Author: News Desk

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് അതാത് സംസ്ഥാനത്ത് കുടുങ്ങിയ അതിഥി സംസ്ഥാനക്കാരുടെ ഭക്ഷണവും വേതനവും ഉറപ്പുവരുത്തണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ അനുമതി ഇല്ലാതെ ആരും സ്വന്തം സ്ഥലത്തേക്ക് യാത്ര ചെയ്യരുതെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

ദില്ലി: ലോകം മുഴുവൻ കൊവിഡിനെതിരായ പോരാട്ടത്തിൽ കടുത്ത നടപടികളാണ് കേന്ദ്ര സര്‍ക്കാരിന് എടുക്കേണ്ടിവന്നത് എന്നും ജനങ്ങൾക്ക് സ്വാഭാവികമായും ബുദ്ധിമുട്ട് ഉണ്ടായതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു എന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.എന്നാൽ ലോക്ക് ഡൗണിനെ ചിലര്‍ ഗൗരവത്തിൽ എടുക്കുന്നില്ല, ഇത് ശരിയല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. https://youtu.be/nedl4B4foZ4

Read More

കണ്ണൂർ : ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ണൂർ എസ് പി യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ച സംഭവം സംസ്ഥാന പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സർക്കാർനിർദ്ദേശങ്ങൾ പാലിക്കാൻ ബാധ്യതയുള്ള പോലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാൻ അധികാരമില്ലെന്ന് ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും നടത്തുന്ന മഹത്തായസേവനം ഹൈക്കോടതി പോലും എടുത്തു പറഞ്ഞിട്ടുണ്ട്. ഒരു സാഹചര്യത്തിലും പോലീസ് നിയമം ലംഘിക്കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ കണ്ണൂർ എസ് പി യെ പോലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥൻപരസ്യമായി ശിക്ഷ വിധിക്കുന്ന കാഴ്ചയാണ് കണ്ണൂരിൽ കണ്ടത്. നിയമം കർശനമായി നടപ്പിലാക്കണം. എന്നാൽ ശിക്ഷ പോലീസ് തന്നെ നടപ്പിലാക്കുന്നത് പോലീസ് ആക്റ്റിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാൻ പോലീസിന്അധികാരമില്ല. എസ് പി യുടെ നിർദ്ദേശാനുസരണം ഏത്തമിട്ടവർ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് സംസ്ഥാന പോലീസ്മേധാവി അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.…

Read More

മനാമ: ഇറാനിൽ നിന്ന് ദോഹ വഴി മസ്കറ്റിൽ കുടുങ്ങിയ ബഹ്റൈനികൾ ചാർട്ടേർഡ് വിമാനത്തിൽ ബഹ്‌റൈനിലെത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Read More

മനാമ: ഹോം ഐസൊലേഷന് നിര്‍ദേശിക്കപ്പെടുന്നവർക്ക് സൗജന്യമായി താമസ സൗകര്യം നല്‍കുമെന്ന് ഒഷ്യായ്ൻ ഗേറ്റ്, റുബികോണ്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കമ്പനി ചെയര്‍മാന്‍ ഡോ. മുഹമ്മദ് റഫീഖ്. ഹോം ഐസലേഷനില്‍ കഴിയാന്‍ സൗകര്യങ്ങളില്ലാത്ത സ്വദേശികൾക്കും, വിദേശികൾക്കും വേണ്ടിയാണ് മലയാളി ബിസിനസ്സുകാരൻ ഈ സഹായം ഒരുക്കുന്നത്. ഒന്നിലധികം പേര്‍ ചേര്‍ന്ന് നില്‍ക്കുന്ന റൂമുകളിലാണ് പൊതുവെ ബഹ്‌റൈനിലെ പ്രവാസികള്‍ താമസിക്കാറുള്ളത്. എന്നാൽ നാട്ടിൽ നിന്നും മറ്റിടങ്ങളിൽ നിന്നും വരുന്നവരോട് സ്വയം നിരീക്ഷണത്തിൽ ഇരിക്കാൻ ആവിശ്യപ്പെടുന്ന ഘട്ടത്തിൽ അതിനുള്ള സാഹചര്യം സാമ്പത്തികമായും മറ്റും സ്വീകരിക്കാൻ കഴിയാതെ പോകുന്നുണ്ട്. ഐസൊലേഷന് നിര്‍ദേശിക്കപ്പെടുന്നവര്‍ ഇത്തരം സാഹചര്യങ്ങളില്‍ താമസിക്കുന്നത് വൈറസിനെ പ്രതിരോധിക്കുന്നതിന് വിഘാതമുണ്ടാക്കാനിടയുള്ളത് കൊണ്ടാണ് തന്റെ കമ്പനിയുടെ കീഴിലുള്ള ഹോട്ടലുകളും, അപ്പാർട്ട്മെന്റുകളും ഇതിനായി വിട്ടു നൽകാൻ തയ്യാറാകുന്നെതെന്നും ഇത്തരത്തില്‍ ഒറ്റയ്ക്ക് ഹോം ഐസലേഷനില്‍ ഇരിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് തണലാവുകയാണ് തന്റെ കമ്പനിയുടെ ലക്ഷ്യമെന്നും മുഹമ്മദ് റഫീഖ് അറിയിച്ചു. https://youtu.be/fbBfOIEiE5o പുതിയ സാഹചര്യത്തില്‍ ഈ സഹായഹസ്തം വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും. കോവിഡ് മഹാമാരിയെ…

Read More

കൊച്ചി: കേരളത്തില്‍ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കൊച്ചി ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബ് ഹുസൈൻ ആണ് മരിച്ചത്. ഈ മാസം 16 -ാം തിയതി ദുബായില്‍ നിന്നെത്തിയതായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ന്യുമോണിയ ലക്ഷണങ്ങളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലാക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് നേരത്തെ തന്നെ ചികിത്സയിലായിരുന്നയാളാണ്. ടാക്സി ഡ്രൈവറും രോഗബാധിതനാണ്. ഇദ്ദേഹം താമസിച്ച ഫ്ളാറ്റിലെ താമസക്കാർ നിരീക്ഷണത്തിലാണ്. ഇദ്ദേഹം സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരും നിരീക്ഷണത്തിലാണ്. സുരക്ഷാ നിബന്ധനകൾ പാലിച്ചു സംസ്കാര ചടങ്ങുകൾ നിർവഹിക്കും. സംസ്കാര ചടങ്ങിൽ നാലു പേര് മാത്രം പങ്കെടുക്കും. മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

Read More

ബഹറിനിൽ 30621 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 227 കേസുകൾ മാത്രമാണ് പോസിറ്റിവ് ആയിട്ടുള്ളത്. 1 ആളുടെ നില ഗുരുതരമാണ്. ഇതിനോടകം 235 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. 4 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 10 കോടി രൂപ സംഭാവന നല്‍കുമെന്ന്‌ ലുലു ഗ്രുപ്പ്‌ ചെയര്‍മാന്‍ ഡോ.എം എ യൂസഫലി അറിയിച്ചു. കോവിഡ്‌ – 19 ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ ആഹ്വാനം കേട്ട്‌ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട്‌ വിളിച്ചാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌.

Read More

ന്യൂഡൽഹി : കാബൂളിലെ സിഖ് ഗുരുദ്വാരയ്ക്ക് നേരേ നടന്ന ആക്രമണത്തിൽ 25 കൊല്ലപ്പെടുകയും,എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണം നടത്തിയവരിൽ കാസർകോഡ് പടന്ന സാഹിൽ മഹലിൽ വി.കെ.ടി മഹമൂദിന്റെ മകൻ മൊഹമ്മദ് സാജിദ് കുതിരുമ്മൽ സംഘത്തിലുള്ളതായി സംശയിക്കപ്പെടുന്നത്. ഭീകരാക്രമണം നടത്തിയ ആളുടെ ചിത്രം ഐഎസ് പുറത്ത് വിട്ടിരുന്നു. അബു ഖാലിദ് അൽ ഹിന്ദി എന്ന പേരിൽ പുറത്തു വിട്ട ചിത്രത്തിലുള്ളത് കാസർകോഡ് പടന്ന സ്വദേശിയാണെന്നാണ് നിഗമനം.കാസർകോട് ഐഎസ് വിഭാഗത്തിന്റെ ഭാഗമായി ഐഎസിൽ ചേരാൻ സിറിയയിലേക്ക് പോയ മലയാളി സംഘത്തിലുള്ള ഭീകരനാണ് മൊഹമ്മദ് സാജിദ്.ഇയാളെ കണ്ടെത്താൻ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസുണ്ട്. നിലവിൽ അഫ്ഗാനിലെ നംഗർഹാറിലാണ് ഇയാളുള്ളതെന്നാണ് കേസ് റെക്കോഡുകൾ.

Read More

തിരുവനന്തപുരം: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് സ്റ്റേഷനുകളിലെ സേവനം ഡിജിറ്റലായി അഭ്യര്‍ത്ഥിക്കാന്‍ സംവിധാനം. പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് പൊതുജനങ്ങള്‍ നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കുന്നതിനാണ് ഈ തീരുമാനം. പോലീസ് സേവനങ്ങള്‍ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിപ്രകാരം പരാതികള്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷകള്‍ എന്നിവ ഇമെയില്‍, വാട്സാപ്പ്, ഫോണ്‍ തുടങ്ങിയവ മുഖേന നല്‍കാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളില്‍ രസീത് നല്‍കി ഉടനടി നടപടി സ്വീകരിക്കും. കൈക്കൊണ്ട നടപടികള്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ അപേക്ഷകരെ അറിയിക്കുകയും ചെയ്യും.അതാത് പോലീസ് സ്റ്റേഷനുകളിലെ ഇമെയില്‍ വിലാസം, വാട്സ്ആപ്പ് നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവയ്ക്ക് പരമാവധി പ്രചാരണം നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി

Read More