മനാമ: ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി സൽമാനിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഏരിയ കോ -ഓർഡിനേറ്റർ രാജ് കൃഷ്ണന്റെ സ്വാഗതത്തോടെ സൽമാനിയ ഇന്ത്യൻ ഡിലൈറ്സ് റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജോ. കൺവീനർ വിനു ക്രിസ്ടി സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. തുടർന്ന് ഏരിയ കോ -ഓർഡിനേറ്റർമാരായ രാജ് കൃഷ്ണൻ, രഞ്ജിത് എന്നിവരുടെ മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
സൽമാനിയ ഏരിയ കമ്മിറ്റി ഭാരവാഹികൾ : പ്രസിഡന്റ് – പ്രശാന്ത് പ്രബുദ്ധൻ , സെക്രെട്ടറി – ലിജു ജോൺ, ട്രെഷറർ – റെജി മോൻ, വൈസ് പ്രെസിഡന്റ്റ് – ബേബി ജോൺ, ജോ. സെക്രെട്ടറി – ബിനോയ് എസ് പാലാഴി
സൽമാനിയായിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള കൊല്ലം പ്രവാസികൾക്ക് ഈ കൂട്ടായ്മയിൽ അംഗമാകാൻ 3397 1810, 3979 4065 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.