Author: News Desk

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹിയിൽ ആദ്യമായാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നത്.മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ഇവരുമായി ഇടപഴകിയവരും സഹപ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്. മൂന്ന് മാധ്യമപ്രവര്‍ത്തകരുടെയും ആരോഗ്യനില തൃപ്തികരമാണ് അധികൃതര്‍ വ്യക്തമാക്കി.കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ആകെ 529 മാധ്യമപ്രവര്‍ത്തകരുടെ സ്രവങ്ങളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ മൂന്ന് പേരുടെ ഫലം മാത്രമാണ് പോസിറ്റീവ് ആയത്.

Read More

മനാമ: ബഹ്‌റൈനിൽ 124591  പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 1491 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്.  2 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 1370  പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി.8  മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 2869 ആണ്.

Read More

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് സൈനിക സംവിധാനങ്ങളോട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയവും വിദേശകാര്യവകുപ്പും ആണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ വ്യൂഹത്തോടും എയര്‍ ഇന്ത്യയോടുമാണ് എല്ലാവിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇന്ത്യന്‍ നാവിക സേനക്ക് മൂന്ന് കപ്പലുകളിലായി 1500 പേരെ ഒരു സമയം കൊണ്ടുവരാനാകും. എയര്‍ ഇന്ത്യ ഇതുകൂടാതെ 500 വിമാനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നതെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു.

Read More

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ചെന്നൈയില്‍ നിന്ന് കഴിഞ്ഞ ദിവസം റോഡ് മാര്‍ഗം മടങ്ങിയെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം വീട്ടു നിരീക്ഷണത്തില്‍ പ്രവേശിച്ചത്. യാത്ര ചെയ്ത വിവരം അദ്ദേഹം തന്നെ ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും നിരീക്ഷണത്തില്‍ പോവുകയുമായിരുന്നു.ചൈന്നെയിലെ വീട്ടിലേക്ക് കഴിഞ്ഞ 28 നാണ് ജസ്റ്റിസ് പോയത്. തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹം കൊച്ചിയില്‍ മടങ്ങിയെത്തിയത്.

Read More

മുംബൈ: ഹിന്ദി സിനിമാ രംഗത്തെ പ്രശസ്തനായ നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. തൊണ്ടയിലെ ക്യാന്‍സര്‍ ബാധമൂലം ഏറെ നാളായി ചികിത്സയിലായിരുന്ന ഇര്‍ഫാനെ കഴിഞ്ഞ ദിവസമാണ് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലാക്കിയത്. മുംബൈയിലെ കോകിലാബെന്‍ ധീരുഭായി അംബാനി ആശുപത്രിയിലാണ് ഇര്‍ഫാനെ പ്രവേശിപ്പിച്ചത്. 53 വയസ്സായിരുന്നു. ഇന്ന് രാവിലേയും ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്ന തരത്തില്‍ ബന്ധുക്കള്‍ ആരാധകരെ ആശ്വസിപ്പിച്ചിരുന്നു.ലൈഫ് ഓഫ് പൈ , പാന്‍സിംഗ് തോമര്‍ എന്ന ചിത്രങ്ങള്‍ക്ക് ദേശീയ ബഹുമതി അടക്കം ലഭിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഇര്‍ഫാന്റെ മാതാവ് സയീദാ ബീഗം ജയ്പൂരില്‍ അന്തരിച്ചിരുന്നു. ചികിത്സയിലായിരുന്ന ഇര്‍ഫാന് മരണാന്തര ചടങ്ങില്‍ പങ്കെടുക്കാനായില്ല. 2018 മുതല്‍ ലണ്ടനില്‍ ഇര്‍ഫാന്‍ ചികിത്സയിലായിരുന്നു.

Read More

ദുബായിൽ ടാക്സി ഡ്രൈവറായി ജോലിനോക്കിയിരുന്ന കൊല്ലം ജില്ലയിലെ ചടയമംഗലത്തിനു അടുത്തുള്ള ഇളമ്പഴന്നൂർ പോലീസ്മുക്ക് സ്വദേശിയായ രതീഷ് സോമരാജനാണ് (36) കോവിഡ് ബാധിച്ച് മരിച്ചത്.വർഷങ്ങളായി ദുബൈയിൽ ടാക്സി ഡ്രൈവറാണ്. അൽബർഷയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച രതീഷിന്റെ മരണം ഇന്ന് പുലർച്ചെയാണ് സ്ഥിരീകരിച്ചത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ചികിൽസതേടിയ രതീഷ് ഈമാസം 12 മുതൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇന്ന് സംസ്കരിക്കുമെന്ന് ദുബൈയിലെ ബന്ധുക്കൾ അറിയിച്ചു. കല്ലുംകൂട്ടത്തിൽ സോമരാജന്റെയും ലളിതയുടെയും മകനാണ്. ഭാര്യ: വിജി. മകൾ: സാന്ദ്ര.

Read More

സൗദിയിൽ വീണ്ടും 3 മലയാളികൾ മരണമടഞ്ഞു. കണ്ണൂർ അഞ്ചരക്കണ്ടി മുണ്ടംമട്ട സ്വദേശി നളേറ്റിൽ മുഹമ്മദ്‌ ആണ് മക്കയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.കോവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മറ്റൊരാൾ ജുബൈലിൽ മാവേലിക്കര പുതിയകാവ് സ്വദേശി മോഹൻദാസ് താമസസ്ഥലത്ത് മലയാളി കുഴഞ്ഞുവീണു മരിച്ചു.ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു. ഹൃദയാഘാതം മൂലം മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി തൊട്ടിയില്‍ ഹസ്സൻ ഹൃദയാഘാതത്തെത്തുടർന്നു ജിദ്ദയിൽ മരണപ്പെട്ടു.ഒരാഴ്ചയായി പനിയും മറ്റു ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു.

Read More

മനാമ: ബഹ്‌റൈനിൽ 121706  പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 1493 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്.  2 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 1310  പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി.8  മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 2811 ആണ്.

Read More

ദുബായ്: കോറോണ ബാധിച്ച് ചികിത്സയിലായിരുന്ന തൃശ്ശൂർ സ്വദേശി മടത്തില്‍ പറമ്പില് രാമകൃഷ്ണന്‍റെ മകൻ ശിവദാസൻ മരണമടഞ്ഞു.41 വയസ്സായിരുന്നു.ദുബായിലെ അല്‍ഖൂസില്‍ ഡ്രൈവറായിരുന്ന ഇദ്ദേഹം റാഷിദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. ഭാര്യയും രണ്ടു മക്കളുമുണ്ട്‌.

Read More

ന്യൂഡൽഹി : ഡൽഹിയിൽ സി.ആർ.പി.എഫ് സബ് ഇൻപെക്ടറായ ഇക്രം ഹുസൈൻ കൊറോണ ബാധിച്ച് മരിച്ചു.അസമിലെ ബാർപേട്ട സ്വദേശിയായ ജവാന് മയൂർ വിഹാറിലെ സി.ആർ.പി.എഫ് 31 ബറ്റാലിയൻ ക്യാമ്പിലായിരുന്നു ജോലി.55 വയസ്സായിരുന്ന ഇദ്ദേഹത്തിന് അമിത രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. മയൂർ വിഹാറിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകയിൽ നിന്നാണ് ഇയാൾക്ക് കൊറോണ പകർന്നത്.

Read More