Author: News Desk

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ കീഴിലുള്ള വിവര- പൊതുസമ്പർക്ക വകുപ്പിൽ (പി.​ആ​ർ.​ഡി​) ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്തും തൊ​ഴി​ൽ ത​ട്ടി​പ്പ്.​ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക്ക്​ 34,000 രൂ​പ ന​ഷ്ട​പ്പെ​ട്ടു. എ​റ​ണാ​കു​ളം സ്വ​ദേ​ശി നെ​ടു​മ്പാ​ശ്ശേ​രി ആ​പ്പി​ൾ അ​പ്പാ​ർ​ട്ട്​​മെ​ന്‍റി​ൽ അ​രു​ൺ മേ​നോ​ൻ (40) എ​ന്ന​യാ​ൾ​ക്കെ​തി​രെ ക​ന്‍റോ​ൺ​മെ​ന്‍റ്​ പൊ​ലീ​സ്​ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു. ജൂ​ൺ 21ന്​ ​വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ്​ അ​യ​ച്ചു​കൊ​ടു​ത്താ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. prdkerala.hr.gvtkerala.in@gmail.com എ​ന്ന വി​ലാ​സ​ത്തി​ൽ​നി​ന്നാ​ണ്​ തി​രു​വ​ന​ന്ത​പു​രം ഐ ​ആ​ൻ​ഡ്​​ പി.​ആ​ർ.​ഡി വ​കു​പ്പി​ൽ കാ​ഷ്വ​ൽ ത​സ്തി​ക​യി​ലേ​ക്കു​ള്ള അ​പേ​ക്ഷ പി.​ആ​ർ.​ഡി ഡ​യ​റ​ക്ട​ർ അം​ഗീ​ക​രി​ച്ചെ​ന്നും 14 ദി​വ​സ​ത്തി​നു​ള്ളി​ൽ വെ​രി​ഫി​ക്കേ​ഷ​ൻ ഉ​ത്ത​ര​വ്​ ല​ഭി​ക്കു​മെ​ന്നു​മു​ള്ള​ ആ​ദ്യ ഇ- ​മെ​യി​ൽ സ​ന്ദേ​ശം. ജൂ​ലൈ 15ന്​ ​പി.​ആ​ർ.​ഡി​യു​ടെ​ത​ന്നെ മ​റ്റൊ​രു ഇ- ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ​നി​ന്ന്​ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ആ​ഗ​സ്റ്റ്​ ഏ​ഴി​ന്​ രാ​വി​ലെ 11ന്​ ​പി.​ആ​ർ.​ഡി ഓ​ഫി​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള മെ​യി​ൽ വ​ന്നു. ആ​ഗ​സ്റ്റ്​ മൂ​ന്നി​ന്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ 14ലേ​ക്ക്​ മാ​റ്റി​യെ​ന്ന മെ​യി​ൽ വ​ന്നു. പി​ന്നീ​ട്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ന് നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​തി​ല്ലെ​ന്നും മെ​യി​ലി​ലേ​ക്ക്​ അ​പ്​​ലോ​ഡ്​ ചെ​യ്താ​ൽ മ​തി​യെ​ന്നു​ള്ള മെ​യി​ൽ…

Read More

മനാമ: തുമ്പക്കുടം ബഹ്‌റൈൻ സൗദി ചാപ്റ്ററിന്റെ അഭിമുഖ്യത്തിൽ ടെറസ്സ് ഗാർഡനിൽവച്ച് ഓണാഘോഷവും കുടുംബ സംഗമവും വിപുലമായികൊണ്ടാടി. പൂജാ നാട്യത്തോടെ ആരംഭിച്ച യോഗത്തിൽ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ഭദ്രദീപം തെളിയിച്ചു. കലാഭവൻ ബിനു ഒരുക്കിയ ഗാനമേളയും മജീഷ്യൻ ബിനു കോന്നിയുടെ മാജിക് ഷോയും വിവിധ ഇനം കലാപരിപാടികളും അരങ്ങേറി. പ്രശസ്ത സിനി ആർട്ടിസ്റ്റ് തങ്കച്ചൻ വിതുര മുഖ്യ അഥിതി ആയിരുന്നു. ബഹ്റിനിലെ പ്രമുഖ സാമൂഹീക പ്രവർത്തകൻ രാജുകല്ലുപുറത്തെ അസോസിയേഷൻ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജോജി കോമാട്ടേത്ത് അധ്യക്ഷത വഹിച്ചു. വർഗീസ് മോടിയിൽ, ഓമനാ ജോയി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കൺവിനറായി പ്രവർത്തിച്ച മോൻസി ബാബുവും ഡെന്നിയും വന്നുചേർന്ന ഏവർക്കും നന്ദിഅർപ്പിച്ചു. ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

Read More

മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം ലേഡീസ് വിങ് സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് വനിതകൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 13 വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ 12 മണി വരെ നടക്കുന്ന ക്യാമ്പ് സ്ത്രീകൾക്കിടയിൽ കൂടി വരുന്ന ബ്രേസറ്റ് കാൻസറിനെതിരെ ഒരു ബോധവത്കരണമാണ് ഉദ്ദേശിക്കുന്നത്. രാവിലെ 10.30 മണി മുതൽ ഒരു ബ്രേസ്റ് കാൻസർ അവെർനെസ്സ് ക്ലാസും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ മാമ്മോഗ്രാം മിനി ചെക്കപ്പ് ഉൾപ്പെടെ നിരവധി മെഡിക്കൽ ചെക്ക് അപ്പുകളും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. https://youtu.be/OKPglcbfpP8?si=kcqvovbDk8r-n4fu&t=157

Read More

മനാമ: കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ (KNBA) ബഹ്റൈന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് കിഴക്കേപറമ്പിൽ ജെയിംസ് കുരിയാക്കോസ് മെമ്മോറിയൽ എവറോളിങ് ട്രോഫിക്കുവേണ്ടിയുള്ള നാടൻപന്തുകളി മത്സരം തുടരുന്നു. ബഹ്റൈൻ ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉത്ഘാടനം നിർവഹിച്ച മത്സരങ്ങൾ പ്രശസ്ത നാടൻപന്തുകളികാരൻ കെ ഇ ഈശോ ഇരാച്ചേരിൽ പന്തുവെട്ടി തുടക്കംകുറിച്ചു. സെപ്റ്റംബർ 8 മുതലാണ് മത്സരങ്ങൾക്ക് തുടക്കമായത്. https://youtu.be/OKPglcbfpP8?si=p3fwEy3HS3BAP1bY&t=221 കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ പ്രസിഡന്റ് മോബി കുരിയാക്കോസ് അധ്യക്ഷതവഹിച്ച ഉത്ഘാടനസമ്മേളത്തിൽ ചെയർമാൻ രഞ്ജിത്ത് കുരുവിള സ്വാഗതം ആശംസിക്കുകയും സെക്രട്ടറി ഷോൺപുന്നൂസ് നന്ദിപറയുകയും ചെയ്തു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ബി.കെ.എൻ.ബി.എഫ് ചെയർമാൻ റെജി കുരുവിള, ബി.കെ.എൻ.ബി.എഫ് പ്രസിഡന്റ് റോബിൻ എബ്രഹാം, ബി.കെ.എൻ.ബി.എഫ് സെക്രട്ടറി മനോഷ് കോര എന്നിവർ ആശംസകൾ നേർന്നു. ഒക്ടോബർ 6 ന് സെമിഫൈനലും ഒക്ടോബർ 13 ന് ഫൈനലും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

Read More

കൊച്ചി: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന പ്രതിക്ക് ഐവിഎഫ് ചികിത്സയ്ക്കായി പരോൾ അനുവദിച്ച് കേരള ഹൈക്കോടതി. ജയിൽ ഡിജിപിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. പ്രതിയുടെ ഭാര്യ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ അഥവാ ഇൻട്രാസൈറ്റോപ്ലാസ്മിക് ബീജ കുത്തിവയ്പ്പ് നടപടിക്രമത്തിലൂടെ ഒരു കുട്ടി ജനിക്കുന്നതിനുള്ള ചികിത്സാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞ ഏഴ് വർഷമായി തടവിൽ കഴിയുന്ന ഭർത്താവിന് പരോൾ നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിയുടെ ഭാര്യ കോടതിയെ സമീപിച്ചത്. ഒരു കുട്ടിയുണ്ടാകുകയെന്നത് സ്വപ്നമായിരുന്നെന്നും പല മാർ​ഗ്​ഗങ്ങളും പരീക്ഷിച്ചെങ്കിലും ഇതുവരെ ഒന്നും ഫലവത്തായില്ലെന്നുമാണ് ഹർജിക്കാരിയുടെ വാദം. ഭർത്താവിന് ജയിലിൽ നിന്ന് സാധാരണ അവധി ലഭിച്ചതോടെയാണ് ഇവർ അലോപ്പതി ചികിത്സ ആരംഭിച്ചത്‌. മൂന്ന് മാസത്തേക്ക് യുവതിക്ക് ഭർത്താവിന്റെ സാന്നിധ്യം ആവശ്യമാണെന്ന് കാണിച്ച് ദമ്പതികൾ ചികിത്സയിലായിരുന്ന ആശുപത്രിയിൽ നിന്നുള്ള കത്തും പരാതിക്കാരി ഹാജരാക്കി. സന്താനോല്പാദനം ദമ്പതികളുടെ മൗലികാവകാശമാണെന്നും ഹർജിക്കാരന്റെ ഭർത്താവിന് ചികിത്സാ നടപടിക്രമങ്ങൾക്കായി അവധിയെടുക്കാൻ അർഹതയുണ്ടെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ…

Read More

കൊച്ചി:കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ നയിക്കുന്ന കേരള യാത്ര ജനുവരിയില്‍ ആരംഭിക്കും. കെപിസിസി രാഷ്ട്രിയകാര്യസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ ജനസദസ്സിന് ബദലായി സംസ്ഥാന വ്യാപക പരിപാടികള്‍ നടത്താനാണ് കെപിസിസി തീരുമാനം. കെപിസിസി പ്രസിഡന്റായതിന് ശേഷം സുധാകരന്‍ നടത്തുന്ന ആദ്യത്തെ കേരള യാത്രയാണിത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കായിരിക്കും കേരള യാത്ര. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താനും ഒരുക്കാനും ലക്ഷ്യമിട്ടാണ് യാത്ര.

Read More

മനാമ: ലുലു ഇന്റർനാഷണൽ എക്ചേഞ്ച് അതിന്റെ ബഹ്റൈൻ പ്രവർത്തനത്തിന്റെ പത്താം വാർഷികം ആഘോഷിച്ചു. കറൻസി എക്‌സ്‌ചേഞ്ചിന്റെയും ക്രോസ്-ബോർഡർ പേയ്‌മെന്റ് സേവനങ്ങളുടെയും തടസ്സമില്ലാത്ത ദാതാവ് എന്ന നിലയിൽ ഉപഭോക്താക്കൾക്കിടയിൽ വിശ്വാസമാർജ്ജിച്ച ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന് 18 കസ്റ്റമർ എൻഗേജ്മെന്റ് കേന്ദ്രങ്ങളാണ് ബഹ്റൈനിലുള്ളത്. ഡിജിറ്റൽ പേയ്മെന്റ് സൊല്യൂഷനുകളുടെയും കസ്റ്റമർ കേന്ദ്രങ്ങളിലൂടെയും ഉപഭോക്താക്കൾക്ക് മികച്ച അനുഭവം സമ്മാനിക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ എക്സ്ക്ലൂസീവ് റിലേഷൻഷിപ്പ് മാനേജർ സേവനം മറ്റൊരു പ്രത്യേകതയാണ്. സൂപ്പർ എലൈറ്റ്, എലൈറ്റ് ഉപഭോക്താക്കൾക്ക് മാത്രമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ നൂതന സേവനം വ്യക്തിഗത ശ്രദ്ധയും ഊഷ്മളവും സ്വാഗതാർഹവുമായ അനുഭവവും നൽകുന്നു. https://youtu.be/OKPglcbfpP8?si=EszBLGuw_WbforLw&t=188 നവീന സാങ്കേതികവിദ്യയുടെ പിൻബലത്തോടെ പ്രവർത്തിക്കുന്ന ലുലു മണി ആപ്പ് നിരവധി പേരാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഉപയോക്താക്കൾക്കും ഗോൾഡ് കാർഡ് ഉടമകൾക്കും മാത്രമായി വിവിധ ഓഫറുകളും നൽകുന്നുണ്ട്. ഒപ്പം ബെനിഫിറ്റ് പേയുമായി സഹകരിച്ച് ക്യാഷ്ലെസ് പേയ്മെന്റിന്റെ സൗകര്യവും ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് നൽകുന്നുണ്ട്. എൽ.എം.ആർ.എ രജിസ്ട്രേഷൻ പ്രോഗ്രാം ആരംഭിക്കുന്നതിനും ഉപഭോക്താക്കൾക്കുള്ള തൊഴിൽ രജിസ്ട്രേഷൻ…

Read More

മൂവാറ്റുപുഴ: ഇടുക്കിയിൽ ഭൂമി കയ്യേറ്റത്തിൽ സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എംഎം മണിക്ക് മറുപടിയുമായി സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെകെ ശിവരാമൻ. ഒരുമിച്ച് പോയി ഭൂമി കയ്യേറിയ പ്രദേശങ്ങൾ മണിയാശാന് കാണിച്ചു കൊടുക്കാം എന്നാണ് ശിവരാമൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. മൂന്നാറിൽ 5 സെന്റ് വരെ ഉള്ളവരെ ഒഴിപ്പിക്കണ്ട എന്ന് 2018 ൽ തന്നെ കേരളാ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. അത് കൊണ്ട് അവരെ ഒഴിപ്പിക്കണ്ട. എന്നാൽ ഒരു കയ്യേറ്റവും ഒഴിപ്പിക്കാൻ പാടില്ല എന്ന അന്ത്യ ശാസനം കൊടുക്കുന്നത് കമ്മ്യൂണിസ്റ്റുകാർക്ക് യോജിച്ച നടപടി അല്ല- ശിവരാമൻ ഫെയ്സ്ബുക്കിൽ കുറിച്ചു. “ജില്ലയിൽ വൻകിട കയ്യേറ്റമുണ്ടെങ്കിൽ ശിവരാമൻ കാണിച്ച് കൊടുക്കട്ടെ! അത് ഗവണ്മെന്റ് പരിശോധിക്കട്ടെ! അവരെ ഗവണ്മെന്റ് ഒഴിപ്പിക്കട്ടെ!” ഫേസ്ബുക്ക് കുറിപ്പിൽ ഇങ്ങനെ. എന്റെ ഫേസ്ബുക് പോസ്റ്റിനെക്കുറിച്ച് മണിയാശാന്റെ പ്രതികരണമാണിത് . 2018 ൽ ചിന്നക്കനാൽ പഞ്ചായത്തിൽ ഒരു കുടുംബം കയ്യേറി കുരിശ് സ്ഥാപിച്ച 200 ഏക്കർ സ്ഥലം ഒഴിപ്പിച്ചപ്പോൾ മണിയാശാൻ പറഞ്ഞത് എന്താണെന്ന് എനിയ്ക്ക്…

Read More

സഹകരണ ബാങ്ക് തകർച്ചയിൽ ഒന്നിച്ച് നിന്ന് എന്തുകൊണ്ട് സമരം ചെയ്യുന്നില്ല എന്ന കുറിക്ക് കൊള്ളുന്ന ചോദ്യവുമായി യു ഡി എഫിനെ വെട്ടിലാക്കി സുരേഷ് ഗോപി. ഈ സമരത്തിൽ രാഷ്ട്രീയം ഇല്ലെന്ന് സുരേഷ് ഗോപി മുമ്പ് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ എംപിമാരായ ശശി തരൂരിനെയും എൻ.കെ.പ്രേമചന്ദ്രനെയും വിമർശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്ത് വന്നു. “ഈ വിഷയവുമായി ബന്ധപ്പെട്ട് ഇരുവരെയും വിളിച്ചിരുന്നു. അതുകൊണ്ടാണ് പേരെടുത്തു പറയുന്നത്. മുന്നണി മര്യാദകൾ പാലിക്കണമെന്നാണ് ഇവർ പ്രതികരിച്ചതെന്നും മുന്നണിയെല്ലാം നിലനിൽക്കുന്നത് ഈ പാവപ്പെട്ടവന്റെ മണ്ണിലാണെന്ന ബോധ്യം വേണം- സുരേഷ് ഗോപി പറഞ്ഞു.സഹകരണ സ്ഥാപനം എന്നു പറഞ്ഞ് എന്തെങ്കിലും ഭേദഗതി വന്നാൽ ഉടനെ ശശി തരൂരിനെയും എൻ.കെ.പ്രേമചന്ദ്രനെയും പോലുള്ള ആളുകൾ അതിനു തടസം നിൽക്കുക. പ്രസംഗം നിങ്ങൾ കേൾക്കൂ. പാർട്ടി അല്ലെങ്കിൽ മുന്നണി എന്ന വിചാരം മാത്രമേയുള്ളോ ഈ ആളുകൾക്ക്? പാവങ്ങളുടെയൊന്നും കണ്ണീർ അവർ കാണുന്നില്ലേ? ഞാൻ പേരെടുത്തു പറയാൻ കാരണം, ഈ രണ്ടു പേരെയും ഞാൻ…

Read More

പാലക്കാട്: പാലക്കാട് പട്ടാമ്പി കൊപ്പത്ത് വൻ ലഹരി വേട്ട. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി കുലുക്കല്ലൂർ എരവത്ര സ്വദേശി അഷറഫാണ് (30) കൊപ്പം പൊലീസിന്റെ പിടിയിലായത്. 6000 പാക്കറ്റ് പുകയില ഉൽപന്നവും ഇയാളുടെ കാറിൽ നിന്നും പിടികൂടിയിട്ടുണ്ട്. കൊപ്പം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കാറിൽ 8 ചാക്കുകൾ ആക്കി 6000പാക്കറ്റ് ഹാൻസ് ആണ് ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഷറഫിനെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.

Read More