Author: News Desk

തിരുവനന്തപുരം∙ എഐ ക്യാമറകൾ സ്ഥാപിച്ചതിന് ആദ്യഘട്ടമായി നൽകാനുള്ള 11.79 കോടിരൂപ സർക്കാർ കൈമാറാത്തതിനാൽ കെൽട്രോൺ പ്രതിസന്ധിയിൽ. തുക കൈമാറാൻ കഴിഞ്ഞമാസം 18ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തുക ലഭിക്കാത്തതിനാൽ ദൈനംദിന ചെലവുകൾക്ക് ബുദ്ധിമുട്ടുകയാണ് കെൽട്രോൺ. ഒരു മാസം ഒരു കോടിയോളം രൂപയാണ് എഐ ക്യാമറ പദ്ധതിക്കായി കെൽട്രോണിനു ചെലവു വരുന്നത്. സെപ്റ്റംബറിലാണ് ആദ്യ ഗഡു കിട്ടേണ്ടിയിരുന്നത്. ഒരു മാസം 3 മുതൽ 4 ലക്ഷം ചലാനുകളാണ് നിയമലംഘനം നടത്തിയവരുടെ വിലാസത്തിലേക്ക് അയയ്ക്കുന്നത്. ഒരു ചലാൻ അയയ്ക്കുന്നതിന് 20 രൂപയാണു ചെലവ്. ചലാനുകൾ അയയ്ക്കാൻ 146 താൽക്കാലിക ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനു 30 ലക്ഷത്തിനു മുകളിൽ തുക ചെലവു വരുന്നുണ്ട്. മറ്റ് അനുബന്ധ ചെലവുകൾകൂടി കണക്കിലെടുക്കുമ്പോൾ പ്രതിമാസ ചെലവ് ഒരു കോടിയിലെത്തും. കോടതിയിൽ കേസുള്ളതിനാൽ കൃത്യസമയത്ത് പണം ലഭിക്കില്ലെന്ന ആശങ്ക കെൽട്രോണിനുണ്ടായിരുന്നു. കരാറുകാർക്കു പണം നൽകുന്നത് ഹൈക്കോടതി ജൂണിൽ തടഞ്ഞെങ്കിലും ആദ്യ ഗഡുവായ 11.79 കോടിരൂപ കെൽട്രോണിനു നൽകാൻ കഴിഞ്ഞ മാസം അനുമതി…

Read More

തിരുവനന്തപുരം: കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയതിന്റെ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഴിമതി നിരോധനനിയമപ്രകാരം മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മാത്യ കുഴല്‍നാടന്‍ വിജിലന്‍സിന് പരാതി നല്‍കി. ഇത് സംബന്ധിച്ച് തെളിവുകള്‍ നല്‍കിയതായും വിജിലന്‍സ് ഡയറക്ടറെ കണ്ട ശേഷം മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു. അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടും താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി വ്യക്തമായി മറുപടിയൊന്നും നല്‍കിയില്ലെന്ന് കുഴല്‍നാടന്‍ പറഞ്ഞു. ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കുന്നതിനോ, മാധ്യമശ്രദ്ധ ലഭിക്കുന്നതിനോ വേണ്ടിയല്ല താന്‍ ഇത് ഏറ്റെടുത്തത്. ഇതിന്റെ വ്യക്തമായ തെളിവുകള്‍ സഹിതമാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടവരോ ഒന്നും പറഞ്ഞില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു. പിവി എന്ന പരാമര്‍ശം തന്നെക്കുറിച്ചല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒളിച്ചോടിയ സാഹചര്യത്തില്‍ ഇതിന്റെ രണ്ടാംഘട്ട പോരാട്ടം ആരംഭിക്കുകയാണ്. അത് നിയമപോരാട്ടമാണ്. അതിന്റെ ഭാഗമായി ഔദ്യോഗിക പരാതിയും ബന്ധപ്പെട്ട രേഖകളും വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയതായി കുഴല്‍ നാടന്‍ പറഞ്ഞു. പിവി എന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്.…

Read More

ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുരകായസ്ഥക്കെതിരെ ഗുരുതരാരോപണങ്ങളുമായി എഫ്ഐആർ. വിവിധ ആരോപണങ്ങളാണ് പ്രബീർ പുരകായസ്തയ്ക്കെതിരെ എഫ്ഐആറിൽ പറയുന്നത്. അരുണാചൽ പ്രദേശും കശ്മീരും ഇല്ലാതെ ഇന്ത്യയുടെ ഭൂപടം സൃഷ്ടിക്കാനുള്ള ആഗോള അജൻഡയുടെ ഭാഗമാണ് പ്രബീർ എന്ന് പൊലീസ് ആരോപിക്കുന്നു. റിമാൻഡ് അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. വികലമായ ഭൂപടം തയാറാക്കാനുള്ള തെളിവുകൾ കണ്ടെത്തിയതിനു ശേഷമാണു പ്രബീറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. കശ്മീരും അരുണാചൽ പ്രദേശും ‘തർക്ക പ്രദേശങ്ങൾ’ എന്നു കാണിക്കുന്ന തരത്തിൽ ഇന്ത്യയുടെ ഭൂപടം തയാറാക്കുന്നതിനെപ്പറ്റി പ്രബീറും നെവിലും ചർച്ച നടത്തി. ഇതിനായി 115 കോടിയിലേറെ രൂപ വിദേശഫണ്ട് സ്വീകരിച്ചെന്നും പൊലീസ് പറയുന്നു. ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന പൊലീസ് ആരോപണം നിഷേധിച്ച് ന്യൂസ് ക്ലിക്ക് രംഗത്തുവന്നിരുന്നു. ചൈനീസ് അജണ്ട നടപ്പാക്കിയിട്ടില്ലെന്നും, രാജ്യത്തെ നിലവിലുള്ള നിയമങ്ങൾ അനുസരിച്ചാണ് ഫണ്ട് കൈപ്പറ്റിയതെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കി. അതിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകരെ ഡൽഹി പട്യാല ഹൗസ് കോടതി ഏഴു ദിവസത്തെ പോലീസ്…

Read More

തൃശൂര്‍: മാളയില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. ബാറ്ററിയുമായി ചാര്‍ജ് ചെയ്യുന്ന ബന്ധം വിച്ഛേദിച്ചിരിക്കുകയായിരുന്നു. എങ്ങനെയാണ് സ്‌കൂട്ടര്‍ കത്തിനശിച്ചത് എന്ന വിവരം ലഭ്യമായിട്ടില്ല.ഇന്ന് രാവിലെയാണ് സംഭവം. മാള മണലിക്കാട് വീട്ടില്‍ മെറിന്‍ സോജന്‍ എന്ന വിദ്യാര്‍ഥി ഉപയോഗിച്ചിരുന്ന സ്‌കൂട്ടറാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ പുറത്തേയ്ക്ക് പോകാന്‍ വാഹനം എടുക്കാന്‍ പോകുന്നതിനിടെ പുക ഉയരുന്നതാണ് ആദ്യം കണ്ടത്. അതിനിടെ കരിഞ്ഞ മണവും പുറത്തേയ്ക്ക് വന്നിരുന്നു. ഉടന്‍ തന്നെ മെറിന്റെ അച്ഛന്‍ സോജന്‍ സ്‌കൂട്ടര്‍ എടുത്ത് വീടിന്റെ പുറത്തേയ്ക്ക് കൊണ്ടുപോയി. അപ്പോഴേക്കും സ്‌കൂട്ടറില്‍ തീ ആളിപടര്‍ന്നിരുന്നു. ഉടന്‍ തന്നെ വെള്ളം ഒഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സ്‌കൂട്ടറിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. സ്‌കൂട്ടര്‍ ഉടന്‍ തന്നെ പുറത്തേയ്ക്ക് കൊണ്ടുപോയത് കൊണ്ട് വലിയ അപകടം ഒഴിവായി. അല്ലെങ്കില്‍ മറ്റു വാഹനങ്ങളിലേക്കും തീ പടരുമായിരുന്നു. ജെമോപൈയുടെ സ്‌കൂട്ടറാണ് കത്തിനശിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഡീലര്‍മാരെ വീട്ടുകാര്‍ വിവരം അറിയിച്ചിട്ടുണ്ട്. വിദഗ്ധ പരിശോധനയില്‍ മാത്രമേ സ്‌കൂട്ടറിന് തീപിടിക്കാനുള്ള കാരണം വ്യക്തമാകുകയുള്ളൂ.

Read More

ഹൈദരബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കിടെ ദേശീയ ജനാധിപത്യസഖ്യത്തിന് തിരിച്ചടി. എഐഎഡിഎംകെയ്ക്ക് പിന്നാലെ ജനസേന പാര്‍ട്ടിയും എന്‍ഡിഎ വിട്ടു. പാര്‍ട്ടി അധ്യക്ഷന്‍ പവന്‍ കല്യാണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആന്ധ്രാപ്രദേശില്‍ ടിഡിപിയെ പിന്തുണയ്ക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.’ടിഡിപി ശക്തമായ പാര്‍ട്ടിയാണ്, ആന്ധ്രയുടെ വികസനത്തിന് തെലുങ്കുദേശം പാര്‍ട്ടി അധികാരത്തില്‍ വരണം. ടിഡിപിയും ജനസേനയും കൈകോര്‍ത്താല്‍, സംസ്ഥാനത്ത് വൈഎസ്ആര്‍സിപി സര്‍ക്കാരിനെ താഴെയിറക്കാനാവും’ പവന്‍ പറഞ്ഞു. ആന്ധ്ര മുന്‍മുഖ്യമന്ത്രിയും ടിഡിപി നേതാവുമായി ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെതിരെ പവന്‍ കല്യാണ്‍ രംഗത്തുവന്നിരുന്നു. നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട 371 കോടി രൂപയുടെ അഴിമതിക്കേസില്‍ സെപ്റ്റംബര്‍ ഒന്‍പതിന് അറസ്റ്റിലായ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു രാജമണ്ട്രി സെന്‍ട്രല്‍ ജയിലിലാണ്. നൈപുണ്യ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന മികവിന്റെ കേന്ദ്രങ്ങള്‍ക്കായി 2015 -18 കാലയളവില്‍ 3300 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ സാങ്കേതിക പരിശീലനം ലഭ്യമാക്കാന്‍ 371 കോടി രൂപ വകയിരുത്തി. എന്നാല്‍, പണം കൈപ്പറ്റിയവര്‍ പരിശീലനം നല്‍കിയില്ല. തുക വ്യാജ കമ്പനികള്‍ക്കാണ്…

Read More

ബാലഭാസ്കർ കേസ് പുനരന്വേഷിക്കാൻ ഹൈക്കോടതി സി ബി ഐക്ക് നിർദ്ദേശം നല്കി ഉത്തരവിറങ്ങി. കലാഭവൻ സോബി കഴിഞ്ഞ 4 വർഷമായി നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിനു വൻ വിജയം. ലോക പ്രസിദ്ധ വയലിനിസ്റ്റ് ബാലഭാസ്കർ അപകടത്തിൽ പെട്ട് മരിച്ചിട്ട് 5 വർഷം ആയി. ബാലഭാസ്കറും മകളും ഭാര്യ ലക്ഷ്മിയും യാത്ര ചെയ്ത ഇന്നോവ കാർ അപകടത്തിൽ പെടുകയായിരുന്നു. എന്നാൽ അകപടത്തിൽ അടി മുടി ദുരൂഹത ഉണ്ടായിരുന്നു. അപകടത്തിൽ ലക്ഷ്മി രക്ഷപെട്ടു എങ്കിലും അവർ കേസ് അന്വേഷിക്കുന്നതിനു ഇതുവരെ മുൻ കൈ എടുത്തിരുന്നില്ല. കേസ് അന്വേഷണത്തിൽ ഗുരുതരമായ നിഷേധ നിലപാടായിരുന്നു. ഇപ്പോൾ കലാഭവൻ സോബിയും ബാലഭാസ്കറുടെ പിതാവും ഹൈക്കോടതിയിൽ നല്കിയ കേസിലാണ്‌ പുനരന്വേഷണത്തിനു ഉത്തരവിട്ടത്. ഫോണുകളെ സംബന്ധിച്ച് ഡിആര്‍ഐ നടത്തിയ അന്വേഷണമോ പരിശോധനയോ പരിഗണിച്ചില്ലെന്നാണ് ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ വാദം. സിബിഐയുടെ മറ്റൊരു സംഘം കേസ് അന്വേഷിക്കണമെന്ന് ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ബാലാഭാസ്കറിന്റെ കുടുംബം നേരത്തെ അറിയിച്ചിരുന്നു. അപകടമാണ് ബാലഭാസ്‌കറിന്റെ മരണകാരണമെന്നാണ്…

Read More

ഗാങ്ടോക്ക് : സിക്കിമിലെ മേഘസ്‌ഫോടനത്തിലും തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും വൻനാശം. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിനടുത്ത് ബുധനാഴ്ച പുലർച്ചെയോടെയാണ് മേഘസ്‌ഫോടനം ഉണ്ടായത്. തീസ്താ നദീതടത്തിലെ വെള്ളപ്പൊക്കത്തിൽ എട്ടുപേർ മുങ്ങിമരിച്ചു. 22 സൈനികരുൾപ്പെടെ 69 പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇതിൽ ഒരുസൈനികനുൾപ്പെടെ 166 പേരെ പിന്നീട് രക്ഷപ്പെടുത്താനായി.മഴ ഇപ്പോഴും കുറഞ്ഞിട്ടില്ല ചുങ്താങ്ങിനും റാങ്പോയ്ക്കുമിടയിൽ ആറുപാലങ്ങൾ ഒലിച്ചുപോയി. ചുങ്താങ് അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിട്ടത് സ്ഥിതി ഗുരുതരമാക്കി. ഗോലിറ്റാർ, സിങ്തം മേഖലകളിൽനിന്നാണ് അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്നുേപരുടെ മൃതദേഹങ്ങൾ വടക്കൻ ബംഗാളിൽ ഒലിച്ചെത്തിയനിലയിലായിരുന്നു.ലാചൻ താഴ്‍വരയിലെ താത്‌കാലിക സൈനികക്യാമ്പും അനുബന്ധകെട്ടിടങ്ങളും തകർന്നു. ഇവിടെനിന്നാണ് 22 സൈനികരെ കാണാതായത്. സിങ്തമിനടുത്ത് ബർദാങ്ങിൽ നിർത്തിയിട്ടിരുന്ന 41 കരസേനാവാഹനങ്ങൾ ചെളിയിൽ മുങ്ങിപ്പോവുകയും ഒലിച്ചുപോവുകയും ചെയ്തു. കാണാതായ സൈനികർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. സിക്കിമിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 10-ന്റെ ചില ഭാഗങ്ങൾ പാടെ തകർന്നു. ഇതോടെ സംസ്ഥാനം ഏറക്കുറെ ഒറ്റപ്പെട്ടനിലയിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പി.എസ്. തമാങ്ങിനെ വിളിച്ച് സഹായം…

Read More

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65-മത് പെരുന്നാളും വാര്‍ഷിക കണ്‍വെന്‍ഷനും 2023 ഒക്ടോബര്‍ 5 മുതല്‍ 10 വരെയുള്ള തീയതികളില്‍ മലങ്കര സഭയുടെ യൂ.കെ, യൂറോപ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പെരുന്നാളിനും വാര്‍ഷിക കണ്‍വെന്‍ഷനും നേത്യത്വം നല്‍കുവാന്‍ എത്തിയ അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തായെ വന്ദ്യ വൈദീകരും കത്തീഡ്രല്‍ ഭാരവാഹികളും ഇടവക അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ഒക്ടോബര്‍ 5, 8, 9 (വ്യാഴം, ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ വൈകിട്ട് 7.00 മണിയ്ക്ക് സന്ധ്യ നമസ്ക്കാരവും ഗാന ശുശ്രൂഷയും തുടര്‍ന്ന് വചന ശുശ്രൂഷയും നടക്കും. 6 വെള്ളിയാഴ്ച്ച രാവിലെ 7.00 മണിക്ക് പ്രഭാത നമസ്ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും നടക്കും. 7 ശനിയാഴ്ച്ച വൈകിട്ട് 6.15 ന് സന്ധ്യ നമസ്ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കും. 9…

Read More

ആ​റ്റി​ങ്ങ​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ. മ​ല​പ്പു​റം കാ​ളി​കാ​വ് ഊ​രാ​ട്ട് മാ​ളി​യേ​ക്ക​ൽ ക​ണ്ണ​ഞ്ചേ​രി ഹൗ​സി​ൽ മു​ഹ​മ്മ​ദ്‌ മി​ൻ​ഷാ​ദ് (24), കൊ​ല്ലം ഉ​മ​യ​ന​ല്ലൂ​ർ അ​ജി​ത ഭ​വ​നി​ൽ ആ​ദ​ർ​ശ് (24) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട മു​ഹ​മ്മ​ദ്‌ മി​ൻ​ഷാ​ദ്, ആ​ദ​ർ​ശ് എ​ന്നി​വ​ർ വീ​ട്ടു​കാ​രു​മാ​യി പി​ണ​ങ്ങി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ കൊ​ട്ടി​യം ഭാ​ഗ​ത്തേ​ക്ക്‌ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം കസ്റ്റഡിയില്‍. ചെന്നൈ വിമാനത്താവളത്തില്‍വച്ചാണ് ഷിയാസിനെ പിടികൂടിയത്. ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് വയ്ക്കുകയായിരുന്നു. പൊലീസ് സംഘം ചെന്നൈയില്‍ എത്തി നടനെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ഷിയാസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹോസ്ദുര്‍ഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കാസര്‍കോട് ചന്തേര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ചെന്നൈ കസ്റ്റംസ് വിഭാഗം ചന്തേര പൊലീസിനെ വിവരമറിയിച്ചിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യല്‍ മീഡിയ താരവുമാണ് ഷിയാസ് കരീം. ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ഷിയാസ് 11 ലക്ഷത്തില്‍ കൂടുതല്‍ രൂപ തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു. വര്‍ഷങ്ങളായി എറണാകുളത്തെ ജിമ്മില്‍ ട്രെയിനറായിരുന്നു പരാതിക്കാരി. വിവാഹ വാഗ്ദാനം നല്‍കി ചെറുവത്തൂര്‍ ദേശീയ പാതയോരത്തെ ഹോട്ടലില്‍ വച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി.

Read More