കൊച്ചി: കേരളത്തില്‍ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കൊച്ചി ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബ് ഹുസൈൻ ആണ് മരിച്ചത്. ഈ മാസം 16 -ാം തിയതി ദുബായില്‍ നിന്നെത്തിയതായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ന്യുമോണിയ ലക്ഷണങ്ങളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലാക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് നേരത്തെ തന്നെ ചികിത്സയിലായിരുന്നയാളാണ്.
ടാക്സി ഡ്രൈവറും രോഗബാധിതനാണ്. ഇദ്ദേഹം താമസിച്ച ഫ്ളാറ്റിലെ താമസക്കാർ നിരീക്ഷണത്തിലാണ്. ഇദ്ദേഹം സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരും നിരീക്ഷണത്തിലാണ്. സുരക്ഷാ നിബന്ധനകൾ പാലിച്ചു സംസ്കാര ചടങ്ങുകൾ നിർവഹിക്കും. സംസ്കാര ചടങ്ങിൽ നാലു പേര് മാത്രം പങ്കെടുക്കും. മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.