Author: News Desk

മനാമ: ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. വാർത്താവിതരണ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നൊയ്മി ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. “ചലച്ചിത്ര നിർമ്മാണ കലയെ ആഘോഷിക്കുന്നു” എന്ന പ്രമേയത്തിന് കീഴിൽ ബഹ്‌റൈൻ സിനിമാ ക്ലബ് ആണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മുതിർന്ന ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയും കലാകാരന്മാരുടെയും ഗൾഫ് സഹകരണ കൗൺസിലിലും (ജിസിസി) അറബ് രാജ്യങ്ങളിലും നിന്നുള്ള ഒരു കൂട്ടം സിനിമാതാരങ്ങളുടെയും സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്. https://youtu.be/SBxiF-LL79w?si=WsxsEcaq_yIuYHVN സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയുടെ വാഗ്ദാനമായ മേഖലകളിലൊന്നാണ് സിനിമയെന്നും അതിന് അറിവ് നൽകേണ്ടതും വിശിഷ്ട കഴിവുള്ള ബഹ്‌റൈനികളെ ശാക്തീകരിക്കേണ്ടതും ആവശ്യമാണെന്നും വാർത്താവിതരണ മന്ത്രി ഡോ.റംസാൻ ബിൻ അബ്ദുല്ല അൽ നൊയ്മി പറഞ്ഞു. രാ​ജ്യ​ത്തി​ന്റെ സം​സ്കാ​രം, സ്വ​ത്വം, ച​രി​ത്ര പൈ​തൃ​കം എ​ന്നി​വ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന സി​നി​മ​ക​ൾ ഉ​ണ്ടാ​ക​ണം. സി​നി​മ വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​റി​വു​ക​ൾ കൂ​ടു​ത​ൽ നേ​ടാ​ൻ ഫെ​സ്റ്റി​വ​ൽ സ​ഹാ​യ​ക​മാ​കും. രാജ്യത്ത് സിനിമ അവതരിപ്പിച്ച് 100 വർഷങ്ങൾക്ക് ശേഷമാണ് ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ 2023…

Read More

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ ഫിലാഡൽഫിയ:  അമേരിക്കയിലെ പോലീസ് സേനയില്‍ ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (AMLEU) വിപുലമായി ഓണാഘോഷം സംഘടിപ്പിച്ചു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽനിന്നാണ്  സംഘടനയിലെ അംഗങ്ങളും കുടുംബാങ്ങളും ഓണാഘോഷത്തിനായി  ഒത്തുകൂടിയെന്നതും പ്രത്യേകതയായി. ഫിലാഡൽഫിയ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ജോയൽ ഡെയ്ൽസ്, ഗാർലൻഡ് ഡാളസ് – മേയർ സ്ഥാനാർത്ഥി ഡോ. ഷിബു സാമുവൽ,  മിസ് സ്റ്റാറ്റൻ ഐലൻഡ് മീര മാത്യു, ഫിലാഡൽഫിയ മേയർ സ്ഥാനാർത്ഥി ഡേവിഡ് ഓ , ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് തോമസ് മുട്ടക്കൽ  എന്നിവർ വിവിധ നഗരങ്ങളിൽ നിന്ന്  മുഖ്യാതിഥികളായി എത്തി ചടങ്ങിനെ ധന്യമാക്കി. അമേരിക്കയിലുടെനീളം വിവിധ നിയമ നിർവ്വഹണ വകുപ്പുകളെ പ്രതിനിധീകരിക്കുകയും വ്യത്യസ്ത പദവികൾ അലങ്കരിക്കുകയും ചെയ്യുന്ന 155-ലധികം മലയാളി ഓഫീസർമാരുടെ അംഗത്വമാണ്  AMLEU സംഘടനക്കു ശക്തി പകരുന്നത്. നേതൃത്വം: പ്രസിഡന്റ്: ലഫ്റ്റനന്റ് നിധിൻ എബ്രഹാം (ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ്),  വൈസ് പ്രസിഡന്റ്: ഡിപ്പാർട്ട്മെന്റ് ചീഫ് ഷിബു സാമുവൽ…

Read More

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ കുളത്തൂർ:  പത്തനംതിട്ട കുളത്തൂർ കുഴിപ്പള്ളിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് മക്കനാൽ (99 വയസ്സ് ) നിര്യാതയായി. സംസ്കാര കർമങ്ങൾ ഒക്ടോബർ 9  തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞു 2.30 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുളത്തൂർ ചെറുപുഷ്പ്പ ദേവാലയ സെമിത്തേരിയിൽ. പരേത കണ്ണൂർ വെളിമാനം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി ആലഞ്ചേരിൽ, (യൂഎസ്എ ) മോനിയമ്മ വെള്ളക്കട, ചെറുവള്ളി ,പരേതയായ സിസിലി തെങ്ങും പറമ്പിൽ, സെബാസ്റ്റ്യൻ എം ടി (റിട്ട. പ്രൊഫസർ ), പരേതനായ സേവ്യർ എം ടി.ജോസ് മക്കനാൽ (യൂ എസ് എ ), എലിസബത്ത് തോമസ്. ടോം മക്കനാൽ (യുഎസ് എ ). മരുമക്കൾ: തോമസ് ആലഞ്ചേരി, തോമസ് വെള്ളക്കട,പരേതയായ സോഫിയമ്മ,ബെറ്റി തൊടുപുഴ, മിനി വട്ടക്കാവുങ്കൽ.

Read More

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബൈക്കുമായി കടക്കുന്നതിനിടെ എഐ കാമറിയില്‍ കുടുങ്ങി കള്ളന്‍ പിടിയിലായി. കാസര്‍കോട് സ്വദേശി ലതീഷ് (23) ആണ് പിടിയിലായത്. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കിൽ സഞ്ചരിച്ച മോഷ്ടാവിന്റെ ചിത്രം എഐ കാമറയില്‍ പതിഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. നാലാം തീയതി രാവിലെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് പുറത്തുള്ള പാര്‍ക്കിങ്ങില്‍ നിന്നും ബുള്ളറ്റ് മോഷണം പോകുന്നത്. തുടര്‍ന്ന് തലശേരിയിലെ കൊടുവള്ളിയില്‍ വെച്ചാണ് ഹെല്‍മെറ്റ് ഇടാതെ വരുന്ന പ്രതിയുടെ ദൃശ്യം എഐ കാമറയില്‍ പതിയുന്നത്. പിന്നീട് മറ്റൊരു വാഹന മോഷണ കേസില്‍ പ്രതി പൊലീസിന്റെ പിടിയിലാവുകയായിരുന്നു. പ്രതിയുടെ ചിത്രവും എഐ കാമറയില്‍ പതിഞ്ഞ ചിത്രവും തമ്മില്‍ താരതമ്യം ചെയ്തപ്പോഴാണ് ഇയാള്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Read More

ടെല്‍ അവീവ്: ഇസ്രയേല്‍- പലസ്തീന്‍ അതിര്‍ത്തിയില്‍ യുദ്ധാവസ്ഥ. ഗാസയില്‍ മുനമ്പില്‍ നിന്ന് ഇസ്രയേലിലേക്കുണ്ടായ റോക്കറ്റ് വര്‍ഷത്തിനു പിന്നാലെയാണ് യുദ്ധസമാന സാഹചര്യം ഉടലെടുത്തത്. അതിര്‍ത്തിയില്‍ ‘യുദ്ധാവസ്ഥയാണെന്ന്’ ഇസ്രയേല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് ഹമാസിന്റെ ഭാഗത്തുനിന്നും ഇസ്രയേലിലേക്ക് വന്‍ റോക്കറ്റ് ആക്രമണമുണ്ടായത്. വലിയ സൈറണ്‍ ശബ്ദവും ഹമാസിന്റെ റോക്കറ്റ് ആക്രമണം കേട്ടാണ് പുലര്‍ച്ചെ ഇസ്രയേല്‍ നിവാസികള്‍ ഉണര്‍ന്നതു തന്നെ. ഉടന്‍തന്നെ സജ്ജരായ ഇസ്രയേല്‍ സേന, ഹമാസിനെതിരെ തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 60 വയസ്സുള്ള ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഫാര്‍ അവീവിലെ വീടിനു മേല്‍ മിസൈല്‍ പതിച്ചായിരുന്നു മരണം. പാരാഗ്ലൈഡമാരെയും ആക്രമണത്തിന് ഉപയോഗിച്ചുവെന്നും ഇസ്രയേല്‍ കുറ്റപ്പെടുത്തുന്നു. ടെല്‍ അവീവിലേക്കും ജറുസേലേമിലേക്കും വലിയ തോതില്‍ മിസൈല്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ഗാസ മുനമ്പ് വഴി നിരവധി ഭീകരര്‍ ഇസ്രയേല്‍ മണ്ണിലേക്ക് നുഴഞ്ഞുകയറി. ഗാസയ്ക്ക് സമീപം താമസിക്കുന്നവര്‍ വീടിനുള്ളില്‍തന്നെ കഴിയണമെന്ന്…

Read More

തൃശൂര്‍: ട്രിപ്പ് പോയി അടിച്ചു പൊളിക്കാന്‍ എംഡിഎംഎ കച്ചവടം നടത്തിയ 20കാരന്‍ പിടിയില്‍. കാരമുക്ക് സ്വദേശി അഭിരാഗ് ആണ് എക്‌സൈസിന്റെ പിടിയായത്. ചേര്‍പ്പ എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തൃശൂര്‍ വല്ലച്ചിറയില്‍ ഒരു വീട് കേന്ദ്രീകരിച്ച് ഇയാള്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്‌സൈസ് സംഘം അന്വേഷണം ആരംഭിച്ചത്.  വിഷ്ണു എന്നയാളുടെ വീട്ടിലാണ് കച്ചവടം നടത്തിയിരുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പിടിക്കപ്പെടുന്ന സമയത്ത് നാലര ഗ്രാം എംഡിഎംഎ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്നും കിട്ടുന്ന തുക ഉപയോഗിച്ച് അഭിരാഗ് ഗോവ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉല്ലാസ യാത്ര പോകാറാണ് പതിവ്. തിരികെ വരുമ്പോള്‍ മയക്കുമരുന്നുമായാണ് തിരികെ വരുന്നത്. മയക്കു മരുന്നിന് തൂക്കം കൂട്ടുന്നതിനായി ചില്ലുപൊടികളും മറ്റും ചേര്‍ക്കുന്നതായും എക്‌സൈസിന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂട്ടുപ്രതിയായ വിഷ്ണുവിന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.

Read More

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിനെതിരായ പരാതി ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണത്തിന് ആയുസ് ഉണ്ടായില്ല. കെട്ടിച്ചമച്ച ആരാപണങ്ങള്‍ ഇനിയും വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ ധര്‍മ്മടത്ത് എല്‍ഡിഎഫിന്റെ കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.സര്‍ക്കാരിനെതിരെ വ്യാജകഥകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ അഴിമതി നടത്തിയെന്ന് പ്രചാരണം. എന്നാല്‍ ഇതിന് വലിയ ആയുസ് ഉണ്ടായില്ല. ആ ആയുസ് ഇല്ലാത്തത് ഈ പറഞ്ഞയാള്‍ ആര്‍ക്കെതിരെയാണോ ഉന്നയിച്ചത് ആയാള്‍ ആ ദിവസം തിരുവനന്തപുരത്ത് ഇല്ലായിരുന്നു. അത് വ്യക്തമായിട്ടും ചിലര്‍ വിടാന്‍ തയ്യാറാല്ലാതെ വീണ്ടും പ്രചരണം നടത്തുന്ന നിലയുണ്ടായി. പിന്നീടാണ് യഥാര്‍ഥ കള്ളി വെളിച്ചാത്താവുന്നത്. ഇതൊരു ഗൂഢാലോചനയുടെ ഭാഗമായി വന്ന വാര്‍ത്തയാണെന്നും സൃഷ്ടിക്കപ്പെട്ടതാണെന്നും ഇല്ലാത്തൊരുസംഭവം ഉണ്ടെന്ന് വരുത്താനുള്ളനീക്കങ്ങളാണ് നടന്നതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായെന്നും പിണറായി പറഞ്ഞു. ദേശീയ അന്വേഷണ എജൻസികൾ കേരളത്തിൽ വട്ടമിട്ട് പറക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രം കേരളത്തോട് പകയോടെയാണ് പെരുമാറുന്നത്. വർഗീയതക്കെതിരെ കോൺഗ്രസ് ശക്തമായ നിലപാടെടുക്കുന്നില്ല. കേന്ദ്രത്തിനെതിരെ, കേന്ദ്ര നയത്തിനെതിരെ ഒരുമിച്ചു…

Read More

കൊച്ചി: മുനമ്പത്ത് ഫൈബര്‍ വള്ളം മുങ്ങി കടലില്‍ കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി ശരത്തിന്റെയും മറ്റൊരാളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. അഴിക്കോട് തീരത്തിന് സമീപത്തുവച്ചാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ചൂണ്ടയില്‍ ചെറുവളളത്തില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. അവര്‍ കോസ്റ്റല്‍ പൊലീസിനെ വിവരം അറിയിച്ചു. കണ്ടെത്തിയ മൃതദേഹം ശരത്തിന്റെതാണെന്ന് സ്ഥിരീകരിച്ചു. ശരത്തിന്റെ മൃതദേഹം കണ്ടെത്തിയതിന് രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നാണ് മറ്റൊരു മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ട മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.വിവിധ സര്‍ക്കാര്‍ ഏജന്‍സികളും മത്സ്യത്തൊഴിലാളികളും രാത്രിയും പകലും തിരച്ചില്‍ നടത്തിയിട്ടും കാണാതായവരെ കുറിച്ചു ഇന്നലെ രാത്രിവരെ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. മീന്‍ കൊണ്ടുവരാനായി മാലിപ്പുറത്തു നിന്ന് പോയ ‘നന്മ’ എന്ന വള്ളമാണ് വ്യാഴം വൈകിട്ട് 5 മണിയോടെ അപകടത്തില്‍ പെട്ടത്. 7 തൊഴിലാളികള്‍ ഉണ്ടായിരുന്ന വള്ളം മുനമ്പം അഴിമുഖത്തിന് 7 കിലോമീറ്റര്‍ അകലെ മുങ്ങുകയായിരുന്നു. വള്ളത്തില്‍ പിടിച്ചു കിടന്ന…

Read More

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ്സിൽ നിന്നും തെറിച്ചു വീണ വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിന്റെ ടയറിനടിയിൽ പെടാതെ പരിക്കുകളോടെ പെൺകുട്ടി രക്ഷപെടുകയായിരുന്നു. പോത്തൻകോട് എൽവിഎച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് സ്കൂൾ വിട്ടു തിരികെ മോഹനപുരത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം ബസ് മുന്നോട്ടെടുക്കുന്നതിനിടെ ഡോർ തുറന്ന് പൊൺകുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലനാരിഴ്ക്കാണ് വിദ്യാർഥിനി രക്ഷപ്പെട്ടത്. പരിക്ക് ​ഗുരുതരമല്ല.

Read More

കൊച്ചി: മിമിക്രിയിലൂടെ അപമാനിച്ചെന്ന് കാട്ടി സുരാജ് വെഞ്ഞാറമൂടിനെതിരെ സന്തോഷ് പണ്ഡിറ്റ് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും വ്യക്തിപരമായ അധിക്ഷേപമല്ലെന്നും വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവില്‍ നിയമ വിരുദ്ധതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അനുകരണ കല വ്യക്തത്വത്തെ അപമാനിക്കുന്നതല്ല. സുരാജ് വെഞ്ഞാറമൂട് സ്വന്തം പേര് പറഞ്ഞാണ് പരിപാടി അവതരിപ്പിച്ചത്. അതിനാല്‍ ആള്‍മാറാട്ടമാണെന്ന ആരോപണം നിലനില്‍ക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നു. വിനോദ ചാനല്‍ സംപ്രേഷണം ചെയ്ത മിമിക്രി മഹാമേള എന്ന പരിപാടിയിലൂടെ വ്യക്തി അധിക്ഷേപം നടത്തിയെന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പരാതി. സ്വകാര്യ അന്യായത്തില്‍ കേസെടുക്കാനാവില്ലെന്നായിരുന്നു ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയെ സമീപിച്ചത്.

Read More