്…
മനാമ: “വെളിച്ചമാണ് തിരുദൂതർ” എന്ന തലക്കെട്ടിൽ ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന കേമ്പയിനിൻ്റെ ഭാഗമായി വെസ്റ്റ് റിഫ യൂണിറ്റ് സ്റ്റഡി സർക്കിൾ പ്രഭാഷണം സംഘടിപ്പിച്ചു. സജീർ കുറ്റിയാടി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് നബി പഠിപ്പിച്ച മഹിതമായ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുമ്പോഴാണ് വിശ്വാസിയുടെ ജീവിതം വെളിച്ചമായി മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആ വെളിചം സ്വർഗത്തിലേക്ക് വഴി നടത്തുന്നതാണ്. നിർഭാഗ്യവശാൽ മുഹമ്മദ് നബി യോടുള്ള സ്നേഹം അദ്ദേഹത്തെ കുറിച്ചുള്ള വർണ്ണനകളിൽ മാത്രം ഒതുങ്ങുന്ന ദുഃഖകരമായ കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിറ്റ് പ്രസിഡന്റ് അശ്റഫ് പി.എം അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഉവൈസ് ഖിറാഅത്ത് നടത്തി. മൂസ കെ.ഹസ്സൻ നന്ദി പറഞ്ഞു.
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65-മത് പെരുന്നാളിന് കൊടിയേറി. മലങ്കര ഓർത്തൊഡോക്സ് സുറിയാനി സഭയുടെ വൈദീകൻ അലക്സാണ്ടർ ജെ. കുര്യൻ അച്ചന്‍ (യു.എസ്.എ) കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. ഇടവക വികാരി റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി സഹ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, ട്രസ്റ്റി ജീസന്‍ ജോര്‍ജ്ജ്, സെക്രട്ടറി ജേക്കബ് പി. മാത്യൂ (ലൈജു) മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
