മനാമ : സ്റ്റാർ വിഷന്റെ ബാനറിൽ സബർമതി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ”ഗ്ലോറിയ മ്യൂസിക്കൽ നൈറ്റ് – 2020” ഫെബ്രുവരി ഏഴിന് വൈകുന്നേരം 7 മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്രിസ്തീയ ഭക്തിഗാന രംഗത്തെ ഏറ്റവും പ്രശസ്തനായ കെസ്റ്റർ ആന്റണി നയിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാമിനുള്ള പ്രവേശനം പാസ് മൂലമാണ് നിയന്ത്രിച്ചിരിക്കുന്നത്.
ഇതിൽ നിന്നും ലഭിക്കുന്ന തുക ആലപ്പുഴയിൽ നിർധന കുടുംബത്തിന് വീട് വയ്ക്കാൻ സഹായിക്കുമെന്ന് സബർമതി പ്രസിഡണ്ട് സാം സാമുവൽ അറിയിച്ചു. ബഹറിനിലെ സാധാരണ തൊഴിലാളികളുടെ ഇടയിൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന സബർമതി മറ്റു സംഘടനകളിൽ നിന്നും ഏറെ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.സബർമതി കൾച്ചറൽ ഫോറം പ്രസിഡണ്ട് സാം സാമുവൽ അടൂർ , സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ, ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി ജോബ് ജോസഫ്, ഷെമിലി പി. ജോൺ, സബർമതി ജനറൽ സെക്രട്ടറി സാബു സക്കറിയ , വൈസ് ചെയർമാൻ എ.പി.ജി ബാബു, സെക്രട്ടറി രാജേന്ദ്രൻ വടകര, ജേക്കബ് , അജിത്ത്, സിനി, മോനി ഓടിക്കണ്ടത്തിൽ, എബ്രഹാം സാമുവൽ, രാജൻ എബ്രഹാം, അജി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്കും പാസ്സുകൾക്കുമായി 39258242 / 36593224 / 33750810 / 36593224 / 33359897/ 39286417 / 39258242 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.
Trending
- മോദി വാരാണസിയില്‍ പത്രിക സമര്‍പ്പിച്ചു; യോഗി ആദിത്യനാഥും ഒപ്പം
- അംഗങ്ങളുടെ പേരില്‍ 4.76 കോടിയുടെ സ്വര്‍ണ വായ്പ തട്ടിപ്പ്; സിപിഎം സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്സ്
- കോഴിക്കോട് ആംബുലൻസ് വൈദ്യുതി ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തിയത് ഇന്ധനത്തിന് തീപിടിച്ച്; രോഗി വെന്തുമരിച്ചു
- വാട്ടർ തീം പാർക്കിൽ വച്ച് യുവതിയെ ശല്യം ചെയ്തു: കേന്ദ്ര സർവകലാശാലയിലെ പ്രഫസർ അറസ്റ്റിൽ
- ജയിൽ മോചിതനായ ഗുണ്ടാ നേതാവിന് ‘ആവേശം’ മോഡൽ പാർട്ടി, റീൽസ് വീഡിയോ പുറത്ത്
- അറബ് ഉച്ചകോടി: ബഹ്റൈന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഏട്
- ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു
- പെരിയ ഇരട്ടക്കൊലകേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി