Author: News Desk

ദുബായ് : പ്രവാസികളുമായുള്ള ആദ്യവിമാനം കേരളത്തിലേക്ക് ആകുമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി. എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളാണ് പ്രവാസികളുമായി വ്യാഴാഴ്ച എത്തുന്നത്. അബുദബിയിൽ നിന്നും കൊച്ചിയിലേക്കും ദുബായിൽ നിന്നും കോഴിക്കോടേക്കുമാണ് വിമാനങ്ങൾ സർവീസ് നടത്തുക.പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന് പ്രത്യേക അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച നിര്‍ദേശം എംബസികള്‍ക്ക് കേന്ദ്രം നല്‍കി. അര്‍ഹരുടെ പട്ടിക എംബസികള്‍ തയ്യാറാക്കും. ഇത് എയര്‍ ഇന്ത്യക്ക് കൈമാറും. തുടര്‍ന്നായിരിക്കും ടിക്കറ്റ് നല്‍കിത്തുടങ്ങുക.

Read More

കൊറോണ വൈറസ്: യുഎഇയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ തിരിച്ചയക്കുന്നത് മെയ് 7 ന് ആരംഭിക്കും.വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഘട്ടംഘട്ടമായി മടങ്ങിവരാൻ ഇന്ത്യൻ സർക്കാർ വിമാനവും നാവിക കപ്പലുകളും ഉപയോഗിച്ചാണ് യാത്ര ക്രമീകരിക്കുക. ഇക്കാര്യത്തിൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോൾ (എസ്ഒപി) തയ്യാറാക്കിയിട്ടുണ്ട്.ഇന്ത്യൻ എംബസികളും ഹൈ കമ്മീഷനുകളും ദുരിതത്തിലായ ഇന്ത്യൻ പൗരന്മാരുടെ പട്ടിക തയ്യാറാക്കുന്നു. പേയ്‌മെന്റ് അടിസ്ഥാനത്തിൽ ഈ സൗകര്യം ലഭ്യമാക്കും. വിമാന യാത്രയ്ക്ക് ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാനങ്ങൾ ക്രമീകരിക്കും. മെയ് 7 മുതൽ ഘട്ടം ഘട്ടമായി യാത്ര ആരംഭിക്കും.ഫ്ലൈറ്റ് എടുക്കുന്നതിന് മുമ്പ് യാത്രക്കാരുടെ മെഡിക്കൽ സ്ക്രീനിംഗ് നടത്തും. ഈ യാത്രക്കാരെല്ലാം ആരോഗ്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും പുറപ്പെടുവിച്ച ഹെൽത്ത് പ്രോട്ടോക്കോളുകൾ പോലുള്ള പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതുണ്ട്.

Read More

മനാമ:മാധ്യമ പ്രവർത്തനങ്ങളിലൂടെ മരണപ്പെട്ടവരെയും ജയിൽവാസം അനുഭവിക്കുന്നവരെയും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായി 1993 മുതലാണ് എല്ലാ മെയ് മൂന്നാം തീയതിയും ലോക മാധ്യമ സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നത്. കൊറോണ കാലഘട്ടത്തിൽ കൃത്യമായ വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നതിന് ബഹറിനിലെ മാധ്യമപ്രവർത്തകർക്ക് കഴിഞ്ഞതായി ബഹറിൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പറഞ്ഞു. എന്നാൽ ഈ ദിനത്തിൽ മാധ്യമപ്രവർത്തനത്തിന് ഒപ്പം കൊറോണ മൂലം ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകി വ്യത്യസ്തരാവുകയാണ് ബഹ്റൈൻ മലയാളി മീഡിയ ഫോറം എന്ന ബി.എം.എം.എഫ് അംഗങ്ങൾ. ഭക്ഷണത്തിനും മറ്റും വകയില്ലാതെ ബുദ്ധിമുട്ടുന്നവരുടെ നിരന്തരമായ ഫോൺവിളികലെ തുടർന്നാണ് ബഹ്‌റൈനിലെ പ്രധാന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഭക്ഷണപ്പൊതിയും ഭക്ഷ്യകിറ്റ് വിതരണം നടത്തിയത്. ക്യാപിറ്റൽ ഗവർണറേറ്റ് ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫയുടെ വൺ ബഹറിൻ ടുഗദർ വി കെയർ ചാരിറ്റിയുമായി സഹകരിച്ചാണ്‌ ബഹ്റിന്റെ വിവിധയിടങ്ങളിൽ ദിവസേന ഭക്ഷണവും 250 ഓളം പേർക്ക് ഭക്ഷ്യകിറ്റുകളും ആദ്യഘട്ടമായി വിതരണം ചെയ്തത്. അതോടൊപ്പം കൂടുതൽ ഭക്ഷണ…

Read More

ഹൈദരാബാദ്:ഭൂമി തര്‍ക്ക കേസില്‍ തെലുങ്കു നടന്‍ പ്രഭാസിന് തിരിച്ചടി. താന്‍ വാങ്ങിയതാണെന്ന് പ്രഭാസ് അവകാശപ്പെടുന്ന ഭൂമി റവന്യു ഭൂമി റവന്യു വകുപ്പിന് വിട്ടു കൊടുത്ത് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. ഭൂമിയുടെ അവകാശം തനിക്കാണെന്ന് ചൂണ്ടിക്കാട്ടി പ്രഭാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രഭാസിന് അനുകൂലമായി ഉണ്ടായിരുന്ന കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി പുതിയ ഉത്തരവിറക്കിയത്. രംഗറെഡ്ഡി ജില്ലയിലെ സെര്‍ലിങ്കമ്പള്ളിലുള്ള 18,747 ചതുരശ്ര അടി ഭൂമിയാണ് റവന്യു വകുപ്പിന് വിട്ടു നല്‍കിയത്. പ്രഭാസിന് അവിടെ ഒരു ഫാം ഹൗസ് ഉണ്ട്. ഭൂമിയുള്ള ഈ കെട്ടിടം പൊളിക്കരുതെന്ന് ഹൈക്കോടതി റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ മുന്‍പ് താന്‍ ഈ ഭൂമി വാങ്ങിയെന്നാണ് പ്രഭാസിന്റെ അവകാശ വാദം. 2018 ലാണ് ഭൂമിയുടെ അവകാശം തനിക്കാണെന്ന് ചൂണ്ടിക്കാട്ടി പ്രഭാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Read More

മനാമ: സബർമതി കൾച്ചറൽ ഫോറത്തിന്റെ കീഴിൽ ഘട്ടം ഘട്ടമായി നടത്തിവരുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന്റെ അഞ്ചാം ഘട്ടം കൊട്ടാരം പാർട്ടി ഹാളിൽ വെച്ച് നടന്നു. ഫോറം പ്രസിഡന്റ് സാം സാമുവലിന്റെ നേതൃത്വത്തിൽ ഇരുന്നൂറിൽ പരം വീട്ടുജോലിക്കാർക്കും സലൂൺ ജോലിക്കാർക്കും അരിയും മറ്റ് ധാന്യങ്ങളുമടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ഫോറം വൈസ് പ്രസിഡന്റ് എ. പി. ജി. ബാബു, സെക്രട്ടറി സാബു സക്കറിയ, ജോ. സെക്രട്ടറി രാജേന്ദ്രൻ വടകര, എക്സി. അംഗം റൗഫ് കണ്ണൂർ, അംഗങ്ങളായ അജി. പി. ജോയ്, അനൂപ് കണ്ണൂർ, സജീവൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആറാം ഘട്ടം മെയ്‌ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2മണിക്ക് ശേഷം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. അർഹരായവർ മെയ്‌ 12 വൈകീട്ട് 8മണിക്കുള്ളിൽ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ഫോൺ നമ്പരുകൾ. 3375 0810, 3335 9897, 3915 7461, 36593224

Read More

ന്യൂഡല്‍ഹി: ഗള്‍ഫില്‍ നിന്ന് പ്രവാസികളെ മടക്കി കൊണ്ടുവരുന്നത് സംബന്ധിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും. പ്രവാസികളുടെ മടക്കം സംബന്ധിച്ച രുപരേഖയും ,മടക്കയാത്രയുടെ ചെലവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ചയില്‍ തീരുമാനമാകും. ആരോഗ്യപ്രശ്‌നമുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ലേബര്‍ ക്യാംപില്‍ കഴിയുന്നവര്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയവര്‍,ജോലി നഷ്ടപ്പെട്ടവര്‍, ബന്ധുക്കള്‍ മരിച്ചവര്‍ എന്നിവര്‍ക്കാണ് നാട്ടിലേക്ക് മടങ്ങുന്നതില്‍ മുന്‍ഗണനയുള്ളത്.നിലവില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ പരമാവധിപ്പേരെ മടക്കി കൊണ്ടുവരാനാണ് ശ്രമമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Read More

അബുദാബി ഡ്യൂട്ടി ഫ്രീ ബമ്പർ സമ്മാനമായ പത്ത് ദശലക്ഷം ദിർഹം (20.5 കോടി ഇന്ത്യ രൂപ) തൃശൂർ സ്വദേശിയായ ദിലീപ് കുമാർ ഇല്ലിക്കൂട്ടിൽ പരമേശ്വരന് ലഭിച്ചു. 076713 എന്ന നമ്പറിലൂടെയാണ് ദിലീപ് കുമാറിനെ ഭാഗ്യം തേടിയെത്തിയത്. ഏപ്രിൽ 14 ന് ഓൺലൈനിലൂടെ എടുത്ത ടിക്കറ്റിലാണ് സെയിൽസ്മാനായി ജോലി ചെയ്തുവരുന്ന ഇദ്ദേഹത്തെ ഭാഗ്യദേവത കടാക്ഷിച്ചത്. തന്റെ ഏഴ് ലക്ഷം ദിർഹം ലോൺ ഉള്ളത് അടക്കാൻ ഇതിലൂടെ കഴിയുമെന്ന് കഴിഞ്ഞ ഏഴ് വർഷമായി അജ്മാനിൽ കഴിയുന്ന അദ്ദേഹം അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിൽ 144155 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ1657 കേസുകൾ മാത്രമാണ്  നിലവിൽ  പോസിറ്റിവ് ആയിട്ടുള്ളത്.  1 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 1718 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി.8  മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 3383 ആണ്.

Read More

യുഎഇയില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ കൂടി മരിച്ചു. കോതമംഗലം ആയക്കാട് തൈക്കാവ് പടി ഏലവുംചാലില്‍ നിസാര്‍ (37) മലപ്പുറം തിരൂര്‍ തിരൂര്‍ സ്വദേശി അഷ്‌റഫ്(51) എന്നിവരാണ് മരിച്ചത്. അജ്മാനിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകീട്ടോടെയാണ് കോതമംഗലം സ്വദേശി നിസാര്‍ മരിച്ചത്.അബുദാബിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ് തിരൂര്‍ സ്വദേശിയായ അഷ്‌റഫ്.

Read More

തിരുവനന്തപുരം: കൊറോണ പോരാട്ടത്തിനായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ച് ഇന്ത്യന്‍ സൈന്യം.പാങ്ങോട് പോലീസ് ആസ്ഥാനത്ത്‌ നടന്ന ചടങ്ങില്‍ പാങ്ങോട് മിലിറ്ററി സ്റ്റേഷന്‍ കമാണ്ടര്‍ ബ്രിഗേഡിയര്‍ കാര്‍ത്തിക് ശേഷാദ്രി ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കേക്ക് സമ്മാനിച്ചു.കൊറോണക്കെതിരായ യുദ്ധത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണതൊഴിലാളികള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ക്കൊപ്പം പോലീസിന്റെ സേവനം ഏറെ വിലമതിക്കപ്പെട്ടതാണെന്ന് കാര്‍ത്തിക്ക് ശേഷാദ്രി പറഞ്ഞു. ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതില്‍ പോലീസ് സേന വഹിച്ച പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.

Read More