Author: News Desk

കൊച്ചി: ക്രിമിനൽ പശ്ചാത്തലമുള്ളവർ ജനപ്രതിനിധികളായി തുടരുന്നത് തെറ്റായ സന്ദേശമെന്ന് കേരള ഹൈക്കോടതി. ഇത്തരക്കാര്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി തുടരരുതെന്നും കോടതിയുടെ താക്കീത്. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ ഉത്തരവിലാണ് പരാമര്‍ശങ്ങള്‍. തിരഞ്ഞെടുപ്പിലൂടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ആശങ്കയുണ്ടാക്കുന്നു. നിയമനിര്‍മാണസഭകളില്‍ പോലും ക്രിമിനല്‍ ആക്ടുകള്‍ നടക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് വധശ്രക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി റദ്ദാക്കണമെന്ന ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. എന്നാല്‍, തടവുശിക്ഷ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.എം. സയീദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. 2009 ഏപ്രില്‍ 16-ന് ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംഭവം. എന്‍.സി.പി. നേതാവായ മുഹമ്മദ് ഫൈസല്‍ കേസില്‍ രണ്ടാം പ്രതിയാണ്. ഒന്നാംപ്രതി സയ്ദ് മുഹമ്മദ് നൂറുള്‍ അമീര്‍, മൂന്നും നാലും പ്രതികളായ മുഹമ്മദ് ഹുസൈന്‍ തങ്ങള്‍, മുഹമ്മദ് ബഷീര്‍ തങ്ങള്‍ എന്നിവരുടേയും തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. പത്തുവര്‍ഷം…

Read More

മനാമ: എസ്. കെ. എസ്.എസ്.എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ കേന്ദ്ര മദ്റസ ഓഡിറ്റോറിയത്തിൽ വെച്ചു വിഖായ സംഗമം സംഘടിപ്പിച്ചു. സംഗമം സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് സാഹിബ് പതാക ഉയർത്തി തുടക്കം കുറിച്ചു. എസ്കെഎസ്എസ്എഫ് ബഹ്റൈൻ ആക്ടിംഗ് പ്രസിഡൻ്റ് ഉമൈർ വടകര അധ്യക്ഷത വഹിച്ച യോഗത്തിൽ ഉസ്താദ് ഹാഫിള് ഷറഫുദ്ദീൻ വിഖായ സന്ദേശവും മൗലീദ്‌ സദസിന് നേതൃത്വവും നൽകി. എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് വിഖായ അംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. എസ് കെ എസ് എസ് എഫ് ബഹ്റൈൻ ആതുര സേവന വിഭാഗമായ സഹചാരി സെൻട്രൽ വഴി നടന്ന് കൊണ്ടിരിക്കുന്ന നിർദ്ധന രോഗികൾക്കുള്ള വീൽചെയറും മരുന്ന് വിതരണവും രക്തദാന ക്യാമ്പ് മറ്റ് സന്നദ്ധ സേവന പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും സദസ്സിനെ ഓർഗനൈസിംഗ് സെകട്ടറി നവാസ് കുണ്ടറ പരിചയപ്പെടുത്തി.…

Read More

മനാമ: തിരുനബി (സ )യുടെ സ്നേഹലോകം എന്ന പ്രമേയത്തിൽ ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ മദ്ഹുറസൂൽ സമ്മേളനം സംഘടിപ്പിച്ചു . ബാങ്കോക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നസ്വീഫ് അൽ ഹസനി യുടെ അധ്യക്ഷതയിൽ ഐ സി എഫ് നാഷണൽ ജനറൽ സെക്രട്ടറി എം സി അബ്ദുൽ കരീം ഹാജി ഉത്‌ഘാടനം നിർവഹിച്ചു. ശാഫി സഖാഫി മുണ്ടംബ്ര മദുഹുറസൂൽ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സ വിദ്യാർത്ഥികളും സ്റ്റുഡന്റസ് കൗൺസിലും ചേർന്ന് മദീന ആർട് ഗാലറി എക്സിബിഷൻ പ്രദർശനം നടത്തി. സുന്നി വിദ്യാഭ്യാസ ബോര്ഡിന് കീഴിൽ 5, 7, 10 ക്‌ളാസ്സുകളിൽ നടന്ന പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഉമ്മുൽ ഹസ്സം മദ്രസ്സയിലെ വിദ്യാർത്ഥികൾക്ക് ഗോൾഡ് കോയിനും മെമെന്റോയും നൽകി ആദരിച്ചു . മീലാദ് കമ്മിറ്റി കൺവീനർ കബീർ വലിയകത്ത് സ്വാഗതവും സെൻട്രൽ സെക്രട്ടറി അഷ്കർ താനൂർ നന്ദിയും പറഞ്ഞു.

Read More

തിരുവനന്തപുരം: കരുവന്നൂരില്‍ നിക്ഷേപര്‍ക്ക് നഷ്ടമായ പണം തിരികെ നല്‍കാന്‍ നടപടിയെടുക്കുമെന്നു സഹകരണ മന്ത്രി വി എന്‍ വാസവന്‍. സമയ പരിധി നിശ്ചയിക്കാതെ തന്നെ പണം നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. കരുവന്നൂരില്‍ 2017 മുതല്‍ ക്രമക്കേടുണ്ടെന്നു മന്ത്രി തുറന്നു സമ്മതിച്ചു. നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. അമ്പതിനായിരത്തില്‍ താഴെയുള്ള നിക്ഷേപം ഉടന്‍ തിരികെ നല്‍കും. ഒരു ലക്ഷം വരെ നിക്ഷേപം ഉള്ളവര്‍ക്ക് അമ്പതിനായിരം രൂപ തിരികെ നല്‍കും. കരുവന്നൂരില്‍ 506 കോടിയിലേറെ രൂപ തിരികെ കിട്ടാനുണ്ട്. നിലവിലെ വിഷയങ്ങള്‍ പരിഹരിക്കാന്‍ 50 കോടി രൂപ ഉടന്‍ കണ്ടെത്തും. കരുവന്നൂര്‍ ബാങ്കിനു വസ്തു ആസ്തിയുണ്ട്. ഇതു പണയപ്പെടുത്താനാകും. ഇഡി ആധാരം കൊണ്ടു പോയത് ബാങ്കിനെ ബാധിച്ചുവെന്നു വാസവന്‍ ആവര്‍ത്തിച്ചു. 184.2 കോടി രൂപ തിരികെ അടയ്ക്കാന്‍ വായ്പയെടുത്ത സാധാരണക്കാര്‍ തയ്യാറാണ്. പക്ഷേ ആധാരം കൈമാറാത്തതിനാല്‍ ഈ തുക ലഭിക്കുന്നില്ല. കരുവന്നൂരില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കേരള ബാങ്കില്‍ നിന്നു…

Read More

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമായിരിക്കും.തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 04/10/2023ന് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. എല്ലാവരും ജാഗ്രത പാലിക്കാനും കലക്ടർ നിർദേശിച്ചു.ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് നാളെയും മറ്റന്നാളും നടത്താനിരുന്ന പി എസ് സി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിസേക്കുള്ള കായികക്ഷമതാ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. അതേസമയം, മറ്റ് ജില്ലകളിൽ പരീക്ഷകൾക്ക് മാറ്റമില്ല.

Read More

മനാമ: ബഹ്‌റൈനിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം “പൂവിളി 2023 ” അതിവിപുലമായി ആഘോഷിച്ചു. മനാമ സെഗയയിലെ കെസിഎ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്‌ത സിനിമ നടൻ നന്ദു മുഖ്യാഥിതി ആയിരുന്നു . അനന്തപുരി അസോസിയേഷൻ പ്രസിഡന്റ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സന്തോഷ് ബാബു സ്വാഗതം പറഞ്ഞു . തുടർന്ന്  നന്ദു ഭദ്രദീപം തെളിച്ചു ആഘോഷപരിപാടികൾ ഉത്‌ഘാടനം ചെയ്തു. https://youtu.be/DhelneexQoA?si=YhiU2b2DKxy4C-do വർണോജ്വലമായ ചടങ്ങിന് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ഇന്ത്യൻ ക്ലബ് സെക്രട്ടറി സതീഷ് ഗോപിനാഥൻ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അഡ്വ ക്കേറ്റ് ബിനു മണ്ണിൽ വർഗീസ്, രാജീവ് വർമ്മ എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് മഹേഷ് വിശ്വനാഥൻ നന്ദി പറഞ്ഞു .അനന്തപുരി അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച തിരുവാതിര, കൈകൊട്ടിക്കളി, കുച്ചുപ്പൊടി,…

Read More

ഹാങ്ചൗ: അത്‌ലറ്റിക്‌സില്‍ മറ്റൊരു സ്വര്‍ണ നേട്ടവുമായി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പിനു തുടര്‍ച്ച. വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിയാണ് സുവര്‍ണ ജേത്രിയായത്. ഗെയിംസില്‍ ഇന്ത്യ നേടുന്ന 15ാം സ്വര്‍ണം കൂടിയാണിത്.62.92 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് താരത്തിന്റെ സ്വര്‍ണം സ്വന്തമാക്കിയ പ്രകടനം. നാലാം ശ്രമത്തിലാണ് താരം സുവര്‍ണ ദൂരത്തിലേക്ക് ജാവലിന്‍ പായിച്ചത്. ശ്രീലങ്കയുടെ നദീഷ ദില്‍ഹന്‍ വെള്ളിയും ചൈനയുടെ ഹ്യുയി ല്യു വെങ്കലവും നേടി. <p>ഇന്ത്യയുടെ മെഡല്‍ നേട്ടം 69ല്‍ എത്തി. 15 സ്വര്‍ണം, 26 വെള്ളി, 28 വെങ്കലം നേട്ടങ്ങളാണ് ഇന്ത്യക്കുള്ളത്. അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ നാലാം സ്വര്‍ണമാണിത്. പത്ത് വെള്ളി, എട്ട് വെങ്കലം നേട്ടങ്ങളും അത്‌ലറ്റിക്‌സില്‍ ഇന്ത്യ നേടിയിട്ടുണ്ട്. 22 മെഡലുകളാണ് ഉള്ളത്.

Read More

മുസ്ലിം സ്ത്രീകൾ തട്ടമിട്ടുന്നതിനെതിരായ സി പി എം നേതാവിൻ്റെ പ്രസ്താവന ബോധപൂർവ്വമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം പ്രസ്താവനയുടെ ലക്ഷ്യം ബി ജെ പി യെ കേരളത്തിൽ സജീവമായി നിർത്തുക എന്ന ലക്ഷൃം തന്നെയാണ്.രണ്ടാം പിണറായി സർക്കാരിൻ്റെ പിറവിക്ക് കാരണങ്ങളിൽ ഒന്ന് ബിജെപിയുമായുള്ള രഹസ്യധാരണ തന്നെയാണ്. കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യം വെച്ച് നിങ്ങുന്ന ബിജെപി സജീവമാക്കി നിർത്തിയാൽ പാർലമെൻ്റ് ഇലക്ഷനിൽ നേട്ടം കൊയ്യാമെന്ന ചിന്ത തന്നെയാണ് ഇത്തരം തരംതാണ പ്രസ്താവനകൾക്ക് പിന്നിൽ. ഒരാൾ തട്ടമിടണോ വേണ്ടയോ എന്നത് വിശ്വാസപരവും വ്യക്തിപരവുമായ കാര്യങ്ങളാണ് അതെങ്ങനെയാണ് പുരോഗമനവുമായി. ബന്ധിപ്പിക്കാൻ കഴിയുക? ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തിലും ഇതേ നിലപാടാണ് സി പി എം ഉയർത്തിയത്. ഇക്കാര്യങ്ങളിലെല്ലാം സി പി എം ന് രഹസ്വ അജണ്ടകളാണുള്ളതെന്നു ‘വ്യക്തമാണ്. ബിജെപിയുടെ ഘടകക്ഷിയായ ജെ.ഡി എസ് മന്ത്രി ഇപ്പോഴും തുടരുന്നതും ബി ജെ പി സംസ്ഥാന പ്രസിഡൻ്റിനെതിരായ കുഴൽപ്പണക്കേസും നയതന്ത്ര സ്വർണ്ണക്കടത് കേസും ആവിയായതും…

Read More

തിരുവനന്തപുരം: മാധ്യമപ്രവർത്തക പെൻഷൻ 20000 രൂപയാക്കി ഉയർത്തണമെന്ന് കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദൃശ്യമാധ്യമ വിഭാഗത്തിലെ വീഡിയോ എഡിറ്റർമാരെയും മാധ്യമ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തുക കോവിഡ് കാലത്ത് നിർത്തലാക്കിയ മാധ്യമപ്രവർത്തകരുടെ ട്രെയിൻ യാത്രാ ആനുകൂല്യം പുന:സ്ഥാപിക്കുക, ശമ്പളത്തിന് ആനുപാതികമായ പി എഫ് പെൻഷൻ മുഴുവൻ പത്ര ദൃശ്യ ഓൺലൈൻ മാധ്യമ പ്രവർത്തകർക്കും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക, മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നതിന് പുതിയ വേജ് ബോർഡ് രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിലൂടെ ഉന്നയിച്ചു. എബി ടോണിയോ, സി രാജ, വി വിവിന എന്നിവർ പ്രമേയം അവതരിപ്പിച്ചു. കെ താജുദ്ദീൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വാർഷിക സമ്മേളനം പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ കിരൺ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനുപമ ജി നായർ റിപ്പോര്‍ട്ട്…

Read More

തിരുവനന്തപുരം: മലപ്പുറത്തെ സ്ത്രീകൾ തട്ടം ഉപേക്ഷിക്കുന്നത് പുരോഗമനത്തിന്റെ ലക്ഷണമാണെന്നും, ഇതിന് കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനമാണെന്നുമുള്ള സിപിഐഎം നേതാവ് അനിൽകുമാറിന്റെ പ്രസ്താവന അപലപനീയവും പ്രതിഷേധാർഹവുമാണ്. തട്ടമിടുന്നവർ പുരോഗമന ചിന്താഗതിക്കാരല്ലെന്ന അദ്ദേഹത്തിന്റെ നിഗമനം ലോകത്തേക്ക് കണ്ണ് തുറന്ന് നോക്കാത്തത് കൊണ്ടാണെന്നും, പുരോഗമനത്തിന്റെ അളവുകോൽ ആരും തലയിലേറ്റി നടക്കണ്ട എന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവനയിൽ പറഞ്ഞു. നിരന്തരം ന്യൂനപക്ഷങ്ങൾക്ക് നേരെ കടന്നാക്രമണം നടത്തുന്ന സംഘപരിവാർ ഫാസിസ്റ്റുകൾ ഹിജാബ് നിരോധിക്കാൻ പണിയെടുക്കുന്നുണ്ടെന്ന് ഓർക്കണം, തൊപ്പിയും താടിയും നോക്കി ആളുകളെ തിരിച്ചറിയണമെന്നാണ് സംഘപരിവാർ പ്രചരിപ്പിക്കുന്നത്. വർഗീയ വംശീയ പേയ്ക്കുത്തുകൾ അരങ്ങു വാഴുന്ന കാലത്ത് അടിസ്ഥാനമില്ലാത്ത ഇത്തരം പുരോഗമന വാദങ്ങൾ അസ്വസ്ഥതകൾ സൃഷ്ടിക്കുമെന്നും പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

Read More