Author: News Desk

തിഹാർ: നിർഭയ കേസിലെ നാല് പ്രതികളെ തീഹാർ ജയിലിൽ തൂക്കിലേറ്റി. ബിഹാറിലെ മൂന്നാം നമ്പർ ജയിലിലാണ് വധശിക്ഷ നടപ്പിലാക്കിയത്. പവൻ ഗുപ്ത (26), വിനയ് ശർമ (27), അക്ഷയ് കുമാർ സിംഗ് (35), മുകേഷ് സിംഗ് (33) എന്നിവരെയാണ് തൂക്കിലേറ്റിയത്. നാലു പേരെ ഒന്നിച്ചു തൂക്കുന്നത് ഇന്ത്യയിൽ ആദ്യമായിട്ടാണ്. മീററ്റിൽ നിന്നെത്തിയ പവൻ ജല്ലാദ് ആണ് ആരാച്ചാർ. കൃത്യം 5.30 തന്നെ നാലു പ്രതികളുടെയും വിധി നടപ്പിലാക്കി. നാലു കുറ്റവാളികളും രാത്രിയിൽ ഉറങ്ങിയിരുന്നില്ലെന്നും സമ്മർദ്ദത്തിലായിരുന്നുവെന്നും ജയിലധികൃതർ. വധശിക്ഷ നടപ്പിലാക്കിയത് കൃത്യം നടന്ന് ഏഴ് വർഷവും മൂന്നു മാസവും കഴിഞ്ഞ്.

Read More

കൊറോണ വൈറസ് (COVID-19) തടയുന്നതിനും അതിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനും എല്ലാവരുടെയും സുരക്ഷ മാനിച്ച് മുൻകരുതൽ നടപടികൾക്ക് അനുസൃതമായി, സുന്നി എൻ‌ഡോവ്‌മെൻറ് വകുപ്പ് ബഹ്‌റൈൻ രാജ്യത്തിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച പ്രഭാഷണവും പ്രാർത്ഥനയും താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു. ഇത് നാളെ, മാർച്ച് 20 വെള്ളിയാഴ്ച മുതൽ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരും.

Read More

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിൽ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. 65 വയസിനു മുകളില്‍ ഉള്ളവരും 10 വയസിനു താഴെയുള്ളവരും പുറത്ത് ഇറങ്ങരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് വിലക്കില്‍ നിയന്ത്രണമുള്ളതെന്നും സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. വിദേശത്ത് നിന്ന് വരുന്ന വിമാനങ്ങള്‍ക്ക് മാര്‍ച്ച് 22 മുതല്‍ 29 വരെ ഇന്ത്യയില്‍ ഇറങ്ങുന്നതിനും കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍, രോഗികള്‍, ദിവ്യാംഗര്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ക്ക് അനുവദിച്ചിരുന്ന യാത്രാ ആനുകൂല്ല്യങ്ങള്‍ റെയില്‍വെയും സിവില്‍ ഏവിയേഷനും താത്ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അന്‍പതു ശതമാനത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഗ്രൂപ്പ്ബി, ഗ്രൂപ്പ് സി ജീവനക്കാരില്‍ അന്‍പത് ശതമാനം പേര്‍ മാത്രം ഇനി ഓഫീസുകളില്‍ ഹാജരായാല്‍ മതി.ബാക്കിയുള്ള അന്‍പത് ശതമാനം പേര്‍ നിര്‍ബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന നിര്‍ദേശമാണ് പേഴ്‌സണല്‍ മന്ത്രാലയം നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ ജോലി സമയത്തില്‍ വ്യത്യാസമുണ്ടായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Read More

ഇന്ത്യയിൽ കൊറോണ വൈറസ് ബാധയേറ്റ് ഒരാള്‍ കൂടി മരിച്ചു. പഞ്ചാബില്‍ നിന്നുള്ള 70കാരനായ രോഗി മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം നാലായി. നിലവില്‍ 167 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 25 പേരും വിദേശികളാണ്. 15 പേര്‍ ഇതുവരെ രോഗവിമുക്തരായി ആശുപത്രി വിട്ടു. രാജ്യത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 18 സ്ഥലങ്ങളിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹി, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആന്ധ്രാപ്രദേശ്(1), ഡല്‍ഹി(12), ഹരിയാന(17), കര്‍ണാടക(14), കേരള(27), മഹാരാഷ്ട്ര(45), ഒഡീഷ(1), പോണ്ടിച്ചേരി(1), പഞ്ചാബ്(2), രാജസ്ഥാന്‍(7), തമിഴ്‌നാട്(2), തെലങ്കാന(6), ചണ്ഡീഗഡ്(1), ജമ്മു കശ്മീര്‍(4), ലഡാക്ക്(8), ഉത്തര്‍പ്രദേശ്(17), ഉത്തരാഖണ്ഡ്(1), പശ്ചിമ ബംഗാള്‍(1) എന്നിങ്ങനെയാണ് രാജ്യത്ത് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read More

റോം: ലോകത്ത്‌ കൊവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 9000 ആയി ഉയര്‍ന്നു. 475 പേരാണ്‌ ഇറ്റലിയില്‍ ഒറ്റദിവസം കൊണ്ട്‌ മരിച്ചത്‌. കൊവിഡ്‌ ബാധിച്ച്‌ ഒരുദിവസം ഒരു രാജ്യത്ത്‌ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്‌. കൊവിഡില്‍ വിറങ്ങലിച്ച്‌ നില്‍ക്കുകയാണ്‌ യൂറോപ്പും ഇറ്റലിയും. ഇരുപ്പതിനാല്‌ മണിക്കൂറിനുള്ളില്‍ 475 പേരാണ്‌ ഇറ്റലിയില്‍ മരിച്ചത്‌. ഇതോടെ, ഇറ്റലിയില്‍ ആകെ മരണം 2978 ആയി. നിലവില്‍ ചൈനയ്ക്ക്‌ പുറത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്ത ആകെ കൊവിഡ്‌ മരണങ്ങളില്‍ പകുതിയിലേറെയും ഇറ്റലിയിലാണ്‌. ഇറാനില്‍ 147ഉം സ്പെയിനില്‍ 105ഉം പേര്‍ ഒരുദിവസത്തിനുള്ളില്‍ മരിച്ചു. ബ്രിട്ടണില്‍ മരണം നൂറ്‌ കടന്നു.

Read More

മനാമ: ബഹ്റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രഥമഉപപ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരൻറെ നിർദ്ദേശാനുസരണം തൊഴിൽ മന്ത്രാലയം ഓൺലൈൻ സേവനങ്ങളും ഹോട്ട് ലൈൻ സേവനങ്ങളും ആരംഭിച്ചു.കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി എടുത്ത ഈ നടപടി മൂലം ഉപഭോക്താക്കൾക്ക് തൊഴിൽ അപേക്ഷകളെക്കുറിച്ചുള്ള അന്യഷണങ്ങൾക്ക് www.mlsd.gov.bh എന്ന ഓൺലൈനും 80008001 എന്ന ഹോട്ട് ലൈനിലും ബന്ധപ്പെടാം.കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിൽ ബഹ്‌റൈൻ കൈകൊണ്ട നടപടികൾ സ്വദേശികൾക്കും വിദേശികൾക്കും ഏറെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു.

Read More

കൊറോണ വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ നേരിട്ടുള്ള അന്വേഷണങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കൊച്ചിയിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസ്, ആലുവ, ആലപ്പുഴ, കൊച്ചി, കോട്ടയം , തൃശൂര്‍ എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് ഓഫീസ്. ചെങ്ങന്നൂര്‍, കട്ടപ്പന, ഒലവക്കോട്, നെന്മാറ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ്, പാസ്‌പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളവര്‍ ദയവായി നിരീക്ഷണ കാലയളവില്‍ പാസ്‌പോര്‍ട്ട് ഓഫീസ് സന്ദര്‍ശിക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Read More

ആഗോള തലത്തില്‍ കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മരണ സംഖ്യ 8,000 കഴിഞ്ഞു. ആകെ 8,272 ആളുകളാണ് കോവിഡ് ബാധയേറ്റു മരിച്ചത്. നിലവില്‍ 206,965 പേര്‍ക്കാണ് വൈറസ് ബാധയേറ്റതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 82,889 പേര്‍ കോവിഡില്‍ നിന്നും മുക്തരായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ പുതിയതായി 13 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 3,237 പേരാണ് ചൈനയില്‍ മാത്രം മരിച്ചത്. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഇറ്റലിയില്‍ മരണ സംഖ്യ 2,500 പിന്നിട്ടു. അതേസമയം, ഇറാനില്‍ 1,135 ആളുകളാണ് കോവിഡ് ബാധയേറ്റു മരിച്ചത്. സ്‌പെയിനിലും കോവിഡ് ആശങ്ക പരത്തുകയാണ്. ഇതുവരെ 14,000ത്തോളം ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പുതിയതായി 90 മരണങ്ങളാണ് സ്‌പെയിനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 550ലധികം ആളുകള്‍ മരിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കയില്‍ പുതിയതായി 7 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ മരണ സംഖ്യ 100 കഴിഞ്ഞു.…

Read More