Author: News Desk

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. 2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന കരാറാണിത്. ശരിയായ അനുമതികളില്ലാതെ ഉണ്ടാക്കിയ കരാറാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത് റദ്ദാക്കിയത്. എന്നാല്‍ വില കുറഞ്ഞ ഈ ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കി പുതിയ കരാറിന് ശ്രമിച്ചപ്പോഴാണ് മഴ കുറഞ്ഞ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ. മറ്റ് കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ പഴയ കരാറിനെക്കാള്‍ വലിയ തുകയാണ് അവര്‍ മുന്നോട്ട് വച്ചത്. അതോടെ വൈദ്യുതി ബോര്‍ഡിന് പുനര്‍വിചിന്തനം ഉണ്ടായി റദ്ദാക്കിയ കരാര്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി തേടുകയായിരുന്നു. കരാറുകള്‍ നേരത്തെ ചട്ടലംഘനത്തിന്റെ പേരിലാണ് റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. സര്‍ക്കാരിന്റെ ഉന്നതതല സമിതിയും കരാറുകള്‍ റദ്ദാക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്നു.

Read More

മ​നാ​മ: നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ക്കു​ന്ന ടൂ​റി​സം വ​സ്തു ഉ​ട​മ​ക​ൾ​ക്കും ഓ​പ​റേ​റ്റ​ർ​മാ​ർ​ക്കും ക​ടു​ത്ത ശി​ക്ഷ​ക​ളും ക​ന​ത്ത പി​ഴ​യും ഏ​ർ​പ്പെ​ടു​ത്തി ബഹ്‌റൈൻ ടൂ​റി​സം. ഏ​ഴ്​ റ​സ്​​റ്റാ​റ​ന്‍റു​ക​ളു​ടെ ടൂ​റി​സം ലൈ​സ​ൻ​സ്​ പി​ൻ​വ​ലി​ക്കാ​ൻ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ൻ ആ​ദി​ൽ ഫ​ഖ്​​റു ഉ​ത്ത​ര​വി​ട്ടു. ടൂ​റി​സം നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ ര​ണ്ടു​മാ​സ​ത്തേ​ക്കാ​ണ്​​ ലൈ​സ​ൻ​സ്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യു​ന്ന​ത്. അ​മൂ​ർ 338, അ​ഷാ​ഷ്, പോ​ളി​ഫാ​ർ​ഡ്, പോ​സാ​നോ​ഫ, ടാം​ഗോ 338, എ​ർ​തി ​ബ്ലാ​ക്ക് ലോ​ഞ്ച്, സിം​ഫ​ണി എ​ന്നീ റ​സ്​​റ്റാ​റ​ന്‍റു​ക​ളു​ടെ ടൂ​റി​സം ലൈ​സ​ൻ​സാ​ണ്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ന്ന​ത്.ടൂ​റി​സം സം​ബ​ന്ധി​ച്ച 1986ലെ ​നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ട് ഹ​മ​ദ് രാ​ജാ​വ് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. നി​യ​മം ലം​ഘി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​റ്റ​ഗ​റി ത​രം​താ​ഴ്ത്തു​ക, അ​ട​ച്ചു​പൂ​ട്ടു​ക, ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക അ​ട​ക്ക​മു​ള്ള ശി​ക്ഷ​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ ഉ​ട​മ​ക​ൾ​ക്ക് ആ​റു​മാ​സം വ​രെ ത​ട​വും പ​ര​മാ​വ​ധി 30,000 ദീ​നാ​റി​ന്റെ പി​ഴ​യും ചു​മ​ത്താ​മെ​ന്നും പു​തി​യ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ പ​റ​യു​ന്നു. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ) ന​ട​പ​ടി​യെ​ടു​ക്കും. പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ പ്ര​ത്യേ​ക കോ​ട​തി​യി​ൽ അ​പ്പീ​ൽ…

Read More

ശ്രീനഗർ: ജമ്മു-കശ്മീരിലെ രജൗരിയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്ക്. മൂന്ന് ഭീകരർക്കായി തിരച്ചിലാണ് സൈന്യം. കലാക്കോട്ടെ വനമേഖലയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടൽ നടന്നത്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിന് പിന്നാലെ രക്ഷപ്പെട്ട തീവ്രവാദികൾക്കായാണ് കാലകോട്ട് മേഖലയിൽ സംയുക്ത തിരച്ചിൽ നടത്തുന്നത്. നാല് ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. സുരക്ഷാസേനയും സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും തിരച്ചിലിൽ പങ്കാളികളാണ്. തിങ്കളാഴ്ച വൈകീട്ടാണ് വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെ പൊലീസ്-സൈനിക സംഘത്തിനു നേരെ തീവ്രവാദികൾ വെടിയുതിർത്തത്. പരിക്കേറ്റ രണ്ട് സൈനിക ഓഫിസർമാർ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

തൃശൂർ : കരുവന്നൂര്‍ സഹകരണബാങ്കില്‍ അംഗപരിമിതനായ നിക്ഷേപകന് ചികിത്സയ്ക്ക് ആവശ്യമുള്ള പണം നല്‍കിയില്ലെന്ന് കുടുംബത്തിന്‍റെ പരാതി. രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30 ന് മരിച്ചു. അടിയന്തിര ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷം വേണ്ടിടത്ത് ബാങ്ക് പല തവണയായി നല്‍കിയത് 1,90,000 രൂപ മാത്രമായിരുന്നുവെന്ന് കുടുബം പറയുന്നു. പതിനാല് ലക്ഷമാണ് ശശിയുടെയും അമ്മയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപമുള്ളത്. ഈ പണം തിരികെ കിട്ടിയിരുന്നെങ്കിൽ ചികിത്സ നടത്താമായിരുന്നുവെന്ന് കുടുംബം വേദനയോടെ ഓർക്കുന്നു. ഞരമ്പിന്റെ പ്രശ്നമുള്ളതിനാൽ ശശിക്ക് കൈക്കും കാലിനും സ്വാധീനമുണ്ടായിരുന്നില്ല. ഇതിന്റെ ചികിത്സ നടക്കുന്നതിനിടെയാണ് പെട്ടന്ന് രക്തസമ്മർദ്ദം കൂടിയത്. ആശുപത്രിയിലെത്തിച്ചപ്പോൾ ഉടൻ ശസ്ത്രക്രിയ വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ബാങ്കിലെ സെക്രട്ടറിയെ വിളിച്ച് പണം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ 9000 രൂപ തരാനേ കഴിയുവെന്നും മറ്റൊരു മാർഗവുമില്ലെന്നുമായിരുന്നു മറുപടി. വാർഡ് മെമ്പറിനെ അടക്കം വിളിച്ചപ്പോൾ ഒരു ലക്ഷം തന്നു. ആകെ 1,90,000 രൂപയാണ് ഇതുവരെ ശശിയുടെ കുടുംബത്തിന് ലഭിച്ചത്. പ്രായമായ അമ്മയ്ക്കും…

Read More

നാഗര്‍കോവില്‍: കന്യാകുമാരിയില്‍ ഷോക്കേറ്റ് അമ്മയ്ക്കും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം. കന്യാകുമാരി ജില്ലയിലെ ആട്ടൂര്‍ സ്വദേശികളായ ചിത്ര (46), മക്കളായ അശ്വിന്‍ (21), ആതിര (24) എന്നിവരാണ് മരിച്ചത്. കന്യാകുമാരില്‍ തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയ്ക്കിടെ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. ഇവരുടെ വീടിന് സമീപത്തെ വൈദ്യുത വിളക്കില്‍ നിന്നുള്ള വയറ് വീടിന്റെ മേല്‍ക്കൂരയിലേക്ക് പതിച്ചിരുന്നു. ഇതിലൂടെ വെള്ളം ഒലിച്ചിറങ്ങിയതിനെ തുടര്‍ന്ന് അശ്വിന്‍ ഈ വയർ എടുത്തുമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയ്ക്കും സഹോദരിക്കും ഷോക്കേറ്റു. മൂവരും മരിച്ചു.ആതിര ഗര്‍ഭിണിയായിരുന്നു. മൂവരുടേയും മൃതദേഹം കുഴിതുറൈ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ തിരുവട്ടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

മനാമ: “വെളിച്ചമാണ് തിരുദൂതർ” എന്ന പ്രമേയത്തിൽ ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ  സംഘടിപ്പിച്ച സ്നേഹ സദസ്സ് ബഹ്റൈനിലെ സാമൂഹിക -സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും മാതൃകയാണ് പ്രവാചകൻ മുഹമ്മദ് നബിയെന്ന് വിഷയം അവതരിപ്പിച്ച്  സംസാരിച്ച ഷിജിന ആഷിഖ് അഭിപ്രായപ്പെട്ടു. സിഞ്ചിലെ ഫ്രന്റ്സ് സെന്ററിൽ നടന്ന പരിപാടിയിൽ ബഹ്റൈനിലെ നാനാ തുറകളിൽ ശ്രദ്ധേയരായ ബിനു കുന്നന്താനം, അബ്രഹാം ജോൺ, രാജു കല്ലുംപുറം, ഡോ. നസീഹ, മിനി മാത്യു, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, അജി.പി. ജോയ്, ചെമ്പൻ ജലാൽ, ബഷീർ അമ്പലായി, പങ്കജ്നാഭൻ, റഫീഖ് അബ്ദുല്ല, നിസാർ കൊല്ലം എന്നിവർ ആംശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രവാചക ജീവിതത്തിൽ നിന്നും തങ്ങൾ മനസ്സിലാക്കിയ മാതൃകകൾ ഓരോരുത്തരും പങ്കുവെച്ചത് സദസിന് ഹൃദ്യമായ അനുഭവമായി. കലുഷിതമായ സമകാലിക സാഹചര്യത്തിൽ ഇത്തരം വേദികളുടെ പ്രാധാന്യം പരിപാടിയിൽ പങ്കെടുത്ത് സ. സംസാരിച്ച എല്ലാവരും എടുത്തു പറഞ്ഞു. ഫാസിൽ വട്ടോളി, ഫൈസൽ എഫ്.എം, റംഷാദ് അയിലക്കാട്, മണിക്കുട്ടൻ, ജവാദ്…

Read More

മനാമ: കഴിഞ്ഞകാല പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുവാനും ചെയർമാൻ ഡോ. ഇദ്‌രീസിന്റെ ബഹ്‌റൈൻ സന്ദർശനത്തെക്കുറിച്ച് ചർച്ച ചെയ്യുവാനുമായി തണൽ – ബഹ്‌റൈൻ ചാപ്റ്റർ യോഗം സംഘടിപ്പിച്ചു. മനാമ കെ സിറ്റി ഹാളിൽ നടന്ന യോഗത്തിന് ചീഫ് കോർഡിനേറ്റർ മുജീബ് മാഹി സ്വാഗതം പറഞ്ഞു. ചാപ്റ്റർ പ്രസിഡണ്ട് റഷീദ് മാഹി അദ്ധ്യക്ഷത വഹിച്ചു. തണൽ നാട്ടിലും ബഹ്‌റൈനിലുമായി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ട്രഷറർ നജീബ് കടലായി, റസാഖ് മൂഴിക്കൽ, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ജമാൽ കുറ്റിക്കാട്ടിൽ, ഷബീർ മാഹി, ജാലിസ് ഉള്ളേരി, ഷെബീർ കെ.സി. എന്നിവർ സംസാരിച്ചു. https://youtu.be/OKPglcbfpP8?si=8PukraxipUOfy-KJ&t=252 കൊല്ലം, ആലപ്പുഴ, കോട്ടയം ഭാഗങ്ങളിൽ തണൽ നടത്തുന്ന സജീവമായ ഇടപെടലുകൾ തേവലക്കര, മഞ്ഞപ്പാറ എന്നീ ഡയാലിസിസ് സെന്ററുകൾ മുൻ നിർത്തി തണൽ – സൗത്ത് സോൺ ഭാരവാഹികളായ ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ എന്നിവർ വിശദീകരിച്ചു. തണലിന്റെ പ്രവത്തനങ്ങൾക്ക് ഏതു ഘട്ടങ്ങളിലും പ്രവാസ സമൂഹം നൽകുന്ന പിന്തുണ നന്ദിയോടെ സ്മരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ജനറൽ സെക്രട്ടറി എം.പി.…

Read More

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ ആദ്യത്തെ അറസ്റ്റ്. അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസാണ് അറസ്റ്റിലായത്. ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയത് റയീസാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ പ്രതിചേർക്കപ്പെട്ട അഖിൽ സജീവിന്റെയും ലെനിൻ രാജിന്റെയും അടുത്ത കൂട്ടാളിയാണ് റയീസ്. പരാതിക്കാരനായ ഹരിദാസന്റെ മരുമകള്‍ക്ക് ലഭിച്ച പോസ്റ്റിങ് ഓര്‍ഡര്‍ വന്നത് ഒരു വ്യാജ ഇ-മെയില്‍ ഐ.ഡി.യില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ വ്യാജ ഇ-മെയില്‍ നിർമിച്ചത് റയീസാണെന്നാണ് പോലീസ് നി​ഗമനം. ചൊവ്വാഴ്ച രാവിലെ മുതല്‍ റയീസിനെയും ഹരിദാസിന്റെ സുഹൃത്ത് ബാസിതിനെയും കന്റോൺമെന്റ് പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ബാസിതിനെ അറസ്റ്റിൽ നിന്നും പോലീസ് ഒഴിവാക്കി. അതേസമയം, പരാതിക്കാരന്‍ ഹരിദാസന്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരായില്ല. ഇദ്ദേഹം ഒളിവിലാണെന്ന സംശയം പോലീസിനുണ്ട്. ഹരിദാസന്റെ മൊബൈല്‍ ഫോമും സ്വിച്ച് ഓഫാണ്‌.

Read More

തിരുവനന്തപുരം: തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്ന സിപിഎം നേതാവ് അഡ്വ. അനിൽകുമാറിന്റെ പ്രസ്താവന തള്ളി സിപിഎം. വസ്ത്രധാരണം ഒരോ മനുഷ്യന്‍റെയും ജനാധിപത്യ അവകാശമാണെന്നും അതില്‍ ആരും കടന്നുകയറേണ്ട എന്നാണ് പാര്‍ട്ടി നിലപാടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങളിലൊക്കെ ചര്‍ച്ചയായികൊണ്ടിരിക്കുന്ന ഒന്നാണ് എസെന്‍സ് ഗ്ലോബല്‍ എന്ന യുക്തിവാദ സംഘടന തിരുവനന്തപുരത്ത് നടത്തിയ ഒരു സെമിനാറില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. അനില്‍കുമാര്‍ നടത്തിയ പ്രസ്താവന. അതില്‍ ഒരു ഭാഗത്ത് മുസ്ലീം സ്ത്രീകളുടെ തട്ട ധാരണവുമായി ബന്ധപ്പെട്ട പ്രശ്നം ഉന്നയിക്കുന്നുണ്ട്. ഹിജാബ് പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ സ്ത്രീകളുടെ വസ്ത്രധാരണം കോടതിയുടെ പ്രശ്നമായി മാറ്റുന്നതില്‍ ആര്‍ക്കും യോജിക്കാനാകുമായിരുന്നില്ല.ഭരണഘടന ഉറപ്പുനല്‍കുന്ന കാര്യംകൂടിയാണ്. ഇക്കാര്യത്തില്‍ ഹിജാബ് പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.’വസ്ത്രധാരണം ഓരോ മനുഷ്യന്‍റെയും ജനാധിപത്യ അവകാശമാണ്.അതിലേക്ക് കടന്നുകയറേണ്ട ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ട കാര്യമില്ലെന്നതാണ് പാര്‍ട്ടി നിലപാട്.…

Read More

ഇടുക്കി: തട്ടുകടയില്‍ നിന്നും ഭക്ഷണം ലഭിക്കാത്തതില്‍ പ്രകോപിതനായ യുവാവ് ജീവനക്കാരന്റെ മൂക്ക്‌ കടിച്ചുമുറിച്ചു. പുളിയൻമല സ്വദേശി ചിത്രാഭവൻ വീട്ടിൽ ശിവചന്ദ്രനെതിരെയായിരുന്നു യുവാവിന്റെ പരാക്രമം. തമിഴ്‌നാട് സ്വദേശി കവിയരശന്റെ തട്ടുകടയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ പ്രതിയായ പുളിയൻമല സ്വ​ദേശി സുജിത്തിനായി വണ്ടൻമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി മഴയായതിനാൽ കട നേരത്തെ അടയ്ക്കാനൊരുങ്ങുന്നതിനിടെയായിരുന്നു സുജിത്ത് കടയിലെത്തിയത്. ഭക്ഷണം തീർന്നതിനാൽ കടയിൽ ജീവനക്കാർക്ക് മാറ്റി വച്ചിരുന്നു ദോശ ശിവചന്ദ്രൻ ഇയാൾക്ക് നൽകി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സുജിത്ത് ചമ്മന്തി ലഭിക്കാത്തതിൽ പ്രകോപിതനായി ശിവചന്ദ്രനെ അക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ സുജിത്തിന്റെ കടിയേറ്റ് അദ്ദേഹത്തിന്റെ മൂക്ക് മുറിഞ്ഞു. അക്രമം തടയാൻ ശ്രമിച്ച മറ്റ് രണ്ട് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

Read More