Author: News Desk

മനാമ: ബഹ്‌റൈൻ ഒഐസിസി യൂത്ത്‌ വിങ് ആറാമത് വാർഷികാഘോഷത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച യുവ 2020 ആഘോഷം ജനപങ്കാളിത്തം കൊണ്ട്  ശ്രദ്ധേയമായി. ആഘോഷ ചടങ്ങുകൾ എറണാകുളം എം.പി ശ്രീ ഹൈബി ഈഡൻ ഉദ്‌ഘാടനം ചെയ്തു. ഒഐസിസി യൂത്ത്‌ വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത്‌ വിങ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമീം സ്വാഗതം ആശംസിച്ചു. ജീവ കാരുണ്യ പ്രവർത്തന രംഗത്ത്‌ ഒഐസിസി യൂത്ത്‌ വിങ് നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ശ്രീ ഹൈബി ഈഡൻ എം.പി അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യം ഒരു വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോവുന്നതെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്ത്‌ ഉണ്ടാക്കിയെടുത്ത മതേതര ജനാധിപത്യ മൂല്ല്യങ്ങളെ പിച്ചിചീന്തുവാനുമാണ് ബിജെപി സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വ്യത്യസ്ത മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന വ്യത്യസ്ത വേഷം ധരിക്കുന്ന വിവിധങ്ങളായ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയുടെ സൗന്ദര്യം എന്നത് അതിന്റെ വൈവിധ്യവും വിശാലമായ കാഴ്ചപ്പാടുമാണ്. വികസനത്തെ കുറിച്ചോ രാജ്യത്തിൻറെ പുരോഗതിയെ…

Read More

മനാമ: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ബഹ്റൈനില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച മനുഷ്യജാലിക ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവു കൊണ്ടും ശ്രദ്ധേയമായി.രാഷ്ട്ര രക്ഷക്ക് സൗഹൃദം വിളംബരം ചെയ്ത് നടന്ന മനുഷ്യജാലികയില്‍ ജാതി-മത-രാഷ്ട്രീയ ചിന്തകളില്ലാതെ ആയിരക്കണക്കിന് പ്രവാസി മലയാളികളാണ് കണ്ണി ചേര്‍ന്നത്. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയത്തില്‍ ഇന്ത്യക്കകത്തും പുറത്തും ഗള്‍ഫ് രാഷ്ട്രങ്ങളിലുമായി 100 കേന്ദ്രങ്ങളില്‍ നടന്ന മനുഷ്യജാലിക സംഗമങ്ങളുടെ ഭാഗമായാണ് ബഹ്റൈനിലും മനുഷ്യജാലിക സംഗമം നടന്നത്. ബഹ്റൈന്‍ കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ നടന്ന മനുഷ്യജാലിക ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു. ലോകം കണ്ട സമര പോരാട്ടങ്ങളെല്ലാം നയിച്ചത് യുവ സമൂഹമായിരുന്നെന്നും പൗരത്വ നിയമത്തിനെതിരെ ഇന്ത്യന്‍ യുവത ഏറ്റെടുത്ത സമരത്തില്‍ സോഛാധിപതികളും ധിക്കാരികളും പരാജിതരാകുമെന്നും കക്ഷി രാഷ്ട്രീയമന്യെ എല്ലാവരും വിദ്യാര്‍ത്ഥി പ്രക്ഷോഭം ഏറ്റെടുത്തുവെന്നും അദ്ദേ ഹം പറഞ്ഞു. സമസ്ത എറണാകുളം ജില്ലാ ജന.സെക്രട്ടറിയും പ്രമുഖ വാഗ്മിയും ബഹു ഭാഷാ പണ്ഢിതനുമായ ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. “സംഘ്പരിവാര്‍ സ്വപ്നം…

Read More

മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി സൽമാനിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഏരിയ കോ -ഓർഡിനേറ്റർ രാജ് കൃഷ്ണന്റെ സ്വാഗതത്തോടെ സൽമാനിയ ഇന്ത്യൻ ഡിലൈറ്സ് റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജോ. കൺവീനർ വിനു ക്രിസ്ടി സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. തുടർന്ന് ഏരിയ കോ -ഓർഡിനേറ്റർമാരായ രാജ് കൃഷ്‌ണൻ, രഞ്ജിത് എന്നിവരുടെ മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. സൽമാനിയ ഏരിയ കമ്മിറ്റി ഭാരവാഹികൾ : പ്രസിഡന്റ് – പ്രശാന്ത് പ്രബുദ്ധൻ , സെക്രെട്ടറി – ലിജു ജോൺ,  ട്രെഷറർ – റെജി മോൻ,  വൈസ് പ്രെസിഡന്റ്റ് – ബേബി ജോൺ, ജോ. സെക്രെട്ടറി – ബിനോയ് എസ് പാലാഴി സൽമാനിയായിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള കൊല്ലം പ്രവാസികൾക്ക് ഈ കൂട്ടായ്മയിൽ അംഗമാകാൻ 3397 1810, 3979…

Read More

മനാമ: സ്വതന്ത്രപരമാധികാര ഇന്ത്യൻ റിപ്പബ്ലിക്കിന്റെ എഴുപത്തിഒന്നാം വാർഷിക ആഘോഷം ബഹറിലെ വിവിധയിടങ്ങളിൽ നടന്നു. ഇന്ത്യൻ എംബസിയുടെ സീഫിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ പതാക ഉയർത്തി. തുടർന്ന് പ്രസിഡന്റിന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം വായിച്ചു. https://youtu.be/eAOJa75mRfQ എംബസി ഉദ്യോഗസ്ഥർ, സംഘടനാ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു. കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡണ്ട് സന്തോഷ് കുമാർ പതാക ഉയർത്തി.ജനറൽ സെക്രട്ടറി സതീഷ് നായർ, മറ്റു മെമ്പർമാർ എന്നിവർ പങ്കെടുത്തു. ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ് പതാക ഉയർത്തി.ജനറൽ സെക്രട്ടറി ജോബ് ജോസഫ്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിതാവിഭാഗം, മറ്റു മെമ്പേഴ്സ് എന്നിവരും പങ്കെടുത്തു. ഇന്ത്യൻ സ്കൂളിലെ ചടങ്ങുകൾ പരേഡുകളോടെ ആരംഭിച്ചു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, ജനറൽ സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പാൾ പളനി സ്വാമി, റിഫ ക്യാമ്പസ് പ്രിൻസിപ്പാൾ…

Read More

മനാമ : ന്യൂ മില്ലേനിയം സ്കൂൾ 15-ാം വാർഷിക ദിനം ആഘോഷിച്ചു. ചെയർമാൻ ഡോ. രവി പിള്ള, മറ്റ് വിശിഷ്ടാതിഥികൾ, പ്രിൻസിപ്പൽ എന്നിവരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രിയുടെ കോടതി ഇൻഫർമേഷൻ & ഫോളോ അപ്പ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം അൽ ദോസരി, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ, തുടർ വിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ജാഫർ അലി അൽ ഷെയ്ഖ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൊസൈറ്റി പ്രസിഡന്റ് ഡോ. ജാസിം ഹാജി, വിദ്യാഭ്യാസ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ സ്‌പെഷ്യലിസ്റ്റ് അബ്ദുൾ റഹ്മാൻ ഹുസൈൻ ദരാജ് എന്നിവർ പരിപാടിയുടെ ഉത്‌ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിശിഷ്ടാതിഥികൾ,  വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ,  എന്നിവരും പങ്കെടുത്തു.സ്‌കൂൾ ഹെഡ് ബോയ് അനികേത് റെയ്‌ന, ഹെഡ് ഗേൾ ആരുഷി മധു അശ്വനി എന്നിവരാണ് സ്വാഗത പ്രസംഗം നടത്തിയത്. സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ അരുൺ കുമാർ ശർമ സ്‌കൂളിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.മൂന്ന് രക്ഷാകർതൃ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് സ്കൂളിനെ സ്ഥിരമായി…

Read More

മനാമ : ബഹറിൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ മുപ്പതാമത്‌ വാർഷികാഘോഷമായ ”പവിഴസ്മൃതി” യുടെ സമാപന സമ്മേളനം വിപുലമായ രീതിയിൽ നടന്നു. ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിന്റെ ഉത്‌ഘാടനം അഡ്വ: ഷാനിമോൾ ഉസ്മാൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികൾ, സാരഥി കുവൈറ്റ് പ്രസിഡണ്ട് കെ.വി സുഗുണൻ, വ്യവസായി കെ.ജി ബാബുരാജ്, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ , എസ്.എൻ.സി.എസ് സ്‌ഥാപക അംഗം കെ.ഭാസ്കരൻ, കെ.എസ്.ഇ.എ. മുൻ പ്രസിഡണ്ട് പമ്പാവാസൻ നായർ, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. എസ്.എൻ.സി.എസ് ചെയർമാൻ സി ഗോവിന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രാജേഷ് ദിവാകരൻ സ്വാഗതവും പവിഴസ്മൃതി ജനറൽ കൺവീനർ സന്തോഷ് ബാബു നന്ദിയും പറഞ്ഞു. സമാപന പരിപാടികൾക്ക് ജയകുമാർ, സുരേഷ് ശിവാനന്ദൻ, പി.കെ. പവിത്രൻ, കെ.വി. പവിത്രൻ, എം.ടി വിനോദ്…

Read More

മനാമ : സ്റ്റാർ വിഷന്റെ ബാനറിൽ സബർമതി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ”ഗ്ലോറിയ മ്യൂസിക്കൽ നൈറ്റ് – 2020” ഫെബ്രുവരി ഏഴിന് വൈകുന്നേരം 7 മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്രിസ്തീയ ഭക്തിഗാന രംഗത്തെ ഏറ്റവും പ്രശസ്തനായ കെസ്റ്റർ ആന്റണി നയിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാമിനുള്ള പ്രവേശനം പാസ് മൂലമാണ് നിയന്ത്രിച്ചിരിക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന തുക ആലപ്പുഴയിൽ നിർധന കുടുംബത്തിന് വീട് വയ്ക്കാൻ സഹായിക്കുമെന്ന് സബർമതി പ്രസിഡണ്ട് സാം സാമുവൽ അറിയിച്ചു. ബഹറിനിലെ സാധാരണ തൊഴിലാളികളുടെ ഇടയിൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന സബർമതി മറ്റു സംഘടനകളിൽ നിന്നും ഏറെ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.സബർമതി കൾച്ചറൽ ഫോറം പ്രസിഡണ്ട് സാം സാമുവൽ അടൂർ , സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ, ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി ജോബ് ജോസഫ്, ഷെമിലി പി. ജോൺ, സബർമതി ജനറൽ സെക്രട്ടറി സാബു സക്കറിയ , വൈസ് ചെയർമാൻ എ.പി.ജി…

Read More

മനാമ: ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലിക ഇന്ന് (24, വെള്ളിയാഴ്ച) രാത്രി 8.30ന് ബഹ്റൈന്‍ കേരളീയ സമാജം ഓഡറ്റോറിയത്തില്‍ നടക്കും.സമസ്ത എറണാംകുളം ജില്ലാ ജന.സെക്രട്ടറിയും പ്രമുഖ വാഗ്മിയും ബഹു ഭാഷാ പണ്ഢിതനുമായ ഉസ്ത്ദാ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡന്‍ എം.പി, കെ.പി.എ മജീദ് സാഹിബ് എന്നിവരുള്‍പ്പെടെ ബഹ്റൈനിലെ മത-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. “രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍” എന്ന പ്രമേയത്തില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലും വിദേശ രാഷ്ട്രങ്ങളിലുമായി നിരവധി കേന്ദ്രങ്ങളിലാണ് എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി മനുഷ്യ ജാലിക സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് ബഹ്റൈനിലും ഇന്ന് മനുഷ്യ ജാലിക സംഗമം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതര പൈതൃകത്തിനുമെതിരായി ഉയര്‍ന്നുവരുന്ന എല്ലാ വെല്ലുവിളികളെ കുറിച്ചും പൊതുസമൂഹത്തെ ബോധവത്കരിക്കുകയും വര്‍ഗീയ തീവ്രവാദ പ്രവണതക്കെതിരെയും ജനാധിപത്യത്തെ മലിനമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരേയും പൊതു സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് വര്‍ഷം തോറും റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് മനുഷ്യ ജാലികയിലൂടെ സംഘടന പ്രധാനമായും ലക്ഷ്യമിടുന്നത്. ഒപ്പം…

Read More

മനാമ: പൗരത്വത്തിന്റെ പേരിൽ പൗരൻമാരെ വിഭജിച്ച്  നാടുകടത്താനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളിൽ സാംസ്കാരിക രംഗത്ത് കൂടുതൽ പ്രതിരോധങ്ങൾ ഉയർന്ന് വരേണ്ടതുണ്ടെന്ന് ബഹ്റൈൻ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി.) പതിനൊന്നാമത് എഡിഷൻ സാഹിത്യോത്സവ് ന്റെ ഭാഗമായി ‘ഫാസിസ്റ്റ് കാലത്തെ സാംസ്കാരിക പ്രതിരോധങ്ങൾ ‘എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സെമിനാർ മികച്ച  സംഘാടനംകൊണ്ടും നിറഞ്ഞ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഫാസിസത്തിനെതിരായ പ്രതിരോധങ്ങൾ  എല്ലാ കാലത്തും ഉയർന്ന് വന്നിട്ടുണ്ടെങ്കിലും അത്തരം പ്രതിരോധങ്ങൾ പോരാട്ടങ്ങളായി പരിവർത്തിപ്പിച്ചെടുത്ത് വിജയിപ്പിച്ചെടുക്കുന്നതിൽ മുഖ്യധാര പലപ്പോഴും പരാജയപ്പെടുകയാണ് ചെയ്യുന്നതെന്ന് സെമിനാറിൽ സംസാരിച്ച  ഇ.എ. സലിം അഭിപ്രായപ്പെട്ടു.     ചരിത്രത്തിലുടനീളം ഫാസിസം സ്വീകരിച്ച ശൈലിയും നയങ്ങളുമാണ് നിലവിലെ  ഇന്ത്യൻ ഭരണകൂടം തുടർച്ചയായി  പുറത്തെടുത്തു കൊണ്ടിരിക്കുന്നതെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടങ്ങളിൽ പുതുതലമുറയുടെ നിറഞ്ഞ സാന്നിധ്യവും’ സർഗാത്മകതയും പ്രതീക്ഷക്ക് വക നൽകുന്നതാണെന്നും  മീഡിയ വൺ പ്രതിനിധി സിറാജ് പളളിക്കര പ്രത്യാശ പ്രകടിപ്പിച്ചു. സിനു കക്കട്ടിൽ, അബ്ദുറഹീം സഖാഫി…

Read More

ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലെ പുതുക്കിയ  വുഡൻ  ബാഡ്മിന്റൺ കോർട്ടിന്റെ  (5 എണ്ണം)  ഉദ്ഘാടനം  19 ജനുവരി 2020  ല്   ബി‌കെ‌എസ് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ മറ്റു ഭരണ സമിതി അംഗങ്ങൾ  എന്നിവരുടെ സാനിധ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു ഏകദേശം 36,000 ബിഡി (50 ലക്ഷത്തിലധികം രൂപ) ചിലവ് വരുന്ന ഈ പദ്ധതി ബാഡ്മിന്റൺ കോർട്ടുകളെ  അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിയാതായി പ്രസിഡന്റ് അഭിപ്രായപ്പെട്ടു . ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഷാനിൽ, പോൾസൺ, ബാഡ്മിന്റൺ ഉപസമിതി എന്നിവരോട് ബി.കെ.എസ് നന്ദി അറിയിച്ചു.

Read More