റോം: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9000 ആയി ഉയര്‍ന്നു. 475 പേരാണ് ഇറ്റലിയില്‍ ഒറ്റദിവസം കൊണ്ട് മരിച്ചത്. കൊവിഡ് ബാധിച്ച് ഒരുദിവസം ഒരു രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്.
കൊവിഡില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് യൂറോപ്പും ഇറ്റലിയും. ഇരുപ്പതിനാല് മണിക്കൂറിനുള്ളില്‍ 475 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ, ഇറ്റലിയില്‍ ആകെ മരണം 2978 ആയി. നിലവില്‍ ചൈനയ്ക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് മരണങ്ങളില്‍ പകുതിയിലേറെയും ഇറ്റലിയിലാണ്. ഇറാനില്‍ 147ഉം സ്പെയിനില്‍ 105ഉം പേര് ഒരുദിവസത്തിനുള്ളില്‍ മരിച്ചു. ബ്രിട്ടണില്‍ മരണം നൂറ് കടന്നു.