Author: News Desk

കോവിഡ് 19 വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് മൂന്ന് എസ്ബിഐ ജീവനക്കാര്‍ നിരീക്ഷണത്തില്‍. ശ്രീചിത്രയിലെ ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്. തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ജീവനക്കാരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. നിരീക്ഷണത്തില്‍ കഴിയുന്ന ശ്രീചിത്രയിലെ ഡോക്ടര്‍മാരുടേയോ ജീവനക്കാരുടേയോ പരിശോധനാ ഫലം പോസിറ്റീവ് അല്ലെന്നും വിശദമായ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൃത്യമായ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. നൂറോളം ജീവനക്കാര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉണ്ടോയെന്ന് മനസിലാക്കാനായി ആശുപത്രിയില്‍ ആഭ്യന്തര പരിശോധനയും നടക്കുന്നുണ്ട്. പുതിയ കേസുകളൊന്നും ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Read More

കൊറോണ വൈറസിനെതിരായ ശ്രമങ്ങളെ പിന്തുണയ്‌ക്കുന്നതിന്, നാളെ മാർച്ച് 19 മുതൽ മെയ് 31 വരെ എല്ലാ സ്ഥിര ഇന്റർനെറ്റ് ഉപഭോക്താക്കൾക്കും അൺലിമിറ്റഡ് യൂസേജ് ബാറ്റെൽകോ പ്രാപ്തമാക്കുന്നു.

Read More

കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്റെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വിമാനത്താവളം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ പരിശോധനയില്‍ വിട്ടുവീഴ്ചയുണ്ടാകരുതെന്ന് അദ്ദേഹം യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഐസൊലേഷന്‍ വാര്‍ഡുകളില്‍ ആവശ്യമായ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആരോഗ്യമന്ത്രി യോഗത്തില്‍ അറിയിച്ചു . കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ അവലോകനയോഗം ചേര്‍ന്നത്. ഐസൊലേഷന്‍ വാര്‍ഡുകളിലും, രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ നിരീക്ഷണത്തില്‍ വെക്കുമ്പോഴും കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന് സ്ഥിരമായി പരിശോധന നടത്താന്‍ ആരോഗ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. രോഗനിര്‍ണയത്തിനായി നിലവില്‍ സജ്ജീകരിച്ചിട്ടുള്ള ലാബുകള്‍, ആശുപത്രികളിലെ പ്രത്യേക സജ്ജീകരണങ്ങള്‍, അധിക ഡോക്ടര്‍മാരുടെ സേവനം ,മരുന്നുകളുടെ ലഭ്യത തുടങ്ങി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു. വിമാനത്താവളം ,തുറമുഖം തുടങ്ങിയ സ്ഥലങ്ങളിലെ ആരോഗ്യപരിശോധനയില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയുണ്ടാകരുതെന്നും ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ യോഗത്തില്‍ വ്യക്തമാക്കി. അതേസമയം…

Read More

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അലഹബാദ് ഹൈക്കോടതി അടച്ചിടാന്‍ ഉത്തരവ്. മൂന്ന് ദിവസത്തേക്കാണ് കേടതി അടച്ചിടാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവിനെ തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയും ലക്‌നൗ ബഞ്ചും മാര്‍ച്ച് 19 മുതല്‍ 21 വരെ അടച്ചിടും. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോടതി മുറികളും പരിസരവും ശുചീകരിക്കുന്നതിനാണ് കോടതി മൂന്ന് ദിവസം അടച്ചിടുന്നതെന്ന് കോടതി വൃത്തങ്ങള്‍ അറിയിച്ചു. അവധി പ്രഖ്യാപിച്ച മൂന്നു ദിവസങ്ങളിലും കോടതിയില്‍ വിചാരണ ഉണ്ടായിരിക്കുന്നതല്ല. അവധി ദിനങ്ങള്‍ക്ക് പകരം ഏപ്രില്‍ നാല്, ജൂണ്‍ ഒന്ന്, ജൂണ്‍ രണ്ട് എന്നി തിയതികളില്‍ കോടതി പ്രവര്‍ത്തിക്കും. മാര്‍ച്ച് 23, 24 തിയതികളില്‍ പുതിയ കേസുകളാണ് പരിഗണിക്കുക. മാര്‍ച്ച് 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ മേല്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന കേസുകള്‍ പരിഗണിക്കുമെന്നും എന്നും കോടതി വൃത്തങ്ങള്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ ഇതുവരെ പതിനാറ് പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്

Read More

ലഡാക്കില്‍ സൈനികന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ പരിശീലനങ്ങളും യോഗങ്ങളും ഉള്‍പ്പെടെയുള്ള പരിപാടികള്‍ മാറ്റിവെച്ച് ഇന്ത്യന്‍ സൈന്യം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പരിശീലന പരിപാടികളൊന്നും നടത്തരുതെന്നാണ് സൈന്യം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കമാന്‍ഡോകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുദ്ധസമാനമായ രീതിയിലാണ് സൈന്യം വിഷയത്തെ സമീപിച്ചിരിക്കുന്നതെന്നും ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.  ലഡാക്കിലെ ലേയിലാണ് മുപ്പത്തിനാലുകാരനായ സൈനികനു കൊറോണ സ്ഥിരീകരിച്ചത്. തീര്‍ഥാടനത്തിനായി ഇറാനില്‍ പോയി തിരിച്ചെത്തിയ പിതാവില്‍ നിന്നാണ് സൈനികന് വൈറസ് ബാധയുണ്ടായത്. സൈനികന്റെ പിതാവ് ഫെബ്രുവരി 27 ന് ആണ് ഇറാനില്‍ നിന്നും നാട്ടിലേക്ക് വന്നത്. സൈനികന്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 1 വരെ അവധി എടുത്തിരുന്നുവെന്ന് കരസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാര്‍ച്ച് 2 ന് ആണ് വീണ്ടും ജോലിക്കെത്തിയത്.മാര്‍ച്ച് ആറിന് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സൈനികനെ പിറ്റേദിവസം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ സഹോദരി, ഭാര്യ, രണ്ട് കുട്ടികള്‍ എന്നിവരും…

Read More

തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. മര്‍ദ്ദനമേറ്റ കൗണ്‍സിലര്‍ ലാലി ജയിംസിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ടി.ആര്‍ സന്തോഷിനെതിരെ പോലീസ് കേസ് എടുത്തു. ഇന്ന് ഉച്ചയോടെ ആയിരുന്നു കോര്‍പ്പറേഷനിലെ കയ്യാങ്കളി. പ്രതിപക്ഷ നേതാവിന്റെ മുറിയില്‍ വെച്ചാണ് ലാലി ജെയിംസിന് മര്‍ദ്ദനമേറ്റത്. തൃശൂരില്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്നത് ഇടതുമുന്നണിയാണ്. ഭരണ നേതൃത്വത്തിന് എതിരായ അഴിമതി ആരോപണങ്ങളില്‍ സന്ധി ചെയ്യുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ലാലിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ശക്തമായി രംഗത്തെത്തിയിരുന്നു. ശക്തമായ നിലപാട് സ്വീകരിക്കുന്നത് മൂലം ഏറെ പ്രയാസം നാളുകളായി അനുഭവിക്കുകയാണെന്ന് ലാലി ജെയിംസ് പറഞ്ഞു. പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോലും ആലോചിക്കുകയാണെന്നും ലാലി ജെയിംസ് ജനം ടിവി യോട് വ്യക്തമാക്കി.

Read More

വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതികള്‍ വീണ്ടും കോടതിയെ സമീപിച്ചു. നിരവധി ഹര്‍ജികള്‍ കേസുമായി ബന്ധപ്പെട്ട് കോടതികളുടെ പരിഗണനയില്‍ ഉണ്ടെന്നും ഈ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നത് വരെ വധശിക്ഷ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് നാല് പ്രതികളും വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതി മുകേഷ് സിംഗ് രണ്ടാമതും രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് 20 ന് പുലര്‍ച്ചെ പ്രതികളുടെ ശിക്ഷ നടപ്പാക്കണമെന്ന് നേരത്തെ വിചാരണക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ തിഹാര്‍ ജയിലില്‍ നടന്നു വരികയാണ്. വധശിക്ഷ നടപ്പിലാക്കുന്ന ആരാച്ചാര്‍ പവന്‍ ജല്ലാദിന് ഓരോരുത്തരേയും തൂക്കിലേറ്റുന്നതിന് 20000 രൂപ വീതം പ്രതിഫലം നല്‍കുമെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനായി ആരാച്ചാര്‍ പവന്‍ ജല്ലാദ് തിഹാര്‍ ജയിലിലെത്തിയത്. പ്രതികളെ തൂക്കിലേറ്റുന്നതിന് മൂന്ന് ദിവസം മുന്‍പ് ഹാജരാകണമെന്ന് ജയില്‍ അധികൃതര്‍ നിര്‍ദ്ദേശം അനുസരിച്ചാണ് പവന്‍ ജല്ലാദ് ജയിലിലെത്തിയത്.

Read More

ഹെൽത്ത് ഇൻസ്പെക്ടർമാരും, ഹൂറ പോലീസുമായി സഹകരിച്ച് തലസ്ഥാനമായ മാനാമയിലെ ഹൂറയിൽ ഒരു ഭക്ഷ്യ വെയർ ഹൗസ് അടച്ചുപൂട്ടി. വെയർ ഹൗസിൽ സൂക്ഷിച്ചിരിക്കുന്ന കാലഹരണപ്പെട്ട ഭക്ഷണത്തിന്റെ അളവ് പിടിച്ചെടുത്ത ശേഷമാണ് അടച്ചുപൂട്ടൽ ഉണ്ടായത്.

Read More

കോവിഡ് 19 വൈറസിനെതിരെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മദ്യപാനം നല്ലതാണെന്ന രീതിയില്‍ വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ മുകേഷ് എം നായരാണ് അറസ്റ്റിലായത്. നേമം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പൊടിക്കൈ എന്ന രീതിയില്‍ ടിക് ടോക്കിലടക്കം ഇയാള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. കോവിഡ് 19 നെ പ്രതിരോധിക്കാന്‍ മദ്യത്തില്‍ നാരങ്ങയും തേനും ചേര്‍ ത്ത് കഴിച്ചാല്‍ മതിയെന്നായിരുന്നു വീഡിയോയില്‍ ഇയാള്‍ പറഞ്ഞത്. നാരങ്ങയും തേനും ചേര്‍ത്ത് ഇയാള്‍ മദ്യപിക്കുന്നതും വീഡിയോ ദൃശ്യത്തില്‍ കാണാം. വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്നെ പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

കോവിഡ് – 19 വ്യാജ ചികിത്സ നൽകിയതിന്റെ പേരിൽ മോഹനൻ വൈദ്യരെ അറസ്റ്റു ചെയ്തു. തൃശൂർ പട്ടിക്കാട് ആയുർവേദ ചികിത്സ കേന്ദ്രത്തിലായിരുന്നു പരിശോധന നടത്തിയത്. ആരോഗ്യ വകുപ്പും പോലീസും സംയുക്തമായാണ് റെയ്‌ഡ്‌ നടത്തിയത്. പരിശോധന നടത്തിയത് ലൈസൻസില്ലാതെയെന്ന് റെയ്ഡിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Read More