മുംബൈ: ഹിന്ദി സിനിമാ രംഗത്തെ പ്രശസ്തനായ നടന് ഇര്ഫാന് ഖാന് അന്തരിച്ചു. തൊണ്ടയിലെ ക്യാന്‍സര്‍ ബാധമൂലം ഏറെ നാളായി ചികിത്സയിലായിരുന്ന ഇര്‍ഫാനെ കഴിഞ്ഞ ദിവസമാണ് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലാക്കിയത്. മുംബൈയിലെ കോകിലാബെന്‍ ധീരുഭായി അംബാനി ആശുപത്രിയിലാണ് ഇര്‍ഫാനെ പ്രവേശിപ്പിച്ചത്. 53 വയസ്സായിരുന്നു. ഇന്ന് രാവിലേയും ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്ന തരത്തില്‍ ബന്ധുക്കള്‍ ആരാധകരെ ആശ്വസിപ്പിച്ചിരുന്നു.ലൈഫ് ഓഫ് പൈ , പാന്‍സിംഗ് തോമര്‍ എന്ന ചിത്രങ്ങള്‍ക്ക് ദേശീയ ബഹുമതി അടക്കം ലഭിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഇര്‍ഫാന്റെ മാതാവ് സയീദാ ബീഗം ജയ്പൂരില്‍ അന്തരിച്ചിരുന്നു. ചികിത്സയിലായിരുന്ന ഇര്ഫാന് മരണാന്തര ചടങ്ങില്‍ പങ്കെടുക്കാനായില്ല. 2018 മുതല്‍ ലണ്ടനില്‍ ഇര്ഫാന് ചികിത്സയിലായിരുന്നു.
Trending
- കെ.പി.എഫ് ബാംസുരി സീസൺ 2 നവംബർ 15 ന്
- മുൻ ബഹ്റൈൻ പ്രവാസി ഷെറിൻ തോമസിൻറെ സംസ്കാരം ഒക്ടോബർ 9 ന്
- ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
- മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
- 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
- തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്
- കേൾവിക്കുറവുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
- ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി