Author: News Desk

കൊച്ചി: ശബരിമല വിഷയത്തിൽ വിശ്വാസി അല്ലാതിരുന്നിട്ടും ആചാര ലംഘനത്തിനു ശ്രമിച്ച രഹ്ന ഫാത്തിമയെ നിർബന്ധിത വിരമിക്കലിന് ബി.എസ്.എൻ.എൽ നിർദ്ദേശം നൽകിയെന്ന ആരോപണവുമായി രഹ്ന ഫാത്തിമ രംഗത്തെത്തി.ജനരോഷം ഉണ്ടാവും എന്ന് ഭയന്ന് ഒന്നരവര്‍ഷം നടപടികള്‍ നീട്ടിക്കൊണ്ടുപോയെന്നും ജൂനിയര്‍ എന്‍ജിനിയര്‍ ആയുള്ള റിസള്‍ട്ടും പ്രമോഷനും തടഞ്ഞുവച്ചുവെന്നും രഹ്ന ആരോപിക്കുന്നുണ്ട്. ആളുകള്‍ ഈ വിഷയം മറന്നു തുടങ്ങുന്ന അവസരത്തിലാണ് ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം ഉണ്ടായിട്ടുള്ളതെന്നും ആരോപിക്കുന്നു . താൻ പ്രവര്‍ത്തിച്ച എംപ്ലോയീസ് യൂണിയന്‍ പോലും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഭയന്ന് മൗനം പാലിക്കുന്നുവെന്നും രഹ്ന ആരോപിക്കുന്നു.

Read More

ജനീവ: കൊറോണ വൈറസിനെ പൂര്‍ണ്ണമായും തുടച്ചു നീക്കുക എന്നത് അസാധ്യമാണെന്ന് ലോകാരോഗ്യ സംഘടന. എച്ച്‌ഐവിയെ പോലെ ഈ വൈറസും നമുക്കിടയില്‍ നിലനില്‍ക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ അത്യാഹിതവിഭാഗം മേധാവി മൈക്ക് റയാന്‍ പറഞ്ഞു. കൊറോണക്കെതിരെ വാക്‌സിന്‍ കണ്ടെത്തിയാലും വൈറസിനെ ഇല്ലാതാക്കാന്‍ വലിയ ശ്രമം ആവശ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

Read More

മനാമ: നിലവിലെ സാഹചര്യത്തിൽ രോഗവും മറ്റു പ്രയാസങ്ങളും കാരണം  ബഹ്‌റൈനിൽ കുടുങ്ങി കിടക്കുന്ന ആളുകളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ വിമാന സർവീസ് നടത്താൻ  സന്നദ്ധമാവണമെന്ന്  ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആവശ്യപ്പെട്ടു, നാട്ടിലേക്ക്   പോകാൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റ് സുതാര്യത ഉറപ്പ് വരുത്തുക, നാട്ടിലേക്ക് പോകുന്നവരുടെ മുൻഗണനാ ക്രമം പാലിക്കുക, അനർഹർ ലിസ്റ്റിൽ കടന്നു കൂടാതിരിക്കാൻ ശ്രദ്ധിക്കുക, തെരഞ്ഞടുക്കപ്പെടുന്നവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങളാണ് പ്രഥമമായി ഉന്നയിച്ചിട്ടുള്ളത്. കൂടാതെ വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ കേന്ദ്രം  അനുവാദം കൊടുക്കണമെന്നും അതുവഴി കൂടുതൽ പേരെ കുറഞ്ഞ സമയത്തിനുള്ളിൽ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നും  അസോസിയേഷൻ ഇറക്കിയ പ്രസ്താവനയിൽ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ  അഭിപ്രായപ്പെട്ടു.

Read More

കോഴിക്കോട്: കുവൈത്തിൽ നിന്നുള്ള ഐ.എക്‌സ് – 394 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരിലെത്തി. കനത്ത മഴയെതുടര്‍ന്ന് വൈകിയ വിമാനത്തിൽ ഏഴ് കുട്ടികൽ ഉൾപ്പടെ 192 യാത്രക്കാരുണ്ടായിരുന്നു. ഇതിലെ യാത്രക്കാരനായ തൃശൂര്‍ സ്വദേശിയായ അര്‍ബുദ രോഗബാധിതനെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ കൊണ്ടുപോകാന്‍ 28 ആംബുലന്‍സുകളും എട്ട് കെ.എസ്.ആര്‍.ടി.സി ബസുകളും 60 പ്രീ പെയ്ഡ് ടാക്സികളും ഉണ്ടായിരുന്നു.

Read More

ദുബൈ കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നൽകിയ നിർദേശപ്രകാരം ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖത്താമിയാണ് എമിറേറ്റ്‌സ് ആശുപത്രികളിലെ മെഡിക്കൽ സ്റ്റാഫുകൾക്ക് സ്ഥിരമായ ഗോൾഡൻ റെസിഡൻസി വിസ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യപനം നടത്തിയത്. കോവിഡ് വ്യാപനത്തെ തടയുന്നതിനുള്ള മെഡിക്കൽ സ്റ്റാഫുകളുടെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് വിസ അനുവദിച്ചത്. ആരോഗ്യമേഖലയിലെ യോഗ്യതയുള്ള പ്രൊഫഷണലുകൾക്കും പ്രത്യേക ഫിസിഷ്യൻമാർക്കും 10 വർഷത്തെ സ്ഥിരമായ റെസിഡൻസി വിസ അനുവദിക്കുമെന്ന് അൽ-ഖത്താമി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു ബഹ്‌റൈൻ സ്വദശിനി മരിച്ചു.60 വയസ്സായിരുന്നു.ഇതോടെ ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 10 ആയി.

Read More

മനാമ: ബഹ്‌റൈന്‍ കേരളിയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കിന്റെ ഭക്ഷ്യ വിതരണത്തില്‍ പങ്കാളികളായി ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പും. ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ 100 ബോക്‌സുകളാണ് സംഭാവന നല്‍കിയത്.ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മൂസ്സ അഹമദ്, ലോക കേരള സഭാ അംഗങ്ങളായ സുബൈര്‍ കണ്ണൂര്‍, സിവി നാരായണന്‍ എന്നിവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ കൈമാറി. നോര്‍ക്ക ഹെല്‍പ്‌ഡെസ്‌ക്ക് ഓഫിസ് ഇന്‍ചാര്‍ജ് ശരത് നായര്‍, സമാജം അസിസ്റ്റന്റ് സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്, കെടി സലിം, റഫീഖ് അബ്ദുള്ള എന്നിവര്‍ സന്നിഹിതരായിരുന്നു.

Read More

മനാമ:ഈ കൊറോണക്കാലത്തു ബഹ്റൈനിലെ മലയാളികൾക്ക് ഏറെ സഹായം ചെയ്തവരിൽ മുന്നിലാണ് കെ. എം. സി. സിയും,ബി.കെ.എസ്.എഫും,  നിര്ധനര്ക്കായി ഫുഡ് കിറ്റുകൾ,ഇഫ്താർ കിറ്റുകൾ, മെഡിസിൻ, മാസ്‌ക് ഉൾപ്പടെ നിരവധി കാരുണ്യാ പ്രവർത്തനങ്ങൾ.  ഇക്കൂട്ടർ ചെയ്ത ഏറ്റവും ധൈര്യപൂർവ്വമായ സാമൂഹിക പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ചതാണ് ബഹ്റൈൻ എയർപോർട്ടിലെ സഹായങ്ങൾ. ജാതിമത രാഷ്ട്രിയ വ്യത്യാസമില്ലാതെ ഇവർ അവിടെ സഹായങ്ങൾ ചെയ്തു. എന്നാൽ വാർത്തകളിലോ സോഷ്യൽ മീഡിയകളിലോ “മികച്ച സാമൂഹിക പ്രവർത്തകൻ”, “സംഘടനകളുടെ മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ്” ഒക്കെ വാങ്ങിയ ഭൂരിഭാഗം പേരും അവിടെ ഉണ്ടായിരുന്നില്ലയെന്നതും ശ്രദ്ധേയമായിരുന്നു. എന്നാൽ ബഹ്‌റൈനിൽ നിന്നും കോഴിക്കോട്ടേക്ക് പോയവരിൽ കൊറോണ സ്ഥിതികരിച്ച പശ്ചാത്തലത്തിൽ ഈ സാമൂഹിക പ്രവർത്തകരോട് ഒന്നേ പറയാനുള്ളു…..ജാഗ്രതൈ. എയർപോർട്ടിൽ എത്തുന്ന യാത്രക്കാരുമായി അടുത്ത് ഇടപഴുകുന്ന നിങ്ങളും സുരക്ഷകൾ പാലിക്കണം. പ്രത്യേയ്കിച്ചും ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെയും,ആഭ്യന്തര മന്ത്രാലയത്തിന്റെയും നിബന്ധനകളും മുന്നറിയിപ്പും. നിങ്ങളുടെ സഹായങ്ങൾ ആവശ്യമായ നിരവധിപേർ ഇനിയും നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്….ജാഗ്രതൈ..

Read More

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ കൊറോണ സ്ഥിരീകരിച്ച സി ആര്‍ പി എഫ് ജവാന്മാരുടെ എണ്ണം 247 ആയി. ഇതില്‍ 242 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Read More

മനാമ:കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി സെൽഫ് ഐസൊലേഷൻ നിരീക്ഷണത്തിലുള്ളവർക്ക് ബ്രേസ്ലെറ്റുകൾ ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ ബ്രേസ്ലെറ്റുകൾ നീക്കംചെയ്യാൻ കഴിയില്ല. കൂടാതെ നിരീക്ഷണത്തിലുള്ളവരെ കൃത്യമായി പരിശോധിക്കാനായി ഓട്ടോമാറ്റിക് ഫോള്ളോ അപ്പ് ഉണ്ട്. ഇതിനായി ഫോണുകൾ പൂർണ്ണമായും ചാർജ് ചെയ്യണം. കൂടാതെ അവർ വീട്ടിലുണ്ടെന്നും കാണിക്കുന്നതിനായി വ്യക്തികൾ ബ്രേസ്ലെറ്റിനൊപ്പം ഒരു ഫോട്ടോ എടുക്കേണ്ടതാണ്,ഇവയൊക്കെയാണ് ഫോളോ-അപ്പിനായി ഉപയോഗിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. വലീദ് ഖലീഫ അൽ മാനിയ വാർത്ത സമ്മേളത്തിൽ പറഞ്ഞു.

Read More